Connect with us

kerala

മാര്‍ച്ച് രണ്ടാം വാരം മുതല്‍ പണിമുടക്കിനൊരുങ്ങി ലോറി ഉടമകള്‍

ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നതെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ പ്രസ്താവനയില്‍ പറയുന്നു.

Published

on

അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി ലോറി ഉടമകള്‍. മാര്‍ച്ച് രണ്ടാം വാരം മുതല്‍ പണിമുടക്കിയുള്ള പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ലോറിയുടമ സംഘടനകളുടെയും സംയുക്ത ട്രേഡ് യൂണിയന്‍ സംഘടനകളുടെയും അറിയിച്ചു.

ദീര്‍ഘകാലത്തെ ആവശ്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിക്കാത്ത സാഹചര്യത്തിലാണ് സമരത്തിനൊരുങ്ങുന്നതെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ പ്രസ്താവനയില്‍ പറയുന്നു.

ലോറികളുടെ മിനിമം വാടക, കിലോമീറ്റര്‍ വാടക, ഹാള്‍ട്ടിങ് വാടക എന്നിവ സംബന്ധിച്ചുള്ള കമ്മിറ്റി നിര്‍ദേശങ്ങള്‍ നടപ്പില്‍ വരുത്തുക, ചരക്കു വാഹനങ്ങളില്‍ നിന്ന് ഈടാക്കുന്ന അട്ടിക്കൂലിമറിക്കൂലി, കെട്ടുപൈസ എന്നിവ നിര്‍ത്തലാക്കുക, ഓവര്‍ലോഡ്, ഓവര്‍ഹൈറ്റ് ലോഡ് എന്നിവ നിയന്ത്രിക്കുക, ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യുന്നത് ഒഴിവാക്കുക, ടിപ്പര്‍ ലോറികള്‍ക്ക് ഏര്‍പെടുത്തിയിട്ടുള്ള സമയനിയന്ത്രണം എടുത്തുകളയുക തുടങ്ങിയവ ഉള്‍പ്പെടെയുള്ള ആവശ്യങ്ങളാണ് ലോറി ഉടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്.

 

 

kerala

വൈറ്റില ആര്‍മി ടവേഴ്‌സ് ആറ് മാസത്തിനുള്ളില്‍ പൊളിച്ചുമാറ്റണം

ദുരന്തനിവരാണ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന. 

Published

on

അപകടാവസ്ഥയിലായ വൈറ്റില സില്‍വര്‍ സാന്‍ഡ് ഐലന്‍ഡിലെ ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴ്‌സിലെ ബി, സി ടവറുകള്‍ ആറ് മാസത്തിനുള്ളില്‍ പൊളിച്ച് നീക്കാന്‍ നിര്‍ദേശം. ഫ്‌ലാറ്റുകള്‍ സന്ദര്‍ശിച്ച വിദഗ്ധ സംഘത്തിന്റെതാണ് നിര്‍ദേശം.

മരടിലെ ഫ്‌ലാറ്റ് പൊളിക്കാന്‍ നേതൃത്വം നല്‍കിയ വിദഗ്ധരാണ് പരിശോധനയ്ക്ക് എത്തിയത്. ദുരന്തനിവരാണ വിഭാഗം ഡെപ്യൂട്ടി കലക്ടറുടെ മേല്‍നോട്ടത്തിലായിരുന്നു പരിശോധന.

അവശിഷ്ടങ്ങള്‍ നീക്കം ചെയ്യല്‍ ഉള്‍പ്പെടെ മുഴുവന്‍ പൊളിക്കല്‍ പ്രക്രിയയ്ക്കും കുറഞ്ഞത് 10 മാസമെടുക്കുമെന്ന് വിദഗ്ധര്‍ പറഞ്ഞു. ‘താമസക്കാരെ പൂര്‍ണമായി ഒഴിപ്പിച്ച ശേഷം രണ്ട് മാസത്തിനുള്ളില്‍ പൊളിക്കല്‍ പദ്ധതി തയ്യാറാക്കും. പൊളിച്ചുമാറ്റിയ ശേഷം, അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ മറ്റൊരു രണ്ടോ മൂന്നോ മാസം എടുക്കും. അതിനാല്‍, മൊത്തം പ്രക്രിയയ്ക്ക് കുറഞ്ഞത് 10 മാസമെടുക്കും,’-സ്ട്രക്ചറല്‍ എഞ്ചിനീയര്‍ അനില്‍ ജോസഫ് പറഞ്ഞു.

26 നിലകളുള്ള രണ്ട് കെട്ടിടങ്ങളും താമസ യോഗ്യമല്ലാത്ത അവസ്ഥയിലാണെന്നും വിദഗ്ധ സംഘം വിലയിരുത്തി. ഒരൊറ്റ സ്‌ഫോടനത്തിലൂടെ രണ്ട് ഫ്‌ലാറ്റ് സമുച്ചയങ്ങളും പൊളിച്ചുനീക്കാം. അവശിഷ്ടങ്ങള്‍ നീക്കാന്‍ മൂന്നുമാസം കൂടി വേണ്ടിവരും. ഇതേസ്ഥലത്തുതന്നെ പുതിയഫ്‌ലാറ്റ് സമുച്ചയങ്ങള്‍ നിര്‍മിക്കാം. ചന്ദര്‍ കുഞ്ച് അപ്പാര്‍ട് മെന്റിലെ ബി,സി ബ്ലോക്കുകളാണ് പൊളിക്കുന്നത്, എ ബ്ലോക്ക് അതേപടി നിലനിര്‍ത്തും.

