Connect with us

kerala

ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്ന് അഭിഭാഷകന്‍: വാങ്ങിയത് ഫീസെന്ന് മൊഴി

കൊടുക്കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും അഭിഭാഷകഫീസ് മാത്രമാണ് വാങ്ങിതെന്നുമാണ് ഇയാള്‍ നല്‍കിയ മൊഴി.

Published

on

കൊച്ചി: ജഡ്ജിയുടെ പേരില്‍ കൈക്കൂലി വാങ്ങിയ കേസില്‍ ആരോപണ വിധേയനായ ഹൈക്കോടതി അഭിഭാഷകന്‍ സൈബി ജോസ് കിടങ്ങൂരിനെ പൊലീസ് ചോദ്യം ചെയ്തു. കൊച്ചിയിലെ െ്രെകംബ്രാഞ്ച് ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍.

കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാനായിരുന്നു സൈബി ജോസിനോട് പൊലീസ് നിര്‍ദേശിച്ചത്. അതുപ്രകാരം ഇന്ന് കമ്മീഷണ്‍ ഓഫീസിലെത്തുമെന്ന് പൊലീസ് അറിയിച്ചെങ്കിലും കളമശേരിയിലെ െ്രെകംബ്രാഞ്ച് ഓഫീസില്‍ വച്ച് ചോദ്യം ചെയ്‌തെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍.

ഹൈക്കോടതി വിജിലന്‍സിന് മുന്‍പാകെ നല്‍കിയ മൊഴിയില്‍ സൈബി ജോസ് ഉറച്ചുനിന്നതായാണ് വിവരം. താന്‍ ഒരിക്കലും ജഡ്ജിക്ക് കൊടുക്കാനെന്ന പേരില്‍ കൈക്കൂലി വാങ്ങിയിട്ടില്ലെന്നും അഭിഭാഷകഫീസ് മാത്രമാണ് വാങ്ങിതെന്നുമാണ് ഇയാള്‍ നല്‍കിയ മൊഴി.

നേരത്തെ കേസുമായി ബന്ധപ്പെട്ട സാക്ഷികളുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയിരുന്നു. സാക്ഷികളുടെയും സൈബിയുടെയും മൊഴിയും തമ്മില്‍ താരതമ്യപ്പെടുത്തിയ ശേഷം രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് ഡിജിപിക്ക് സമര്‍പ്പിക്കും.

kerala

ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ പത്തനംതിട്ടയിലും കോട്ടയത്തും

കേരളത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 37 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്.

Published

on

സംസ്ഥാനത്ത് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ മഴ പത്തനംതിട്ടയിലും കോട്ടയത്തും. കേരളത്തില്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം 37 ശതമാനം അധിക വേനല്‍ മഴയാണ് ലഭിച്ചത്. മാര്‍ച്ച് ഒന്ന് മുതല്‍ ഏപ്രില്‍ 30 വരെ സാധാരണ ലഭിക്കേണ്ടത് 140 മില്ലി മീറ്റര്‍ മഴയാണ്. എന്നാല്‍ ഇത്തവണ 192 മില്ലി മീറ്റര്‍ മഴ ലഭിച്ചു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 53 മില്ലി മീറ്റര്‍ മഴയാണ് ലഭിച്ചത്. അതായത് സാധാരണ ലഭിക്കേണ്ട വേനല്‍ മഴയേക്കാള്‍ 63 ശതമാനം കുറവാണ് രേഖപ്പെടുത്തിയതെന്നും കാലാവസ്ഥ വിദഗ്ധന്‍ രാജീവന്‍ എരിക്കുളം പറഞ്ഞു.

പത്തനംതിട്ടയിലും കോട്ടയത്തുമാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വേനല്‍മഴ ലഭിച്ചത്. ഈ ജില്ലകളില്‍ 350 മില്ലി മീറ്റര്‍ മഴ രേഖപ്പെടുത്തി. കാസര്‍കോടാണ് (69 മില്ലി മീറ്റര്‍) ഏറ്റവും കുറവ് മഴ ലഭിച്ച ജില്ല. ഏപ്രില്‍ മാസത്തില്‍ ഇത്തവണ 20 ശതമാനം അധികം മഴ ഇത്തവണ ലഭിച്ചു. ഏപ്രില്‍ മാസത്തില്‍ സാധാരണ ലഭിക്കേണ്ടത് 106 മില്ലി മീറ്റര്‍ മഴയാണ്.

