Connect with us

News

യു.എസ്, യു.കെ വാണിജ്യ കപ്പലുകളും സൂയസ് കനാലിൽ തടഞ്ഞ് ഹൂതികൾ

ഇന്ന് മുതൽ യു.എസ്, യു.കെ കപ്പലുകളും ചെങ്കടൽ മുറിച്ചു കടക്കാൻ അനുവദിക്കില്ലെന്ന് യമൻ സുപ്രിം പൊളിറ്റിക്കൽ കൗൺസിൽ മുഹമ്മദ് അൽ-ബുഹൈതി പറഞ്ഞു.

Published

on

യു.എസ്, യു.കെ വാണിജ്യ കപ്പലുകളും സൂയസ് കനാലിൽ തടഞ്ഞതായി ഹൂതികൾ. നേരത്തെ, ഇസ്രാഈലിലേക്കുള്ള വാണിജ്യ കപ്പലുകൾ മാത്രമാണ് തടഞ്ഞിരുന്നത്. ഇന്ന് മുതൽ യു.എസ്, യു.കെ കപ്പലുകളും ചെങ്കടൽ മുറിച്ചു കടക്കാൻ അനുവദിക്കില്ലെന്ന് യമൻ സുപ്രിം പൊളിറ്റിക്കൽ കൗൺസിൽ മുഹമ്മദ് അൽ-ബുഹൈതി പറഞ്ഞു.

https://twitter.com/Megatron_ron/status/1745950029167169577?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1745950029167169577%7Ctwgr%5Ee5e0ed54e3d0602bd454fd1528e15ec1a7fbedca%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.mediaoneonline.com%2Fworld%2Fhouthis-are-blocking-the-suez-canal-for-both-us-and-uk-ships-242546

അതിനിടെ തുടർച്ചയായ രണ്ടാം ദിവസവും യു.എസ് യമനിൽ ആക്രമണം നടത്തി. സൻആയിലെ നിരീക്ഷണ റഡാറുകൾ ലക്ഷ്യമിട്ടാണ് ആക്രമണമെന്ന് യു.എസ് സേന അറിയിച്ചു. സൻആയിലെ വ്യോമത്താവളത്തിന് നേരെയും തീരദേശ നഗരമായ ഹൊദൈദയിലും ആക്രമണം നടന്നതായി റിപ്പോർട്ടുകളുണ്ട്.

സൻആയിൽ യു.എസ് ഇന്ന് നടത്തിയ ആക്രമണത്തിൽ ആളപായമോ നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്ന് ഹൂതി ഡെപ്യൂട്ടി ഇൻഫർമേഷൻ സെക്രട്ടറി നസറുദ്ദീൻ അമീർ പറഞ്ഞു. ചെങ്കടലിൽ ചരക്കുകപ്പലുകൾക്ക് നേരെ നടത്തുന്ന ആക്രമണങ്ങൾക്ക് തിരിച്ചടിയായാണ് യു.എസും ബ്രിട്ടനും യമനിൽ സംയുക്ത ആക്രമണം നടത്തുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പ്; ഇന്റര്‍പോള്‍ തേടുന്ന അമേരിക്കന്‍ കൊടുംകുറ്റവാളി തിരുവനന്തപുരത്ത് പിടിയില്‍

വിദേശത്തേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സി.ബി.ഐയുമായി സഹകരിച്ച് പൊലീസ് പിടികൂടിയത്.

Published

on

അമേരിക്കന്‍ കൊടുംകുറ്റവാളിയായ ലിത്വാനിയന്‍ പൗരനെ തിരുവനന്തപുരത്തുനിന്ന് കേരള പൊലീസ് പിടികൂടി. ക്രിപ്‌റ്റോ കറന്‍സി തട്ടിപ്പുകാരനും ലഹരിക്കച്ചവടക്കാരനുമായ അലക്സാസ് ബെസിയോക്കോവ് (46) ആണ് വര്‍ക്കലയിലെ ഹോംസ്റ്റേയില്‍നിന്ന് ചൊവ്വാഴ്ച പിടിയിലായത്. വിദേശത്തേക്ക് രക്ഷപ്പെടാന്‍ പദ്ധതിയിടുന്നതിനിടെയാണ് ഇയാളെ സി.ബി.ഐയുമായി സഹകരിച്ച് പൊലീസ് പിടികൂടിയത്.

