Connect with us

kerala

സ്‌പെഷ്യല്‍ ട്രെയിന്‍; ഉത്തരകേരളത്തിലേക്ക് തീവണ്ടി ലഭിക്കാതെ പോയത് ശ്രദ്ധയില്‍പ്പെടുത്തി മുസ്‌ലിം ലീഗ്

ട്രെയിന്‍ അനുവദിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ടൊരു ഭാഗം തീര്‍ത്തും അവഗണിക്കപ്പെട്ടതില്‍ ജനങ്ങള്‍ക്കുള്ള പ്രയാസത്തെപ്പറ്റി ചര്‍ച്ച ചെയ്തു

Published

on

ക്രിസ്മസ് അവധിയോട് അനുബന്ധിച്ച് സംസ്ഥാനത്തേക്ക് ട്രെയിനുകള്‍ അനുവദിച്ചതില്‍ ഉത്തരകേരളത്തിലേക്ക് ആവശ്യമായ വണ്ടികള്‍ ലഭിക്കാതെപോയ സാഹചര്യം ശ്രദ്ധയില്‍പ്പെടുത്തി മുസ്‌ലിം ലീഗ്. എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീറും അബ്ദുസ്സമദ് സമദാനിയും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി.കെ. ത്രിപാഠിക്ക് നിവേദനം നല്‍കിയാണ് കാര്യം ശ്രദ്ധയില്‍പ്പെടുത്തിയത്.

ട്രെയിന്‍ അനുവദിച്ചപ്പോള്‍ സംസ്ഥാനത്തിന്റെ പ്രധാനപ്പെട്ടൊരു ഭാഗം തീര്‍ത്തും അവഗണിക്കപ്പെട്ടതില്‍ ജനങ്ങള്‍ക്കുള്ള പ്രയാസത്തെപ്പറ്റി അദ്ദേഹത്തോട് ചര്‍ച്ച ചെയ്തു. ഏതാനും വണ്ടികളെങ്കിലും ഉത്തരകേരളത്തിലേക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടതായി നേതാക്കള്‍ അറിയച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മറ്റൊരു സംസ്ഥാനത്തും ആശ പ്രവര്‍ത്തകര്‍ക്ക് കേരളത്തിലെ പോലെ ഇത്രയും ജോലി ഭാരമില്ല: വി.ഡി സതീശന്‍

Published

on

തിരുവനനന്തപുരം: മറ്റു സംസ്ഥാനങ്ങളുമായി കേരളത്തിലെ ആശ പ്രവര്‍ത്തകരെ താരതമ്യപ്പെടുത്തരുത് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മറ്റൊരു സംസ്ഥാനത്തും ആശ പ്രവര്‍ത്തകര്‍ക്ക് ഇത്രയും ജോലി ഭാരമില്ലെന്നും വാക്കൗട്ട് പ്രസംഗത്തിൽ അദ്ദേഹം ചൂണ്ടിക്കാട്ടി. സമരം ന്യായമല്ലെന്ന നിലപാട് ശരിയല്ല. ന്യായമായ ആവശ്യം ഉന്നയിച്ചുള്ള സമരത്തിനൊപ്പമാണ് പ്രതിപക്ഷം.

ആശ പ്രവര്‍ത്തകരുടെ സമരം പരിഹരിക്കണമെന്ന പോസിറ്റീവായ അഭ്യര്‍ത്ഥനയാണ് മുന്നോട്ടു വച്ചത്. എന്നാല്‍ സമരത്തെ മന്ത്രി പൂര്‍ണമായും തള്ളിപ്പറയുകയാണ് ചെയ്തതെത്. മറ്റു സംസ്ഥാനങ്ങളുമായി കേരളത്തിലെ ആശ പ്രവര്‍ത്തകരെ താതമ്യപ്പെടുത്തരുത്. ട്രേഡ് യൂനിയനുകള്‍ സമരത്തിനൊപ്പം ഇല്ലെന്നാണ് മന്ത്രി പറഞ്ഞത്.

