Connect with us

Cricket

ക്രിക്കറ്റ് മത്സരത്തിനിടെ കര്‍ണാടക താരം കുഴഞ്ഞുവീണ് മരിച്ചു

ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

Published

on

ക്രിക്കറ്റ് മത്സരത്തിനിടെ കര്‍ണാടക താരം ഗ്രൗണ്ടില്‍ കുഴഞ്ഞുവീണ് മരിച്ചു. ഏജീസ് സൗത്ത് സോണ്‍ ടൂര്‍ണമെന്‍റില്‍ കര്‍ണാടക-തമിഴ്നാട് മത്സരം പൂര്‍ത്തിയായതിന് തൊട്ടുപിന്നാലെയാണ് 34കാരനായ കെ. ഹോയ്സാല നെഞ്ചുവേദനയെത്തുടര്‍ന്ന് ബംഗളൂരുവിലെ ആർ.എസ്.​ഐ ഗ്രൗണ്ടില്‍ ബോധരഹിതനായി വീണത്.

അവിടെയുണ്ടായിരുന്ന ഡോക്ടർമാർ പരിശോധിച്ചെങ്കിലും പ്രതികരണം ഇല്ലാതിരുന്നതിനാൽ ഉടൻ ആംബുലൻസിൽ അടുത്തുള്ള ബൗറിങ് ഹോസ്പിറ്റലിൽ എത്തിക്കുകയായിരുന്നു. എന്നാൽ, അപ്പോഴേക്കും മരിച്ചിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.

മത്സരത്തില്‍ കര്‍ണാടകയുടെ വിജയത്തില്‍ ഹൊയ്സാല നിര്‍ണായക പങ്കുവഹിച്ചിരുന്നു. 13 പന്തില്‍ 13 റണ്‍സെടുത്ത താരം തമിഴ്നാട് ഓപണറായ പ്രവീണ്‍ കുമാറിന്‍റെ വിക്കറ്റും വീഴ്ത്തിയിരുന്നു. ആവേശകരമായ മത്സരത്തിൽ ഒരു റണ്ണിനായിരുന്നു കർണാടകയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത കര്‍ണാടക 172 റണ്‍സടിച്ചപ്പോള്‍ തമിഴ്നാടിന്റെ മറുപടി 171 റണ്‍സിലൊതുങ്ങി.

മധ്യനിര ബാറ്ററും ഫാസ്റ്റ് ബൗളറുമായ ഹോയ്സാല അണ്ടര്‍ 25 വിഭാഗത്തില്‍ കര്‍ണാടക സംസ്ഥാന ടീമിനായി കളിച്ചിട്ടുണ്ട്. കര്‍ണാടക പ്രീമിയര്‍ ലീഗിൽ ബെല്ലാരി ടസ്കേഴ്സിനായും ശിവമൊഗ്ഗ ലയണ്‍സിനായും ഇറങ്ങിയിട്ടുണ്ട്.

Cricket

ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയ്ക്ക് ഇന്ന് തുടക്കം, സഞ്ജു ഓപ്പണറായേക്കും

ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍.

Published

on

ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 8.30നാണ് മത്സരം. മലയാളി താരം സഞ്ജു സാംസണ്‍ ഓപ്പണറായേക്കും. സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗ് കാണാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍. രമണ്‍ദീപ് സിംഗ്, വിജയ്കുമാര്‍ എന്നിവര്‍ക്ക് അരങ്ങേറ്റം ലഭിക്കുമോ എന്ന് ആകാംക്ഷ. ഗൗതം ഗംഭീറിന് പകരം വിവിഎസ് ലക്ഷ്മണാണ് ഇന്ത്യയുടെ പരിശീലകന്‍.

മത്സരത്തിന് മഴ ഭീഷണി നേരിടുന്നുണ്ട്. പ്രതികൂല കാലാവസ്ഥ കാരണം ആദ്യ മത്സരത്തില്‍ ഇടയ്ക്കിടെ മഴ എത്തിയേക്കും. മത്സരത്തില്‍ തുടക്കത്തില്‍ കുറച്ച് മേഘാവൃതമായിരിക്കുമെങ്കിലും മഴ പ്രതീക്ഷിക്കുന്നില്ല. അക്യുവെതര്‍ 47 ശതമാനം മഴ പെയ്യാന്‍ സാധ്യതയുണ്ട്. ശേഷിക്കുന്ന ദിവസങ്ങളില്‍, മഴയ്ക്കുള്ള സാധ്യത 50% ത്തില്‍ കൂടുതലാണ്.

