Connect with us

kerala

വീണ്ടെടുപ്പിന്റെ മെയ്യഭ്യാസം; തമ്പില്‍ വിരിയുന്നു പ്രതീക്ഷകള്‍

നാടും നഗരവും ആഘോഷങ്ങളാല്‍ വീണ്ടും വര്‍ണാഭമായതോടെ ഉള്ളം ത്രസിപ്പിക്കും കാഴ്ചകളാല്‍ ഉണരുകയാണ് പ്രതീക്ഷയുടെ നിറവേകി തമ്പുകളും.

Published

on

ഫൈസല്‍ മാടായി
കണ്ണൂര്‍

നാടും നഗരവും ആഘോഷങ്ങളാല്‍ വീണ്ടും വര്‍ണാഭമായതോടെ ഉള്ളം ത്രസിപ്പിക്കും കാഴ്ചകളാല്‍ ഉണരുകയാണ് പ്രതീക്ഷയുടെ നിറവേകി തമ്പുകളും. കലാകാരന്‍മാര്‍ക്കിത് നഷ്ടപ്പെട്ടിടത്ത് നിന്ന് തിരിച്ചുപിടിക്കേണ്ടുന്ന നല്ലകാലം. ആളും ആരവങ്ങളും അരങ്ങുണര്‍ത്തുമ്പോള്‍ ചിരിവിരിയുകയാണ് ജോക്കര്‍ വേഷമണിയുന്നവരുടെ മുഖങ്ങളിലും.

കോവിഡ് തീര്‍ത്ത അകലങ്ങളും പിന്നിട്ട് പാരമ്പര്യത്തിന്റെ തുടര്‍ച്ചയെന്നോളം കണ്ണൂരില്‍ ആരംഭിച്ച ജംബോ സര്‍ക്കസ് കൂടാരത്തിലും നിറയുകയാണ് പ്രതീക്ഷയുടെ തിരിവെട്ടം. മഹാമാരിയുടെ മഹാവ്യാപനത്തെ തുടര്‍ന്ന് കലാകാരന്‍മാര്‍ സ്വന്തം ദേശങ്ങളിലേക്ക് തിരികെപോയിടത്ത് നിന്ന് വീണ്ടുമെത്തുമ്പോള്‍ ആത്മവിശ്വാസത്തിന്റെ കരുത്തിലാണ് സര്‍ക്കസിന്റെ സ്വന്തം നാട്ടില്‍ തമ്പുയര്‍ന്നത്. രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കിട്ടാവുന്ന കലാകാരന്‍മാരെയുള്‍പ്പെടുത്തിയാണ് കാഴ്ചയ്ക്ക് വൈവിധ്യമേകി പുതിയ ഇനങ്ങളുമായി കോവിഡാനന്തര കാലത്ത് ജംബോ സര്‍ക്കസിന്റെ അരങ്ങേറ്റം. എംവി ശങ്കരന്‍ തുടക്കം കുറിച്ച ജംബോ സര്‍ക്കസ് ഇപ്പോള്‍ നടത്തുന്നത് മക്കളായ അജയ് ശങ്കറും അശോക് ശങ്കറുമാണ്.

വീട്ടിലൊതുങ്ങിയതോടെ ഉപജീവനം മുടങ്ങി അന്നത്തിന് വകയില്ലാതെ പ്രയാസപ്പെട്ട നാളുകളും കടന്നാണ് മറ്റ് തൊഴില്‍ മേഖലയിലെന്ന പോലെ സര്‍ക്കസ് കലാകാരന്‍മാരും ജീവനക്കാരും വീണ്ടും സജീവമാകുന്നത്. പ്രതിസന്ധികളെ അതിജീവിച്ചാണ് സര്‍ക്കസ് ഉപജീവനമായി കൊണ്ടുനടക്കുന്നവരുടെ തിരിച്ചുവരവ്. ചെലവിനനുസരിച്ച് വരുമാനം ലഭ്യമാകാത്ത കാലത്ത് സാമ്പത്തിക വെല്ലുവിളിയേറെയാണ് സര്‍ക്കസ് മേഖലയ്ക്കും. കേരളത്തില്‍ സര്‍ക്കസ് കാണാന്‍ ആളുകളേറെയെത്തുന്നുണ്ടെങ്കിലും ഈ മേഖലയുടെ തുടര്‍പ്രയാണം ആശങ്കാജനകമാണെന്ന് ജംബോ സര്‍ക്കസ് ഉടമകളിലൊരാളായ അജയ് ശങ്കര്‍ പറയുന്നു.