ഇത്തവണ 126.4 മില്ലി മീറ്റര്‍ മഴ കിട്ടി. ഏപ്രിലിലും ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് പത്തനംതിട്ടയിലും( 241 എംഎം) കോട്ടയത്തുമാണ്( 227 എംഎം). ഇടുക്കി (16% കുറവ് ), മലപ്പുറം ( 7% കുറവ്) ആലപ്പുഴ ( 4% കുറവ് ) ഒഴികെയുള്ള ജില്ലകളില്‍ സാധാരണ ഏപ്രില്‍ മാസത്തില്‍ ലഭിക്കുന്ന മഴയേക്കാള്‍ കൂടുതല്‍ ലഭിച്ചു.

 

 

Continue Reading

kerala

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ ഓവര്‍സിയര്‍ പിടിയില്‍

കൊച്ചി കോര്‍പ്പറേഷന്‍ സോണല്‍ ഓഫിസുകളില്‍ കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് പ്രത്യേകം പരിശോധന നടത്തുകയായിരുന്നു.

Published

on

കൈക്കൂലി വാങ്ങുന്നതിനിടെ കൊച്ചി കോര്‍പറേഷനിലെ ഓവര്‍സിയര്‍ അറസ്റ്റില്‍. കോര്‍പറേഷനിലെ ബില്‍ഡിങ് ഇന്‍സ്‌പെക്ടര്‍ സ്വപ്നയാണ് പിടിയിലായത്. കെട്ടിട നിര്‍മ്മാണ പെര്‍മിറ്റിനായി 15,000 രൂപ കൈക്കൂലി വാങ്ങുമ്പോഴായിരുന്നു പൊന്നുരുന്നിയില്‍ വെച്ച് വിജിലന്‍സ് സംഘം പിടികൂടിയത്.

കൊച്ചി കോര്‍പ്പറേഷന്‍ സോണല്‍ ഓഫിസുകളില്‍ കൈക്കൂലി വ്യാപകമാണെന്ന പരാതിയെത്തുടര്‍ന്ന് വിജിലന്‍സ് പ്രത്യേകം പരിശോധന നടത്തുകയായിരുന്നു. ഇതിനിടെയാണ് സ്വപ്ന കൈക്കൂലി വാങ്ങാനെത്തുന്ന വിവരം ലഭിച്ചത്.

Continue Reading

kerala

ഹൈബ്രിഡ് കഞ്ചാവ് കേസ്; തസ്ലീമ ഉള്‍പ്പടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

ഒന്നാം പ്രതി തസ്ലീമ, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

Published

on

ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നാം പ്രതി തസ്ലീമ, ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി എന്നിവരുടെ ജാമ്യാപേക്ഷയാണ് തള്ളിയത്.

ആലപ്പുഴയില്‍ നിന്നാണ് രണ്ട് കോടി വിലവരുന്ന ഹൈബ്രിഡ് കഞ്ചാവുമായി തസ്ലീമയെ അറസ്റ്റ് ചെയ്തത്. നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും കഞ്ചാവ് കൈമാറിയെന്നും തസ്ലീമ മൊഴി നല്‍കിയിരുന്നു. കൂടാതെ, തസ്ലീമയും നടന്മാരും തമ്മിലുള്ള ചാറ്റും എക്‌സൈസിന് ലഭിച്ചിരുന്നു

തസ്‌ലീമക്ക് സിനിമാ മേഖലയിലെ ഉന്നതരുമായും ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് യുവതി എറണാകുളത്ത് വിതരണം ചെയ്തതായും കണ്ടെത്തിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മോഡല്‍ സൗമ്യ എന്നിവരെ എക്‌സൈസ് ചോദ്യം ചെയ്തിരുന്നു.

 

 

Continue Reading

Trending