Connect with us

kerala

സര്‍ക്കാര്‍ വാഗ്ദാനം ചെയ്ത ജോലി അഞ്ചു വര്‍ഷമായിട്ടും ലഭിച്ചില്ല; ആരോപണവുമായി പി.യു ചിത്രയും വി.കെ വിസ്മയയും

ഒപ്പം മത്സരിച്ച ഇതര സംസ്ഥാനത്തെ മത്സരരാര്‍ഥികള്‍ക്ക് നല്ല ജോലി ലഭിച്ചപ്പോള്‍ തങ്ങള്‍ക്ക് മാത്രം എന്തുകൊണ്ട് ഇല്ല എന്ന ചോദ്യമാണ് താരങ്ങളുടേത്.

Published

on

സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടില്ലെന്ന ആരോപണവുമായി 2018 ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍. പി.യു ചിത്ര, വി കെ വിസ്മയ എന്നിവരാണ് വാഗ്ദാനം ചെയ്ത ജോലി ലഭിച്ചില്ലെന്ന ആരോപണവുമായി രംഗത്ത് എത്തിയിരിക്കുന്നത്.

സംസ്ഥാന സര്‍ക്കാരില്‍ നിന്നും വേണ്ട പ്രോത്സാഹനം ലഭിക്കാത്തത് കൊണ്ട് കൂടുതല്‍ താരങ്ങള്‍ കേരളം വിട്ടു പോവുകയാണെന്ന് ഇവര്‍ പറയുന്നു. 5 വര്‍ഷം പിന്നിട്ടിട്ടും ജോലി ലഭിച്ചില്ല. ഒപ്പം മത്സരിച്ച ഇതര സംസ്ഥാനത്തെ മത്സരരാര്‍ഥികള്‍ക്ക് നല്ല ജോലി ലഭിച്ചപ്പോള്‍ തങ്ങള്‍ക്ക് മാത്രം എന്തുകൊണ്ട് ഇല്ല എന്ന ചോദ്യമാണ് താരങ്ങളുടേത്.

സര്‍ക്കാരിന്റെ അവഗണന മൂലം പല താരങ്ങളും കേരളം വിടാന്‍ ഒരുങ്ങുകയാണ്. ഈ അവസ്ഥ തുറന്നാല്‍ ഇത് കേരളത്തിന്റെ കായിക മേഖലയെ തന്നെ പ്രതികൂലമായി ബാധിക്കുമെന്ന് പിയു ചിത്ര പറയുന്നു.

നിലവില്‍ സ്വന്തം നിലയ്ക്ക് റെയില്‍വേയിലും ബാങ്കിലും എല്ലാം ജോലി നേടിയിരിക്കുകയാണ് താരങ്ങള്‍. അപ്പോഴും ഉയര്‍ന്ന പോസ്റ്റുകളില്‍ ജോലി നല്‍കാം എന്ന സര്‍ക്കാര്‍ വാഗ്ദാനം. വാഗ്ദാനം മാത്രമായി നില്‍ക്കുകയാണ്.

kerala

എറണാകുളത്തെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് 6 കോടി 75 ലക്ഷം രൂപ പിടികൂടി

സ്റ്റേറ്റ് ജി എസ് ടി &ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം പിടികൂടിയത്.

Published

on

എറണാകുളം ബ്രോഡ് വേയിലെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്നും 6 കോടി 75 ലക്ഷം രൂപ പിടികൂടി. സ്റ്റേറ്റ് ജി എസ് ടി &ഇന്റലിജന്‍സ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം പിടികൂടിയത്.

വസ്ത്ര വ്യാപാര മേഖലയിലെ മൊത്ത വില്‍പ്പന കടകള്‍ വഴി വന്‍തോതില്‍ നികുതിയടക്കാതെ പണം സൂക്ഷിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് എറണാകുളം ജില്ലയിലെ മൊത്ത വ്യാപാര സ്ഥാപനങ്ങളില്‍ സ്റ്റേറ്റ് ജി എസ് റ്റി ഇന്റലിജന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്.

നാലു വ്യാപാരസ്ഥാപനങ്ങളിലും ഉടമയുടെ വീട്ടിലുമായിട്ടായിരുന്നു പണം സൂക്ഷിച്ചിരുന്നത്. അഞ്ചുകോടി രൂപയില്‍ അധികം കണക്കില്‍ പെടാതെ കണ്ടെത്തിയാല്‍ ഉടമയെ അറസ്റ്റ് ചെയ്യണമെന്നുള്ള നിയമം നിലനില്‍ക്കെ തുണി വ്യാപാര സ്ഥാപനത്തില്‍ നിന്ന് ആറു കോടി രൂപയ്ക്ക് മുകളില്‍ പണം പിടികൂടിയിട്ടും തുടര്‍നടപടികള്‍ വൈകുകയാണ് എന്നാണ് ആരോപണം. ഉന്നത തല ബന്ധങ്ങളാണ് പിടികൂടിയ പണത്തിന്റെ അന്വേഷണത്തെ തടസ്സപ്പെടുത്തുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.

