Connect with us

crime

കടയിൽ കയറി സ്ത്രീകളെയും കുട്ടിയേയും ആക്രമിച്ച സംഭവം; സിപിഎം നേതാവ് വെള്ളനാട് ശശി അറസ്റ്റിൽ

പത്തനംതിട്ട ജില്ലയിൽ നിന്നാണ് ആര്യനാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

Published

on

സിപിഎം നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ വെള്ളനാട് ശശി അറസ്റ്റില്‍. കടയില്‍ അതിക്രമിച്ചു കയറി സ്ത്രീകളെയും കുട്ടികളെയും മർദിച്ച സംഭവത്തിലാണ് ആര്യനാട് പോലീസ് ശശിയെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റുചെയ്തത്. പത്തനംതിട്ട ജില്ലയിൽ നിന്നാണ് ആര്യനാട് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.

ഇന്നലെയാണ് സംഭവം. തട്ടുകടയിൽ എന്തൊക്കെ സാധനങ്ങളാണ് കഴിക്കാനുള്ളതെന്ന് വ്യക്തമാക്കി റോഡരികിൽ ഒരു ബോർഡ് വച്ചിരുന്നു. ഈ ബോർഡ് എടുത്തുമാറ്റണം എന്നാവശ്യപ്പെട്ടാണ് ഇന്നലെ ഉച്ചയോടെ ശശി ഇവിടെയെത്തുന്നത്.

തുടർന്ന് കടയുടമയായ ഗീത, മരുമകൾ, ചെറുമകൻ എന്നിവരെ മർദിക്കുകയായിരുന്നു എന്നാണ് പരാതി. ഇതിന്‍റെ വീഡിയോ പുറത്തുവന്നിരുന്നു. കൂടാതെ, കൈയിലിരുന്ന മൊബൈൽ ഫോൺ ഇയാൾ തട്ടിപ്പറിക്കുന്നതിനിടെ കുട്ടിയുടെ കൈയ്ക്ക് പരുക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

crime

കാമുകിക്കൊപ്പം ജീവിക്കാൻ പാർക്കിൻസൺസ് രോഗിയായ ഭാര്യയെ കൊലപ്പെടുത്തിയ വിമുക്തഭടൻ പിടിയിൽ

Published

on

58കാരിയുടെ മരണത്തിൽ നെഞ്ചുലഞ്ഞ് സംസ്കാര സമയത്ത് 64കാരനായ ഭർത്താവ്. അഞ്ച് മാസത്തിനിപ്പുറം പാർക്കിൻസൺസ് രോഗമുള്ള  വീട്ടമ്മയുടെ കൊലപാതകത്തിൽ അറസ്റ്റിലായി വിമുക്ത ഭടൻ കൂടിയായ ഭർത്താവ്. ആനയറ കിംസ് ആശുപത്രിക്കു സമീപം ഈറോഡ് ഹൗസിൽ എസ് ഷീല മരിച്ച സംഭവത്തിലാണ് ഭർത്താവ് കെ വിധുവിനെ  പൊലീസ് പിടികൂടിയത്. വിധു ഭാര്യ ഷീലയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയത്. രോഗിയായ ഭാര്യ കട്ടിലിൽ നിന്ന് തറയിൽ തലയിടിച്ച് വീണ് മരണപ്പെട്ടുവെന്നായിരുന്നു 64കാരൻ ബന്ധുക്കളോടും നാട്ടുകാരോടും വിശദമാക്കിയിരുന്നത്.

മറ്റൊരു സ്ത്രീയുമായി അടുപ്പം ഉണ്ടെന്നും ഈ ബന്ധത്തിന് രോഗിയായ ഭാര്യ തടസ്സമാണെന്നും അതിനാലാണ് കൊലപ്പെടുത്തിയെന്നുമാണ് ചോദ്യം ചെയ്യലിൽ ഇയാൾ മൊഴി നല്‍കി.  2024 സെപ്റ്റംബർ 26ന് ആയിരുന്നു ഷീല മരിച്ചത്. ഭാര്യ ഏറെനാളായി ചികിത്സയിലാണെന്നും ആശുപത്രിയിൽ വച്ചാണ് മരണം സംഭവിച്ചതെന്നതുകൂടി പരിഗണിച്ച് പോസ്റ്റ്മോർട്ടം ഒഴിവാക്കണമെന്നും വിധു ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഷീലയുടെ മരണത്തിൽ മക്കളിൽ ചിലർ ബന്ധുക്കളോട് സംശയം പ്രകടിപ്പിച്ചെങ്കിലും തക്കതായ തെളിവുകൾ ഇല്ലാത്തതിനാൽ പരാതി നൽകിയില്ല.

