Connect with us

News

ലങ്കന്‍ മോഡല്‍ പ്രതിസന്ധി; സമാനമായ വിധി കാത്ത് അപകട മുഖത്ത് ഒരു ഡസന്‍ രാജ്യങ്ങള്‍

ലങ്ക നിലംപൊത്തിയ അതേ വഴിയില്‍ ഒരു ഡസനിലധികം രാജ്യങ്ങള്‍ സമാനമായ വിധി കാത്ത് കഴിയുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു.

Published

on

കൊളംബോ: രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലും വിലക്കയറ്റത്തിലും നട്ടംതിരിഞ്ഞ ജനം ഭരണകൂടത്തിനെതിരെ കലാപം നയിക്കുന്നത്തിന്റെ വാര്‍ത്തകള്‍ ശ്രീലങ്കയില്‍ നിന്ന് ഇപ്പോഴും പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. പ്രസിഡണ്ടിന്റെ കൊട്ടാരവും പ്രധാനമന്ത്രിയുടെ ഓഫീസും വരെ കൈയടക്കിയ ജനം ഒരു രാജ്യത്തിന്റെ തകര്‍ച്ചയുടെ ദയനീയ ചിത്രമാണ് ലോകത്തിന് മുന്നില്‍ തുറന്നിട്ടത്. ലങ്ക നിലംപൊത്തിയ അതേ വഴിയില്‍ ഒരു ഡസനിലധികം രാജ്യങ്ങള്‍ സമാനമായ വിധി കാത്ത് കഴിയുന്നുണ്ടെന്ന് കണക്കുകള്‍ പറയുന്നു. മിക്ക രാജ്യങ്ങള്‍ക്കു മുന്നിലും വില്ലനാകുന്നത് രാജ്യാന്തര വായ്പകള്‍ തന്നെയാണ്. താങ്ങാവുന്നതിലപ്പുറം വായ്പ വാങ്ങിക്കൂട്ടി ഒടുവില്‍ തിരിച്ചടക്കാന്‍ മാര്‍ഗമില്ലാതെ പ്രതിസന്ധി മുഖത്ത് നില്‍ക്കുന്നതില്‍ അര്‍ജന്റീനയും യുക്രെയ്‌നും തുണീഷ്യയും തൊട്ട് നമ്മുടെ അയല്‍ക്കാരായ പാകിസ്താന്‍ വരെയുണ്ട്.

അര്‍ജന്റീന

രാജ്യാന്തര കരിഞ്ചന്തയില്‍ യഥാര്‍ത്ഥ മൂല്യത്തേക്കാള്‍ 50 ശതമാനം ഡിസ്‌കൗണ്ടിലാണ് അര്‍ജന്റീനിയന്‍ കറന്‍സിയായ പെസോ വില്‍പ്പന നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. നാള്‍ക്കുനാള്‍ മൂല്യമിടിയുന്ന കറന്‍സിയില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടതിന്റെ തെളിവായാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. 2020ല്‍ വായ്പാ പുനഃസംഘടനാ വേളയില്‍ ബോണ്ടുകള്‍ക്ക് ഉണ്ടായിരുന്ന വില ഇപ്പോള്‍ നേര്‍ പകുതിയായി കുറഞ്ഞിരിക്കുന്നു. നിലവിലെ രീതിയില്‍ കാര്യങ്ങള്‍ പോയാല്‍ 2024 വരെ പിടിച്ചുനില്‍ക്കാനുള്ള കെല്‍പ്പ് പോലും ഡീഗോ മാറഡോണയുടേയും ലയണല്‍ മെസ്സിയുടേയും നാട്ടുകാര്‍ക്കുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. കരുത്തനായ ക്രിസ്റ്റിന ഫെര്‍ണാണ്ടസ് ഡി കിര്‍ച്ച്‌നറിലാണ് അര്‍ജന്റീനക്കാരുടെ പ്രതീക്ഷ മുഴുവന്‍.

യുക്രെയ്ന്‍

നേരത്തെതന്നെ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിച്ചിരുന്ന യുക്രെയ്‌ന് കൂനിന്മേല്‍ കുരുവായി മാറിയത് റഷ്യന്‍ അധിനിവേശമാണ്. യുദ്ധച്ചെലവ് കൂടിയായതോടെ രാജ്യം പാപ്പരാകുന്ന നിലയിലേക്കാണ് കാര്യങ്ങള്‍. 20 ബില്യണ്‍ (2000 കോടി) ഡോളറിന്റെ വായ്പയാണ് യുക്രെയ്‌ന് അടിയന്തരമായി പുനഃസംഘടിപ്പിക്കാനുള്ളത്. ഇതില്‍ 120 കോടി ഡോളര്‍ വായ്പയുടെ കാലാവധി ഈ സെപ്തംബറില്‍ അവസാനിക്കാനിരിക്കുകയാണ്.

