Connect with us

india

കങ്കണ റണാവത്തിനെ തല്ലിയ സംഭവം; സി.ഐ.എസ്.എഫ് കോൺസ്റ്റബിളിന് സ്ഥലംമാറ്റം

ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് കുല്‍വീന്ദര്‍ കൗറിനെ സ്ഥലംമാറ്റിയതെന്ന് സി.ഐ.എസ്.എഫ് വൃത്തങ്ങള്‍ അറിയിച്ചു.

Published

on

ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള ബി.ജെ.പി എം.പിയും നടിയുമായ കങ്കണ റണാവത്തിനെ തല്ലിയ സംഭവത്തില്‍ സെന്‍ട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സ് കോണ്‍സ്റ്റബിള്‍ കുല്‍വീന്ദര്‍ കൗറിന് സ്ഥലം മാറ്റം. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കാണ് കുല്‍വീന്ദര്‍ കൗറിനെ സ്ഥലംമാറ്റിയതെന്ന് സി.ഐ.എസ്.എഫ് വൃത്തങ്ങള്‍ അറിയിച്ചു. ഇവര്‍ക്കെതിരെ വകുപ്പുതല അന്വേഷണം നടക്കുന്നുണ്ടെന്നും അന്തിമ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടിയെടുക്കുമെന്നും അധികൃതര്‍ പറഞ്ഞു.

കര്‍ണാടക സി.ഐ.എസ്.എഫിന്റെ പത്താം ബറ്റാലിയനിലേക്കാണ് കൗറിനെ മാറ്റിയത്. ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിനും മറ്റ് പ്രധാന പ്രദേശങ്ങളിലും സുരക്ഷ ഉറപ്പാക്കുന്നത് പത്താം ബറ്റാലിയനാണ്. അന്വേഷണം നീതിയുക്തമാണെന്ന് ഉറപ്പാക്കാനാണ് ഇവരെ സ്ഥലം മാറ്റിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നിരുന്നാലും പത്താം ബറ്റാലിയനിലെ ഏത് പോസ്റ്റിലേക്കാണ് കൗറിനെ മാറ്റിയതെന്ന് ഇതുവരെയും പുറത്ത് വിട്ടിട്ടില്ല. ഇവരുടെ ഭര്‍ത്താവ് ഛത്തീസ്ഗഢ് എയര്‍പോര്‍ട്ടില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനായി ജോലിയില്‍ തുടരുന്നുണ്ട്.

സംഭവത്തെ തുടര്‍ന്ന് കൗര്‍ സസ്പെന്‍ഷനില്‍ ആയിരുന്നു. ജൂണ്‍ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഛത്തീസ്ഗഢ് വിമാനത്താവളത്തില്‍ വെച്ച് കുല്‍വീന്ദര്‍ കൗര്‍ കങ്കണയുടെ മുഖത്തടിക്കുകയായിരുന്നു. കര്‍ഷക സമരത്തിനെതിരെയുള്ള കങ്കണയുടെ പരാമര്‍ശത്തില്‍ രോഷാകുലയായതിനാലാണ് താന്‍ കങ്കണയുടെ മുഖത്തടിച്ചതെന്ന് കൗര്‍ പറഞ്ഞിരുന്നു.

നൂറ് രൂപ കിട്ടാനാണ് കര്‍ഷകര്‍ സമരത്തിന് പോയിരിക്കുന്നതെന്നായിരുന്നു കങ്കണയുടെ പരാമര്‍ശം. കങ്കണ ഈ പ്രസ്താവന പറയുമ്പോള്‍ തന്റെ മാതാവും സമരത്തില്‍ ഉണ്ടായിരുന്നെന്നും കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ കങ്കണ തയാറാകുമോയെന്നും കൗര്‍ ചോദിച്ചു.

അതേ സമയം വിമാനത്താവളത്തില്‍ വെച്ച് തനിക്ക് മര്‍ദനമേറ്റെന്നും ഉദ്യോഗസ്ഥ തന്നെ തല്ലുകയായിരുന്നെന്നും പഞ്ചാബില്‍ തീവ്രവാദം വര്‍ധിച്ചെന്നും കങ്കണ പ്രസ്താവിച്ചു. തന്നെ കാത്ത് നിന്ന് മര്‍ദിക്കുകയായിരുന്നെന്നും സെക്യൂരിറ്റി ചെക്കിങ്ങിനിടെയാണ് തനിക്ക് മര്‍ദനമേറ്റതെന്നും അവര്‍ പറഞ്ഞിരുന്നു. കങ്കണയുടെ പരാതിയെ തുടര്‍ന്ന് ഉദ്യോഗസ്ഥയെ സി.ഐ.എസ്.എഫ് സസ്പെന്‍ഡ് ചെയ്തിരുന്നു.

കിസാന്‍ മോര്‍ച്ചയും കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും ഉള്‍പ്പടെ നിരവധി കര്‍ഷക സംഘടനകള്‍ കൗറിന് പിന്തുണയുമായി എത്തിയിരുന്നു. തമിഴ് നാട്ടിലെ പെരിയാര്‍ ദ്രാവിഡ കഴകം പാര്‍ട്ടി അവര്‍ക്ക് സ്വര്‍ണ മോതിരം സമ്മാനമായി നല്‍കാന്‍ തീരുമാനിച്ചിരുന്നു.

india

ശ്രീരാമന്‍റെ വേഷം അവതരിപ്പിക്കുന്നതിനിടെ ഹൃദയാഘാതം; നടൻ മരിച്ചു

45കാരനായ സുഷീൽ കൗശിക് ആണ് മരിച്ചത്.

