Connect with us

Cricket

ഇന്ന് കൗമാര ഫൈനല്‍

ഇന്ത്യന്‍ കൗമാരം ഇന്ന് കപ്പിലേക്കാണ്. ഐ.സി.സി അണ്ടര്‍ 19 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ പ്രതിയോഗികള്‍ ഇംഗ്ലീഷ് കൗമാരം.

Published

on

കൂളിഡ്ജ് (വിന്‍ഡീസ്): ഇന്ത്യന്‍ കൗമാരം ഇന്ന് കപ്പിലേക്കാണ്. ഐ.സി.സി അണ്ടര്‍ 19 ലോകകപ്പിന്റെ കലാശപ്പോരാട്ടത്തില്‍ പ്രതിയോഗികള്‍ ഇംഗ്ലീഷ് കൗമാരം. കരീബീയന്‍ വേദിയില്‍ വൈകീട്ട് 6-30 മുതലാണ് കലാശക്കളി. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തല്‍സമയം.

കരുത്തരായ ഓസ്‌ട്രേലിയയെ വ്യക്തമായ മാര്‍ജിനില്‍ തകര്‍ത്ത യാഷ്ദൂലിന്റെ ഇന്ത്യക്കാണ് വ്യക്തമായ സാധ്യത. ഇംഗ്ലണ്ടാവട്ടെ അഫ്ഗാന്റെ വെല്ലുവിളികളെ മറികടന്നവരാണ്. ബാറ്റിംഗിലും ബൗളിംഗിലും പുലര്‍ത്തുന്ന ഇന്ത്യന്‍ ആധികാരികത ഇംഗ്ലീഷ് കൗമാരത്തിന് തലവേദനയാവും. കോവിഡില്‍ തളര്‍ന്നിട്ടും ചാമ്പ്യന്‍ഷിപ്പില്‍ ഐതിഹാസിക വിജയ കുതിപ്പാണ് ഇന്ത്യ നടത്തിയത്. ഒരു കളി പോലും തോറ്റില്ല. ഗ്രൂപ്പിലെ വിജയങ്ങള്‍ക്ക്് ശേഷം നിലവിലെ ചാമ്പ്യന്മാരായ ബംഗ്ലാദേശിനെയും സെമിയില്‍ ഓസ്‌ട്രേലിയയെും ആധികാരികമായി പരാജയപ്പെടുത്തി. ബാറ്റര്‍മാരില്‍ ദൂലും വൈസ് ക്യാപ്റ്റന്‍ ഷെയിക് റഷിദുമാണ് ടീമിന്റെ നട്ടെല്ല്. കൗമാരത്തിലും പക്വമതികളായ രണ്ട് പേര്‍. ഓസ്‌ട്രേലിയക്കെതിരായ മല്‍സരത്തില്‍ പ്രതിസന്ധി സാഹചര്യത്തിലും 204 റണ്‍സിന്റെ വലിയ സഖ്യം പടുത്തുയര്‍ത്തിയവര്‍. വേഗതയെ ആയുധമാക്കാതെ, പക്വതയെ ആയുധമാക്കിയാണ് ദൂലിന്റെ പ്രകടനം. എന്നിട്ടും സെഞ്ച്വറി പ്രകടനം നടത്താനായി. റഷീദ് 94 വരെയെത്തി. അങ്കരിഷ് രഘുവംശി, ഹാര്‍നൂര്‍ സിംഗ് എന്നിവരാണ് ടീമിന്റെ ഓപ്പണര്‍മാര്‍. സെമിയില്‍ ഒഴികെ ടീമിന് നല്ല തുടക്കം നല്‍കിയവര്‍. ബൗളിംഗിലും ടീം സന്തുലിതം. പേസ് അറ്റാക്കിംഗില്‍ രാജ്യവര്‍ധന്‍ ഹംഗാര്‍കര്‍, രവി കുമാര്‍ എന്നിവര്‍. ഇവര്‍ക്കൊപ്പം സ്പിന്‍ ആയുധങ്ങളായി വിക്കി ഒസ്‌വാളും രാജ് ബാവയും രഘുവംശീയുമെല്ലാം.