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇയാള്‍ക്കെതിരെ ഇന്റര്‍പോള്‍ വാറന്റ് പുറപ്പെടുവിച്ചിരുന്നു. രാജ്യത്ത് വിവിധ സ്ഥലങ്ങളിലായി ഇയാള്‍ക്കെതിരെ കേസുകളുണ്ട്. സൈബര്‍ ആക്രമണം, കമ്പ്യൂട്ടര്‍ ഹാക്കിങ്, മയക്കുമരുന്ന് ഇടപാട് കേസുകളില്‍ പ്രതിയാണ്. യു.എസ്.എ സമര്‍പ്പിച്ച അപേക്ഷപ്രകാരം 1962ലെ കൈമാറ്റ നിയമപ്രകാരം വിദേശകാര്യ മന്ത്രാലയം പട്യാല ഹൗസ് കോടതിയില്‍നിന്ന് പ്രതിക്കെതിരെ താല്‍ക്കാലിക അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. പ്രതിയെ പൊലീസ് പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കും.

 

Continue Reading

kerala

നിയമസഭ ആയാലും ചാനല്‍ ചര്‍ച്ചയായാലും ചായക്കട ചര്‍ച്ചയയായാലും ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം നല്‍കാന്‍ കഴിയണം; രാഹുല്‍ മാങ്കൂട്ടത്തില്‍

നിയമസഭയില്‍ നടന്ന ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പി. രാജീവുമായി കൊമ്പുകോര്‍ത്തതിന് പിന്നാലെയാണ് രാഹുലിന്റെ ചോദ്യം

Published

on

തിരുവനന്തപുരം: നിയമസഭ ആയാലും ചാനല്‍ ചര്‍ച്ചയായാലും ചായക്കട ചര്‍ച്ചയയായാലും ചോദ്യം ചോദിക്കുമ്പോള്‍ ഉത്തരം തരാന്‍ പറ്റണമെന്ന് വ്യവസായ മന്ത്രി പി രാജീവിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. ചോദ്യം ചോദിക്കുമ്പോള്‍ സീനിയോറിറ്റി പറഞ്ഞിട്ടോ ചാനല്‍ ചര്‍ച്ച അല്ല എന്ന് പറഞ്ഞിട്ടോ വല്ല കാര്യവുമുണ്ടോ മിനിസ്റ്ററെ എന്നും രാഹുല്‍ ഫേസ്ബുക് കുറിപ്പിലൂടെ ചോദിച്ചു.

ഇന്നലെ നിയമസഭയില്‍ നടന്ന ധനാഭ്യര്‍ഥന ചര്‍ച്ചയില്‍ പി. രാജീവുമായി കൊമ്പുകോര്‍ത്തതിന് പിന്നാലെയാണ് രാഹുലിന്റെ ചോദ്യം. ബിസിനസ് സെന്‍ട്രികായ സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം എത്രാമതെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആവര്‍ത്തിച്ച് ചോദിച്ചിരുന്നു. കേരളം ഒന്നാമതെന്ന അവകാശവാദം തെറ്റാണെന്നും കേരളത്തിന് മുകളില്‍ പോയിന്റ് ലഭിച്ച മറ്റു സംസ്ഥാനങ്ങള്‍ ഉണ്ടെന്നും രാഹുലും മാത്യു കുഴല്‍നാടനും പി.സി വിഷ്ണുനാഥും ചൂണ്ടിക്കാട്ടി. എന്നാല്‍ ഈ ചോദ്യങ്ങള്‍ക്ക് ശരിയായ ഉത്തരമല്ല മന്ത്രി നല്‍കിയത്.