ഈ സമരം നടത്തുന്നത് മറ്റൊരു ട്രേഡ് യൂനിയനാണ്. ഐ.എന്‍.ടി.യു.സി ഇതേ ആവശ്യങ്ങള്‍ ഉന്നയിച്ച് എല്ലാ ജില്ലകളിലും സമരം നടത്തിയിട്ടുണ്ട്. ഇതേ ട്രേഡ് യൂനിയന്‍ നേതാവ് തന്നെയാണ് 11 വര്‍ഷം മുന്‍പ് ഇതേ സഭയില്‍ വന്ന് സംസ്ഥാനത്തിന്റെ ഓണറേറിയം പതിനായിരം രൂപയാക്കണമെന്ന് ആവശ്യപ്പെട്ടത്.

പ്രതിപക്ഷ നേതാവിന്റെ പ്രസംഗം തടസപ്പെടുത്തുന്നതിന് സ്പീക്കര്‍ കൂട്ടു നില്‍ക്കുകയാണ്. രണ്ടു മിനിട്ട് ഈ വിഷയം നിയമസഭയില്‍ മെന്‍ഷന്‍ ചെയ്യാന്‍ പോലും അവസരമില്ലെങ്കില്‍ എന്തിനാണ് നിയമസഭ കൂടുന്നത്. 99 പേര്‍ ബഹളമുണ്ടാക്കി ഞങ്ങളുടെ ശബ്ദം നിലപ്പിക്കാമെന്നാണോ? 15 മിനിട്ട് മന്ത്രി പറഞ്ഞത് ഞങ്ങള്‍ കേട്ടുകൊണ്ടിരുന്നില്ലേ?

സമരം തുടങ്ങിയപ്പോള്‍ മുതല്‍ അതിനെ പരിഹസിക്കുകയും അവരെ പുച്ഛത്തോടെ നോക്കിക്കാണുകയും ചെയ്യുന്ന സമീപനവുമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. മുഖ്യമന്ത്രിക്ക് വേണ്ടി മറുപടി നല്‍കിയ പാര്‍ലമെന്ററി കാര്യ മന്ത്രിയും ഇന്ന് അതേ സമീപനമാണ് തുടര്‍ന്നത്. ന്യായമായ ആവശ്യങ്ങള്‍ ഉന്നയിച്ചുള്ള സമരത്തിന് സര്‍ക്കാര്‍ ന്യായമായ പരിഹാരം ഉണ്ടാക്കണം. എന്നാല്‍ വീണ്ടും സമരത്തെ പരിഹസിക്കാനും സമരത്തില്‍ പങ്കെടുക്കുന്നവരുടെ എണ്ണം നോക്കാനും സര്‍ക്കാര്‍ ഇറങ്ങിപ്പുറപ്പെടുന്നതില്‍ പ്രതിഷേധിച്ച് വാക്കൗട്ട് ചെയ്യുന്നുവെന്നും വി.ഡി. സതീശൻ പറഞ്ഞു.

Continue Reading

india

വയനാട് പുനരധിവാസം: ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി ഡിസംബർ 31 വരെ നീട്ടിയതായി കേന്ദ്രം

വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല

Published

on

കൊച്ചി: വയനാട് പുനരധിവാസത്തില്‍ കേന്ദ്രഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി നീട്ടിയതായി കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഫണ്ട് ചെലവഴിക്കാനുള്ള സമയപരിധി ഡിസംബര്‍ 31 വരെ നീട്ടിയതായാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ അറിയിച്ചത്. കേന്ദ്രം അനുവദിച്ച പണം മാര്‍ച്ച് 31-നകം ചെലവഴിക്കണം എന്നായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്ന വ്യവസ്ഥ.

ഫണ്ട് വിനിയോഗിക്കാന്‍ മാര്‍ച്ച് 31 എന്ന തീയതി നിശ്ചയിച്ചത് അപ്രായോഗികമാണെന്ന് കഴിഞ്ഞ സിറ്റിങ്ങില്‍ സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഇക്കാര്യത്തില്‍ വ്യക്തത വരുത്തി സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി ആവശ്യപ്പെടുകയായിരുന്നു. ഇതിന് മറുപടിയായാണ് സമയം നീട്ടിയതായി കേന്ദ്രം അറിയിച്ചത്.

