Connect with us

kerala

റോബിന്‍ ബസ് വീണ്ടും മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു

രാത്രി 2 മണിയോടെയാണ് ബസ് പിടിച്ചെടുത്തത്.

Published

on

റോബിന്‍ ബസ് മോട്ടോര്‍ വാഹന വകുപ്പ് വീണ്ടും പിടിച്ചെടുത്തു. പെര്‍മിറ്റ് ലംഘനം ആരോപിച്ച് തടഞ്ഞ ബസ് പത്തനംതിട്ട എ ആര്‍ ക്യാമ്പിലേക്ക് മാറ്റി. രാത്രി 2 മണിയോടെയാണ് ബസ് പിടിച്ചെടുത്തത്. വന്‍ പൊലീസ് സന്നാഹത്തോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതരുടെ നടപടി.

റോബിന്‍ ബസിനെതിരെ മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. ഡ്രൈവര്‍മാരുടെ ലൈസന്‍സ്, ബസിന്റെ പെര്‍മിറ്റ് എന്നി റദ്ദാക്കാന്‍ നടപടിയെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ സൂചിപ്പിച്ചു. നിയമലംഘനത്തിന് ആഹ്വാനം നല്‍കിയ വിലോഗര്‍മാര്‍ക്കെതിരെയും കേസെടുത്തേക്കും.

ഇതു രണ്ടാം തവണയാണ് റോബിന്‍ ബസ് പിടിച്ചെടുക്കുന്നത്. കോടതി ബസ് പിടിക്കരുതെന്ന് ഇടക്കാല ഉത്തരവുണ്ടെങ്കിലും, തുടര്‍ച്ചയായി നിയമലംഘനം നടത്തി ജനങ്ങളുടെ ജീവന് സുരക്ഷയില്ലാത്ത രീതിയില്‍ യാത്ര ചെയ്താല്‍ ബസ് പിടിച്ചെടുക്കാന്‍ നിയമപരമായി അധികാരമുണ്ടെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്.

കോയമ്പത്തൂരില്‍ നിന്നും പത്തനംതിട്ടയിലേക്ക് വരുമ്പോള്‍ പുലര്‍ച്ചെ എരുമേലിയില്‍ വെച്ച് ബസ് തടഞ്ഞെങ്കിലും പിഴ ഈടാക്കിയ ശേഷം വിട്ടയച്ചു എന്നാല്‍ പത്തനംതിട്ട എസ്പി ഓഫീസിന് മുന്നിലെത്തിയപ്പോള്‍ ബസ് തടഞ്ഞ് എസ്റ്റഡിയിലാക്കുന്നതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചത്. ബസിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. എംവിഡി നടപടി കോടതി ഉത്തരവിന്റെ ലംഘനമാണെന്ന് ബസ് നടത്തിപ്പുകാര്‍ ആരോപിച്ചു

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വഖഫ് പ്രതിഷേധം; ബംഗാളിലേതെന്ന വ്യാജേന ബിജെപി നേതാവ് പ്രചരിപ്പിച്ചത് ബംഗ്ലാദേശിലുണ്ടായ അക്രമത്തിന്റെ വീഡിയോ

ബംഗ്ലാദേശിലെ രണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഗോപാലകൃഷ്ണന്‍ ഉപയോഗിച്ചിരിക്കുന്നത്

Published

on

വഖഫ് ഭേദഗതി നിയമത്തിനെതിരായ പശ്ചിമ ബംഗാളിലുണ്ടായ പ്രതിഷേധത്തിലെ അക്രമങ്ങളുടെതെന്ന പേരില്‍ ബിജെപി നേതാവ് അഡ്വ. ഗോപാലകൃഷ്ണന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചത് ബംഗ്ലാദേശിലുണ്ടായ അക്രമത്തിന്റെ വീഡിയോ.

‘ബംഗാളില്‍ ഇസ്ലാമിക തീവ്രവാദികളുടെ അഴിഞ്ഞാട്ടം. അതിര്‍ത്തി ജില്ലകളായ മുര്‍ഷിദാബാദിലും മാള്‍ഡയില്‍ നിന്നും ന്യൂനപക്ഷമായ ഹിന്ദുക്കള്‍ കൂട്ടത്തോടെ പാലായനം ചെയ്യുന്നു’- എന്ന അടിക്കുറിപ്പിനാണ് ഗോപാലകൃഷ്ണന്‍ ബംഗ്ലാദേശിലെ ഒരു അക്രമത്തിന്റെ വീഡിയോ പ്രചരിപ്പിച്ചത്. ബംഗ്ലാദേശിലെ രണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷത്തിന്റെ ദൃശ്യങ്ങളാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഗോപാലകൃഷ്ണന്‍ ഉപയോഗിച്ചിരിക്കുന്നത്.