സൂര്യകുമാറിന്റെ നായക മികവില്‍ ശ്രിലങ്ക, ബംഗ്ലാദേശ് ട്വന്റി പരമ്പരകള്‍ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഹാട്രിക്ക് പരമ്പര നേട്ടമാണ് സൂര്യകുമാര്‍ ലക്ഷ്യമിടുന്നത്. മിന്നും ഫോമിലുള്ള ഹാര്‍ദിക് പാണ്ഡ്യ, തിലക് വര്‍മ്മ, റിങ്കു സിംഗ് എന്നിവരുടെ ബാറ്റിംഗിലും പ്രതീക്ഷകളേറെ. 2023ല്‍ പ്രോട്ടീസിനെതിരായ ഏകദിനത്തില്‍ സഞ്ജു ഏകദിനത്തില്‍ സെഞ്ച്വറി നേടിയതും ആരാധര്‍ക്കും പ്രതീക്ഷയേകുന്നു.

 

Continue Reading

Cricket

ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി; പരമ്പര തൂത്തുവാരി ന്യൂസിലന്‍ഡ്

Published

on

മൂന്നാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് നാണംകെട്ട തോല്‍വി. 147 റണ്‍സെന്ന ചെറിയ ലക്ഷ്യം പോലും ഇന്ത്യയ്ക്ക് പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞില്ല. 25 റണ്‍സിന് ഇന്ത്യയെ പരാജയപ്പെടുത്തി ന്യൂസിലന്‍ഡ് പരമ്പര തൂത്തുവാരി.

29.1 ഓവറില്‍ 121 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യ ഓള്‍ ഔട്ടായി. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ രണ്ടു മത്സരങ്ങളും ന്യൂസിലന്‍ഡ് തന്നെ വിജയം കണ്ടിരുന്നു.

സ്‌കോര്‍ -ന്യൂസിലന്‍ഡ് 235, 174. ഇന്ത്യ -263, 121.

വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് ഇന്ത്യയ്ക്കു വേണ്ടി പൊരുതിയെങ്കിലും കാര്യമുണ്ടായില്ല. അജാസ് പട്ടേലിന്റെ ആറു വിക്കറ്റ് പ്രകടനമാണ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. രണ്ടു ഇന്നിങ്‌സുകളിലുമായി 11 വിക്കറ്റ് താരം സ്വന്തമാക്കിയിരുന്നു. 57 പന്തില്‍ 64 റണ്‍സെടുത്ത പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

29 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ് ആതിഥേയര്‍ക്ക് നഷ്ടമായത്. ഓപ്പണര്‍മായ യശസ്വി ജയ്‌സ്വാള്‍ (16 പന്തില്‍ അഞ്ച്), രോഹിത് ശര്‍മ (11 പന്തില്‍ 11), ശുഭ്മന്‍ ഗില്‍ (നാലു പന്തില്‍ ഒന്ന്), വിരാട് കോഹ്ലി (ഏഴു പന്തില്‍ ഒന്ന്), സര്‍ഫറാസ് ഖാന്‍ (രണ്ടു പന്തില്‍ ഒന്ന്) എന്നിവരാണ് പുറത്തായത്. ഒരറ്റത് പന്ത് ചെറുത്തുനിന്നത് ഇന്ത്യക്ക് ഒരുഘട്ടത്തില്‍ വിജയപ്രതീക്ഷ നല്‍കിയെങ്കിലും താരം പുറത്തായതാണ് തിരിച്ചടിയായത്. രവീന്ദ്ര ജദേജ (22 പന്തില്‍ ആറ്), വാഷിങ്ടണ്‍ സുന്ദര്‍(25 പന്തില്‍ 12), ആര്‍. അശ്വിന്‍ (29 പന്തില്‍ എട്ട്), ആകാശ് ദീപ് (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

 

രണ്ടാം ഇന്നിങ്‌സില്‍ ന്യൂസിലന്‍ഡിനെ 174 റണ്‍സില്‍ ഒതുക്കിയ ഇന്ത്യ വാങ്കഡെയില്‍ ആശ്വാസ ജയം നേടുമെന്ന് പ്രതീക്ഷകള്‍ നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ രണ്ടാം ഇന്നിങ്‌സിന്റെ മൂന്നാമത്തെ ഓവറില്‍ തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മാറ്റ് ഹെന്റി ഗ്ലെന്‍ ഫിലിപ്‌സിന്റെ കൈകളിലെത്തിച്ചു. 11 പന്തില്‍ നിന്ന് 11 റണ്‍സ് മാത്രമാണ് രോഹിത് എടുത്തത്. നാലാം ഓവറിലെ അവസാന പന്തില്‍ ശുഭ്മാന്‍ ഗില്ലിനെ മടക്കി അജാസ് പട്ടേല്‍ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടു. നാല് പന്തില്‍ നിന്ന് ഒരു റണ്‍സ് മാത്രമെടുത്താണ് ഗില്‍ മടങ്ങിയത്. അജാസിന്റെ ഡെലിവറി ലീവ് ചെയ്യാന്‍ ശ്രമിച്ച ഗില്ലിന്റെ കണക്കുകൂട്ടല്‍ തെറ്റുകയായിരുന്നു. പന്ത് സ്റ്റംപ് ഇളക്കിയതോടെ ഇന്ത്യ 16-2 എന്ന നിലയിലേക്ക് വീണു.

