Connect with us

india

അര്‍ജുനായുള്ള ദൗത്യം പുനരാരംഭിക്കുന്നു; ഗോവയില്‍ നിന്ന് ഡ്രഡ്ജര്‍ ഷിരൂരിലേക്ക്

ഇന്ന് വൈകീട്ട് കാര്‍വാര്‍ തുറമുഖത്ത് എത്തുമെന്നാണ് കരുതുന്നത്.

Published

on

ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ പുനരാരംഭിക്കുന്നു. ഗോവയില്‍ നിന്ന് ചൊവ്വാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഡ്രഡ്ജര്‍ ഷിരൂരിലേക്ക് പുറപ്പെട്ടു. ഇന്ന് വൈകീട്ട് കാര്‍വാര്‍ തുറമുഖത്ത് എത്തുമെന്നാണ് കരുതുന്നത്.

ഡ്രഡ്ജര്‍ എത്തിയാലുടന്‍ ദൗത്യം സംബന്ധിച്ച അവലോകനയോഗം ചേരും. ശേഷം ഷിരൂരില്‍ എത്തിക്കും. ബുധനാഴ്ച വൈകീട്ടോടെ മാത്രമേ ഡ്രഡ്ജര്‍ ഷിരൂരില്‍ എത്തിക്കാനാകൂ. അര്‍ജുനായുള്ള തിരച്ചില്‍ വ്യാഴാഴ്ച പുനരാരംഭിക്കാനാണ് സാധ്യത. തിരച്ചില്‍ പുനരാരംഭിക്കുന്നത് സംബന്ധിച്ച് കഴിഞ്ഞയാഴ്ച അര്‍ജുന്റെ കുടുംബം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. തിരച്ചിലിനായി ഡ്രഡ്ജര്‍ എത്തിക്കുമെന്നും ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്നും സിദ്ധരാമയ്യ കുടുംബത്തിന് ഉറപ്പ് നല്‍കി.

96 ലക്ഷം രൂപയാണ് ഡ്രഡ്ജര്‍ എത്തിക്കാനുള്ള ചെലവ് പ്രതീക്ഷിക്കുന്നത്. പുഴയില്‍ പ്രവര്‍ത്തിക്കാനുള്ള ചെലവ് കൂടാതെയാണിത്. മണ്ണിടിച്ചിലില്‍ അര്‍ജുന്‍ ഉള്‍പ്പെടെ മൂന്നുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്‌ലിം പള്ളികള്‍ക്ക് പുറമെ ബുദ്ധമത വിശ്വാസികളുടെ ബോധ്ഗയയും പിടിച്ചെടുക്കാനൊരുങ്ങി സംഘപരിവാര്‍; പ്രതിഷേധം ശക്തം

ബുദ്ധമത വിശ്വാസികളുടെ വിശുദ്ധ കേന്ദ്രമായ ബോധ്ഗയയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും ശ്രമത്തിനെതിരെയാണ് പ്രതിഷേധം. 

Published

on

ബിഹാറിലെ മഹാബോധി ക്ഷേത്രത്തിന്റെ പൂര്‍ണ നിയന്ത്രണം തങ്ങളുടെ സമുദായത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ബുദ്ധമതക്കാര്‍ നടത്തുന്ന ബഹുജന പ്രതിഷേധം ശക്തമാവുന്നു. ബുദ്ധമത വിശ്വാസികളുടെ വിശുദ്ധ കേന്ദ്രമായ ബോധ്ഗയയുടെ നിയന്ത്രണം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന വിശ്വഹിന്ദു പരിഷത്തിന്റെയും സംഘപരിവാര്‍ സംഘടനകളുടെയും ശ്രമത്തിനെതിരെയാണ് പ്രതിഷേധം.

സമീപവര്‍ഷങ്ങളിലായി ബോധ്ഗയയില്‍ ഹിന്ദു ആചാരങ്ങള്‍ അനുഷ്ഠിക്കുന്നതിനെതിരെ ബുദ്ധ സന്യാസിമാര്‍ അധികൃതര്‍ക്ക് പരാതി നല്‍കുകയും 2012ല്‍ 1949ലെ നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ട് രണ്ട് സന്യാസിമാര്‍ സുപ്രീം കോടതിയില്‍ ഹരജി ഫയല്‍ ചെയ്യുകയും ചെയ്തിരുന്നു. ഇന്നുവരെയും ആ കേസില്‍ വാദം കേള്‍ക്കാന്‍ പോലും കോടതി തയ്യാറായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

1949ലെ ഹിന്ദുക്കള്‍ക്ക് ക്ഷേത്രത്തില്‍ പങ്കാളിത്തം ലഭിക്കുന്ന നിയമമനുസരിച്ച് കഴിഞ്ഞ 76 വര്‍ഷങ്ങളായി നാല് ഹിന്ദുക്കളും നാല് ബുദ്ധമതക്കാരും അടങ്ങുന്ന എട്ടംഗ കമ്മിറ്റിയാണ് ബോധ്ഗയ ക്ഷേത്രത്തെ നിയന്ത്രിക്കുന്നത്. ഇതിനെതിരായാണ് സന്യാസിമാരടങ്ങുന്ന ആളുകളുടെ പ്രതിഷേധം. സമീപമാസങ്ങളില്‍ സന്യാസിമാര്‍ വീണ്ടും സംസ്ഥാനത്തിനും കേന്ദ്രത്തിനുമടക്കം മെമ്മോറാണ്ടങ്ങള്‍ സമര്‍പ്പിക്കുകയും തെരുവുകളില്‍ റാലി നടത്തുകയും ചെയ്തതോടെയാണ് സന്യാസികളുടെ പ്രതിഷേധം ജനശ്രദ്ധ പിടിച്ചുപറ്റുന്നത്.

