Connect with us

kerala

റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം

Published

on

കാസര്‍കോട്: റിയാസ് മൗലവി വധക്കേസില്‍ വിധി പറഞ്ഞ ജഡ്ജിക്ക് സ്ഥലംമാറ്റം. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി കെ കെ ബാലകൃഷ്ണനെ ആലപ്പുഴ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റത്തിന് വിധിയുമായി ബന്ധമില്ലെന്ന് സൂചന.

മദ്രസ അധ്യാപകനായിരുന്ന റിയാസ് മൗലവിയെ പളളിയില്‍ കയറിയാണ് വെട്ടിക്കൊലപ്പെടുത്തിയെന്ന കേസിലെ പ്രതികള്‍ ആര്‍എസ്എസ് പ്രവര്‍ത്തകരായിരുന്നു. എന്നാല്‍ എല്ലാ പ്രതികളെയും കഴിഞ്ഞയിടയ്ക്ക് കോടതി വെറുതെവിട്ടു.

kerala

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്;വിചാരണ കോടതി മാറ്റുന്ന കാര്യത്തിൽ തീരുമാനം ഇന്ന്

തിരുവനന്തപുരം അഡീഷണല്‍ ഒന്നാം ക്ലാസ് സെഷൻസ് കോടതിയിലാണ് കേസ് നടക്കുന്നത്.

Published

on

മാധ്യമപ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിന്‍റെ വിചാരണ കോടതി മാറ്റുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.

കേസിലെ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന്‍റെ അഭിഭാഷകൻ രാമൻ പിള്ളയാണ് കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. തിരുവനന്തപുരം അഡീഷണല്‍ ഒന്നാം ക്ലാസ് സെഷൻസ് കോടതിയിലാണ് കേസ് നടക്കുന്നത്.

രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന കോടതിയിൽ കയറി വരാൻ ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും അതിനാൽ കോടതി മാറ്റണമെന്നുമാണ് രാമൻപിള്ളയുടെ ആവശ്യം. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കോടതിയിലേക്ക് കേസ് മാറ്റണമെന്നാണ് ആവശ്യം.

ശ്രീരാം വെങ്കിട്ടരാമൻ നൽകിയ അപേക്ഷയിൽ കോടതി ഇന്ന് തീരുമാനം എടുക്കും. ഇതിന് ശേഷം മാത്രമെ വിചാരണ നടപടികൾ ആരംഭിക്കൂ.

Continue Reading

kerala

ലൈംഗികാധിക്ഷേപക്കേസ്; ബോബി ചെമ്മണൂരിന്‍റെ ജാമ്യാപേക്ഷ ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് നിലപാട് അറിയിക്കും.

Published

on

നടി ഹണി റോസിനെ അധിക്ഷേപിച്ചെന്ന കേസില്‍ ജയിലില്‍ കഴിയുന്ന വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ബോബി ചെമ്മണ്ണൂരിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് പൊലീസ് നിലപാട് അറിയിക്കും.

ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കരുതെന്നാണ് പൊലീസിന്റെ നിലപാട്. ബോബി ചെമ്മണ്ണൂരിന് ജാമ്യം നല്‍കിയാല്‍ പരാതിക്കാരിയെ ഭീഷണിപ്പെടുത്താനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും തെളിവ് നശിപ്പിക്കുമെന്നാണ് പൊലീസിന്റെ വാദം.

ഹണി റോസിന്റെ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ റിമാന്‍ഡിലാണ് ബോബി ചെമ്മണ്ണൂര്‍. നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് ബോബി ചെമ്മണ്ണൂർ ഉളളത്. ഭാരതീയ ന്യായ സംഹിതയിലെ 75 വകുപ്പ് 1 ഉപവകുപ്പ് അനുസരിച്ച് ജാമ്യം ലഭിക്കാത്ത രണ്ട് കുറ്റങ്ങളാണ് ബോബി ചെമ്മണ്ണൂരിനെതിരെ ചുമത്തിയത്.

ജാമ്യം നേടാനായാല്‍ ബോബി ചെമ്മണ്ണൂരിന് ഇന്ന് തന്നെ പുറത്തിറങ്ങാനാവും. ഇല്ലെങ്കില്‍ ജാമ്യം ലഭിക്കുന്നതുവരെ ജയിലില്‍ തന്നെ കഴിയണം. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ബോബി ചെമ്മണ്ണൂരിന് ഒരു പ്രത്യേക പരിഗണനയും നല്‍കാനാവില്ലെന്നാണ് ഹൈക്കോടതി നേരത്തെ വ്യക്തമാക്കിയത്.

Continue Reading

kerala

കടുവാ ഭീതിയില്‍ വയനാട്‌, ഒരാടിനെ കൂടി കൊന്നു

ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ രാമന്‍ അറിയിച്ചു.

Published

on

വയനാട്ടില്‍ വീണ്ടും കടുവയുടെ ആക്രമണം. പുല്‍പ്പള്ളി അമരക്കുനിക്ക് സമീപം കടുവ വീണ്ടും ആടിനെ കൊന്നു. ആടിക്കൊല്ലി ഊട്ടിക്കവല പായിക്കണ്ടത്തില്‍ ബിജുവിന്റെ ആടിനെയാണ് കൊന്നത്. ശബ്ദം കേട്ട് എത്തിയ വീട്ടുകാര്‍ ഒച്ചവെച്ചതിനെത്തുടര്‍ന്ന് ആടിനെ ഉപേക്ഷിച്ച് കടുവ ഓടിപ്പോകുകയായിരുന്നു.

ഇതോടെ കടുവ പിടിച്ച വളര്‍ത്തുമൃഗങ്ങളുടെ എണ്ണം നാലായി. ഇന്നലെ തൂപ്രയില്‍ ഒരാടിനെ കടുവ കൊന്നിരുന്നു. ജനവാസമേഖലയിലിറങ്ങി ഭീതി പരത്തുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടുമെന്ന് വയനാട് സൗത്ത് ഡിഎഫ്ഒ അജിത് കെ രാമന്‍ അറിയിച്ചു. ഇന്നു തന്നെ കടുവയെ പിടികുടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കടുവയെ കാപ്പിത്തോട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കടുവയെ നിരീക്ഷിച്ചു വരികയാണ്. എന്നാല്‍ കാപ്പിത്തോട്ടത്തിനുള്ളില്‍ വെച്ച് മയക്കുവെടി വെക്കുക ദുഷ്‌കരമാണ്. അതിനാല്‍ തുറസ്സായ സ്ഥലത്തെത്തിച്ച് മയക്കുവെടി വെച്ച് പിടികൂടാനാണ് ശ്രമം നടത്തുന്നതെന്നും ഡിഎഫ്ഒ അറിയിച്ചു.

 

Continue Reading

Trending