എന്നാല്‍, വ്യവസായ വളര്‍ച്ചയുടെ പൊള്ളയായ കണക്കുകള്‍ നിരത്തി മന്ത്രി പ്രതിരോധിക്കാന്‍ ശ്രമിക്കുകയും രാഹുലിനെ പരിഹസിക്കാനും ശ്രമിച്ചു. ഇത് ചാനല്‍ ചര്‍ച്ചയല്ലെന്നും കുട്ടികളെക്കാള്‍ ധാരണയില്ലാത്ത രീതിയിലാണ് കാര്യങ്ങള്‍ വിളിച്ചുപറയുന്നതെന്നും പി രാജീവ് പറഞ്ഞു. സഭയില്‍ തുടക്കക്കാരനെന്ന നിലയിലും ചെറുപ്പക്കാരന് അവസരം നല്‍കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുമാണ് രാഹുലിന്റെ ചോദ്യത്തിന് വഴങ്ങിയതെന്നും മന്ത്രി പറഞ്ഞു. എന്നാല്‍, നിയമസഭയില്‍ ജൂനിയര്‍, സീനിയര്‍ എന്നൊന്നില്ലെന്നും 140അംഗങ്ങള്‍ക്കും തുല്യപരിഗണനയാണെന്നും പി.സി. വിഷ്ണുനാഥ് ഓര്‍മിപ്പിച്ചു.

ഇതേക്കുറിച്ചാണ് രാഹുല്‍ ഫേസ്ബുക്കില്‍ പ്രതികരണവുമായി എത്തിയത്. ‘വ്യവസായ മന്ത്രി പി. രാജീവിനോട് ഞങ്ങള്‍ 4 പേര്, പി.സി. വിഷ്ണുനാഥ്, റോജി എം ജോണ്‍, മാത്യു കുഴല്‍നാടന്‍ എന്നിവര്‍ ചോദ്യങ്ങള്‍ ചോദിച്ചു. പരിഹാസം, പുച്ഛം, കുയുക്തി, യാതൊരു യുക്തിയുമില്ലാത്ത താരതമ്യങ്ങള്‍ എന്നിവയല്ലാതെ ഒറ്റ ചോദ്യത്തിനും കൃത്യം മറുപടി ഉണ്ടായില്ല. ചോദ്യം ചോദിക്കുമ്പോള്‍ ഞാന്‍ സീനിയോറിറ്റി പറഞ്ഞിട്ടോ ചാനല്‍ ചര്‍ച്ച അല്ല എന്ന് പറഞ്ഞിട്ടോ വല്ല കാര്യവുമുണ്ടോ മിനിസ്റ്ററെ? ചോദ്യത്തിന് ഉത്തരം നിയമസഭാ ആയാലും ചാനല്‍ ചര്‍ച്ചയായാലും ചായക്കട ചര്‍ച്ചയയായാലും തരാന്‍ പറ്റണം’ -രാഹുല്‍ കുറിപ്പില്‍ പറഞ്ഞു.

Continue Reading

kerala

സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍; ഇന്ന് 440 രൂപ വര്‍ധിച്ചു

ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

Published

on

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വ്വകാല റെക്കോര്‍ഡില്‍. റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില മുന്നേറുന്നതാണ് കാണുന്നത്. പവന് 65,000ന് തൊട്ടരികില്‍ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില. ഇന്ന് 440 രൂപ വര്‍ധിച്ചതോടെ 64,960 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 8120 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 63,520 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പിന്നീടുള്ള ദിവസങ്ങളില്‍ വില ഉയരുന്നതാണ് കണ്ടത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് വിപണിയില്‍ പ്രതിഫലിക്കുന്നത്.

ജനുവരി 22നാണ് പവന്‍ വില ചരിത്രത്തില്‍ ആദ്യമായി 60000 കടന്ന് കുതിച്ചുയരുന്നത് കണ്ടത്. ദിവസങ്ങള്‍ക്കകം 64,000 കടന്ന് സ്വര്‍ണവില കുതിക്കുന്നതാണ് പിന്നീട് കണ്ടത്. നിലവിലെ റെക്കോര്‍ഡ് ഭേദിച്ച് സ്വര്‍ണവില 65,000 തൊടുമോ എന്ന ആകാംക്ഷയിലാണ് നിക്ഷേപകര്‍.

 

 

Continue Reading

Trending