പിന്നാലെ ക്ഷേത്രപരിസരത്ത് 14 ദിവസങ്ങളായി നിരാഹാരം സമരം നടത്തിയിരുന്ന സന്യാസിമാരെ ഫെബ്രുവരി 27ന് അര്‍ധരാത്രിയെത്തിയ പൊലീസ് സ്ഥലത്ത് നിന്ന് നീക്കുകയും ക്ഷേത്രത്തിന് പുറത്താക്കുകയും ചെയ്തിരുന്നു. പിന്നാലെയാണ് പ്രതിഷേധം ശക്തമാവുന്നത്. കൈകളില്‍ ഉച്ചഭാഷിണികളും ബാനറുകളും പിടിച്ച് നിയമം പിന്‍വലിക്കണമെന്നും ക്ഷേത്രം ബുദ്ധമതക്കാര്‍ക്ക് കൈമാറണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെടുന്നു. സമീപ വര്‍ഷങ്ങളില്‍ ഹിന്ദുസന്യാസിമാരുടെ സ്വാധീനം ക്ഷേത്രത്തില്‍ വര്‍ധിച്ചുവരികയാണന്നും ബുദ്ധമത ആചാരങ്ങള്‍ക്ക് പകരം ഹിന്ദു ആചാരങ്ങള്‍ കൂടുതലായി അനുഷ്ഠിക്കുന്നുവെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

അതേസമയം ബോധ്ഗയയ്ക്കുള്ളിലുള്ള ഹിന്ദു ആശ്രമം നൂറ്റാണ്ടുകളായി ക്ഷേത്രത്തില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും നിയമം തങ്ങളുടെ പക്ഷത്താണെന്നുമാണ് ഹിന്ദുമതക്കാരുടെ വാദം. ബുദ്ധഭഗവാന്‍ ഹിന്ദുമതവിശ്വാസ പ്രകാരം വിഷ്ണുവിന്റെ ഒമ്പതാമത്തെ അവതാരമായാണ് കാണുന്നതെന്നും വര്‍ഷങ്ങളായി ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വരുന്ന ബുദ്ധമതക്കാരെ മികച്ച ആതിഥേത്വത്തോടെ സ്വീകരിച്ചിട്ടുണ്ടെന്നും ഹിന്ദു സന്യാസിമാര്‍ വാദിക്കുന്നു.

നിയമം റദ്ദാക്കിയാല്‍ ക്ഷേത്രം ഹിന്ദുക്കള്‍ക്ക് മാത്രമായി മാറുമെന്നും കമ്മറ്റിയില്‍ നാല് ബുദ്ധമതക്കാരെ ഉള്‍പ്പെടുത്തുന്നതിന് ഹിന്ദുമതത്തിന്റെ ഉദാരതയുണ്ടായിരുന്നുവെന്നും ഹിന്ദു സന്യാസി സ്വാമി വിവേകാന്ദന്‍ ഗിരി പറയുന്നു.

പ്രതിഷേധത്തില്‍ പങ്കെടുക്കാനായി വടക്കന്‍ ലഡാക്ക്, മുംബൈ, മൈസൂര്‍ തുടങ്ങി രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നും ബുദ്ധമത വിശ്വാസികള്‍ ബോധ്ഗയയില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പ്രദേശങ്ങളില്‍ നിന്നെല്ലാം ബുദ്ധമതക്കാര്‍ റാലി നടത്തുന്നതായും പ്രതിഷേധത്തില്‍ പങ്കെടുക്കാനായി ബോധ്ഗയയില്‍ എത്തുന്നതായും ഓള്‍ ഇന്ത്യ ബുദ്ധിസ്റ്റ് ഫോറം ജനറര്‍ സെക്രട്ടറി ആകാശ് ലാമ പറഞ്ഞു. ബുദ്ധന്‍ വേദ ആചാരങ്ങളെ എതിര്‍ത്തിരുന്നുവെന്നും ഇന്ത്യയിലെ എല്ലാ മതങ്ങളും അവരുടെ ആരാധനാലയങ്ങള്‍ പരിപാലിക്കുകയും കൈകാര്യം ചെയ്യുകയും ചെയ്യുമ്പോള്‍ പിന്നെന്ത് കൊണ്ടാണ് ബോധ്ഗയയുടെ കമ്മറ്റിയില്‍ ഹിന്ദുക്കള്‍ ഉള്‍പ്പെടുന്നതെന്ന് ബുദ്ധ സന്യാസിമാര്‍ ചോദിക്കുന്നു.