വെല്ലുവിളികളേറെ, അരങ്ങിലും അമരത്തും

കലാകാരന്‍മാര്‍ക്കുള്‍പ്പെടെ സര്‍ക്കാറില്‍ നിന്ന് യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ല. സര്‍ക്കസ് കലാകാരന്‍മാരെ കിട്ടാത്ത അവസ്ഥയുമുണ്ട്. പുതുതായി ആരും ഈ മേഖലയിലേക്ക് കടന്നുവരുന്നില്ല. 18 വയസ് പൂര്‍ത്തിയായവരെ മാത്രമേ സര്‍ക്കസ് കലാകാരന്‍മാരായി ഉള്‍പ്പെടുത്താവൂവെന്ന നിയമവും ഈ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. ലക്ഷകണക്കിന് രൂപയാണ് പ്രതിദിന ചിലവ്. ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് മാറി ഓരോ സീസണിലും പ്രദര്‍ശനം തുടരുന്ന സര്‍ക്കസ് സാധന സാമഗ്രികള്‍ കൊണ്ടുപോകാന്‍ ട്രക്കുകള്‍ക്കും നല്‍കണം വലിയ വാടക. പ്രദര്‍ശന നഗരികളുടെ ഉയര്‍ന്ന വാടകയും കൂടിയാകുമ്പോള്‍ വെല്ലുവിളികളേറെയാണ്. കാഴ്ചക്കാരെ വിസ്മയിപ്പിക്കാനാകുന്ന കലാകാരന്‍മാര്‍ ഇനിയങ്ങോട്ടും ഈ മേഖലയിലെത്തേണ്ടതുണ്ട്. എന്നാല്‍ പ്രായത്തിന്റെ നിയന്ത്രണങ്ങളാല്‍ ഇത് സാധ്യമാകുന്നില്ലെന്ന അവസ്ഥയാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ടര്‍ഫില്‍ ക്രിക്കറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണു; ഓട്ടോ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

ശാരിരീക അസ്വസ്ഥത കൂടിയതോടെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Published

on

ക്രിക്കറ്റ് കളിക്കുന്നതിനിടെ ഓട്ടോ ഡ്രൈവറായ അന്‍പതുകാരന്‍ കുഴഞ്ഞുവീണു മരിച്ചു. ആനയറ അരശുംമൂട് സ്വദേശി ആര്‍ ലക്ഷ്മണ കുമാര്‍ ആണ്

ബൗളിങ് ചെയ്യുന്നതിനിടെ നെഞ്ചുവേദനയുണ്ടായ ലക്ഷ്മണ കുമാറിനെ വിശ്രമമുറിയില്‍ എത്തിച്ച് വെള്ളവും ബിസ്‌ക്കറ്റും നല്‍കി. ശാരിരീക അസ്വസ്ഥത കൂടിയതോടെ ചാക്കയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം മോര്‍ച്ചറിയില്‍. സംഭവത്തില്‍ തിരുവല്ലം പൊലീസ് കേസെടുത്തിട്ടുണ്ട്. ഭാര്യ: സ്മിത. മക്കള്‍ അമല്‍കുമാര്‍, അതുല്‍ കുമാര്‍.

Continue Reading

kerala

മണ്ണഞ്ചേരിയിലെ മോഷ്ടാവ് പിടിയിലായ കുറുവ സംഘാംഗമെന്ന് ഉറപ്പിച്ച് പൊലീസ്

സന്തോഷിനൊപ്പം മണികണ്ഠന്‍ എന്നൊരാളേയും സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ച നാലുപേരെയും പൊലീസ് പിടികൂടിയിരുന്നു. 

Published

on

ആലപ്പുഴ മണ്ണഞ്ചേരിയില്‍ എത്തി ജനങ്ങളെയാകെ ഭീതിയിലാഴ്ത്തിയത് കുറുവ സംഘത്തില്‍ ഉള്‍പ്പെട്ടതെന്ന് സംശയിക്കുന്ന സന്തോഷ് ശെല്‍വം തന്നെയെന്ന് ഉറപ്പിച്ച് പൊലീസ്. ഇന്നലെ പൊലീസ് സന്തോഷ് ഉള്‍പ്പെടെയുള്ള ചിലരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ആലപ്പുഴയിലേക്ക് കൊണ്ടുപോകും വഴി രക്ഷപ്പെടാന്‍ ശ്രമിച്ച സന്തോഷിനെ പൊലീസ് അതിസാഹസികമായ നാലുമണിക്കൂര്‍ നീണ്ട തെരച്ചിലിനൊടുവില്‍ വീണ്ടും പിടികൂടുകയും ആലപ്പുഴയിലേക്ക് കൊണ്ടുപോകുകയും ചെയ്തിരുന്നു.

