Connect with us

kerala

കെഎസ്‌യു പ്രവര്‍ത്തകരെ മോചിപ്പിച്ച സംഭവം; എം.എല്‍.എക്കെതിരെ കേസ്

പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് റോജി എം ജോണ്‍ എംഎല്‍എക്കെതിരെ കേസെടുത്തു.

Published

on

പൊലീസ് സ്റ്റേഷനില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് റോജി എം ജോണ്‍ എംഎല്‍എക്കെതിരെ കേസെടുത്തു. കാലടി പൊലീസാണ് കേസെടുത്തത്. കാലടി ശ്രീ ശങ്കരാ കോളേജിലെ കെഎസ്യു ഭാരവാഹികളെ അന്യായമായി തടങ്കലില്‍ ഇട്ടു എന്ന് ആരോപിച്ച് സ്റ്റേഷനില്‍ എത്തിയ എംഎല്‍എ ഇവരെ ലോക്കപ്പില്‍ നിന്ന് പുറത്തിറക്കിയിരുന്നു. ഇതിനാണ് കേസടുത്തത്.

ശ്രീ ശങ്കരാ കോളേജില്‍ വെള്ളിയാഴ്ച വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം ഉണ്ടായിരുന്നു. പിന്നാലെ ചില വിദ്യാര്‍ത്ഥികള്‍ക്ക് നേരെ പൊലീസ് കേസെടുത്തു. പിന്നാലെ വീടുകളിലെത്തി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തുകയും ഇവര്‍ക്ക് ജാമ്യം അനുവദിക്കുകയും ചെയ്തു. ഇതിനുശേഷം കേസില്‍ കെഎസ്യു യൂണിറ്റ് പ്രസിഡണ്ട് രാജീവിനെയും മറ്റു രണ്ടുപേരെയും ശനിയാഴ്ച രാത്രി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇത് അന്യായമായി തടങ്കലിലാക്കി എന്ന് ആരോപിച്ചാണ് എംഎല്‍എ സെല്ല് തുറന്നു വിട്ടത്.

kerala

ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി ഐസിയുവിലേക്ക് മാറ്റി

ഇന്ന് രാവിലെ 11നാണ് എംഎല്‍എയെ ഐസിയുവിലേക്ക് മാറ്റിയത്

Published

on

എറണാകുളം: കലൂര്‍ സ്‌റ്റേഡിയത്തില്‍ നിന്ന് വീണ് പരിക്കുപറ്റിയ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി. വെന്റിലേറ്റര്‍ മാറ്റി. നിലവില്‍ ഐസിയുവിലാണുള്ളത്. ഇന്ന് രാവിലെ 11നാണ് എംഎല്‍എയെ ഐസിയുവിലേക്ക് മാറ്റിയത്. കഴിഞ്ഞ ഞായറാഴ്ച അപകടം നടന്നതിന് ശേഷം ഉമാ തോമസ് അതീവ ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലായിരുന്നു ചികിത്സയില്‍ തുടര്‍ന്നിരുന്നത്.

ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ട് നിലനില്‍ക്കുന്നുണ്ടെങ്കിലും ശ്വാസകോശത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. പൂര്‍ണമായി ആരോഗ്യനിലയില്‍ മുന്നേറ്റമില്ലെങ്കിലും മികച്ച പുരോഗതിയുണ്ട്. ഇന്ന് രാവിലെ എംഎല്‍എ ബന്ധുക്കളോടും സഹപ്രവര്‍ത്തകരോടും സംസാരിച്ചിരുന്നു.

കലൂര്‍ സ്‌റ്റേഡിയത്തില്‍ നൃത്ത പരിപാടിയുടെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ വേദിയില്‍നിന്ന വീണാണ് ഉമാ തോമസിന് ഗുരുതര പരിക്കേറ്റത്. തലക്കും ശ്വാസകോശത്തിലും പരിക്കേറ്റ എംഎല്‍എയെ അതീവ ഗുരുതര അവസ്ഥയിലാണ് ആശുപത്രിയിലെത്തിച്ചത്. പരിപാടിയിലെ സുരക്ഷാ വീഴ്ചയില്‍ സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Continue Reading

kerala

കായിക മേളയില്‍ നിന്ന് സ്‌കൂളുകളെ വിലക്കിയ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് വിഡി സതീശന്‍

ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം സ്‌പോര്‍ട്‌സ് സ്‌കൂളുകളെയും ഉള്‍പ്പെടുത്തിയതു സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചത് സംഘാടകര്‍ തന്നെയാണെന്നും വ്യക്തമാണ്

Published

on

തിരുവനന്തപുരം: പ്രതിഷേധിച്ചതിന്റെ പേരില്‍ കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും സ്‌കൂള്‍ കായിക മേളയില്‍ നിന്ന് വിലക്കിയ സര്‍ക്കാര്‍ തീരുമാനം പുനപരിശോധിക്കാനാവശ്യപ്പെട്ട് മന്ത്രി വി. ശിവന്‍കുട്ടിക്ക് കത്ത് നല്‍കി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.

എറണാകുളത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സമാപന ചടങ്ങില്‍ ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം സ്‌പോര്‍ട്‌സ് സ്‌കൂളുകളേയും പരിഗണിച്ചതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ തിരുനാവായ നാവാമുകുന്ദ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും കോതമംഗംലം മാര്‍ബേസില്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെയും അടുത്ത കായിക മേളയില്‍നിന്നും സര്‍ക്കാര്‍ വിലക്കിയിരുന്നു.