പിന്നീട് പോസ്റ്റ്മോർട്ടത്തിന് ഒടുവിലാണ് മരണത്തിൽ സംശയം ഉയർന്നത്. തെളിവുകൾ ലഭ്യമായതിനൊടുവിൽ വ്യാഴാഴ്ച വൈകിട്ടോടെയാണ് പ്രതിയെ പിടികൂടിയത്. രാത്രി അറസ്റ്റ് രേഖപ്പെടുത്തി ഇന്നലെ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴക്കൂട്ടം സൈബർസിറ്റി അസി.കമ്മിഷണർ ജെ.കെ.ദിനിൽ, മെഡിക്കൽകോളജ് എസ്എച്ച്ഒ ബി.എം.ഷാഫി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം നടന്നത്. രോഗബാധിതയാവും മുൻപ് തന്നെ ഭർത്താവിന് കാമുകിയുള്ള വിവരം അറിഞ്ഞിരുന്നത് ഷീല ചോദ്യം ചെയ്തിരുന്നു. ഇതിൽ പ്രകോപിതനായി വിധു ഇവരെ മർദ്ദിച്ചിരുന്നു. മുൻപും ഷീലയെ വധിക്കാൻ ശ്രമിച്ചിരുന്നതായും ഇയാൾ പൊലീസിനോട് വിശദമാക്കി.

കൊലപാതകത്തിന് ശേഷം കട്ടിലിൽ നിന്ന് വീണ് ഭാര്യയുടെ ബോധം പോയെന്ന് ഇയാൾ അയൽവാസികളേയും ബന്ധുക്കളേയും വിശ്വസിപ്പിച്ചു. പോസ്റ്റ്മോർട്ടം നടത്തരുതെന്ന ആവശ്യം തള്ളിയപ്പോഴും വിധു പതറയില്ല. സംസ്കാര മരണാനന്തര ചടങ്ങുകളിൽ ഭാര്യയുടെ മരണത്തിൽ അതീവ വേദനയുള്ളയാളേപ്പോലെയായിരുന്നു ഇയാളുടെ പെരുമാറ്റം. വാട്ട്സ്ആപ്പിലെ പ്രൊഫൈൽ ചിത്രം ഭാര്യയ്ക്കൊപ്പമുള്ള ചിത്രം ആക്കുകയും ചെയ്ത 64കാരൻ പിടിക്കപ്പെടില്ലെന്ന് ഉറപ്പിച്ച് കഴിയുമ്പോഴാണ് അറസ്റ്റ്.

Continue Reading

crime

യുവാവ് എംഡിഎംഎ വിഴുങ്ങിയതായി സംശയം; സ്കാനിംഗില്‍ തരി പോലുള്ള വസ്തു വയറ്റില്‍ കണ്ടെത്തി, ഉടൻ സർജറി നടത്തും

എത്ര അളവില്‍ എംഡിഎംഎ ശരീരത്തിലുണ്ടെന്ന് വ്യക്തമായിട്ടില്ല. 

Published

on

എംഡിഎംഎ വിഴുങ്ങിയെന്ന സംശയത്തെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവിന്റെ വയറ്റില്‍ നിന്നും എംഡിഎംഎ കണ്ടെത്തി. താമരശ്ശേരി ചുടലമുക്കില്‍ താമസിക്കുന്ന അരേറ്റുംചാലില്‍ മുഹമ്മദ് ഫായിസ് അഹദി(27)ന്റെ വയറ്റില്‍ നിന്നാണ് എംഡിഎംഎ കണ്ടെത്തിയത്.

ആദ്യഘട്ടത്തില്‍ സിടി സ്‌കാന്‍ എടുത്തു. അതില്‍ വയറ്റില്‍ തരി പോലെ എന്തോ ഒന്ന് തിരിച്ചറിഞ്ഞു. തുടര്‍ന്ന് നടത്തിയ എന്‍ഡോസ്‌കോപ്പി അടക്കമുള്ള തുടര്‍ പരിശോധനയിലാണ് എംഡിഎംഎയുടെ സാന്നിധ്യം സ്ഥിരീകരിച്ചത്. അതേസമയം, എത്ര അളവില്‍ എംഡിഎംഎ ശരീരത്തിലുണ്ടെന്ന് വ്യക്തമായിട്ടില്ല.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചരയോടെയായിരുന്നു സംഭവം. ലഹരി ഉപയോഗിച്ച ലക്ഷണങ്ങളോടെ വീടിനകത്ത് ബഹളംവെച്ച മുഹമ്മദ് ഫായിസിനെ നാട്ടുകാര്‍ വിവരമറിയിച്ചപ്രകാരം പൊലീസെത്തി കസ്റ്റഡിയിലെടുത്തു.