മോഷണം നടത്തിയത് സന്തോഷ് തന്നെയെന്ന് ഉറപ്പിക്കാന്‍ നിര്‍ണായകമായത് ഒരു ടാറ്റൂവാണ്. മോഷണത്തിനിടയില്‍ ടാറ്റൂ കണ്ടതായി പൊലീസിന് മൊഴി ലഭിച്ചിരുന്നു. ഇത് ഒത്തുനോക്കി മോഷ്ടാവ് സന്തോഷെന്ന് ഉറപ്പിക്കുകയായിരുന്നു. സന്തോഷിനൊപ്പം മണികണ്ഠന്‍ എന്നൊരാളേയും സന്തോഷിനെ രക്ഷപ്പെടാന്‍ സഹായിച്ച നാലുപേരെയും പൊലീസ് പിടികൂടിയിരുന്നു.

സന്തോഷിനെക്കുറിച്ച് പൊലീസിന് വിശദ വിവരങ്ങള്‍ ലഭിച്ചത് തമിഴ്‌നാട്ടില്‍ നിന്നാണ്. നിരവധി മോഷണ കേസുകളില്‍ പ്രതിയാണ് ഇയാള്‍. മാസങ്ങളായി എറണാകുളം കേന്ദ്രീകരിച്ചായിരുന്നു താമസം. മണ്ണഞ്ചേരിയിലും പുന്നപ്രയിലും എത്തിയത് രണ്ട് സംഘം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മണികണ്ഠന്റെ പങ്ക് വ്യക്തമായിട്ടില്ല.

അറസ്റ്റ് ചെയ്ത ആളെ രക്ഷപ്പെടുത്താന്‍ എത്തിയ സ്ത്രീകളുടെ സംഘത്തിന്റെ അപ്രതീക്ഷിത ആക്രമണം മുതല്‍ ചതുപ്പില്‍ ഒളിഞ്ഞിരുന്ന പ്രതിയ്ക്കായുള്ള ദുര്‍ഘടം പിടിച്ച യാത്ര വരെ ആക്ഷന്‍ പടങ്ങളെ വെല്ലുന്ന നിമിഷങ്ങളാണ് പൊലീസ് ഇന്നലെ നേരിട്ടത്. പൊലീസ് കസ്റ്റഡിയിലെടുത്ത സന്തോഷ് സെല്‍വം എന്നയാളെ രക്ഷിക്കാന്‍ എത്തിയത് സ്ത്രീകള്‍ ഉള്‍പ്പെട്ട സംഘമാണ്. പൊലീസിനെ ആക്രമിച്ച് ഇവര്‍ സന്തോഷിനെ രക്ഷിച്ചെടുത്തു. എന്നാല്‍ നാല് മണിക്കൂറുകള്‍ക്കുള്ളില്‍ സന്തോഷിനെ മാത്രമല്ല രക്ഷിക്കാന്‍ ശ്രമിച്ച നാലുപേരെയും പൊലീസ് കുടുക്കി.

ഒരിടത്ത് നിന്ന് പരമാവധി മോഷണം നടത്തി ജില്ല വിടുന്നതാണ് ഇവരുടെ മോഡസ് ഒപ്രാണ്ടി. എതിര്‍ക്കുന്നവരുടെ ജീവനെടുക്കാന്‍ പോലും മടിക്കാത്ത അത്യപകടകാരികളോടാണ് പൊലീസ് ഇന്ന് ഏറ്റുമുട്ടിയത്. എറണാകുളം കുണ്ടന്നൂര്‍ ഭാഗത്തുനിന്നാണ് ഇയാളെ മണ്ണഞ്ചേരി പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യാനായി കൊണ്ട് പോകും വഴി കസ്റ്റഡിയില്‍ നിന്ന് ചാടി പോവുകയായിരുന്നു. കുണ്ടന്നൂര്‍ പാലത്തിന് താഴെയായിരുന്നു ഇയാളുടെ ഒളിയിടം. ഒരു മനുഷ്യന് നേരെ നില്‍ക്കാന്‍ വയ്യാത്തിടത്ത് കുഴി കുത്തി ശരീരം ചുരുക്കി ആ കുഴയില്‍ കിടന്ന് പ്ലാസ്റ്റിക്ക് ഷീറ്റുകള്‍ പുതച്ചാണ് ഇയാള്‍ ഒളിച്ചത്. പിടികൂടുമ്പോള്‍ ഇയാള്‍ നഗ്‌നനുമായിരുന്നു.