ജനറല്‍ സ്‌കൂളുകള്‍ക്കൊപ്പം സ്‌പോര്‍ട്‌സ് സ്‌കൂളുകളെയും ഉള്‍പ്പെടുത്തിയതു സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്ടിച്ചത് സംഘാടകര്‍ തന്നെയാണെന്നും വ്യക്തമാണ്. അത് എന്തുതന്നെ ആയാലും പ്രതിഷേധിച്ചു എന്നതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ അടുത്ത കായികമേളയില്‍ നിന്നും മാറ്റിനിര്‍ത്താന്‍ തീരുമാനിച്ചത് ഉചിതമായില്ല.

ജനാധിപത്യ സംവിധാനത്തില്‍ പ്രതിഷേധങ്ങള്‍ ഉയരുന്നതു സ്വാഭാവികമാണ്. അധികാരത്തില്‍ ഇരിക്കുന്നവര്‍ അതിനെയൊക്കെ സഹിഷ്ണുതയോടെയാണ് സമീപിക്കേണ്ടത്. ആരും പ്രതിഷേധിക്കരുതെന്ന് ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ തീരുമാനിക്കുന്നത് തന്നെ ഏകാധിപത്യവും ഫാഷിസവുമാണ്.

പൊതുവിദ്യാഭ്യാസ മന്ത്രി സ്ഥാനത്ത് ഇരിക്കുന്ന അങ്ങ് എത്രയോ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നേതൃത്വം നല്‍കിയ ആളാണ്. എത്രയോ കാലം വിദ്യാര്‍ത്ഥി സംഘടനയെ നയിച്ചു. പ്രതിഷേധിച്ചും പ്രതികരിച്ചും രാഷ്ട്രീയ സമരാനുഭവങ്ങളിലൂടെ കടന്ന് വരികയും ചെയ്ത അങ്ങ് മന്ത്രിയായിരിക്കുമ്പോള്‍ പ്രതിഷേധിച്ചതിന്റെ പേരില്‍ രണ്ട് സ്‌കൂളുകളെ വിലക്കുന്നത് ശരിയായ നടപടിയല്ല.

പ്രതിഷേധിച്ചതിന്റെ പേരില്‍ സ്‌കൂളുകളെ വിലക്കുന്നതിലൂടെ നമ്മുടെ നാടിന്റെ അഭിമാനമായി മാറേണ്ട കായിക താരങ്ങളുടെ ഭാവിയാണ് ഇരുളടയുന്നത്. പരിശീലനം തുടരണമോ നിര്‍ത്തണോ എന്ന ആശയ കുഴപ്പം കുട്ടികളിലും സ്‌കൂള്‍ മാനേജ്മന്റുകള്‍ക്കും ഉണ്ടാകും. കുട്ടികളുടെ ഭാവി കരുതി ഈ തീരുമാനം പിന്‍വലിക്കുന്നതിന് അങ്ങയുടെ ഭാഗത്ത് നിന്നും അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

Continue Reading

kerala

ഉരുളെടുത്തവരുടെ അതിജീവനത്തിന്റെ കഥപറഞ്ഞ് വേദിയില്‍ നിറഞ്ഞാടി വെള്ളാര്‍മലയിലെ വിദ്യാര്‍ഥികള്‍

മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തവും തുടര്‍ന്നുണ്ടായ തീരാത്ത വേദനകളും അതിജീവനവുമായിരുന്നു നൃത്തച്ചുവടുകളുടെ പ്രമേയം

Published

on

തിരുവനന്തപുരം: ഉരുളെടുത്തവരുടെ അതിജീവനത്തിന്റെ കലാരൂപമായി വേദിയില്‍ നിറഞ്ഞാടി വെള്ളാര്‍മലയിലെ വിദ്യാര്‍ഥികള്‍. ഉരുള്‍ദുരന്തം നാടിനെയാകെ തുടച്ചെടുത്തിട്ടും കരഞ്ഞുനില്‍ക്കാന്‍ മാത്രമല്ല ജീവിതമെന്ന നിശ്ചദാര്‍ഢ്യത്തിന് മുന്നില്‍ സദസ്സൊന്നാകെ ആരവംമുഴക്കി. മേപ്പാടിയിലെ ഉരുള്‍ദുരന്തത്തില്‍ തകര്‍ന്ന വെള്ളാര്‍മല ജി.വി.എച്ച്.എസിലെ വിദ്യാര്‍ഥികളാണ് 63ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അതിജീവനത്തിന്റെ നൃത്തച്ചുവടുമായെത്തിയത്. ദുരന്തം തകര്‍ത്ത നാടിനെ കൈപിടിച്ചുയര്‍ത്താന്‍ കേരളമക്കള്‍ കൈകോര്‍ത്തതിന്റെ ദൃശ്യസാക്ഷ്യമായി ഉദ്ഘാടന ചടങ്ങിലെ നൃത്തചിചുവടുകള്‍.

ജൂലൈ 30ന് മേപ്പാടിയിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തവും തുടര്‍ന്നുണ്ടായ തീരാത്ത വേദനകളും അതിജീവനവുമായിരുന്നു നൃത്തച്ചുവടുകളുടെ പ്രമേയം. അതോടൊപ്പം നാടിന്റെയും വെള്ളാര്‍മല സ്‌കൂളിന്റെയും ചരിത്രവും സംസ്‌കാരവും ഒരുമയും സാഹോദര്യവും കടന്നുവരുന്നു. ‘ചാരത്തില്‍ നിന്ന് ഉയിയര്‍ത്തെഴുന്നേല്‍ക്കുക, ചിറകിന്‍കരുത്താര്‍ന്ന് വാനില്‍ പറക്കുക’ എന്ന് പറഞ്ഞുകൊണ്ടാണ് നൃത്തം പൂര്‍ത്തിയാകുന്നത്.

Continue Reading

Trending