Connect with us

kerala

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് പി.കെ ഫിറോസിനെതിരെയുള്ള നടപടി തടഞ്ഞ് ഹൈക്കോടതി

കഴിഞ്ഞ ഒക്ടോബറിൽ നടന്ന നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്.

Published

on

ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസിനെതിരെയുള്ള തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയുടെ നടപടി ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. കഴിഞ്ഞ ഒക്ടോബറിൽ നടന്ന നിയമസഭ മാർച്ചുമായി ബന്ധപ്പെട്ട കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസിലെ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി കോടതിയിൽ സമർപ്പിച്ച പാസ്സ്പോർട്ട് നേരത്തെ പി.കെ ഫിറോസിന് തിരികെ നൽകിയിരുന്നു. അതിന് ശേഷം പാസ്പോർട്ട് തിരിച്ച് കോടതിയിൽ സമർപ്പിക്കാനുള്ള സമയ പരിധി നീട്ടി നൽകണമെന്നുള്ള ഫിറോസിന്റെ ആവശ്യം നിരസിച്ചു കൊണ്ടായിരുന്നു തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഫിറോസിനെതിരെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനുള്ള നടപടി ആരംഭിച്ചത്. ഇതിനെ തുടർന്നാണ് പി.കെ ഫിറോസ് അഡ്വ. മുഹമ്മദ്‌ ഷാ മുഖേന ഹൈക്കോടതിയെ സമീപിച്ചത്.

കേസിൽ പി.കെ ഫിറോസിന്റെ അഭിഭാഷകന്റെ വാദം കേട്ട ഹൈക്കോടതി ജാമ്യ വ്യവസ്ഥ ലംഘിച്ചതിന് ഫിറോസിനെതിരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി എടുത്ത നടപടി താൽക്കാലികമായി മരവിപ്പിച്ച് ഉത്തരവാക്കുകയായിരുന്നു. കേസ് 23.01.2025ന് വീണ്ടും പരിഗണിക്കും.

kerala

തിരുവനന്തപുരത്ത് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ് കണ്ടെത്തല്‍

കണിയാപുരം കരിച്ചാറയിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കഴിഞ്ഞ ദിവസം വിജിയുടെ മൃതദേഹം കണ്ടെത്തിയത്

Published

on

തിരുവനന്തപുരത്ത് വീട്ടിനുള്ളില്‍ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ് കണ്ടെത്തി. കണിയാപുരം കരിച്ചാറയിലെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു കഴിഞ്ഞ ദിവസം വിജിയുടെ മൃതദേഹം കണ്ടെത്തിയത്. കൂടെ താമസിച്ചിരുന്ന തമിഴ്‌നാട് സ്വദേശിയായ രങ്കനായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. യുവതിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടിരുന്നു.

രാവിലെ വിജിയുടെ കുട്ടികള്‍ സ്‌കൂളില്‍ പോകുമ്പോള്‍ വീട്ടില്‍ വിജിയും രങ്കനുമുണ്ടായിരുന്നു. എന്നാല്‍ തിരിച്ചെത്തിയപ്പോള്‍ വീട്ടില്‍ മരിച്ച് കിടക്കുന്ന വിജിയെയാണ് കുട്ടികള്‍ കണ്ടത്. ആദ്യ ഭര്‍ത്താവിന്റെ മരണത്തിന് ശേഷം തമിഴ്‌നാട് സ്വദേശിയായ രങ്കനൊപ്പം 3 മാസമായി താമസിച്ചുവരുകയായിരുന്നു വിജി. രങ്കനും വിജിയും ഒരേ ഹോട്ടലിലാണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ സംഭവത്തിന് ശേഷം രങ്കനെ കാണാതാവുകയായിരുന്നു.