തുണീഷ്യ

ഒരു പിടി രാജ്യങ്ങളാണ് ആഫ്രിക്കയില്‍ പ്രതിസന്ധി മുഖത്തുള്ളത്. ഇതില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമാണ് മുല്ലപ്പു വിപ്ലവത്തിലൂടെ അധികാരമാറ്റത്തിന് വഴിയൊരുങ്ങിയ തുണീഷ്യ. 10 ശതമാനമാണ് ഈ രാജ്യത്തിന്റെ ബജറ്റ് കമ്മി. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള, പെന്‍ഷന്‍ ഇനത്തില്‍ വരുന്ന വലിയ ബാധ്യതയാണ് രാജ്യത്തിന്റെ വരുമാനത്തില്‍ സിംഹഭാഗവും തിന്നുതീര്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ വായ്പാ തിരിച്ചടവു വീഴ്ചയുള്ള രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് തുണീഷ്യയെന്നാണ് മോര്‍ഗാന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്.

ഘാന

തൂണീഷ്യയുടെ പിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്ന മറ്റൊരു ആഫ്രിക്കന്‍ രാജ്യമാണ് ഘാന. ഈ രാജ്യത്തിന്റെ ജി.ഡി.പി – വായ്പാ റേഷ്യോ ഏകദേശം 85 ശതമാനമാണ്. നികുതി വരുമാനത്തിന്റെ പകുതിയില്‍ അധികവും വിവിധ ഏജന്‍സികളില്‍ നിന്ന് സ്വീകരിച്ച വായ്പയുടെ പലിശ നല്‍കാന്‍ മാത്രം ചെലവിടേണ്ട സ്ഥിതി. വിലപ്പെരുപ്പം 30 ശതമാനം കവിഞ്ഞിട്ടുണ്ട്. നിലവിലെ പ്രതിസന്ധിയിലൂടെ അധിക കാലം ഘാനക്കും മുന്നോട്ടു പോകാന്‍ കഴിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഈജിപ്ത്

ജി.ഡി.പിയുടെ 95 ശതമാനത്തിനു തുല്യമാണ് നിലവില്‍ ഈജിപ്തിന്റെ വായ്പാ ബാധ്യത. വായ്പാ തിരിച്ചടവുകളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ വീഴ്ച വരുത്താന്‍ ഇടയുള്ള രാജ്യമായാണ് ഈജിപ്തിനെ രാജ്യാന്തര ഏജന്‍സിയായ ജെ.പി മോര്‍ഗാന്‍ വിശേഷിപ്പിക്കുന്നത്. 1100 കോടി ഡോളര്‍. അടുത്ത അഞ്ചു വര്‍ഷത്തേക്ക് വായ്പാ തിരിച്ചടവിനു മാത്രം 10,000 കോടി ഡോളര്‍ വേണം. 303 കോടി ഡോളര്‍ ബോണ്ട് ഫണ്ട് ഇനത്തിലും കണ്ടെത്തണ

പാകിസ്താന്‍

അഞ്ച് ആഴ്ചത്തേക്കുള്ള ഇറക്കുമതി ചെലവിന് തുല്യമായ തുക മാത്രമാണ് പാകിസ്താന്റെ നിലവിലെ വിദേശ കരുതല്‍ ശേഖരമെന്നാണ് കണക്ക് (9.8 ബില്യണ്‍ ഡോളര്‍). രാജ്യാന്തര വായ്പകളുടെ പലിശ തിരിച്ചടവിന് പണം കണ്ടെത്താന്‍ 40 ശതമാനം പൊതുചിലവുകള്‍ വെട്ടിക്കുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. എല്‍സാല്‍വദോര്‍, ബെലാറസ്, ഇക്വഡോര്‍, നൈജീരിയ എന്നിവയാണ് പ്രതിസന്ധി മുഖത്തു നില്‍ക്കുന്ന ഒരു ഡസന്‍ രാജ്യങ്ങളില്‍ മറ്റുള്ളവ.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

