Connect with us

india

നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; പ്രതി അറസ്റ്റില്‍

ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

Published

on

പശ്ചിംബംഗാളില്‍ നാലാം ക്ലാസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് കുട്ടിയെ പ്രതി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയത്.

രാത്രിയായിട്ടും വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്ന് കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയുടെ പിതാവ് പരാതിയുമായി പൊലാസ് സ്റ്റേഷനിലെത്തിയപ്പോള്‍ പൊലീസ് അവഗണിച്ചെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയും പൊലീസ് സ്റ്റേഷന് തീയിടുകയും ചെയ്തു.

അതേസമയം പരാതി കിട്ടിയ ഉടനെ അന്വേഷണം ആരംഭിച്ചെന്ന് പൊലീസും പറഞ്ഞു. കുട്ടിയുടെ ശരീരത്തില്‍ ധാരാളം മുറിവുകളുണ്ടെന്നും കൈകാലുകള്‍ ഒടിഞ്ഞ നിലയിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

india

പരീക്ഷയില്‍ ഉത്തരം കാണിച്ചു കൊടുത്തില്ല; സഹപാഠിയെ വിദ്യാര്‍ഥി വെടിവെച്ച് കൊന്നു

. വെടിയേറ്റ സഹപാഠികളില്‍ ഒരാള്‍ മരിച്ചു, മറ്റൊരാള്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്

Published

on

ബിഹാറില്‍ പത്താം ക്ലാസ് പരീക്ഷയില്‍ ഉത്തരം കാണിച്ചു കൊടുക്കാത്തതിന്റെ പേരില്‍ സഹപാഠികള്‍ക്ക് നേരെ വെടിയുതിര്‍ത്ത് വിദ്യാര്‍ഥി. ബിഹാറില റോഹ്താസിലാണ് സംഭവം. വെടിയേറ്റ സഹപാഠികളില്‍ ഒരാള്‍ മരിച്ചു, മറ്റൊരാള്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലാണ്. സംഭവത്തില്‍ വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വെടിവെക്കാന്‍ ഉപയോഗിച്ച നാടന്‍ തോക്കും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

പരീക്ഷയ്ക്കിടെ ഉത്തര പേപ്പര്‍ കാണിച്ച് നല്‍കാതിരുന്നതിന് സുഹൃത്തുക്കളായിരുന്ന വിദ്യാര്‍ഥികള്‍ക്കിടയില്‍ വഴക്കുണ്ടായത്. ഇതിന് പിന്നാലെ ക്ലാസ് മുറിക്ക് പുറത്ത് വെച്ച് സഹപാഠികളെ വിദ്യാര്‍ഥി ഭീഷണിപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച പരീക്ഷ കഴിഞ്ഞ് വിദ്യാര്‍ഥികള്‍ വീട്ടിലേക്ക് മടങ്ങാനായി ഓട്ടോ റിക്ഷയില്‍ കയറുമ്പോഴായിരുന്നു വെടിവയ്പുണ്ടായത്. എന്നാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഇവര്‍ തന്നെ അപമാനിച്ചിരുന്നതായാണ് വെടിയുതിര്‍ത്ത വിദ്യാര്‍ഥി പ്രതികരിക്കുന്നത്. വ്യാഴാഴ്ചയും അപമാനം തുടര്‍ന്നതോടെ ഇതിന്റെ വൈരാഗ്യത്തിലാണ് സഹപാഠികളെ വെടിവെച്ചതെന്നാണ് വിദ്യാര്‍ഥി പറഞ്ഞത്. സംഭവത്തില്‍ മറ്റാരെങ്കിലും ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ കൂടുതല്‍ അന്വേഷണം തുടരുകയാണ്.

Continue Reading

india

യു.പി ജയിലുകളില്‍ ഗംഗാജലമെത്തിച്ച് തടവുകാരെ കുളിപ്പിച്ച് അധികൃതര്‍

മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തില്‍ നിന്നുള്ള വെള്ളം ജയിലുകളിലെ ടാങ്കുകളിലെ വെള്ളത്തില്‍ കലര്‍ത്തിയാണ് ജയില്‍പ്പുള്ളികള്‍ക്ക് കുളിക്കാന്‍ അവസരം നല്‍കിയത്

Published

on

ഉത്തര്‍ പ്രദേശില്‍ 75 ജയിലുകളിലെ 90,000ത്തോളം തടവുകാരെ ഗംഗാജലത്തില്‍ കുളിപ്പിച്ച് ജയില്‍ വകുപ്പ്. മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ് രാജിലെ ത്രിവേണിസംഗമത്തില്‍ നിന്നുള്ള വെള്ളം ജയിലുകളിലെ ടാങ്കുകളിലെ വെള്ളത്തില്‍ കലര്‍ത്തിയാണ് ജയില്‍പ്പുള്ളികള്‍ക്ക് കുളിക്കാന്‍ അവസരം നല്‍കിയത്. ഗംഗാ ജലത്തില്‍ അപകടകരമാംവിധം കോളിഫോം ബാക്ടീരിയ സാന്നിധ്യമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ജയിലുകളിലേക്കും ഈ വെള്ളം എത്തിച്ചിരിക്കുന്നത്.

