X

ഉമ തോമസിന് പരിക്കേറ്റ സംഭവം; നടി ദിവ്യ ഉണ്ണിയേയും സിജോയ് വര്‍ഗീസിനെയും ചോദ്യം ചെയ്യും

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മൃദംഗനാദം നൃത്ത പരിപാടിയുടെ സാമ്പത്തിക സ്രോതസുകള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘം. സംഭവുമായി ബന്ധപ്പെട്ട് നടി ദിവ്യ ഉണ്ണിയേയും നടന്‍ സിജോയ് വര്‍ഗീസിനെയും ചോദ്യം ചെയ്യും. മൃദംഗ വിഷനുമായി താരങ്ങളുടെ ബന്ധത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തും.

തെറ്റ് ചെയ്തവര്‍ക്ക് രക്ഷപ്പെടാനാവില്ലെന്നും ചുമത്തിയിരിക്കുന്നത് ശക്തമായ വകുപ്പുകളാണെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. മൃദംഗ വിഷന് എങ്ങനെയാണ് ഇത്ര വലിയ പരിപാടി സംഘടിപ്പിക്കാനാവുക എന്നും കുട്ടികളില്‍ നിന്ന് വലിയ തുക രജിസ്‌ട്രേഷന്‍ ഫീസ് ആയി വാങ്ങിയതിന്റെ കാര്യവും സംഘം അന്വേഷിക്കും.

പരിപാടിയെ കുറിച്ച് ഗുരുതരമായ സാമ്പത്തിക ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് അന്വേഷണം ശക്തംമാകുന്നത്. പങ്കെടുത്ത നൃത്ത അധ്യാപകരില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിലാണ് നൃത്തപരിപാടി നടന്നത്.

സ്റ്റേഡിയത്തില്‍ വന്‍ സുരക്ഷാ വീഴ്ച സംഭവിച്ചുവെന്നാണ് പൊലീസും ഫയര്‍ഫോഴ്‌സും പൊതുമരാമത്ത് വകുപ്പും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ നില ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

 

 

webdesk17: