Connect with us

News

ഭര്‍ത്താവിനെ അലസനും അവിവേകിയുമായി ചിത്രീകരിച്ചു; ഫ്ളിപ്കാര്‍ട്ടിന്റെ പരസ്യത്തിനെതിരെ ആരോപണം

പുരുഷ അവകാശ സംഘടനകളും സമൂഹമാധ്യമ അക്കൗണ്ടുകളുമാണ് ഫ്ളിപ്കാര്‍ട്ടിനെതിരെ വിമര്‍ശനവുമായി മുന്നോട്ടു വന്നത്.

Published

on

ഫ്ളിപ്കാര്‍ട്ടിന്റെ ബിഗ്ബില്യണ്‍ സെയിലുമായി ബന്ധപ്പെട്ട പരസ്യത്തില്‍ ഭര്‍ത്താവിനെ അലസനും അവിവേകിയുമായി ചിത്രീകരിച്ചുവെന്ന് ആരോപണം. പുരുഷ അവകാശ സംഘടനകളും സമൂഹമാധ്യമ അക്കൗണ്ടുകളുമാണ് ഫ്ളിപ്കാര്‍ട്ടിനെതിരെ വിമര്‍ശനവുമായി മുന്നോട്ടു വന്നത്.

ഈ പരസ്യത്തില്‍ ഭാര്യ, ഭര്‍ത്താവ് അറിയാതെ ഫ്ളിപ്കാര്‍ട്ടില്‍ നിന്നും ഹാന്‍ഡ് ബാഗുകള്‍ വാങ്ങുന്നതും സാധനങ്ങള്‍ സൂക്ഷിച്ചുവെക്കുന്നതുമാണ് ദൃശ്യത്തിലുള്ളത്. അതേസമയം ഭര്‍ത്താവിനെ പരസ്യത്തില്‍ കാണിക്കുന്നത് അലസനും അവിവേകിയുമായിട്ടാണ് എന്നാണ് എന്‍സിഎം ഇന്ത്യ കൗണ്‍സില്‍ ഫോര്‍ മെന്‍ അഫയേഴ്സ് എന്ന പുരുഷാവകാശ സംഘടനയുടെ ആരോപണം.

വിമര്‍ശനങ്ങളെ തുടര്‍ന്ന് ഒഴിവാക്കിയ ദൃശ്യം പങ്കുവെച്ചാണ് സംഘടന രംഗത്ത് വന്നത്. പുരുഷ വിധ്വേഷമുള്ള ഉള്ളടക്കമാണ് പരസ്യത്തില്‍ ഉള്ളതെന്നും ഫ്‌ളിപ്കാര്‍ട്ട് ക്ഷമ ചോദിക്കണമെന്നും ഇനി ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുവരുത്തണമെന്നും ഇവര്‍ പറയുന്നു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

പാലക്കാട്ടേ ഇതര സംസ്ഥാന തൊഴിലാളിയുടെ കൊലപാതകം; പ്രതി പിടിയില്‍

അസം സ്വദേശി നജ്‌റുല്‍ ഇസ്ലാം ആണ് പിടിയിലായത്.

Published

on

പാലക്കാട് അട്ടപ്പാടിയില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്ത് അറുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. അസം സ്വദേശി നജ്‌റുല്‍ ഇസ്ലാം ആണ് പിടിയിലായത്. അഗളി പൊലീസ് നടത്തിയ അന്വേഷണത്തിനിടെ പെരുമ്പാവൂരില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. ഇയാളോടൊപ്പം ഭാര്യ പൂനവും പൊലീസിന്റെ പിടിയിലായിട്ടുണ്ട്.

ഇന്നലെയാണ് അട്ടപ്പാടി മേലെ കണ്ടിയൂരിന് സമീപം റാവുട്ടാന്‍ കല്ലില്‍ അതിഥി തൊഴിലാളിയായ രവിയെ വെട്ടേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ജാര്‍ഖണ്ഡ് സ്വദേശിയാണ് കൊല്ലപ്പെട്ട രവി. ആട് വളര്‍ത്തല്‍ കേന്ദ്രത്തിലെ ജീവനക്കാരനായ രവിക്കൊപ്പം ജോലി ചെയ്തിരുന്ന അസം സ്വദേശികളാണ് കൊലപാതത്തിന് പിന്നിലെന്ന സംശയം പൊലീസിന് നേരത്തെ തന്നെ ഉണ്ടായിരുന്നു.

Continue Reading

News

എയര്‍പോര്‍ട്ടിലെ ഹൂതി മിസൈല്‍ ആക്രമണത്തിന് പിന്നാലെ ഇസ്രാഈലിലേക്കുള്ള സര്‍വീസ് നിര്‍ത്തിവെച്ച് വിമാനക്കമ്പനികള്‍

അമേരിക്ക,ജര്‍മനി,ബ്രിട്ടന്‍ അടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികള്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഇസ്രാഈലിലേക്കുള്ള സേവനം താല്‍കാലികമായി നിര്‍ത്തിവെച്ചു

Published

on

ഇസ്രാഈലിലെ പ്രധാന എയര്‍പോര്‍ട്ടില്‍ ഹൂതി മിസൈല്‍ ആക്രമണം നടന്നതിന് പിന്നാലെ ഇസ്രായേലിലേക്കുള്ള സേവനം നിര്‍ത്തിവെച്ച് വിമാനക്കമ്പനികള്‍. അമേരിക്ക,ജര്‍മനി,ബ്രിട്ടന്‍ അടക്കം നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിമാനക്കമ്പനികള്‍ സുരക്ഷാഭീഷണിയെ തുടര്‍ന്ന് ഇസ്രാഈലിലേക്കുള്ള സേവനം താല്‍കാലികമായി നിര്‍ത്തിവെച്ചു.

അമേരിക്കയുടേതടക്കം നിരവധി പ്രതിരോധ സംവിധാനങ്ങളുണ്ടായിട്ടും മിസൈല്‍ ഇസ്രാഈല്‍ എയര്‍പോര്‍ട്ടില്‍ എത്തിയത് ഗുരുതരമായ സുരക്ഷാ ഭീഷണിയാണെന്ന് ഇസ്രാഈല്‍ വൃത്തങ്ങള്‍ അഭിപ്രായപ്പെട്ടു. അത്സമയം, ഹൂതികള്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് നെതന്യാഹു പ്രഖ്യാപിച്ചു.

Continue Reading

kerala

പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കാതെ ഖബറടക്കി മാതാവ് ക്വാറന്റൈനില്‍

ഒരു മാസത്തിനിടെ മൂന്ന് കുട്ടികളാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്.

Published

on

കൊല്ലത്ത് പേവിഷബാധയേറ്റ് മരിച്ച നിയ ഫൈസലിന്റെ മൃതദേഹം ഖബറടക്കി. പുനലൂരിലെ ആലഞ്ചേരി മുസ്‌ലിം ജമാഅത്ത്പള്ളിയിലായിരുന്നു ഖബറടക്കം. പൊതുദര്‍ശനത്തിന് വെക്കാതെ തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ നിന്ന് നേരെ ഖബറടക്കാനാണ് കൊണ്ടുവന്നത്. അതേസമയം, കുട്ടിയുടെ മാതാവിനെ ക്വാറന്റൈനിലാക്കുകയും ചെയ്തു. തെരുവ് നായയുടെ കടിയേറ്റ് പേവിഷബാധ സ്ഥിരീകരിച്ച് ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു നിയ മരിച്ചത്.

കഴിഞ്ഞ എട്ടാം തീയതി ആയിരുന്നു വീടിനുമുമ്പില്‍ കളിച്ചുകൊണ്ടിരുന്ന നിയയെ തെരുവുനായ ആക്രമിച്ചത്. എല്ലാ പ്രതിരോധ വാക്‌സിനും എടുത്തിട്ടും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു. മെയ് ഒന്നാം തീയതിയാണ് എസ്എടിയില്‍ കുട്ടിയെ പ്രവേശിപ്പിച്ചത്.

തന്റെ കണ്‍മുന്നില്‍വെച്ചാണ് പട്ടി കുഞ്ഞിനെ കടിച്ചുകീറിയതെന്ന് മാതാവ് പറയുന്നു. ‘അവിടെ വേസ്റ്റ് കൊണ്ടിടരുതെന്ന് എല്ലാവരോടും പറഞ്ഞു. ഒരു മനുഷ്യനും കേട്ടില്ല. അത് തിന്നാന്‍ വന്ന പട്ടിയാണ് എന്റെ കുഞ്ഞിനെ കടിച്ചുകീറിയത്. ഞാന്‍ ഓടിച്ചുവിട്ട പട്ടി എന്റെ കണ്‍മുന്നില്‍വെച്ചാണ് കുഞ്ഞിനെ കടിച്ചുകീറിയത്.അപ്പഴേ എടുത്തുകൊണ്ടുപോയി വേണ്ടതൊക്കെ ചെയ്തു,ദേ അവളെ ഇപ്പോള്‍ കൊണ്ടുപോയി.ഇനി എനിക്ക് കാണാന്‍ പറ്റില്ല.ഇനിയും പട്ടികളെ വളര്‍ത്ത്..’..കണ്ണീരോടെ നിയയുടെ മാതാവ് പറഞ്ഞു.ഈ ഒരു അവസ്ഥ ആര്‍ക്കും വരരുത് കുട്ടിയുടെ പിതാവ് പറഞ്ഞു. ഒരു മാസത്തിനിടെ മൂന്ന് കുട്ടികളാണ് സംസ്ഥാനത്ത് പേവിഷബാധയേറ്റ് മരിച്ചത്.

Continue Reading

Trending