Connect with us

kerala

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ ആളെ കാണാനില്ല

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ മാരായിമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്.

Published

on

തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാൻ ഇറങ്ങിയ തൊഴിലാളിയെ കാണാതായി. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാൻ ഇറങ്ങിയ മാരായിമുട്ടം സ്വദേശി ജോയിയെയാണ് കാണാതായത്. ഫയർ ആൻഡ് റെസ്ക്യൂ തെരച്ചിൽ നടത്തുകയാണ്. തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആദ്യ പ്ലാറ്റഫോമിന് സമീപത്ത് വച്ചാണ് അപകടം ഉണ്ടായത്.

ഒഴുക്കിൽ പെട്ടെന്നാണ് സംശയം. ഫയർഫോഴ്സ് എത്തി രക്ഷിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. സ്ഥലത്ത് മൂന്ന് ​ദിവസമായി ജോലി പുരോ​ഗമിക്കുന്നുണ്ട്. റെയിൽവേയാണ് ഇവരെ ജോലി ഏൽപ്പിച്ചത്. ഇന്ന് രാവിലെ മുതൽ തിരുവനന്തപുരത്ത് ശക്തമായ മഴ പെയ്യുന്നുണ്ട്. ജോയി ഒഴുക്കിൽപ്പെട്ടതാവാം എന്നതാണ് അ​ഗ്നിശമനസേനയുടെ പ്രാഥമിക നി​ഗമനം.

kerala

എം.ആര്‍ അജിത് കുമാറിനെതിരായ കേസ്; അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിന് കോടതിയുടെ ശകാരം

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിന് കോടതിയുടെ ശകാരം.

Published

on

എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ വിജിലന്‍സിന് കോടതിയുടെ ശകാരം. തിരുവനന്തപുരം വിജിന്‍സ് കോടതിയുടേതാണ് ശകാരം. വിജിലന്‍സിനോട് അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കുവാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് തയ്യാറായിരുന്നില്ല.

റിപ്പോര്‍ട്ട് സര്‍ക്കാറിന് സമര്‍പ്പിച്ചിട്ടുണ്ടെന്നായിരുന്നു വിജിലന്‍സ് കോടതിയെ അറിയിച്ചത്. കോടതിയില്‍ സമര്‍പ്പിക്കാതെ എന്തിന് റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്ന് കോടതി ചോദിച്ചു. ഡിവൈഎസ്പി ഷിബു പാപ്പച്ചന്‍ കോടതിയില്‍ ഹാജരായാണ് ഇക്കാര്യം അറിയിച്ചത്. തുടര്‍ന്ന് ഈ മാസം 12ന് റിപ്പോര്‍ട്ട് കോടതിയില്‍ ഹാജരാക്കാന്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു.

നേരത്തെ പലതവണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിജിലന്‍സ് സാവകാശം തേടിയിരുന്നു. അഡ്വ. നാഗരാജു സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.

Continue Reading

india

കേരളത്തിലെ അണക്കെട്ടുകള്‍ക്ക് സുരക്ഷ കൂട്ടിയെന്ന് കേന്ദ്രത്തിന്റെ ജാഗ്രത നിര്‍ദേശം

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം. കൂടുതല്‍ പോലീസ് വിന്യായം ഏര്‍പ്പെടുത്തി.

Published

on

സംസ്ഥാനത്തെ എല്ലാ അണക്കെട്ടുകള്‍ക്കും സുരക്ഷ കൂട്ടി കേന്ദ്രം. കൂടുതല്‍ പോലീസ് വിന്യായം ഏര്‍പ്പെടുത്തി. വൈദ്യുത ഉല്‍പ്പാദന, ജലസേചന ഡാമുകള്‍ ഉള്‍പ്പെടെയുളളവക്കാണ് സുരക്ഷ ശക്തമാക്കിയിരിക്കുന്നത്. കേന്ദ്രത്തിന്റെ അടുത്ത അറിയിപ്പ് ലഭിക്കും വരെ വൈദ്യുത ഉല്‍പ്പാദന കേന്ദ്രങ്ങള്‍ക്കടക്കം അധിക സുരക്ഷ ഉണ്ടായിരിക്കും. പാകിസ്താന്‍ സംഘര്‍ഷ സാഹചര്യം നിലനില്‍ക്കുന്നതിനിടെയാണ് അടിയന്തര സാഹചര്യം നേരിടാനുളള തയ്യാറെടുപ്പുകള്‍ കേന്ദ്രം കൈക്കൊണ്ടിരിക്കുന്നത്.