 

Continue Reading

india

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച് ചെയ്യണം; അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍

യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റത്തിനുള്ള പ്രമേയം കൊളീജിയം പാസാക്കി

Published

on

ഔദ്യോഗിക വസതിയില്‍ നിന്ന് കെട്ടു കണക്കിന് കണക്കില്‍പ്പെടാത്ത പണം കണ്ടെടുത്ത സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജ് യശ്വന്ത് വര്‍മ്മയ്ക്കെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി. ഇന്ന് ഉച്ചക്ക് ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം.

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയ്ക്കെതിരെ എഫ്ഐആര്‍ ഫയല്‍ ചെയ്യണമെന്നും, സിബിഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ ഏജന്‍സികള്‍ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും ക്രിമിനല്‍ അന്വേഷണത്തില്‍ നിന്ന് ജസ്റ്റിസ് വര്‍മ്മയെ ഒഴിവാക്കരുതെന്നും എച്ച്സിബിഎ ആവശ്യപ്പെട്ടു. കുറ്റക്കാരനായ ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം. ഇതിനായി ചീഫ് ജസ്റ്റിസ്, ഉടന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യണമെന്നും ജസ്റ്റിസ് വര്‍മ്മ പുറപ്പെടുവിച്ച എല്ലാ വിധിന്യായങ്ങളും പുനഃപരിശോധിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

അതേസമയം, യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാനുള്ള സുപ്രിംകോടതി കൊളീജിയത്തിന്റെ നിര്‍ദ്ദേശത്തോടുള്ള എതിര്‍പ്പ്, ബാര്‍ അസോസിയേഷന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ എതിര്‍പ്പ് വകവെക്കാതെ യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റത്തിനുള്ള പ്രമേയം കൊളീജിയം പാസാക്കി.

മാര്‍ച്ച് 14 ഹോളി ദിനത്തിലായിരുന്നു ജഡ്ജിയുടെ ഔദ്യോഗിക വസതിയില്‍ തീപ്പിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് എത്തിയ ഫയര്‍ഫോഴ്സ് ആണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയതായി റിപ്പോര്‍ട്ട് ചെയ്തത്.

Continue Reading

india

എംപിമാര്‍ക്ക് 24 ശതമാനം ശമ്പള വര്‍ധന; പെന്‍ഷനും ആനുകൂല്യങ്ങളും ഉയര്‍ത്തി

ഒരു ലക്ഷം രൂപ എന്നതില്‍ നിന്ന് 124000 രൂപയാക്കിയാണ് വേധനം വര്‍ധിപ്പിച്ചിരിക്കുന്നത്

Published

on

എംപിമാര്‍ക്ക് 24 ശതമാനം ശമ്പള വര്‍ധന നിലവില്‍ വരുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. ഒരു ലക്ഷം രൂപ എന്നതില്‍ നിന്ന് 124000 രൂപയാക്കിയാണ് വേധനം വര്‍ധിപ്പിച്ചിരിക്കുന്നത്. എംപിമാരുടെ പെന്‍ഷനും വര്‍ധിപ്പിച്ചിട്ടുണ്ട്. പെന്‍ഷന്‍ മാസം 25000 രൂപ എന്നതില്‍ നിന്ന് 31000 രൂപയായി വര്‍ധിപ്പിച്ചു. ഓരോ ടെമിനുമുള്ള അധിക. പെന്‍ഷന്‍ 2000 ത്തില്‍ നിന്നും 2500 ആക്കി.

24 ശതമാനമെന്ന വലിയ ശമ്പള വര്‍ധനവാണ് ഇത്തവണ കേന്ദ്രം നല്‍കിയിരിക്കുന്നത്. കേന്ദ്ര പാര്‍ലമെന്റികാര്യ മന്ത്രാലയമാണ് ശമ്പള വര്‍ധനവ് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. അംഗങ്ങളുടെ പ്രതിമാസ അലവന്‍സ് രണ്ടായിരം രൂപ എന്നത് 2500 രൂപയാക്കി വര്‍ധിപ്പിച്ചു.

ഏപ്രില്‍ ഒന്ന് മുതലാണ് ശമ്പള വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്ത് പണപ്പെരുപ്പവും ജീവിതച്ചെലവും ഉയരുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ശമ്പള വര്‍ധന നടപ്പാക്കിയത്. കര്‍ണാടകയില്‍ ജനപ്രതിധികള്‍ക്ക് ശമ്പളം വര്‍ധിപ്പിച്ചതിനു പിന്നാലെയാണ് കേന്ദ്രവും സമാന നീക്കവുമായി രംഗത്തെത്തിയത്. കര്‍ണാടകയില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എം.എല്‍.എമാര്‍ക്കും 100 ശതമാനമാണ് ശമ്പളം കൂട്ടിയത്. ഇത് സംസ്ഥാനത്ത് വലിയ ചര്‍ച്ചയായിരുന്നു.

Continue Reading

Trending