Continue Reading

kerala

പീച്ചി ഡാം റിസര്‍വോയറില്‍ പെണ്‍കുട്ടികള്‍ വീണ അപകടത്തില്‍ മരണം മൂന്നായി

പട്ടിക്കാട് മുരിങ്ങാത്തുപറമ്പില്‍ ബിനോജിന്റെ മകള്‍ എറിന്‍ (16) ആണ് മരിച്ചത്

Published

on

തൃശൂര്‍: പീച്ചി ഡാം റിസര്‍വോയറില്‍ വീണ് പെണ്‍കുട്ടികള്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കൂടി മരിച്ചു. പട്ടിക്കാട് മുരിങ്ങാത്തുപറമ്പില്‍ ബിനോജിന്റെ മകള്‍ എറിന്‍ (16) ആണ് മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഡാമില്‍ വീണ അലീന(16), ആന്‍ ഗ്രേയ്സ്(16) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. സംസ്‌കാരം പട്ടിക്കാട് സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍ ബുധനാഴ്ച നടക്കും.

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയ പെണ്‍കുട്ടികളാണ് റിസര്‍വോയറില്‍ വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ്(16), അലീന(16), എറിന്‍(16), പീച്ചി സ്വദേശി നിമ(15) എന്നിവരാണ് അപകടത്തില്‍പെട്ടത്.

കുട്ടികള്‍ ഡാമിന്റെ കൈവരിയില്‍ കയറി നില്‍ക്കവേ പാറയില്‍നിന്ന് വഴുതി വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. കുളിക്കാന്‍ വേണ്ടിയാണ് ഡാമിലേക്ക് വന്നത്. നാലുപേര്‍ക്കും നീന്തല്‍ അറിയില്ലായിരുന്നു. ലൈഫ് ഗാര്‍ഡും നാട്ടുകാരും ഉടന്‍ രക്ഷിച്ച് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

Continue Reading

kerala

‘ബസ്‌മെ സുറൂര്‍’; മുസ്‌ലിം യൂത്ത് ലീഗ് ചന്ദ്രിക കാമ്പയിന്‍ മലപ്പുറം മണ്ഡലത്തില്‍ തുടക്കമായി

ബസ്‌മെ സുറൂര്‍ മെഗാ ഇശല്‍ നൈറ്റിന്റെ ഭാഗമായി ചന്ദ്രിക പത്രം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു

Published

on

മുസ്‌ലിം ലീഗ് മലപ്പുറം നിയോജക മണ്ഡലം നിര്‍ദ്ദേശത്തിന്റെ ഭാഗമായും മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ചന്ദ്രിക കാമ്പയിന്റെ ഭാഗമായും മലപ്പുറം നിയോജക മണ്ഡലം മുസ്‌ലിം യൂത്ത് ലീഗ് കമ്മിറ്റി 17 ന് റോസ് ലോഞ്ചില്‍ നടത്തുന്ന ബസ്‌മെ സുറൂര്‍ മെഗാ ഇശല്‍ നൈറ്റിന്റെ ഭാഗമായി ചന്ദ്രിക പത്രം വര്‍ദ്ധിപ്പിക്കുന്നതിനായുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. ഭാഷാ സമര സ്മാരകത്തില്‍ നടന്ന ചടങ്ങില്‍ ചന്ദ്രിക ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ നജീബ് ആലിക്കലിന് നിയോജക മണ്ഡലം പ്രസിഡന്റ് എ.പി ശരീഫ് കൈമാറി.ജനറല്‍ സെക്രട്ടറി ഷാഫി കാടേങ്ങല്‍, ട്രഷറര്‍ കെപി സവാദ് മാസ്റ്റര്‍, വൈസ് പ്രസിഡന്റുമാരായ ബാസിഹ് മോങ്ങം, എസ് അദിനാന്‍, സൈഫു വല്ലാഞ്ചിറ, സമീര്‍ കപ്പൂര്‍, സലാം വളമംഗലം, ഷമീര്‍ ബാബു മൊറയൂര്‍, സെക്രട്ടറിമാരായ റബീബ് ചെമ്മങ്കടവ്, ശിഹാബ് തൃപ്പനച്ചി, ശിഹാബ് അരീക്കത്ത്, സിദ്ദീഖലി പിച്ചന്‍, സദാദ് കാമ്പ്ര എന്നിവര്‍ പങ്കെടുത്തു.

Continue Reading

Trending