Connect with us

kerala

കൊല്ലത്ത് റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് വെച്ച സംഭവം; രണ്ട് പേര്‍ പിടിയില്‍

കുണ്ടറ സ്വദേശികളായ അരുണ്‍, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്

Published

on

കൊല്ലം കുണ്ടറ റെയില്‍വേ ട്രാക്കില്‍ ടെലിഫോണ്‍ പോസ്റ്റ് വെച്ച സംഭവത്തില്‍ രണ്ടുപേരെ പിടികൂടി. കുണ്ടറ സ്വദേശികളായ അരുണ്‍, രാജേഷ് എന്നിവരാണ് അറസ്റ്റിലായത്. പൈപ്പ് മുറിച്ച് ആക്രി ആക്കാന്‍ വേണ്ടിയാണ് ടെലിഫോണ്‍ പോസ്റ്റ് പാളത്തില്‍ വെച്ചതെന്നാണ് ഇവര്‍ മൊഴി നല്‍കിയത്.

പെരുമ്പുഴയിലെ ആളൊഴിഞ്ഞ വീട്ടില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളും പ്രതികളുടെ സ്‌കൂട്ടറുമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. നെടുമ്പായിക്കുളം പഴയ അഗ്‌നിരക്ഷാ നിലയത്തിന് സമീപത്തെ ട്രാക്കിലാണ് പോസ്റ്റ് എടുത്തുവെച്ചത്.നാട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ പൊലീസ് എത്തിയാണ് പോസ്റ്റ് മാറ്റിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തി ആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ പുലര്‍ച്ചെ 3.30ന് ട്രീക്കില്‍ വീണ്ടും പോസ്റ്റിന്റെ ഭാഗം കണ്ടെത്തി. രണ്ടാം തവണ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെങ്കില്‍ മിനിറ്റുകള്‍ക്കകം കടന്നുപോകുന്ന തിരുനെല്‍വേലി പാലരുവി എക്സ്പ്രസ് പോസ്റ്റിലിടിച്ച് വന്‍ ദുരന്തം ഉണ്ടാകുമായിരുന്നു.

india

ജബല്‍പൂര്‍ വിഷയം; തല്‍ക്കാലം മറുപടി പറയാന്‍ സൗകര്യമില്ല: സുരേഷ് ഗോപി

ജബല്‍പൂരില്‍ ക്രിസ്ത്യന്‍ പാതിരിമാരെ വി.എച്ച്.പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി.

Published

on

ജബല്‍പൂരില്‍ ക്രിസ്ത്യന്‍ പാതിരിമാരെ വി.എച്ച്.പി പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ക്ഷുഭിതനായി സുരേഷ് ഗോപി. അതങ്ങ് ബ്രിട്ടാസിന്റെ വീട്ടില്‍ കൊണ്ടു വെച്ചാല്‍ മതിയെന്നായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

ജബല്‍പൂര്‍ വിഷയത്തില്‍ തല്‍ക്കാലം മറുപടി പറയാന്‍ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന അക്രമണങ്ങളെ കുറിച്ച് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ജോണ്‍ ബ്രിട്ടാസ് നടത്തിയ പ്രസംഗത്തെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിനായിരുന്നു സുരേഷ് ഗോപിയുടെ മറുപടി.

അതേസമയം മുനമ്പത്ത് എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന കാണാമെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ത്തു.

ജബല്‍പൂരിനെ കുറിച്ചുള്ള ചോദ്യങ്ങളോട് പൊട്ടിത്തെറിച്ചായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ജബല്‍പൂരിലെ സംഭവത്തെ ന്യായീകരിക്കുകയാണോ എന്ന ചോദ്യത്തിന് പൊട്ടിത്തെറിച്ചുകൊണ്ടായിരുന്നു സുരേഷ് ഗോപിയുടെ മറുപടി. ആരോടാണ് ചോദിക്കുന്നതെന്ന് സൂക്ഷിച്ച് സംസാരിക്കണമെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. ബീ കെയര്‍ഫുള്‍. ജബല്‍പൂരില്‍ സംഭവിച്ചതിന് നിയമപരമായി നടപടി എടുക്കും. മറ്റ് ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ സൗകര്യമില്ല – അദ്ദേഹം പറഞ്ഞു.

 

Continue Reading

kerala

ഗോകുലം ഗോപാലന്റെ ഓഫിസുകളില്‍ ഇ.ഡി റെയ്ഡ്

ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളില്‍ ആണ് പരിശോധന

Published

on

വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫിസുകളില്‍ ഇ.ഡി റെയ്ഡ്. ഫെമ നിയമം ലംഘിച്ചുവെന്ന് ആരോപിച്ച് ചെന്നൈ, കൊച്ചി, കോഴിക്കോട് ഓഫിസുകളില്‍ ആണ് പരിശോധന. വിശദമായ പരിശോധനയാണ് ഇ.ഡി നടത്തുന്നതെന്നാണ് വിവരം.