ബ്രോഡ് വേ കേന്ദ്രീകരിച്ച പ്രവര്‍ത്തിക്കുന്ന വസ്ത്ര വ്യാപാര മേഖലയിലെ കൂടുതല്‍ സ്ഥാപനങ്ങള്‍ അന്വേഷണപരിധിയിലാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

 

 

Continue Reading

kerala

ആലുവയില്‍ ട്രെയിനിടിച്ചു മരിച്ചയാളുടെ പഴ്‌സില്‍നിന്ന് പണം മോഷ്ടിച്ച എസ്.ഐക്ക് സസ്‌പെന്‍ഷന്‍

ആലുവ പൊലീസ് സ്റ്റേഷനിലെ എസ്.ഐ സലീമിനെയാണ് റൂറല്‍ എസ്.പി സസ്‌പെന്‍ഡ് ചെയ്തത്.

Published

on

ആലുവയില്‍ ട്രെയിനിടിച്ചു മരിച്ചയാളുടെ പഴ്‌സില്‍ നിന്ന് പണം മോഷ്ടിച്ച സംഭവത്തില്‍ എസ്.ഐക്ക് സസ്‌പെന്‍ഷന്‍. ആലുവ പൊലീസ് സ്റ്റേഷനിലെ എസ്.ഐ സലീമിനെയാണ് റൂറല്‍ എസ്.പി സസ്‌പെന്‍ഡ് ചെയ്തത്. ട്രെയിനിടിച്ചു മരിച്ച രാജസ്ഥാന്‍ സ്വദേശിയുടെ പഴ്‌സില്‍ നിന്നാണ് എസ്.ഐ പണം എടുത്തത്. ആകെ പഴ്‌സില്‍ 8000 രൂപയാണ് ഉണ്ടായിരുന്നത്. ഇതില്‍നിന്ന് 3000 രൂപയായിരുന്നു എടുത്തത്.

പഴ്സിലെ പണത്തിന്റെ കണക്ക് പൊലീസ് എണ്ണിത്തിട്ടപ്പെടുത്തിയിരുന്നു. ഇതിനുശേഷമാണ് എസ്‌ഐ പണമെടുത്തത്. പിന്നീട് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്. തുടര്‍ന്ന് എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു.

 

Continue Reading

kerala

ഐ.ബി ഉദ്യോഗസ്ഥയുടെ മരണം; ശമ്പളത്തിന്റെ ഒരു ഭാഗം പതിവായി സുഹൃത്തിന്റെ അക്കൗണ്ടിലേക്ക്; ഒളിവില്‍

തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥയായ മേഘ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ സുഹൃത്ത് സുകാന്ത് ഒളിവില്‍.

Published

on

തിരുവനന്തപുരത്ത് ഐ ബി ഉദ്യോഗസ്ഥയായ മേഘ ട്രെയിനിനു മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ ആരോപണവിധേയനായ സുഹൃത്ത് സുകാന്ത് ഒളിവില്‍. സുകാന്തിന്റെ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആണ്. മരണത്തിന് മുമ്പ് മേഘ ഇയാളുമായി എട്ട് സെക്കന്‍ഡ് സംസാരിച്ചെന്നും കണ്ടെത്തി. മലപ്പുറത്തെ വീട്ടില്‍ ഉള്‍പ്പടെ പോലീസ് പരിശോധനയ്ക്ക് പോയിരുന്നെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

മരണ ദിവസം ഇരുവരും തമ്മില്‍ നാല് തവണ ഫോണില്‍ സംസാരിച്ചിരുന്നു. മേഘയുടെ മാതാപിതാക്കളുടെ മൊഴി വിശദമായി രേഖപ്പെടുത്താനാണ് പൊലീസ് തീരുമാനം. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ പിതാവ് പോലീസിന് കൈമാറിയിരുന്നു.

മകളെ ഐ ബി ഉദ്യോഗസ്ഥനായ മലപ്പുറം സ്വദേശി സുകാന്ത് സുരേഷ് സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ് ആരോപിച്ചിരുന്നു. യുവാവിനെ കാണാന്‍ പലവട്ടം മേഘ കൊച്ചിയിലേക്ക് പോയിരുന്നെന്നും സുകാന്ത് പലവട്ടം തിരുവനന്തപുരത്ത് വന്നിരുന്നെന്നും പിതാവ് പറഞ്ഞു.

കഴിഞ്ഞ മാസത്തെ ശമ്പളമടക്കം സുഹൃത്തിന്റെ അക്കൗണ്ടിലേക്ക് മകള്‍ ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കെന്നും പിതാവ് പറയുന്നു. മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ കേവലം 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്നും പിതാവ് ആരോപിക്കുന്നു.

സുകാന്ത് സുരേഷിനെ നോട്ടീസ് നല്‍കി വിളിച്ചുവരുത്താനും ചോദ്യം ചെയ്യാനും പൊലീസ് തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സുകാന്ത് ഒളിവില്‍ പോയത്.

Continue Reading

Trending