Connect with us

kerala

ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവം; കോര്‍പറേഷന്‍ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് നടത്തി

ഓഫിസിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വെച്ച് സമരക്കാരെ തടഞ്ഞിരുന്നു

Published

on

കൊച്ചി: നൃത്ത പരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ കോര്‍പറേഷന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടി കോര്‍പറേഷന്‍ ഓഫീസിലേക്ക് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. ഓഫിസിന് മുന്നില്‍ പൊലീസ് ബാരിക്കേഡ് വെച്ച് സമരക്കാരെ തടഞ്ഞിരുന്നു. ഇതോടെ പൊലീസും സമരക്കാരും തമ്മില്‍ വാക്കേറ്റമുണ്ടായി. സമരക്കാര്‍ ബാരിക്കേഡിന് മുകളില്‍ കയറിയിരുന്ന് മുദ്രാവാക്യം വിളിച്ചു. ബാരിക്കേഡ് കടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി.

നേരത്തെ കലൂര്‍ സ്റ്റേഡിയത്തിലെ അപകടത്തില്‍ ഓസ്‌കാര്‍ ഇവന്റ്‌സ് ഉടമ ജനീഷ് പിടിയിലായിരുന്നു. നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎല്‍എയ്ക്കു പരിക്കേറ്റ സംഭവത്തിലാണു നടപടി. കേസില്‍ മൂന്നാം പ്രതിയാണ് ജനീഷ്. തൃശൂരില്‍നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഹൈക്കോടതി നിര്‍ദേശിച്ചിട്ടും ജനീഷ് അന്വേഷണസംഘത്തിന് മുന്‍പില്‍ ഹാജരായിരുന്നില്ല.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാര്‍ മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്

കര്‍ണാടകയില്‍ നിന്നുള്ള തീര്‍ഥാടകര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്

Published

on

കോഴിക്കോട്: തിരുവമ്പാടിയില്‍ കാര്‍ മരത്തിലിടിച്ച് അഞ്ചുപേര്‍ക്ക് പരിക്ക്. കര്‍ണാടകയില്‍ നിന്നുള്ള ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച കാറാണ് ബുധനാഴ്ച പുലര്‍ച്ചെ രണ്ടരയോടെ അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.

തിരുവമ്പാടി-കോടഞ്ചേരി റൂട്ടില്‍ തമ്പലമണ്ണയില്‍ പെട്രോള്‍ പമ്പിന്റെ സമീപത്തു വെച്ചാണ് അപകടമുണ്ടായത്. നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് നില്‍ക്കുകയായിരുന്നു. പരിക്കേറ്റവരെ ഉടന്‍ തന്നെ മുക്കത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

Continue Reading

kerala

അതിജീവനത്തിന്റെ നേര്‍ക്കാഴ്ചയായി വഞ്ചിപ്പാട്ട് മത്സരം

കലോത്സവ വേദിയില്‍ തിളങ്ങി വയനാട് ദുരന്തത്തെ അതിജീവിച്ച മേപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

Published

on

സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ തിളങ്ങി വയനാട് ദുരന്തത്തെ അതിജീവിച്ച മേപ്പാടി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍. ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ വഞ്ചിപ്പാട്ടു മത്സരത്തില്‍ കുഞ്ചന്‍ നമ്പ്യാരുടെ കിരാതം വഞ്ചിപ്പാട്ടാണ് കുട്ടികള്‍ അവതരിപ്പിച്ചത്. നിറഞ്ഞ സദസ്സിനു മുന്നിലാണ് വഞ്ചിപ്പാട്ട് മത്സരം അരങ്ങേറിയത്.

ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വെള്ളാര്‍മല ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ആയിരുന്ന ഉണ്ണികൃഷ്ണന്‍ വി എന്ന ഉണ്ണി സര്‍ ആണ് കുട്ടികളെ വഞ്ചിപ്പാട്ട് അഭ്യസിപ്പിച്ചത് . രണ്ട് വര്‍ഷം മുന്‍പാണ് കുട്ടികള്‍ക്ക് അദ്ദേഹം വഞ്ചിപ്പാട്ട് പഠിപ്പിച്ചു നല്‍കിയത്. വെള്ളാര്‍മല സ്‌കൂളില്‍ പത്താം ക്ലാസ്സ് വരെ പഠിച്ച നാല് കുട്ടികളാണ് വഞ്ചിപ്പാട്ട് ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ശ്രീനന്ദന, ആര്‍ദ്ര, വിസ്മയ, അനാമിക, സല്‍ന, ലക്ഷ്മി, നസിയ, സന്ധ്രാ, വിഷ്ണുമായ, അര്‍ച്ചന തുടങ്ങിയവരായിരുന്നു ടീം അംഗങ്ങള്‍. സ്മിത ഇ എസ്, ശ്യാംജിത്ത് എന്നീ അധ്യാപകരാണ് കുട്ടികള്‍ക്കൊപ്പം വന്നത്. സ്വന്തം സ്‌കൂളിനെയും ജില്ലയെയും പ്രതിനിധീകരിച്ചു കലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വലിയ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു. ദുരന്തബാധിത മേഖലകളില്‍ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൗണ്‍സിലിങ് സെഷനുകള്‍ ഏറെ സഹായകമായി എന്നും കുട്ടികള്‍ പറഞ്ഞു.

Continue Reading

kerala

മൂന്നാറില്‍ റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതു വയസുകാരന് ദാരുണാന്ത്യം

മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്

Published

on

മൂന്നാറിലെ ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ ആറാം നിലയില്‍ നിന്ന് വീണ് ഒന്‍പതു വയസുകാരന് ദാരുണാന്ത്യം. മധ്യപ്രദേശ് സ്വദേശി പ്രഭാ ദയാലാണ് മരിച്ചത്. മൂന്നാര്‍ ടി കാസ്റ്റില്‍ റിസോര്‍ട്ടില്‍ തിങ്കളാഴ്ചയായിരുന്നു അപകടം.

അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് കുട്ടി മരിച്ചത്. റൂമിലെ സ്ലൈഡിങ് ഗ്ലാസ് വിന്‍ഡോയിലൂടെ കുട്ടി താഴേക്ക് വീഴുകയായിരുന്നു. സംഭവത്തില്‍ വെള്ളത്തൂവല്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു.

Continue Reading

Trending