ഇംഗ്ലീഷ് ടീമിനെ നയിക്കുന്നത് ടോം പ്രെസ്റ്റാണ്. തോമസ് അസ്പിന്‍വാല്‍, ജോര്‍ജ് ബെല്‍, ജേക്കബ് ബാതല്‍ എന്നിവരാണ് ബാറ്റിംഗ് വിലസക്കാര്‍. ബൗളിംഗില്‍ സ്പിന്നര്‍ രേഹാന്‍ അഹമ്മദാണ് ഇന്ത്യക്ക് ഭീഷണി. അഫ്ഗാനെതിരായ സെമിയില്‍ മൂന്ന് വിക്കറ്റുകളുമായി രേഹാന്‍ കരുത്തനായിരുന്നു. ഇന്ത്യക്കിത് തുടര്‍ച്ചയായ നാലാം ഫൈനലാണ്. 24 വര്‍ഷത്തിനിടെ ആദ്യമായാണ് ഇംഗ്ലീഷുകാര്‍ കലാശത്തിന് വരുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Cricket

ആർ അശ്വിന് സെഞ്ച്വറി; ബംഗ്ലാദേശിനെതിരെ ഇന്ത്യ മികച്ച നിലയിൽ, 339-6

മുന്‍നിര തകര്‍ന്ന ഇന്ത്യയെ കെട്ടുറപ്പോടെ നിര്‍ത്തിയത് ഇരുവരുടെയും ഇന്നിങ്‌സായിരുന്നു.

Published

on

ആറുവിക്കറ്റ് കഴിഞ്ഞുള്ള ആ ക്ലൈമാക്‌സ് ഇല്ലായിരുന്നെങ്കില്‍, ഈ ടെസ്റ്റ് കാഴ്ചകള്‍ക്കിത്ര ഭംഗിയുണ്ടാവുമായിരുന്നില്ല. ബംഗ്ലാദേശിനെതിരേ 34-ന്‌
നാല് എന്ന നിലയില്‍ കൂപ്പുകുത്തിയ, അതല്ലെങ്കില്‍ 144-ന്‌ ആറ് എന്ന അവസ്ഥയില്‍ തകര്‍ന്ന ടീം ഇന്ത്യ, അവിടെനിന്നങ്ങോട്ട് നടത്തിയ അതിജീവനം അദ്ഭുതപ്പെടുത്തുന്നതാണ്. ആ അതിജീവനത്തിന്റെ ജീവനാഡിയായി പ്രവര്‍ത്തിച്ചതാവട്ടെ, രവിചന്ദ്രന്‍ അശ്വിനും രവീന്ദ്ര ജഡേജയും.

മുന്‍നിര തകര്‍ന്ന ഇന്ത്യയെ കെട്ടുറപ്പോടെ നിര്‍ത്തിയത് ഇരുവരുടെയും ഇന്നിങ്‌സായിരുന്നു. ഒരുഘട്ടത്തില്‍ 34-ന് നാല് എന്ന നിലയില്‍ തകര്‍ന്നിരുന്നു ഇന്ത്യ. 144-ന്‌ ആറ് എന്ന നിലയിലായി പിന്നീട്. ഒരുവശത്ത് ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ കാര്യമായി ചെറുത്തുനിന്നിരുന്ന എന്നതൊഴിച്ചാല്‍ (118 പന്തില്‍ 56) ബാക്കി മുന്‍നിര ബാറ്റര്‍മാരെല്ലാം നിരാശപ്പെടുത്തി. രോഹിത്തും കോലിയും ആറുറണ്‍സ് വീതമെടുത്തു മടങ്ങി. ശുഭ്മാന്‍ ഗില്ലാവട്ടെ, സ്‌കോര്‍ബോര്‍ഡ് ചലിപ്പിക്കുകയേ ചെയ്യാതെ പുറത്തായി. ഋഷഭ് പന്ത് 39 റണ്‍സും കെ.എല്‍. രാഹുല്‍ 16 റണ്‍സും എടുത്തു തിരിച്ചുകയറി.