Published

on

ശ്രീരാമന്‍റെ വേഷം അവതരിപ്പിക്കുന്നതിനിടെ നടൻ ഹൃദയാഘതത്തെ തുടർന്ന് സ്റ്റേജിൽ വീണ് മരിച്ചു. 45കാരനായ സുഷീൽ കൗശിക് ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി ഒമ്പതോടെ കിഴക്കൻ ഡൽഹിയിലെ വിശ്വകർമ നഗറിലാണ് സംഭവം. ഡയലോഗ് പറയുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. ഉടൻ ആനന്ദ് വിഹാറിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Continue Reading

india

ആർ.എസ്.എസ് നേതാവിനെ അറസ്റ്റ് ചെയ്യണം’; ഗോവയിൽ പ്രതിഷേധം ശക്തം

ആർ.എസ്.എസ് മുൻ ഗോവ യൂണിറ്റ് മേധാവി സുഭാഷ് വെലിങ്കറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ സമുദായാംഗങ്ങൾ രംഗത്തിറങ്ങിയോതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കി

Published

on

സെന്റ് ഫ്രാൻസിസ് സേവിയറിനെതിരായ ആർ.എസ്.എസ് നേതാവിന്റെ വിദ്വേഷ പരാമർശത്തിനെതിരെ ഗോവയിൽ പ്രതിഷേധം ശക്തം. പരാമർശം നടത്തിയ ആർ.എസ്.എസ് മുൻ ഗോവ യൂണിറ്റ് മേധാവി സുഭാഷ് വെലിങ്കറെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ക്രിസ്ത്യൻ സമുദായാംഗങ്ങൾ രംഗത്തിറങ്ങിയോതോടെ സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.

ക്രിസ്ത്യൻ സമുദായാംഗങ്ങൾ നടത്തിയ പ്രതിഷേധം ചിലയിടങ്ങളിൽ ചെറിയതരത്തിൽ സംഘർഷത്തിന് കാരണമായതോടെയാണ് സുരക്ഷ ശക്തമാക്കിയത്. മാർഗോ സിറ്റിയിൽ പ്രതിഷേധക്കാർ ദേശീയപാത തടയുകയും പോലീസുമായി ഏറ്റുമുട്ടുകയും ചെയ്തു. അഞ്ച് പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം വിവാദമായതോടെ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ബി.ജെ.പിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. ബി.ജെ.പി നിരന്തരം സമുദായങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കുകയാണ്.

ഗോവയുടെ മതസൗഹാർദത്തെയാണ് ബി.ജെ.പി ആക്രമിച്ചതെന്നും രാഹുൽ വിമർശിച്ചു. ഗോവ മാത്രമല്ല ഇന്ത്യയൊന്നാകെ ഭിന്നിപ്പിനെതിരെ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും രാഹുൽ ആഹ്വാനം ചെയ്തു.

അതേസമയം, പ്രതിഷേധം ശക്തമാകുന്നതിനിടെ ഗോവ പള്ളി അധികൃതർ സമാധാനത്തിനും സംയമനത്തിനും ആഹ്വാനം ചെയ്തു. സെന്റ് ഫ്രാന്‍സ് സേവ്യറിന്റെ തിരുശേഷിപ്പുകളുടെ ഡി.എന്‍.എ ടെസ്റ്റ് നടത്തണമെന്നും ഗോവന്‍ ജനത ആരാധിക്കുന്ന സെന്റ് ഫ്രാന്‍സിസിനെ ഗോവയുടെ സംരക്ഷകനായി കാണാനാവില്ലെന്നുമാണ് സുഭാഷ് വെലിങ്കർ പറഞ്ഞത്.

Continue Reading

india

അഞ്ച് ദിവസത്തെ സന്ദർശനം; മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ത്യയിൽ

മുഹമ്മദ് മുയിസുവിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും ബന്ധത്തിനും കൂടുതല്‍ ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ഈ ആഴ്ച ആദ്യം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. 

Published

on

സന്ദര്‍ശനത്തിനിടെ ഡല്‍ഹിക്ക് പുറമെ മുംബൈ, ബംഗളൂരു എന്നിവിടങ്ങളിലും വിവിധ ബിസിനസ് പരിപാടികളില്‍ മുയിസു പങ്കെടുക്കും. മുഹമ്മദ് മുയിസുവിന്റെ സന്ദര്‍ശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിനും ബന്ധത്തിനും കൂടുതല്‍ ആക്കം കൂട്ടുമെന്ന് പ്രതീക്ഷിക്കുന്നതായി ഈ ആഴ്ച ആദ്യം വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു.

വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കറും മുഹമ്മദ് മുയിസുവും ഓഗസ്റ്റ് 10ന് കൂടിക്കാഴ്ച നടത്തിയിരുന്നു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായാണ് ജയ്ശങ്കര്‍ മാലദ്വീപിലെത്തിയത്. മുയിസുവിന്റെ ചൈനാ അനുകൂല നിലപാടുകളില്‍ ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം വഷളായിരുന്നു. പ്രസിഡന്റായി അധികാരമേറ്റതിന് പിന്നാലെ ഇന്ത്യന്‍ സൈനീകര്‍ രാജ്യം വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. സൈനീകര്‍ക്ക് പകരം സാധാരണ ഉദ്യോസ്ഥരെയാണ് പകരം നിയമിച്ചത്.

Continue Reading

Trending