Connect with us

News

നൈജീരിയയില്‍ മഹാപ്രളയം മരണസംഖ്യ 600 കടന്നു

82,000ലധികം വീടുകളും 110,000 ഹെക്ടര്‍ കൃഷിയിടങ്ങളും പ്രളയത്തില്‍ നശിച്ചതായി കണക്കാക്കുന്നു.

Published

on

അബൂജ: നൈജീരിയയിലുണ്ടായ മഹാപ്രളയത്തില്‍ 600ലധികം ജീവന്‍ പൊലിഞ്ഞു. 13ലക്ഷത്തിലധികം ആള്‍ക്കാരെ വീടുകളില്‍ നിന്ന് മാറ്റിപാര്‍പ്പിച്ചതായി നൈജീരിയ മന്ത്രി സാദിയ ഉമര്‍ ഫാറൂഖ് അറിയിച്ചു.

82,000ലധികം വീടുകളും 110,000 ഹെക്ടര്‍ കൃഷിയിടങ്ങളും പ്രളയത്തില്‍ നശിച്ചതായി കണക്കാക്കുന്നു. ഇതിന് മുമ്പ് നൈജീരിയയില്‍ 2012ലും പ്രളയം സംഭവിച്ചിരുന്നു. അന്ന് 363 പേര്‍ മരണപ്പെടുകയും 21ലക്ഷത്തിലധികം പേര്‍ പലായനം ചെയ്യുകയും ചെയ്തു.

kerala

എം.പോക്‌സ്; കണ്ണൂര്‍ സ്വദേശിയായ രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു

രോഗം സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു

Published

on

കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള ഒരാള്‍ക്കുകൂടി ഇന്നലെ എം.പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കണ്ണൂരില്‍ ജാഗത്ര നിര്‍ദേശവുമായി ആരോഗ്യവകുപ്പ്. യു.എ.ഇയില്‍ നിന്ന് ഡിസംബര്‍ 13ന് കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയ കണ്ണൂര്‍ സ്വദേശിയായ രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തുവിട്ടു.

കോഴിക്കോട് വിമാനത്താവളത്തില്‍ ഇറങ്ങിയ യുവാവ് ബന്ധുവിന്റെ കാറില്‍ രാവിലെ വീട്ടിലെത്തി. ശേഷം വൈകീട്ടും പിറ്റേന്ന് രാവിലെയും ചൊക്ലിയിലെ ലാബില്‍ പരിശോധനക്കെത്തി. 16ന് ഉച്ചക്ക് രണ്ടിന് തലശ്ശേരിയിലെ ആശുപത്രിയിലും വൈകീട്ട് ആറിന് പരിയാരം മെഡിക്കല്‍ കോളജിലുമെത്തിയ രീതിയിലാണ് റൂട്ട് മാപ്പ്.

രണ്ട് എംപോക്‌സ് കേസുകളാണ് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. നേരത്തെ യു.എ.ഇയില്‍ നിന്നെത്തിയ വയനാട് സ്വദേശിയായ 26കാരനാണ് രോഗം സ്ഥിരീകരിച്ചിരുന്നു. എം പോക്‌സ് സ്ഥിരീകരിച്ച രണ്ടുപേരുടെയും നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

Continue Reading

Film

പരീക്ഷണ സിനിമകൾക്കുള്ള മികച്ച വേദിയാണ് ഐഎഫ്എഫ്‌കെയെന്ന് സംവിധായകർ

ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

Published

on

സർഗാത്മകതയ്ക്ക് വിലക്കുകളില്ലാതെ മികച്ച കലാസൃഷ്ടികൾ പ്രദർശിപ്പിക്കാൻ കഴിയുന്ന വേദിയാണ് കേരള രാജ്യാന്തര ചലച്ചിത്ര മേളയെന്ന് സംവിധായകർ. ഏഴാം ദിനം ടാഗോർ തിയറ്ററിൽ നടന്ന മീറ്റ് ദി ഡയറക്ടർ പരിപാടിയിൽ സംവിധായകരായ ഫാസിൽ മുഹമ്മദ്, ജിതിൻ ഐസക് തോമസ്, ഈജിപ്ഷ്യൻ അഭിനേതാവായ അഹ്‌മദ് കമൽ എന്നിവരാണ് പങ്കെടുത്തത്.

വളരെ കുറഞ്ഞ ചിലവിൽ ചിത്രീകരിച്ച ചിത്രമായിട്ടും ‘പാത്ത്’ന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഐ എഫ് എഫ് കെയിൽ ലഭിച്ചത് എന്നതിൽ സന്തോഷമുണ്ടന്ന് സംവിധായകൻ ജിതിൻ ഐസക് തോമസ് പറഞ്ഞു. പൊന്നാനിയിലെ അയൽക്കാരും സുഹൃത്തുക്കളും അടങ്ങുന്ന ചെറിയൊരു ടീമിന്റെ പരിശ്രമമാണ് ‘ഫെമിനിച്ചി ഫാത്തിമ’ എന്ന് ഫാസിൽ പറഞ്ഞു. സ്വന്തം വീട്ടിലെ സ്ത്രീജീവിതങ്ങളാണ് താൻ ആവിഷ്‌കരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യൻ സിനിമയെ ശ്രദ്ധാപൂർവമാണ് വീക്ഷിക്കുന്നതെന്നും അതേ സമയം ഈജിപ്ഷ്യൻ സിനിമ നേരിടുന്ന സെൻസർഷിപ്പ് പ്രശ്‌നങ്ങളെ കുറിച്ചും ഈജിപ്ഷ്യൻ അഭിനേതാവ് അഹ്‌മദ് കമൽ സാംസാരിച്ചു. മീര സാഹിബ് മോഡറേറ്ററായ ചർച്ചയിൽ ബാബു കിരിയത്ത് നന്ദി അറിയിച്ചു. 29-ാമത് രാജ്യാന്തര ചലച്ചിത്ര മേലായിലെ മീറ്റ് ദി ഡയറക്ട്‌ടേഴ്‌സ് പരിപാടിയുടെ അവസാനത്തെ പതിപ്പായിരുന്നു ഇത്.

Continue Reading

kerala

കാഞ്ഞിരപ്പള്ളി ഇരട്ടക്കൊലപാതകത്തില്‍ പ്രതി ജോര്‍ജ് കുര്യന്‍ കുറ്റക്കാരന്‍

സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്നത്

Published

on

കോട്ടയം: കാഞ്ഞിരപ്പള്ളിയിലെ ഇരട്ടക്കൊലപാതകത്തില്‍ പ്രതി ജോര്‍ജ് കുര്യന്‍ കുറ്റക്കാരനാണെന്ന് കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതി കണ്ടെത്തി. കേസില്‍ കോടതി നാളെ വിധി പറയും. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്നാണ് പ്രതി സഹോദരനെയും മാതൃസഹോദരനെയും വെടിവച്ചുകൊന്നത്.

പ്രതി ജോര്‍ജ് കുര്യന്‍ ഇയാളുടെ സഹോദരന്‍ രഞ്ജു കുര്യന്‍, മാതൃസഹോദരന്‍ മാത്യു സ്‌കറിയ എന്നിവരെയാണ് വെടിവെച്ച് കൊന്നത്. 2022 മാര്‍ച്ച് ഏഴിനായിരുന്നു സംഭവം. 76 സാക്ഷിമൊഴികള്‍ 278 പ്രമാണങ്ങള്‍ , 75 സാഹചര്യ തെളിവുകള്‍ എന്നിവ പ്രോസിക്യൂഷന്‍ ഹാജരാക്കി. ബാലിസ്റ്റിക് പരിശോധന റിപ്പോര്‍ട്ടും ഡിഎന്‍എ റിപ്പോര്‍ട്ടും അടക്കം അന്വേഷണത്തില്‍ നിര്‍ണായകമായി. പ്രതി ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമെന്ന് പ്രൊസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞു.

കഴിഞ്ഞ ഏപ്രിലാണ് കേസിന്റെ വിചാരണ തുടങ്ങിയത് .വേഗത്തില്‍ വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് നേരത്തെ ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. കാഞ്ഞിരപ്പള്ളി പൊലീസാണ് കേസ് അന്വേഷിച്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

Continue Reading

Trending