കോഴിക്കോട്: കാഞ്ഞിരപ്പള്ളിയില്‍ കണ്ടെത്തിയ മൃതദേഹ അവശിഷ്ടങ്ങള്‍ രണ്ട് മാസം മുമ്പ് കാണാതായ കൊയിലാണ്ടി സ്വദേശിയുടേതെന്ന് സൂചന. മൃതദേഹാവാശിഷ്ടങ്ങള്‍ക്ക് സമീപത്ത് നിന്ന് ലഭിച്ച മൊബൈല്‍ ഫോണിലെ സിം നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കൊയിലാണ്ടി സ്വദേശിയുടേത് എന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്. ഫോണ്‍ രണ്ട് മാസമായി സ്വിച്ച് ഓഫ് ആണ്. മൃതദേഹ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ഒരു വാച്ച് ലഭിച്ചിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു വടകരയില്‍ അടച്ചിട്ട കടമുറിയില്‍ നിന്ന് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ദേശീയ പാത നിര്‍മ്മാണത്തിനായി കെട്ടിടം പൊളിക്കുന്നതിനിടയില്‍ മനുഷ്യന്റെ തലയോട്ടിയാണ് കണ്ടെത്തിയത്. ദേശീയ പാതാ നിര്‍മ്മാണത്തിനായി ഏറ്റെടുത്ത കെട്ടിടം ഒരു വര്‍ഷത്തിലേറെയായി അടഞ്ഞ് കിടക്കുകയായിരുന്നു. തലയോട്ടിക്ക് ആറ് മാസത്തെ പഴക്കം മാത്രമെയൊള്ളുവെന്നാണ് പൊലീസ് നല്‍കുന്ന വിവരം.