കഴിഞ്ഞ നവംബറിലും ഇതേ വീഡിയോ, ബംഗ്ലാദേശിലെ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമം എന്ന് പറഞ്ഞു കൊണ്ട് സംഘ്പരിവാര്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ എമരരേൃലരെലിറീ, മഹിേലം െതുടങ്ങിയ ഫാക്റ്റ് ചെക്ക് പ്ലാറ്റ്‌ഫോമുകള്‍ വീഡിയോയുടെ നിജസ്ഥിതിയെ കുറിച്ച് അന്വേഷിക്കുകയും ഇത് ബാംഗ്ലാദേശിലെ രണ്ട് മുസ്ലിം ഗ്രൂപ്പുകള്‍ തമ്മിലുള്ള സംഘര്‍ഷമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു.

അതേസമയം, വ്യാജ വീഡിയോ ഷെയര്‍ ചെയ്ത് സമൂഹത്തില്‍ മത സ്പര്‍ധയുണ്ടാക്കുന്ന ഗോപാലകൃഷ്ണനെതിരെ കേസെടുക്കണമെന്നും ചിലര്‍ പറഞ്ഞു.എന്നാല്‍ അതൊന്നും വകവെക്കാതെ ഗോപാലകൃഷ്ണന്റെ വാളില്‍ ഇപ്പോഴും ഈ വീഡിയോയുണ്ട്. വെറുപ്പും വിദ്വേഷവും പടര്‍ത്തുന്ന കമന്റുകളും വീഡിയോക്ക് താഴെ നിറയുന്നു.

Continue Reading

kerala

സിഗററ്റ് തട്ടിക്കളഞ്ഞതില്‍ പ്രകോപിതനായി യുവാവ് പൊലീസുകാരെ ഹെല്‍മറ്റുകൊണ്ട് ആക്രമിച്ചു

സംഭവത്തില്‍ കുളത്തൂര്‍ മണ്‍വിള റയാന്‍ ബ്രൂണോ(19) ആണ് അറസ്റ്റിലായത്

Published

on

തിരുവനന്തപുരത്ത് സിഗററ്റ് തട്ടിക്കളഞ്ഞതില്‍ പ്രകോപിതനായി യുവാവ് പൊലീസുകാരെ ഹെല്‍മറ്റുകൊണ്ട് ആക്രമിച്ചു. സംഭവത്തില്‍ കുളത്തൂര്‍ മണ്‍വിള റയാന്‍ ബ്രൂണോ(19) ആണ് അറസ്റ്റിലായത്.

പൊതുസ്ഥലത്ത് പുകവലിച്ച റയാനോട് പൊലീസ് സിഗററ്റ് കളയാന്‍ ആവശ്യപ്പെട്ടെങ്കിലും കളയാന്‍ തയ്യാറായില്ല. ഇതോടെ ബലം പ്രയോഗിച്ച് സിഗററ്റ് തട്ടിക്കളഞ്ഞ് പെറ്റി നല്‍കി പൊലീസ് മടങ്ങി. എന്നാല്‍ പിന്നാലെ എത്തിയ യുവാവ് ഇവരെ ആക്രമിക്കുകയായിരുന്നു

ആക്രമണത്തില്‍ പരിക്കേറ്റ സിപിഓമാരായ രതീഷും വിഷ്ണുവും ആശുപത്രിയില്‍ ചികിത്സ നേടി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Continue Reading

kerala

കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും പുഴയില്‍ ചാടി മരിച്ചു

പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോളും മക്കളുമാണ് മരിച്ചത്

Published

on

കോട്ടയത്ത് അമ്മയും രണ്ട് പെണ്‍മക്കളും പുഴയില്‍ ചാടി മരിച്ചു. പാലാ മുത്തോലി സ്വദേശിനി അഡ്വ. ജിസ്‌മോളും മക്കളുമാണ് മരിച്ചത്. അഞ്ചും രണ്ടും വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെ കോട്ടയം പേരൂര്‍ കണ്ണമ്പുര കടവിലാണ് സംഭവം നടന്നത്. മൂവരും സ്‌കൂട്ടിയില്‍ കടവിലേക്ക് എത്തി ഇവിടെ കുറച്ചു സമയം ചിലവഴിച്ചിരുന്നു. അതിന് ശേഷമാണ് പുഴയിലേക്ക് ചാടിയത്. പുഴയിലേക്ക് ചാടിയ ഉടനെ നാട്ടുകാരെത്തി ഇവരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു.

എന്നാല്‍ ആശുപത്രിയിലെത്തി അല്പസമയം കഴിഞ്ഞപ്പോഴേക്കും മൂന്നുപേരും മരിച്ചിരുന്നു. അഡ്വ. ജിസ്‌മോള്‍ ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ്. മരണ കാരണം വ്യക്തമല്ല.

Continue Reading

Trending