പടിഞ്ഞാറന്‍ അതിര്‍ത്തിയിലെയും വടക്കേ ഇന്ത്യയിലെയും സംസ്ഥാനങ്ങള്‍ ഉടന്‍ തയ്യാറെടുപ്പ് നടത്തണമെന്ന് കേന്ദ്ര നിര്‍ദേശം. എയര്‍ റെയ്ഡ് സൈറന്‍ സ്ഥാപിക്കുക, അടിയന്തര ഒഴുപ്പിക്കല്‍ തുടങ്ങിയവയില്‍ ജനങ്ങള്‍ക്ക് പരശീലനം നല്‍കാന്‍ ആണ് നിര്‍ദേശം. ഇതനുസരിച്ച് 259 ഇടങ്ങളില്‍ നാളെ മോക് ട്രില്‍ നടത്തും.

Continue Reading

kerala

കാട്ടാക്കടയില്‍ 15 കാരനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി പ്രിയരഞ്ജന് ജീവപര്യന്തം തടവും 10 ലക്ഷം രൂപ പിഴയും

കാട്ടാക്കടയില്‍ 15 കാരന്‍ ആദി ശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും.

Published

on

തിരുവനന്തപുരം കാട്ടാക്കടയില്‍ 15 കാരന്‍ ആദി ശേഖറിനെ കാറിടിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി പ്രിയരഞ്ജന് ജീവപര്യന്തം കഠിന തടവ് ശിക്ഷയും 10 ലക്ഷം രൂപ പിഴയും. പിഴത്തുക കുട്ടിയുടെ മാതാപിതാക്കള്‍ക്ക് നല്‍കണമെന്നും കോടതി വിധിച്ചു. വഞ്ചിയൂര്‍ അഡീഷണല്‍ സെഷന്‍സ് ആറാം കോടതിയാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

ക്ഷേത്ര മതിലില്‍ മൂത്രമൊഴിച്ചത് കണ്ടതോടെ കുട്ടി പ്രതിയെ ചോദ്യം ചെയ്തതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു.

അപകട മരണമാണെന്ന പ്രതിയുടെ വാദം കോടതി തള്ളി. കോടതിവിധിയില്‍ പൂര്‍ണമായ തൃപ്തി ഇല്ലെന്നും സമൂഹത്തിനുള്ള സന്ദേശമായി വിധി മാറണമെന്നും ആദിശേഖരന്റെ പിതാവ് പ്രതികരിച്ചു.

2023 ആഗസ്റ്റ് 30നായിരുന്നു വീടിന് സമീപമുള്ള ക്ഷേത്രത്തിലെ ഗ്രൗണ്ടില്‍ കളിച്ച ശേഷം മടങ്ങുകയായിരുന്ന അരുണ്‍കുമാര്‍-ദീപ ദമ്പതികളുടെ മകന്‍ ആദിശേഖറിനെ പ്രതി പ്രിയരഞ്ജന്‍ കാറിടിപ്പിച്ചു കൊലപ്പെടുത്തിയത്. അതേസമയം പ്രതി ആദിശേഖറിന്റെ അകന്ന ബന്ധുവാണ്. കുട്ടിയെ മനഃപൂര്‍വം വാഹനം ഇടിപ്പിച്ചതെന്ന സംശയത്തിന് ബലം നല്‍കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് പൊലീസ് ആദ്യം കേസെടുത്തിരുന്നത്. സി.സി.ടി.വി ദൃശ്യങ്ങളില്‍നിന്ന് ആസൂത്രിത കൊലപാതകമാണെന്ന് തെളിഞ്ഞതോടെ പ്രിയരഞ്ജനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു.

Continue Reading

Trending