കൊക്കയിലേക്ക് മറിഞ്ഞ ഥാർ ജീപ്പിലും പരിക്കേറ്റ യുവാവിന്റെ പോക്കറ്റിലും എംഡിഎംഎ, 2 പേർക്കെതിരെ കേസ്

രുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്

Published

on

കൊക്കയിൽ വീണ വാഹനത്തിൽ നിന്ന് എംഡിഎം എ കണ്ടെത്തിയ സംഭവത്തിൽ ‍‍രണ്ടുപേർക്കെതിരെ പോലീസ് കേസെടുത്തു. കൈതപ്പൊയിൽ സ്വദേശികളായ ഫാരിസ്, ഇർഷാദ് എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. താമരശ്ശേരി ചുരത്തിൽ ഇന്നലെയാണ് അപകടം ഉണ്ടായത്. 100 അടി താഴ്ചയിലേക്ക് ജീപ്പ് മറിഞ്ഞ് പരുക്കേറ്റ ഇരുവരും ചികിത്സയിലാണ്.

ഇന്നലെ രാവിലെ ഒൻപത് മണിക്ക് ചുരം രണ്ടാം വളവിന് താഴെ വെച്ചാണ് അപകടമുണ്ടായത്. ഥാർ ജീപ്പ് രണ്ടാം വളവിൽ നിന്നും കൊക്കയിലേക്ക് വീഴുകയായിരുന്നു. അപകടം അറിഞ്ഞെത്തിയ നാട്ടുകാരാണ് 60 അടി താഴ്ചയിൽ നിന്നും ഇർഷാദിനേയും ഫാരിസിനേയും രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെ പരിശോധനക്കിടെയാണ് ഇർഷാദിന്റെ പോക്കറ്റിൽ നിന്നും എംഡിഎംഎയുടെ ചെറിയ പാക്കറ്റ് കണ്ടെത്തുന്നത്.

അപകടത്തിൽ വഹാനത്തിലുണ്ടായിരുന്ന ഇരുവർക്കും ​ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് ലഹരിവസ്തു നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് ഇത് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഇവർക്ക് മയക്കുമരുന്ന വിൽപനയുമായി ബന്ധമുണ്ടോയെന്ന കാര്യം പൊലീസ് അന്വേഷിക്കുന്നുണ്ട്.

 

Continue Reading

Cricket

‘ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷ അല്ല, ഔദ്യോഗിക ഭാഷ മാത്രമാണ്’: മുൻ ഇന്ത്യൻ താരം ആർ അശ്വിൻ

Published

on

ചെന്നൈ:ഹിന്ദിയെ ഇന്ത്യയുടെ ദേശീയ ഭാഷയായി കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി മാത്രം കണ്ടാല്‍ മതിയെന്നും മുന്‍ ഇന്ത്യൻ താരം ആര്‍ അശ്വിന്‍. ചെന്നൈയിലെ ഒരു കോളജില്‍ ബിരുദദാന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുക്കവെ വിദ്യാര്‍ത്ഥികളോടാണ് അശ്വിന്‍ ഇക്കാര്യം പറഞ്ഞത്.

നിങ്ങള്‍ക്ക് ഇംഗ്ലീഷിലോ തമിഴിലോ ചോദ്യങ്ങള്‍ ചോദിക്കാന്‍ കഴിയില്ലെങ്കില്‍ ഹിന്ദിയിൽ എന്നോട് ചോദിക്കാം എന്ന് അശ്വിന്‍ പറഞ്ഞപ്പോള്‍ വിദ്യാര്‍ത്ഥികള്‍ നിശബ്ദരായി. തുടര്‍ന്നാണ് അശ്വിന്‍ ഹിന്ദിയെക്കുറിച്ചുള്ള തന്‍റെ നിലപാട് വ്യക്തമാക്കിത്. ഹിന്ദിയില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ പറഞ്ഞപ്പോഴുള്ള നിങ്ങളുടെ പ്രതികരണം കാണുമ്പോള്‍ ഇത് പറയണമെന്ന് എനിക്ക് തോന്നി, ഹിന്ദിയെ നിങ്ങൾ ഇന്ത്യയുടെ ദേശീയ ഭാഷയായൊന്നും കാണേണ്ടതില്ലെന്നും ഔദ്യോഗിക ഭാഷയായി കണ്ടാല്‍ മതിയെന്നും അശ്വിന്‍ പറഞ്ഞു.