പുനരധിവാസവുമായി ബന്ധപ്പെട്ട് കടുത്ത സമ്മര്‍ദ്ദവും പ്രതിഷേധവും ഉണ്ടായപ്പോഴാണ് 520 കോടി രൂപയുടെ സഹായം കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. അതുമായി ബന്ധപ്പെട്ട 16 പദ്ധതികള്‍ക്കാണ് പണം ചെലവഴിക്കാന്‍ നിശ്ചയിച്ചിട്ടുള്ളത്. സമയം നീട്ടി നല്‍കിയിട്ടുണ്ടെങ്കിലും ചില വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ഈ തുക പുനരധിവാസം നടത്തുന്ന ഏജന്‍സികളുടെ അക്കൗണ്ടുകളിലേക്ക് കൈമാറിയാല്‍ മതിയോയെന്ന് കോടതി ചോദിച്ചു. എന്നാല്‍ വായ്പ വിനിയോഗം സംബന്ധിച്ച് വ്യക്തത വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് കോടതി രൂക്ഷവിമര്‍ശനം ഉയര്‍ത്തി. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ ശ്രമിക്കുകയാണോ എന്നു ചോദിച്ച കോടതി, നിങ്ങള്‍ക്ക് മറ്റെന്തെങ്കിലും അജണ്ടയുണ്ടോയെന്നും കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു.

ഹൈക്കോടതിക്ക് മുകളിലാണോ ഡൽഹിയിലെ ഉദ്യോഗസ്ഥരെന്ന് കോടതി ചോദിച്ചു. കൃത്യമായ ഉത്തരം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ അടുത്ത വിമാനത്തില്‍ അവരെ കൊച്ചിയില്‍ എത്തിക്കാന്‍ അറിയാമെന്നും ജസ്റ്റിസുമാരായ എ കെ ജയശങ്കർ നമ്പ്യാർ, എസ് ഈശ്വരൻ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു. വെറുതേ കോടതിയുടെ സമയം കളയരുത്. തിങ്കളാഴ്ച തന്നെ കർശനമായും സത്യവാങ്മൂലം നൽകണമെന്ന് നിർദേശിച്ചു. കേസ് അടുത്ത ബുധനാഴ്ച പരി​ഗണിക്കാനായി മാറ്റുകയും ചെയ്തു.

Continue Reading

kerala

മലപ്പുറത്ത് വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം; 3 പേര്‍ക്ക് കുത്തേറ്റു

എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് രാവിലെ 11 മണിയോടെയാണ് ആക്രമണം നടന്നത്

Published

on

മലപ്പുറം: പെരിന്തല്‍മണ്ണ താഴെക്കാട് പി.ടി.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷം. സംഭവത്തില്‍ 3 കുട്ടികള്‍ക്ക് പരിക്കേറ്റു. രണ്ടുപേരുടെ പരിക്ക് ഗുരുതരം. ആക്രമണം നടത്തിയത് നേരത്തെ സ്‌കൂളില്‍ നിന്ന് പുറത്താക്കിയ വിദ്യാര്‍ഥി.

ആക്രമണം നടത്തിയത് കത്തി ഉപയോഗിച്ചാണെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. പത്താം ക്ലാസിലെ മലയാളം-ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍ തമ്മിലാണ് ഏറ്റുമുട്ടിയത്. എസ്എസ്എല്‍സി പരീക്ഷ കഴിഞ്ഞ് രാവിലെ 11 മണിയോടെയാണ് ആക്രമണം നടന്നത്. ഇരുകൂട്ടരും കഴിഞ്ഞ ഒരു വര്‍ഷമായി പലതവണ ഇത്തരത്തില്‍ ഏറ്റുമുട്ടലുകളുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ അന്വേഷണത്തില്‍ നിന്നും കണ്ടെത്താന്‍ സാധിച്ചത്.

പരിക്കേറ്റ വിദ്യാര്‍ഥികളില്‍ രണ്ടുപേരുടെ ആരോഗ്യനില ഗുരുതരവസ്ഥയിലാണ്. ഇവര്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഒരാള്‍ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്. തലയ്ക്കാണ് പരിക്കേറ്റിരിക്കുന്നത്. ആക്രമണം നടത്തിയ വിദ്യാര്‍ഥിയെ എത്രയും വേഗം കസ്റ്റഡിയിലെടുക്കുമെന്ന് പെരിന്തല്‍മണ്ണ പൊലീസ് അറിയിച്ചു.

Continue Reading

Trending