Connect with us

kerala

കവളപ്പാറയിലെ ദുരിതബാധിതരെ ചേര്‍ത്തുപിടിച്ച് മുസ്‌ലിംലീഗ്

10 കുടുംബങ്ങള്‍ക്ക് സാദിഖലി ശിഹാബ് തങ്ങള്‍ വീടുകള്‍ കൈമാറി

Published

on

കവളപ്പാറയിൽ 10 പേർക്ക് കൂടി വീട് കൈമാറി മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി. 2019ലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ട 10 കുടുംബങ്ങൾക്കാണ് ബൈത്തുറഹ്്മ പദ്ധതിയിലൂടെ മുസ്‌ലിം ലീഗ് തണലൊരുക്കിയത്. സർക്കാരിന്റെ അവഗണനയിൽ കഴിഞ്ഞിരുന്ന ഈ കുടുംബങ്ങൾ ഇനി പോത്തുകൽ പൂളപ്പാടത്ത് ഒരുക്കിയ സ്നേഹവീടുകളിൽ അന്തിയുറങ്ങും. നിലമ്പൂർ പോത്തുകല്ലിലെ പൂളപ്പാടത്ത് നടന്ന ചടങ്ങിൽ മുസ്്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ വീടുകളുടെ താക്കോൽദാനം നിർവഹിച്ചു. ലോകത്ത് അന്യമായിക്കൊണ്ടിരിക്കുന്ന ചേർത്തുപിടിക്കലിന്റെ രാഷ്ട്രീയമാണ് മുസ്‌ലിം ലീഗിനെ നയിക്കുന്നതെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
രാജൻ ചിറയിൽ, ഗോപി കുഴിവേലിൽ, സൈതലവി പൊട്ടേങ്ങൽ, യൂസുഫ് പിച്ചൺ, മുജീബ് കണ്ണംകുളവൻ, മുസ്തഫ കല്ലിടുമ്പിൽ, ഷാജഹാൻ പെരുവാപറമ്പിൽ, ഷാനവാസ് കേലംതൊടിക, സിദ്ധീഖ് കോലോത്തുപറമ്പിൽ, അലിഅക്ബർ മുടിയറ പുത്തൻപുരയിൽ എന്നിവർ സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ കൈയ്യിൽ നിന്നും വീടുകളുടെ താക്കോൽ സ്വീകരിച്ചു. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ദേശീയ ട്രഷറർ പി.വി അബ്ദുൽ വഹാബ് എം.പി, സംസ്ഥാന സെക്രട്ടറിമാരായ അബ്ദുറഹിമാൻ രണ്ടത്താണി, സി.പി ചെറിയ മുഹമ്മദ്, മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി പി അബ്ദുൽഹമീദ് എം.എൽ.എ, അഡ്വ. യു.എ ലത്തീഫ് എം.എൽ.എ, കെ.പി.സി.സി സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്, പി.വി അൻവർ, മുസ്ലിംലീഗ് ജില്ലാ ട്രഷറർ അഷ്റഫ് കോക്കൂർ, വൈസ് പ്രസിഡന്റ് ഇസ്മായിൽ മൂത്തേടം, ജയന്തി രാജൻ, സുഹ്റ മമ്പാട് പ്രസംഗിച്ചു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കളളനെ പിടിക്കാന്‍ സാധിക്കില്ലെന്നും അയാള്‍ പോയി കാണുമെന്നും റിജോ പറഞ്ഞതായി വാര്‍ഡ് മെമ്പര്‍

പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദിവസം റിജോയുടെ വീട്ടില്‍ കുടുംബ സമ്മേളനം നടത്തിയിരുന്നതായും അവര്‍ പറഞ്ഞു.

Published

on

കളളനെ പിടിക്കാന്‍ സാധിക്കില്ലെന്നും അയാള്‍ പോയി കാണുമെന്നും റിജോ പറഞ്ഞതായി വാര്‍ഡ് മെമ്പര്‍ ജിജി ജോണ്‍സണ്‍. പൊലീസ് കസ്റ്റഡിയിലെടുക്കുന്ന ദിവസം റിജോയുടെ വീട്ടില്‍ കുടുംബ സമ്മേളനം നടത്തിയിരുന്നതായും അവര്‍ പറഞ്ഞു. ഈ സമയം ബാങ്ക് കൊളളയെ കുറിച്ച് ചര്‍ച്ച ചെയ്തിരുന്നുവെന്നും കളളനെ പിടിക്കാന്‍ പൊലീസിന് സാധിക്കില്ലെന്ന് പ്രതി പറഞ്ഞതായും ജിജി പറഞ്ഞു.

ചാലക്കുടിയിലെ ബാങ്കില്‍ കവര്‍ച്ച നടത്തി പണം മോഷ്ടിച്ച റിജോയെ കഴിഞ്ഞ ദിവസം രാത്രിയാണ് പൊലീസ് പിടികൂടുന്നത്. 40 ലക്ഷത്തിലധികം റിജോയ്ക്ക് കടമുണ്ടായിരുന്നു. കവര്‍ച്ചയ്ക്കു പിന്നാലെ 2.90 ലക്ഷം ഒരാള്‍ക്ക് കടം വീട്ടാനായി കൊടുത്തിരുന്നു.