തുടര്‍ന്നാണ് രവീന്ദ്രനും രവിചന്ദ്രനും ചേര്‍ന്ന് ഇന്ദ്രജാലം നടത്തിയത്. ടീം സ്‌കോര്‍ 144-ല്‍ ഒരുമിച്ച ഇരുവരെയും ആദ്യദിവസം സ്റ്റമ്പെടുക്കുന്നതുവരെ ബംഗ്ലാ ബൗളര്‍മാര്‍ക്ക് തൊടാനായില്ല. രോഹിത്, കോലി, ഗില്‍, പന്ത് തുടങ്ങിയ ബാറ്റിങ് ശക്തരുടെ വിക്കറ്റുകള്‍ വീഴ്ത്തി ബംഗ്ലാദേശിന് വലിയ ബ്രേക്ക്ത്രൂ നല്‍കിയ ഹസന്‍ മഹ്‌മൂദിനും ഒന്നും ചെയ്യാനായില്ല. 144-ല്‍ ഒരുമിച്ച അവരങ്ങനെ 339 വരെ ടീമിനെ നേരായ വഴി നടത്തി. ഇതിനിടെ അശ്വിന്‍ സെഞ്ചുറി നേടി, ജഡേജ സെഞ്ചുറിക്കടുത്തുമെത്തി. അതിലൊക്കെ അപ്പുറത്ത് കൈവിട്ട കളി ഇന്ത്യ തിരിച്ചുപിടിച്ചു.

112 പന്തില്‍ 102 റണ്‍സാണ് അശ്വിന്റെ ബാറ്റില്‍നിന്ന് പിറന്നത്. രണ്ട് സിക്‌സും പത്ത് ഫോറും അകമ്പടി ചേര്‍ന്ന ഇന്നിങ്‌സ്. അശ്വിന്റെ ആറാം ടെസ്റ്റ് സെഞ്ചുറിയാണിത്. ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ തുടര്‍ച്ചയായ രണ്ടാം ടെസ്റ്റ് മത്സരത്തിലും സെഞ്ചുറി നേടി എന്ന പ്രത്യേകതയും അശ്വിനൊപ്പം ചേരുന്നു. 2021-ല്‍ ചെപ്പോക്കില്‍ അവസാനം കളിച്ച മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 106 റണ്‍സാണ് അശ്വിന്‍ നേടിയിരുന്നത്. ബംഗ്ലാദേശിനെതിരേ കണ്ടെത്തുന്ന ആദ്യ സെഞ്ചുറിയുമാണ്. 108 പന്തുകളിലായിരുന്നു സെഞ്ചുറി നേട്ടം. ടെസ്റ്റിലെ അശ്വിന്റെ ഏറ്റവും വേഗമേറിയ സെഞ്ചുറിയാണിത്.
എട്ടാമനായി ക്രീസില്‍ വന്ന് നാല് സെഞ്ചുറി നേടിയ ഒരേയൊരു ഇന്ത്യന്‍ താരവും അശ്വിനാണ്. ഇതേ നമ്പറില്‍ ക്രീസിലെത്തി അഞ്ച് സെഞ്ചുറി നേടിയ ന്യൂസീലന്‍ഡ് മുന്‍താരം ഡാനിയല്‍ വെട്ടോറി മാത്രമാണ് ലോകതലത്തില്‍ അശ്വിന് മുന്നിലുള്ളത്. ജഡേജയ്ക്ക് ശേഷം ടെസ്റ്റില്‍ ആയിരം റണ്‍സും നൂറിലധികം വിക്കറ്റും നേടിയ താരവും അശ്വിന്‍ തന്നെ. മറുവശത്ത് രവീന്ദ്ര ജഡേജ (117 പന്തില്‍ 86 റണ്‍സ്) മികച്ച പിന്തുണയോടെ മുന്നേറി. രണ്ട് സിക്‌സും പത്ത് ഫോറും ചേര്‍ന്നതാണ് ജഡേജയുടെ ഇന്നിങ്‌സ്. ഏഴാംവിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 228 പന്തില്‍ 195 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി.
അശ്വിന്റെ ഹോംഗ്രൗണ്ട് കൂടിയാണ് ചെപ്പോക്ക് സ്‌റ്റേഡിയം. അതിനാല്‍ത്തന്നെ ഗാലറിയുടെ വലിയ പിന്തുണയും അശ്വിന്റെ ഇന്നിങ്‌സിന് ഊര്‍ജം പകര്‍ന്നു. വളരെ ചേതോഹരമായിരുന്നു അശ്വിന്റെ ഇന്നിങ്‌സ്. ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെ വളരെ അനായാസം സിക്‌സിന് പായിച്ച ദൃശ്യങ്ങള്‍ അടക്കം അശ്വിന്റെ ഇന്നിങ്‌സിന് മാറ്റുകൂട്ടി.