ചന്ദര്‍കുഞ്ജ് ആര്‍മി ടവേഴ്‌സിലെ ബി, സി ടവറുകള്‍ പൊളിക്കാനും പുനര്‍നിര്‍മിക്കാനും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കെട്ടിടം പൊളിക്കുന്നതിനും പുനര്‍ നിര്‍മിക്കുന്നതിനും ചെലവായ 175 കോടി രൂപ എഡബ്ല്യുഎച്ച്ഒ നല്‍കണം.

അധിക ചെലവുണ്ടായാല്‍ അതും വഹിക്കണം. എന്നാല്‍ നിലവിലുള്ള കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ പ്രകാരം, ടവര്‍ നിലനിന്നിരുന്ന സൈറ്റില്‍ കൂടുതല്‍ നിലകളോ ഏരിയയോ നിര്‍മിക്കാന്‍ എഡബ്ല്യുഎച്ച്ഒയ്ക്കു അനുമതി തേടാമെന്നും ഉത്തരവില്‍ പറയുന്നു.

Continue Reading

kerala

ആര്‍എസ്എസ് രാജ്യത്തെ ബാധിച്ച അര്‍ബുദം; പറഞ്ഞതില്‍ നിന്ന് പിന്മാറില്ല, മാപ്പ് പറയില്ല; തുഷാര്‍ ഗാന്ധി

ആര്‍.എസ്.എസിനുമെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി ഗാന്ധിജിയുടെ കൊച്ചു മകന്‍ തുഷാര്‍ ഗാന്ധി

Published

on

ബിജെപിക്കും ആര്‍.എസ്.എസിനുമെതിരേ വീണ്ടും കടുത്ത വിമര്‍ശനവുമായി ഗാന്ധിജിയുടെ കൊച്ചു മകന്‍ തുഷാര്‍ ഗാന്ധി. ബാപ്പുവിനെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവര്‍ രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച അര്‍ബുദമാണെന്ന് അദ്ദേഹം പറഞ്ഞു. ആര്‍എസ്എസിനെതിരായ പരാമര്‍ശത്തില്‍ നിന്ന് പിന്മാറില്ലെന്നും ഒരുകാരണവശാലും മാപ്പ് പറയില്ലെന്നും തുഷാര്‍ ഗാന്ധി പറഞ്ഞു

കഴിഞ്ഞ ദിവസം നെയ്യാറ്റിന്‍കരയില്‍ ആര്‍.എസ്.എസ് വിരുദ്ധ പ്രസംഗത്തെ തുടര്‍ന്ന് തുഷാര്‍ ഗാന്ധിയെ ബി.ജെ.പി. പ്രവര്‍ത്തകര്‍ തടഞ്ഞിരുന്നു. കേരളത്തില്‍ ഇങ്ങനെയൊരു സംഭവമുണ്ടായത് ഞെട്ടലുണ്ടാക്കിയെന്നും ഒരുകാരണവശാലും മാപ്പ് പറയില്ലെന്നും ആലുവ യൂണിയന്‍ ക്രിസ്ത്യന്‍ കോളേജിലെ കെ.പി.സി.സി. പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. നൂറ് വര്‍ഷം മുമ്പ് വൈക്കം സത്യാഗ്രഹവേളയില്‍ കോളേജ് സന്ദര്‍ശിച്ചപ്പോള്‍ ഗാന്ധിജി നട്ട മാവിന്‍ചുവട്ടിലായിരുന്നു ചടങ്ങ്.

Continue Reading

kerala

വ്‌ളോഗര്‍ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു

റോഡരികില്‍ രക്തം വാര്‍ന്നു കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്

Published

on

മലപ്പുറം തൃക്കലങ്ങോട് മരത്താണിയില്‍ ബൈക്ക് മറിഞ്ഞ് പ്രമുഖ വ്‌ലോഗര്‍ മരിച്ചു. വഴിക്കടവ് ആലപ്പൊയില്‍ ചോയത്തല ഹംസയുടെ മകന്‍ ജുനൈദ് (32) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.20ഓടെയാണ് അപകടം.

മഞ്ചേരി കാരക്കുന്ന് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തലയുടെ പിന്‍ഭാഗത്താണ് പരിക്കേറ്റത്. റോഡരികില്‍ രക്തം വാര്‍ന്നു കിടന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രിയോടെ മരണപ്പെട്ടു. മാതാവ്: സൈറാബാനു, മകന്‍: മുഹമ്മദ് റെജല്‍.

Continue Reading

Trending