ബാക്കി പണം സൂക്ഷിച്ചിട്ടുണ്ടെന്നും പ്രതി പറയുന്നു. കുവൈറ്റിലെ നഴ്‌സായ ഭാര്യ അവധിക്ക് നാട്ടിലേക്ക് തിരിച്ചെത്താനായെന്നും കടം വീട്ടേണ്ടതിനാലാണ് കവര്‍ച്ച നടത്തിയതെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.

അതേസമയം പ്രതി രണ്ടാം ശ്രമത്തിലാണ് ബാങ്കില്‍ കയറി കവര്‍ച്ച നടത്തിയത്. നേരത്തെ പ്രതി ആദ്യ ശ്രമം നടത്തിയിരുന്നെങ്കിലും പൊലീസ് ജീപ്പ് കണ്ടതോടെ ശ്രമം ഉപേക്ഷിക്കുകയായിരുന്നു. കവര്‍ച്ചയ്ക്കു ശേഷം പ്രതി വഴിയില്‍ വെച്ച് തന്നെ വസ്ത്രം മാറിയിരുന്നു. വാഹനത്തിന് ചെറിയ മാറ്റം വരുത്തിയിരുന്നു. എന്നാല്‍ പ്രതി മാറ്റാതിരുന്ന ഷൂവാണ് പൊലീസിന് പ്രതിയിലേക്കെത്താനുള്ള വഴിത്തിരിവായത്. പ്രതി സംഭവസമയം ഫോണ്‍ ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിച്ചിരുന്നു.

പ്രതി കവര്‍ച്ച നടത്തിയ പണത്തില്‍ നിന്നും 2, 29,000 രൂപ കൂടി പൊലീസിന് ലഭിച്ചു. പ്രതി കടം വാങ്ങിയ ആള്‍ക്ക് നല്‍കിയ പണം അയാള്‍ പൊലീസിന് കൈമാറി.

 

 

Continue Reading

kerala

മാളയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു

അഷ്ടമിച്ചിറ സ്വദേശി വി വി ശ്രീഷ്മ മോള്‍ (39) ആണ് മരിച്ചത്.

Published

on

മാള അഷ്ടമിച്ചിറയില്‍ ഭര്‍ത്താവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന ഭാര്യ മരിച്ചു. അഷ്ടമിച്ചിറ സ്വദേശി വി വി ശ്രീഷ്മ മോള്‍ (39) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്.

ജനുവരി 29 രാത്രിയിലാണ് ശ്രീഷ്മയെ ഭര്‍ത്താവ് വെട്ടിപ്പരിക്കേല്‍പ്പിക്കുന്നത്. കുടുംബവഴക്കിനെ തുടര്‍ന്നായിരുന്നു ആക്രമണം. ഭര്‍ത്താവായ വാസന്‍ മക്കളുടെ കണ്‍മുന്നില്‍ വെച്ചാണ് ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചത്. കൈ കാലുകള്‍ക്ക് ഗുരുതര പരുക്കേറ്റ ശ്രീഷ്മ കൊച്ചിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

വാസന്‍ ശ്രീഷ്മയെ വെട്ടിയ വിവരം കുട്ടികളാണ് നാട്ടുകാരെ അറിയിച്ചത്. തുടര്‍ന്ന് ശ്രീഷ്മയെ ആശുപത്രിയിലേക്ക് മാറ്റുകയും പൊലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഭവസ്ഥലത്തെത്തി ഭര്‍ത്താവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

 

Continue Reading

film

ലൈംഗികാതിക്രമക്കേസ്; സിദ്ദിഖിനെതിരായ കേസില്‍ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും

പീഡനം നടന്നതിന് കൃത്യമായ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

Published

on

ലൈംഗികാതിക്രമക്കേസില്‍ നടന്‍ സിദ്ദിഖിനെതിരായ കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. പീഡനം നടന്നതിന് കൃത്യമായ തെളിവുകളുണ്ടെന്ന് കുറ്റപത്രത്തില്‍ പറയുന്നു. നടനെതിരായ സാക്ഷിമൊഴികളടക്കം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമയില്‍ അവസരം വാഗ്ദാനം നല്‍കിയായിരുന്നു പീഡനമെന്നും കുറ്റപത്രത്തില്‍ പറയുന്നു.

അതേസമയം പീഡനം നടന്നെന്ന് പരാതിക്കാരി പറയുന്ന തിരുവനന്തപുരം മസ്‌കറ്റ് ഹോട്ടലില്‍ പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. പരാതിക്കാരിയായ നടിയുമായി എത്തിയായിരുന്നു തെളിവെടുപ്പ്. പീഡനം നടന്ന മുറിയടക്കം നടി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കാണിച്ചു കൊടുത്തിരുന്നു. 2016 ജനുവരിയില്‍ 101 ഡി എന്ന മുറിയിലായിരുന്നു സിദ്ദിഖ് താമസിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

2016 ജനുവരി 28 ന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് നടി നല്‍കിയ പരാതി. എന്നാല്‍ ഈ ദിവസം സിദ്ദിഖ് ഹോട്ടലില്‍ തന്നെ ഉണ്ടായിരുന്നതായി തെളിവുകള്‍ നേരത്തെ ലഭിച്ചിരുന്നു.

ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം മ്യൂസിയം പൊലീസാണ് നടനെതിരെ കേസെടുത്തത്.

 

 

Continue Reading

Trending