Continue Reading

Cricket

പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും തുല്യ സമ്മാനത്തുക പ്രഖ്യാപിച്ച് ഐസിസി

യുഎഇയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന വനിത ട്വന്റി 20 ലോകകപ്പ് മുതല്‍ പ്രഖ്യാപനം നടപ്പാക്കുമെന്ന് ഐസിസി.

Published

on

ഐസിസി ടൂര്‍ണമെന്റുകളില്‍ പുരുഷന്‍മാര്‍ക്കും വനിതകള്‍ക്കും തുല്യ സമ്മാനത്തുക നല്‍കുമെന്ന് ഐസിസി. യുഎഇയില്‍ ഒക്ടോബറില്‍ നടക്കാനിരിക്കുന്ന വനിത ട്വന്റി 20 ലോകകപ്പ് മുതല്‍ പ്രഖ്യാപനം നടപ്പാക്കുമെന്ന് ഐസിസി.

പുരുഷ ലോകകപ്പുകളിലേതിന് സമാനമായ പാരിതോഷികം തന്നെയാകും ഇനി മുതല്‍ വനിത ലോകകപ്പുകള്‍ക്കുമുണ്ടാവുക. ഒരു പ്രധാന ടീം കായിക ഇനത്തില്‍ ഇതാദ്യമായാണ് ഇത്തരമൊരു തീരുമാനം എടുക്കുന്നതെന്ന് ഐസിസി പറഞ്ഞു.

2023 ട്വന്റി 20 ലോകകപ്പ് ജേതാക്കളായ ആസ്‌ട്രേലിയക്ക് എട്ടു കോടി രൂപയായിരുന്നു സമ്മാനത്തുക ലഭിച്ചിരുന്നത്. ഈ വര്‍ഷം ജേതാക്കളാകുന്ന ടീമിന് 19 കോടിയിലേറെ രൂപ ലഭിക്കും. വനിത ക്രിക്കറ്റിന് ആഗോള വ്യാപകമായി പ്രചാരം നല്‍കുന്നതിനു വേണ്ടിയാണ് ഈ തീരുമാനമെന്ന് ഐസിസി അറിയിച്ചു.

Continue Reading

Cricket

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണമെന്ന് ഹിന്ദുത്വ സംഘടനകള്‍

ഈ മാസം 19നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്.

Published

on

ഇന്ത്യ-ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പര റദ്ദാക്കണമെന്ന ഭീഷണിയുമായി ഹിന്ദുത്വ സംഘടനകള്‍. ഹിന്ദു ജനജാഗ്രതി സമിതിയും മാനവസേവ പ്രതിഷ്ഠാനുമാണ് ആവശ്യമുയര്‍ത്തി ബിസിസിഐഐയ്ക്കും കേന്ദ്ര സര്‍ക്കാരിനും കത്തു നല്‍കിയത്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരെ ആക്രമണം നടക്കുമ്പോള്‍ ഇത്തരം മത്സരവുമായി മുന്നോട്ടു പോകാന്‍ അനുവദിക്കില്ല എന്നും കത്തില്‍ പറയുന്നു.

ഈ മാസം 19നാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യന്‍ പര്യടനം ആരംഭിക്കുന്നത്. ഇന്ത്യയുമായി ടെസ്റ്റ്-ടി20 പരമ്പരകളാണു നടക്കാനിരിക്കുന്നത്. രണ്ട് പരമ്പരയും റദ്ദാക്കണമെന്നാണ് ഹിന്ദുത്വ സംഘടന ആവശ്യപ്പെട്ടിരിക്കുന്നത്.

ബംഗ്ലാദേശില്‍ ശൈഖ് ഹസീനയുടെ രാജിക്കു പിന്നാലെ ഹിന്ദുക്കള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചിരിക്കുകയാണെന്നാണ് ജനജാഗ്രതി സമിതി ആരോപിക്കുന്നത്.

Continue Reading

Trending