Connect with us

kerala

അമരക്കുനിക്കാരെ ഭീതിയിലാഴ്ത്തിയ കടുവയെ കുടുക്കാന്‍ വല വിരിച്ച് പ്രദേശവാസികള്‍

കടുവയെ പൂട്ടാന്‍ പ്രദേശത്ത് മൂന്ന് കൂടുകളും സ്ഥാപിച്ചിട്ടുണ്ട്

Published

on

ദിവസങ്ങളായി വയനാട് പുല്‍പ്പള്ളി അമരക്കുനിക്കാരെ ഭീതിയിലാഴ്ത്തിയ കടുവ കുരുങ്ങുമോ എന്ന് കണ്ണും നട്ട് കാത്തിരിക്കുകയാണ് നാട്ടുകാര്‍. മയക്കുവെടി സംഘവും കുങ്കിയാനകളും ഉള്‍പ്പെടെ രാവിലെ സര്‍വ്വസജ്ജമായി സ്ഥലത്തുണ്ടെങ്കിലും കടുവയെ കണ്ടെത്തിയിട്ടില്ല. കടുവയെ പൂട്ടാന്‍ പ്രദേശത്ത് മൂന്ന് കൂടുകളും സ്ഥാപിച്ചിട്ടുണ്ട്.

കേരളത്തിന്റെ ഡാറ്റാബേസില്‍ ഇല്ലാത്ത കടുവയായതിനാല്‍ കര്‍ണാടക വനം വകുപ്പുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് ഡിഎഫ്ഒ അറിയിച്ചിരുന്നു. അവശനായ കടുവ വീണ്ടും ഇരതേടി വരുമെന്ന പ്രതീക്ഷയിലാണ് മൂന്ന് കൂടുകള്‍ സ്ഥാപിച്ചിരിക്കുന്നത്. കടുവയെ പിടികൂടാത്തതില്‍ നാട്ടുകാര്‍ക്കും പ്രതിഷേധമുണ്ട്. രണ്ട് ആടുകളെയാണ് കടുവ ഇതുവരെ കൊന്നത്.

കടുവയെ കണ്ടെത്തിയാല്‍ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനം. ഡോക്ടര്‍ അരുണ്‍ സക്കറിയയും സംഘവും അമരക്കുനിയില്‍ എത്തി. പ്രദേശത്തെ ചതുപ്പു നിലങ്ങളും കുറ്റിക്കാടുകളും കേന്ദ്രീകരിച്ച് തിരച്ചില്‍ നടത്തുമെന്ന് ഡിഎഫ്ഒ അജിത്ത് കെ രാമന്‍ പറഞ്ഞിരുന്നു. കടുവയുടെ സാന്നിധ്യമുള്ളതിനാല്‍ പ്രദേശത്ത് മുന്നറിയിപ്പ് അനൗണ്‍സ്‌മെന്റും നല്‍കുന്നുണ്ട്.

kerala

ഇടുക്കിയില്‍ ഏഴ് കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശികള്‍ പിടിയില്‍

6 പൊതികളിലായി 7 കിലോയോളം കഞ്ചാവാണ് പിടികൂടിയത്

Published

on

ഇടുക്കി രാജാക്കാട് ഏഴ് കിലോ കഞ്ചാവുമായി രണ്ട് പേരെ പിടികൂടി. ഒഡിഷ സ്വദേശികളായ നിര്‍മ്മല്‍ ബിഷോയി , നാരായണ്‍ ബിഷോയി എന്നിവരെ അടിമാലി നര്‍ക്കോട്ടിക്ക് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് പിടികൂടിയത്. 6 പൊതികളിലായി 7 കിലോയോളം കഞ്ചാവാണ് പിടികൂടിയത്. ചില്ലറ വില്‍പ്പനക്കായി കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന കഞ്ചാവായിരുന്നു ഇത്.

Continue Reading

kerala

എംഎല്‍എ സ്ഥാനം രാജിവയ്ക്കാനൊരുങ്ങി പി.വി അന്‍വര്‍; നാളെ തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും

തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് നീക്കം

Published

on

തിരുവനന്തപുരം: പി.വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ നീക്കം നടത്തുന്നതായി റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് നീക്കം. അന്‍വര്‍ നാളെ രാവിലെ 9.30ന് തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണുന്നുണ്ട്. സ്ഥാനമൊഴിയുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനം ഇതിലുണ്ടാകുമെന്നാണു സൂചന.

വളരെ പ്രധാനപ്പെട്ടൊരു വിഷയം നാളെ പ്രഖ്യാപിക്കുമെന്നാണ് അന്‍വര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. മാധ്യമങ്ങള്‍ക്കുള്ള ക്ഷണമായാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരിക്കുന്നത്. കൂടുതല്‍ വിശദാംശങ്ങളൊന്നും നല്‍കിയിട്ടില്ല.

Continue Reading

kerala

കാസര്‍കോട് കുമ്പളയില്‍ പിസ്തതോട് തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം

കുമ്പള ഭാസ്‌കര നഗര്‍ സ്വദേശികളായ അന്‍വര്‍ മഹറൂഫ ദമ്പതികളുടെ മകന്‍ അനസ് ആണ് മരിച്ചത്

Published

on

കാസര്‍കോട് കുമ്പളയില്‍ പിസ്തയുടെ തോട് തൊണ്ടയില്‍ കുടുങ്ങി രണ്ടു വയസ്സുകാരന് ദാരുണാന്ത്യം. കുമ്പള ഭാസ്‌കര നഗര്‍ സ്വദേശികളായ അന്‍വര്‍ മഹറൂഫ ദമ്പതികളുടെ മകന്‍ അനസ് ആണ് മരിച്ചത്.

ശനിയാഴ്ച വൈകീട്ട് വീട്ടില്‍ നിന്നാണ് കുട്ടി പിസ്തയുടെ തോട് കഴിച്ചത്. തൊണ്ടയില്‍ കുടുങ്ങിയതോടെ വീട്ടുകാര്‍ വായില്‍ നിന്നും പിസ്തയുടെ തോടിന്റെ കഷണം പുറത്തെടുത്തിരുന്നു. തുടര്‍ന്ന് കുമ്പളയിലെ സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോവുകയും ചെയ്തു.

വിശദമായി പരിശോധിച്ച് ഒന്നും കണ്ടെത്താനാവാതെ ഡോക്ടര്‍ ഇവരെ വീട്ടിലേക്ക് തിരിച്ചയച്ചെങ്കിലും രാത്രിയോടെ കുട്ടിക്ക് ശ്വാസംമുട്ട് അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല. ഒരാഴ്ച മുമ്പാണ് പ്രവാസിയായ അന്‍വര്‍ ഗള്‍ഫിലേക്ക് പോയത്. സഹോദരി: ആയിഷു

Continue Reading

Trending