ഒരിക്കലും ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനാവണമെന്ന മോഹം തനിക്കുണ്ടായിട്ടില്ലെന്നും അശ്വിന്‍ പറഞ്ഞു. ആരെങ്കിലും എന്നോട് നിനക്ക് ക്യാപ്റ്റനാവാനുള്ള കഴിവില്ലെന്ന് പറ‍ഞ്ഞാല്‍ ഞാനതിന് വേണ്ടി ശ്രമിക്കുമായിരുന്നു. എന്നാല്‍ എന്നെ ക്യാപ്റ്റനാക്കാം എന്ന് പറഞ്ഞാല്‍ പിന്നെ എനിക്കതിലുള്ള താല്‍പര്യം നഷ്ടമാകും. എഞ്ചിനീയറിംഗ് പശ്ചാത്തലമാണ് വെല്ലുവിളികളെ ഏറ്റെടുക്കാന്‍ തനിക്ക് പ്രചോദമായതെന്നും അശ്വിന്‍ പറഞ്ഞു.

Continue Reading

crime

മോഷണം നടത്തി തിരിച്ചു പോയപ്പോള്‍ ബൈക്ക് എടുക്കാന്‍ മറന്നു; ബൈക്ക് മോഷണം പോയെന്ന് പരാതി നല്‍കാനെത്തിയപ്പോള്‍ പൊലീസ് പൊക്കി

Published

on

ബൈക്ക് മോഷണം പോയെന്ന് പൊലീസിൽ പരാതി നൽകാനെത്തിയ മോഷ്ടാവ് അറസ്റ്റിൽ. മലപ്പുറം എടപ്പാളിൽ ആണ് സംഭവം. എടപ്പാളിൽ ക്ഷേത്ര മോഷണത്തിനെത്തിയ മോഷ്ടാവ് ബൈക്ക് മറന്നുവെച്ചു. ഗുരുവായൂർ കണ്ടാണശെരി സ്വദേശി പൂത്തറ അരുൺ ആണ് അറസ്റ്റിലായത്. ബൈക്ക് കളവ് പോയെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകാനെത്തിയപ്പോൾ ക്ഷേത്ര മോഷണക്കേസിൽ അരുൺ അറസ്റ്റിലായി.

ക്ഷേത്രത്തിൽ മോഷണത്തിന് എത്തിയ പ്രതി ബൈക്ക് മറന്നു വെച്ചു. മോഷണം നടത്തിയശേഷം ബൈക്ക് പാർക്ക് ചെയ്ത സ്ഥലം അരുൺ മറന്നുപോയി. സ്വന്തം ബൈക്കിൽ ആയിരുന്നു അരുൺ ക്ഷേത്രത്തിൽ മോഷണത്തിന് പോയത്. മോഷണം നടത്തി മോഷ്ടാവ് പോവുകയും ചെയ്തു. പിന്നീട് ബൈക്ക് മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പ്രതി പൊലീസ് സ്റ്റേഷനിൽ എത്തിയതോടെ ഇയാളെ പൊലീസ് അറസ്റ്റ്.

ജനുവരി അഞ്ചിനാണ് കാന്തല്ലൂർ ക്ഷേത്രത്തിൽ മോഷണം നടന്നത്. ക്ഷേത്രത്തിന്റെ ഓട് പൊളിച്ച് അകത്ത് കയറിയ മോഷ്ടാവ് 8,000 രൂപ മോഷ്ടിച്ച് കടന്നുകളഞ്ഞത്. പിന്നാലെ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ക്ഷേത്രത്തിന് സമീപം ബൈക്ക് ഉപേക്ഷിച്ച നിലയിൽ നാട്ടുകാർ കാണുന്നത്. പിന്നീട് ബൈക്ക് പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.

കഴിഞ്ഞദിവസമാണ് അരുൺ ബൈക്ക് മോഷണം പോയെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകാനെത്തിയത്. ഉടൻ തന്നെ ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പൊലീസ് വിശദമായി ചോദ്യം ചെയ്തതോടെയാണ് മോഷ്ടാവ് കുടുങ്ങിയത്. മോഷണം നടത്തിയത് താനല്ലെന്ന് പല ആവർത്തി പറഞ്ഞെങ്കിലും വിശദമായി ചോദ്യം ചെയ്യലിൽ സമ്മതിക്കുകയായിരുന്നു.

Continue Reading

Trending