ജയില്‍ അധികൃതരുടെ നേതൃത്വത്തില്‍ പൂജകളോടെയാണ് ‘ഗംഗാ സ്‌നാനം’ ജയിലുകളില്‍ നടന്നത്. 55 കോടിയോളം ജനങ്ങള്‍ ത്രിവേണി സംഗമത്തില്‍ മുങ്ങി ആത്മീയചൈതന്യം നേടിയപ്പോള്‍ സംസ്ഥാനത്തെ തടവുകാര്‍ക്കും അതിനുള്ള അവസരമൊരുക്കി ചരിത്രം കുറിച്ചിരിക്കുകയാണ് യു.പി സര്‍ക്കാറെന്ന് ജയില്‍ വകുപ്പ് മന്ത്രി ദാരാ സിങ് ചൗഹാന്‍ പറഞ്ഞു.

രാജ്യത്ത് ആദ്യമായാണ് ഒരു സര്‍ക്കാര്‍ ഇത്തരം നടപടി സ്വീകരിക്കുന്നത്. ഗംഗാജലം നേരിട്ടെത്തിച്ച് കുളിക്കാന്‍ അവസരമൊരുക്കുകയായിരുന്നു. തടവുപുള്ളികള്‍ കലാപരമായി ഗംഗയെയും യമുനയെയും സരസ്വതിയെയും സൃഷ്ടിച്ച് അതില്‍ കുളിച്ച് ചരിത്രം സൃഷ്ടിക്കുന്നത് കാണാന്‍ കഴിഞ്ഞു. എല്ലാവരെയും അഭിനന്ദിക്കുകയാണ് -മന്ത്രി പറഞ്ഞു.

Continue Reading

india

തെലങ്കാനയില്‍ തുരങ്കം തകര്‍ന്ന് വീണ് അപകടം; നിരവധി തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായി റിപ്പോര്‍ട്ട്

നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മാണം നടക്കുന്ന തുരങ്കമാണ് തകര്‍ന്ന് വീണത്

Published

on

തെലങ്കാനയിലെ അമരാബാദിലെ തുരങ്കം തകര്‍ന്ന് വീണ് നിരവധി തൊഴിലാളികള്‍ കുടുങ്ങികിടക്കുന്നതായി വിവരം. നാഗര്‍കുര്‍ണൂല്‍ ജില്ലയിലെ ശ്രീശൈലം ലെഫ്റ്റ് ബാങ്ക് കനാല്‍ പദ്ധതിയുടെ ഭാഗമായി നിര്‍മാണം നടക്കുന്ന തുരങ്കമാണ് തകര്‍ന്ന് വീണത്. തുരങ്കത്തില്‍ കുടുങ്ങി കിടക്കുന്ന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് വ്യക്തമായ കണക്ക് പുറത്ത് വന്നിട്ടില്ല. കമ്പനി കണക്കെടുത്തു വരികയാണ്. ആറ് പേരെങ്കിലും തുരങ്കത്തില്‍ കുടുങ്ങിയിട്ടുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തല്‍. അമരാബാദില്‍ നിര്‍മാണം നടക്കുന്ന തുരങ്കത്തിന്റെ ഇടതുഭാഗം തകര്‍ന്നു വീഴുകയായിരുന്നുവെന്നാണ് ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.

അപകടത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പേരതികരിച്ചിരുന്നു. നിരവധി പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റുവെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ കലക്ടര്‍, പൊലീസ് സൂപ്രണ്ട്, ഫയര്‍ഫോഴ്‌സ്, ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് എന്നിവരോട് ഉടന്‍ സംഭവസ്ഥലത്തെത്താനും അദ്ദേഹം ഉത്തരവിട്ടു. ജലസേചന വകുപ്പ് മന്ത്രി എന്‍.ഉത്തം കുമാറും മറ്റ് ഉദ്യോഗസ്ഥരും സംഭവസ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. കേന്ദ്ര കല്‍ക്കരി മന്ത്രി ജ.കിഷന്‍ റെഡ്ഡി സംസ്ഥാന സര്‍ക്കാറില്‍ നിന്നും അപകടം സംബന്ധിച്ച് വിവരങ്ങള്‍ തേടിയിട്ടുണ്ട്.

Continue Reading

Trending