അക്രമാസക്തനായ ഇയാളെ ഓടിച്ചിട്ടാണ് പിടികൂടിയത്. ഇതിനിടെ മുഹമ്മദ് ഫായിസ് കൈയിലുള്ള പാക്കറ്റ് വിഴുങ്ങിയതായി നാട്ടുകാരിലൊരാള്‍ പൊലീസിനോട് സംശയം പ്രകടിപ്പിച്ചു. യുവാവിന്റെ പക്കല്‍നിന്ന് എംഡിഎംഎയാണെന്ന് കരുതുന്ന പാക്കറ്റ് പൊലീസ് കണ്ടെടുത്തിരുന്നു.

ഫായിസിനെ പിടികൂടിയ പൊലീസ് ആദ്യം താമരശ്ശേരി ആശുപത്രിയില്‍ പ്രാഥമിക പരിശോധന നടത്തിയ ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുകയായിരുന്നു. താന്‍ ലഹരിവസ്തുക്കളൊന്നും വിഴുങ്ങിയിട്ടില്ലെന്നാണ് മെഡിക്കല്‍ ഓഫീസറോടും യുവാവ് പറഞ്ഞത്. നേരത്തെ, മാര്‍ച്ച് എട്ടിന് ലഹരിമരുന്ന് കവര്‍ സഹിതം വിഴുങ്ങിയ മൈക്കാവ് കരിമ്പാലക്കുന്ന് സ്വദേശി ഷാനിദ് മരിച്ചിരുന്നു. ഷാനിദിന്റെ സുഹൃത്താണ് മുഹമ്മദ് ഫായിസെന്നാണ് പൊലീസ് പറയുന്നത്.

Continue Reading

crime

യുപിയില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത കോളേജ് പ്രൊഫസര്‍ പിടിയില്‍

രീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാനും ജോലി കണ്ടെത്തി നല്‍കാനും വേണ്ടി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നും രജനീഷ് കൈക്കൂലി വാങ്ങിയിരുന്നു

Published

on

ലഖ്‌നൗ: വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ എടുത്ത് ബ്ലാക്ക്‌മെയില്‍ ചെയ്ത ഉത്തര്‍പ്രദേശിലെ കോളേജ് പ്രൊഫസറെ പോലീസ് അറസ്റ്റ് ചെയ്തു. വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ഉപദ്രവിക്കുന്ന 59 വീഡിയോകളാണ് ഇയാളുടെ കൈയ്യില്‍ നിന്നും കണ്ടെത്തിയത്. ഈ വീഡിയോകള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ തുടര്‍ച്ചയായി വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചത്.

ഹാത്രാസിലെ സേത്ത് ഫൂല്‍ ചന്ദ് ബഗ്ല പിജി കോളേജിലെ ജോഗ്രഫി പ്രൊഫസറായ രജനീഷ് കുമാറിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പീഡനാരോപണങ്ങള്‍ ഉയര്‍ന്നതോടെ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. എത്ര വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവെന്ന് തനിക്ക് അറിയില്ലെന്നാണ് ഇയാള്‍ പൊലീസിനോട് പറഞ്ഞത്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പുമാത്രമാണ് പീഡനം വീഡിയോയിലാക്കി സൂക്ഷിക്കാന്‍ തുടങ്ങിയതെന്നും അതിനുമുമ്പും വിദ്യാര്‍ത്ഥിനികളെ താന്‍ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടെന്നും ഇയാള്‍ പൊലീസിന് മൊഴി നല്‍കി.

കൂടാതെ പരീക്ഷകളില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കാനും ജോലി കണ്ടെത്തി നല്‍കാനും വേണ്ടി വിദ്യാര്‍ത്ഥികളില്‍ നിന്നും അവരുടെ മാതാപിതാക്കളില്‍ നിന്നും രജനീഷ് കൈക്കൂലി വാങ്ങിയിരുന്നു. പിന്നാലെ ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ വിദ്യാര്‍ത്ഥികളെ ഇയാള്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്നും പോലീസ് പറഞ്ഞു.

Continue Reading

Trending