 

ഏഴ് പന്തില്‍ നിന്ന് ഒരു റണ്‍സ് എടുത്ത് മടങ്ങിയ വിരാട് കോലിയും നിരാശപ്പെടുത്തി. വാഷിങ്ടണ്‍ സുന്ദര്‍ 12 റണ്‍സും അശ്വിന്‍ 29 പന്തില്‍ നിന്ന് 8 റണ്‍സ് എടുത്തും മടങ്ങി.

ആകാശ് ദീപ് നേരിട്ട ആദ്യ പന്തില്‍ ഡക്കായതോടെ ഇന്ത്യന്‍ ഇന്നിങ്‌സിന് തിരശീല വീണു. ആറ് വിക്കറ്റാണ് അജാസ് പട്ടേല്‍ വീഴ്ത്തിയത്. ഗ്ലെന്‍ ഫിലിപ്‌സ് മൂന്ന് വിക്കറ്റും പിഴുതു.

 

 

Continue Reading

Cricket

വാംഖഡെ ടെസ്റ്റ്: സ്പിന്‍ കെണിയില്‍ വീണ് കിവീസ്,, 235 റണ്‍സിന് ഓള്‍ ഔട്ട്, ജഡേജക്ക് അഞ്ച് വിക്കറ്റ്‌

ന്യൂസിലന്‍ഡ് നിരയില്‍ ഡാരിയല്‍ മിച്ചല്‍ ആണ് ടോപസ്‌കോറര്‍.

Published

on

ഇന്ത്യക്കെതിരായ മൂന്നാം ടെസ്റ്റില്‍ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സില്‍ 235 റണ്‍സിന് പുറത്ത്. അഞ്ച് വിക്കറ്റ് നേടിയ രവീന്ദ്ര ജഡേജയാണ് ഒന്നാം ഇന്നിങ്‌സില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യന്‍ താരം. ന്യൂസിലന്‍ഡ് നിരയില്‍ ഡാരിയല്‍ മിച്ചല്‍ ആണ് ടോപസ്‌കോറര്‍. 82 റണ്‍സ് എടുത്ത താരത്തെ വാഷിങ് ടണ്‍ സുന്ദര്‍ പുറത്താക്കി.

ഇന്ത്യന്‍ സ്പിന്നര്‍മാരുടെ വരുതിയില്‍ വീണതോടെ ന്യൂസിലന്‍ഡിന് കഴിഞ്ഞ മത്സരങ്ങളിലെ മുന്‍തൂക്കം കണ്ടെത്താനായില്ല. മിച്ചലിന് പുറമെ വില്‍ യങ് (71) മാത്രമാണ് ഭേദപ്പട്ട പ്രകടനം പുറത്തെടുത്ത്. വാഷിങ്ടണ്‍ സുന്ദര്‍ നാലും ആകാശ് ദീപ് ഒരുവിക്കറ്റും നേടി. ടോസ് നേടി ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ ടോം ലാഥം ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

ഡെവോണ്‍ കോണ്‍വെ (നാല്), ടോം ലാഥം (28), രചിന്‍ രവീന്ദ്ര (അഞ്ച്), ടോം ബ്ലണ്ടല്‍ (പൂജ്യം), ഗ്ലെന്‍ ഫിലിപ്‌സ് (17) ഇഷ് സോധി (ഏഴ്) മാറ്റ് ഹെന്റി (പൂജ്യം) അജാസ് പട്ടേല്‍ (ഏഴ്) റണ്‍സുമായി പുറത്തായി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്ത്യന്‍ നിരയില്‍ പ്രതീക്ഷിച്ചിരുന്നതുപോലെ ജസ്പ്രീത് ബുമ്രയ്ക്ക് വിശ്രമം അനുവദിച്ചു. മുഹമ്മദ് സിറാജാണ് പകരക്കാരന്‍. കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ ‘കറക്കി വീഴ്ത്തിയ’ മിച്ചല്‍ സാന്റ്‌നര്‍ ഈ മത്സരത്തില്‍ കളിക്കുന്നില്ല. പരുക്കിന്റെ പിടിയിലായ സാന്റനറിനു പകരം ഇഷ് സോധി കളിക്കും. ടിം സൗത്തിക്ക് വിശ്രമം അനുവദിച്ച് മാറ്റ് ഹെന്റിക്കും ന്യൂസീലന്‍ഡ് അവസരം നല്‍കി.

Continue Reading

Trending