Continue Reading

kerala

അന്ന് അത്ഭുതത്തോടെ നോക്കിയിരുന്ന സ്ഥലം; പാണക്കാട് സന്ദര്‍ശിച്ച് സന്ദീപ് വാര്യര്‍

കൊടപ്പനക്കൽ തറവാട്ടിൽ വന്ന് തങ്ങളുടെ കൂടെയിരിക്കാൻ ഒരു കസേര കിട്ടിയിട്ടുണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണ്’- സന്ദീപ് വാര്യർ പറഞ്ഞു.

Published

on

ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിന്റെ കൈപിടിച്ചതിന് പിന്നാലെ പാണക്കാടെത്തി സന്ദീപ് വാര്യര്‍. സാദിഖലി ശിഹാബ്‌ തങ്ങളുമായി സന്ദീപ് കൂടിക്കാഴ്ച നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുളള ലീഗ് നേതാക്കളും പാണക്കാട്ടുണ്ട്. മലപ്പുറവുമായി പൊക്കിൾക്കൊടി ബന്ധമാണെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സന്ദീപ് വാര്യർ പറഞ്ഞു. മലപ്പുറത്തിന്റെ പാരമ്പര്യം മതനിരപേക്ഷതയുടേതാണ്. ആ സംസ്കാരം മലപ്പുറത്തിന് കിട്ടാൻ കാരണം കൊടപ്പനക്കൽ തറവാടും പാണക്കാട്ടെ കുടുംബവുമാണെന്നും സന്ദീപ് കൂട്ടിച്ചേർത്തു.

‘ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോഴൊക്കെ അത്ഭുതത്തോടെയാണ് ഞാൻ ഈ വീടിനെ കണ്ടിട്ടുള്ളത്. ഏത് സമയത്തും ആർക്കും സഹായം ചോദിച്ച് കടന്നുവരാം. ബിജെപിയുടെ രാഷ്ട്രീയം സംസാരിക്കുന്ന സമയത്ത് ഞാൻ പറഞ്ഞിട്ടുള്ള കാര്യങ്ങളിൽ ഹൃദയവേദനയുണ്ടായിട്ടുള്ളവർക്ക് എന്റെ ഈ വരവ് തെറ്റിദ്ധാരണകൾ മാറ്റാൻ സഹായമാകും.

യൂത്ത് ലീഗിന്റെ പ്രവർത്തകർ എന്നെ എത്രത്തോളം സ്നേഹത്തോടെയാണ് സ്വീകരിച്ചത്. താനിരിക്കുന്ന കസേരയുടെ മഹത്വമറിയാത്തവരാണ് സന്ദീപിന് വലിയ കസേര കിട്ടട്ടെയെന്നൊക്കെ പറഞ്ഞത്. കൊടപ്പനക്കൽ തറവാട്ടിൽ വന്ന് തങ്ങളുടെ കൂടെയിരിക്കാൻ ഒരു കസേര കിട്ടിയിട്ടുണ്ടെങ്കിൽ അതൊരു വലിയ കാര്യം തന്നെയാണ്’- സന്ദീപ് വാര്യർ പറഞ്ഞു.

സന്ദീപ് വാര്യരുടെ കടന്നുവരവ് സന്തോഷത്തോടെയാണ് നോക്കിക്കാണുന്നതെന്ന് സാദിഖലി തങ്ങൾ പറഞ്ഞു. കഴിഞ്ഞകാലങ്ങളിലെ നിലപാടുകൾ മാറ്റി മതേതരത്വത്തിന്റേയും ജനാധിപത്യത്തിന്റേയും രാഷ്ട്രീയ ഭൂമിയിലേക്ക് സന്ദീപ് കടന്നുവന്നിരിക്കുകയാണെന്നും സാദിഖലി തങ്ങൾ വ്യക്തമാക്കി.

ബിജെപിയാണ് അവസാന അഭയകേന്ദ്രം എന്ന ചിന്താഗതിക്കാണ് സന്ദീപ് വാര്യർ കോണ്‍ഗ്രസിൽ ചേർന്നതോടുകൂടി മാറ്റം വരുന്നതെന്നും ഇനി ഇന്ത്യ മുന്നണിയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ കാലമാണ് വരാൻ പോകുന്നതെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Continue Reading

Trending