വിവാദമായ എമ്പുരാന്‍ സിനിമയുടെ നിര്‍മാതാവാണ് ഗോകുലം ഗോപാലാന്‍. ലൈയ്ക്ക പ്രൊഡക്ഷന്‍സ് നിര്‍മാണത്തില്‍ നിന്ന് പിന്മാറിയതിനെ തുടര്‍ന്നാണ് ഗോകുലം ഗോപാലന്‍ എമ്പുരന്‍ ഏറ്റെടുത്തത്. സിനിമ റിലീസായതിന് പിന്നാലെ ഗുജറാത്ത് കലാപം ചിത്രീകരിക്കുന്ന രംഗങ്ങളുടെ പേരില്‍ വലിയ വിവാദം ഉയര്‍ന്നിരുന്നു.

പ്രേക്ഷകര്‍ സ്‌നേഹിക്കുന്ന താരങ്ങള്‍ അഭിനയിച്ച സിനിമ നിന്ന് പോകരുതെന്ന് കരുതിയാണ് എമ്പുരാനുമായി സഹകരിച്ചതെന്ന് ഗോകുലം ഗോപാലന്‍ പറഞ്ഞിരുന്നു. സിനിമ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അതില്‍ വേണ്ട നടപടി സ്വീകരിക്കാന്‍ സംവിധായകന്‍ പൃഥ്വിരാജിനോട് പറഞ്ഞിട്ടുണ്ട്.

Continue Reading

india

കേരളത്തില്‍ കുരുമുളകിന്റെ ഉല്‍പാദനത്തിലും കൃഷിയിലും ഗണ്യമായ കുറവ്; ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ അറിയിച്ച് കേന്ദ്രകൃഷി-കര്‍ഷക ക്ഷേമ സഹമന്ത്രി

കേരളത്തില്‍ കുരുമുളകിന്റെ ഉല്‍പാദനത്തിലും കൃഷിയിലും ഗണ്യമായ കുറവുണ്ടായതായി കേന്ദ്രകൃഷി-കര്‍ഷക ക്ഷേമ സഹമന്ത്രി രാംനാഥ് ഠാക്കൂര്‍ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു.

Published

on

കേരളത്തില്‍ കുരുമുളകിന്റെ ഉല്‍പാദനത്തിലും കൃഷിയിലും ഗണ്യമായ കുറവുണ്ടായതായി കേന്ദ്രകൃഷി-കര്‍ഷക ക്ഷേമ സഹമന്ത്രി രാംനാഥ് ഠാക്കൂര്‍ ഡോ. എം.പി. അബ്ദുസ്സമദ് സമദാനിയെ രേഖാമൂലം അറിയിച്ചു. 2014-15 കാലയളവില്‍ 85,431 ഹെക്ടര്‍ ഭൂമിയില്‍ കൃഷി ചെയ്തിരുന്ന കുരുമുളക് 2023-24 ആയപ്പോഴേക്ക് 72,699 ഹെക്ടര്‍ സ്ഥലത്തേക്കായി ചുരുങ്ങിയതായും കുരുമുളക് ഉല്‍പാദനം 40,690 ടണ്‍ ആയിരുന്നത് 30,798 ടണ്‍ ആയി കുറഞ്ഞതായും മന്ത്രി അറിയിച്ചു. കൃഷിക്ക് ഭീഷണിയാകുന്ന കീടങ്ങളും രോഗങ്ങളും കാരണമാണ് കുരുമുളക് കൃഷിയില്‍ ഗണ്യമായ ഇടിവുണ്ടായത്. എട്ടു മുതല്‍ പത്ത് ശതമാനം വരെ കൃഷിയിലും ഉല്‍പാദനത്തിനും കുറവുണ്ടായിട്ടുണ്ട്. പ്രധാനമായും കുരുമുളക് ഇടവിളയായിട്ടാണ് കൃഷി ചെയ്യുന്നത്. അതുകൊണ്ടുതന്നെ കര്‍ഷകര്‍ കുരുമുളക് കൃഷിക്ക് വലിയ പ്രാധാന്യം കല്‍പ്പിക്കുന്നില്ല. വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ കൃഷിയെ കാര്യമായി ബാധിച്ചിട്ടുണ്ട്.

കേന്ദ്രസര്‍ക്കാരിന്റെ കീഴില്‍ കോഴിക്കോട്ട് സ്ഥിതി ചെയ്യുന്ന ഡയറക്ടറേറ്റ് ഓഫ് അരിക്കാനട്ട് ആന്റ് സ്‌പൈസസ് ഡവലപ്‌മെന്റ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസര്‍ച്ച് എന്നിവ കേരള അഗ്രികള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയമായി ചേര്‍ന്ന് 21 ല്‍ പരം ഉയര്‍ന്ന രോഗപ്രതിരോധ ശേഷിയും ഉല്‍പാദന ശേഷിയുമുള്ള നടീലിനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ കുരുമുളക് കൃഷിയിലും ഉല്‍പാദനത്തിലുമുണ്ടായ കുറവിനെ സംബന്ധിച്ച് ലോക്‌സഭയില്‍ നല്‍കിയ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.

 

Continue Reading

Trending