Connect with us

kerala

‘ഒരു വശത്ത് ലഹരിക്ക് എതിരാണെന്ന് പ്രചരിപ്പിക്കുകയും മറുവശത്ത് മദ്യലഹരിയെ ഉദാരവല്‍ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം ഇരട്ടത്താപ്പാണ്’: കെസിബിസി

Published

on

കൊച്ചി: മന്ത്രിസഭ അംഗീകരിച്ച പുതിയ മദ്യനയത്തിനെതിരെ കെസിബിസി. മയക്കുമരുന്നുകളുടെ മറവില്‍ മദ്യത്തിന് സർക്കാർ മാന്യത നല്‍കുന്നതാണ് പുതിയ മദ്യനയം. മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുന്നത് എരിതീയില്‍ എണ്ണയൊഴിക്കുന്ന സമീപനമാണ്. മദ്യലഹരിയെ ലളിതവത്കരിക്കുന്നത് നികുതിവരുമാനം ലക്ഷ്യമിട്ടാണെന്നും കെസിബിസി മദ്യലഹരി വിരുദ്ധ സമിതി വിമർശിച്ചു.

ഡ്രൈ ഡേ പൂര്‍ണമായും പിന്‍വലിക്കുന്നതിനുള്ള ‘ടെസ്റ്റ് ഡോസ്’ ആണ് ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്ക് ഇളവുകള്‍. സംസ്ഥാനത്ത് മയക്കുമരുന്ന് മാഫിയ പിടിമുറുക്കിയതും മാരക ലഹരികള്‍ മനുഷ്യനെ മാനസിക രോഗികള്‍ ആക്കിയതും അറിഞ്ഞില്ലെന്ന് നടിച്ചവര്‍ മാധ്യമങ്ങളുടെയും, ലഹരിവിരുദ്ധ പ്രസ്ഥാനങ്ങളുടെയും ശക്തമായ ഇടപെടലിനെ തുടര്‍ന്നാണ് നടപടികള്‍ ആരംഭിച്ചത്. സംസ്ഥാനത്ത് ഏറ്റവും വലിയ ബോധവല്‍ക്കരണ പ്രക്രിയകള്‍ നടത്തുന്നത് മാധ്യമങ്ങളാണ്.

ഒരു വശത്ത് ലഹരിക്ക് എതിരാണെന്ന് പ്രചരിപ്പിക്കുകയും മറുവശത്ത് മദ്യലഹരിയെ ഉദാരവല്‍ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയം ഇരട്ടത്താപ്പാണ്. മദ്യവും രാസലഹരികളും ഒരേ സമയം തടയപ്പെടേണ്ടതാണ്. മദ്യത്തിന്റെ കുറവാണ് ലഹരിവസ്തുക്കളുടെ വര്‍ധനയ്ക്ക് കാരണമെന്ന് പ്രചരിപ്പിച്ചവര്‍ ഇപ്പോള്‍ മൗനവ്രതത്തിലാണ്.

ലഹരി മാഫിയ സംസ്ഥാനത്ത് പിടിമുറുക്കിയതില്‍ നിന്നും എക്‌സൈസ് – പൊലീസ് – ഫോറസ്റ്റ് – റവന്യു – ഇന്റലിജന്‍സ് സംവിധാനങ്ങള്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല. ലഹരിക്കെതിരെയുള്ള സര്‍ക്കാരിന്‍റെ കര്‍മ പരിപാടികള്‍ക്ക് സമ്പൂര്‍ണ പിന്തുണ അറിയിക്കുന്നു. എന്തുകൊണ്ടാണ് ലഹരിക്കെതിരെയുള്ള ചര്‍ച്ചകളില്‍ നിന്നും കാല്‍നൂറ്റാണ്ട് കാലത്തെ ബോധവല്‍ക്കരണ – പ്രതികരണ – ചികിത്സാ കാര്യങ്ങളില്‍ പ്രവര്‍ത്തി പരിചയമുള്ള കെസിബിസി. മദ്യ-ലഹരിവിരുദ്ധ സമിതിയെ ഒഴിവാക്കുന്നത്. രാഷ്ട്രീയ പാര്‍ട്ടികളുടെ യുവജന സംഘടനകളെവരെ പങ്കെടുപ്പിക്കുന്നുണ്ടല്ലോ. കെസിബിസി മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ്, സംസ്ഥാന സെക്രട്ടറിമാരായ ഫാ. ജോണ്‍ അരീക്കല്‍, പ്രസാദ് കുരുവിള എന്നിവര്‍ അടിയന്തിര കോര്‍മീറ്റിംഗ് ചേര്‍ന്നാണ് കെസിബിസിയുടെ നിലപാട് വ്യക്തമാക്കിയത്.

kerala

നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്.

Published

on

കണ്ണൂര്‍ നഗരത്തിലെ പൊടിക്കുണ്ടില്‍ നിയന്ത്രണം വിട്ട ചെങ്കല്‍ ലോറി മരത്തിലിടിച്ച് ഡ്രൈവര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച്ച വൈകിട്ട് നടന്ന അപകടത്തില്‍ മലപ്പുറം കൊണ്ടോട്ടി സ്വദേശി പി ജലീലാണ് മരിച്ചത്. അപകടത്തില്‍ ലോറിയുടെ മുന്‍ ഭാഗം പൂര്‍ണമായി തകര്‍ന്നു.

ലോറിയുടെ കാബിനില്‍ നിന്നും ജലീലിനെ പൊലിസും ഫയര്‍ ഫോഴ്സും പുറത്തെടുത്ത് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോറിയുടെ അമിത വേഗതയാണ് അപകടത്തിന് കാരണമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.

മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു.

 

 

Continue Reading

kerala

നടി വിന്‍സി അലോഷ്യസിന്റെ പരാതി; ഇന്റേണല്‍ കമ്മിറ്റിക്ക് മുന്നില്‍ ഷൈനും വിന്‍സിയും മൊഴി നല്‍കി

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്കു മുന്നില്‍ ഇരുവരും മൊഴി നല്‍കി.

Published

on

നടന്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ നടി വിന്‍സി അലോഷ്യസ് നല്‍കിയ പരാതിയുമായി ബന്ധപ്പെട്ട് സൂത്രവാക്യം സിനിമയുടെ ഇന്റേണല്‍ കമ്മിറ്റിക്കു മുന്നില്‍ ഇരുവരും മൊഴി നല്‍കി. താരങ്ങള്‍ നാലംഗ കമ്മിറ്റിക്കു മുന്നിലാണ് ഇന്ന് ഹാജരായത്. എന്നാല്‍ ഇന്റേണ്‍ കമ്മിറ്റിയുടെ അന്തിമ തീരുമാനം അനുസരിച്ചായിരിക്കും സിനിമ സംഘടനകള്‍ ഷൈനെതിരെ നടപടി എടുക്കുക.

അതേസമയം മൊഴിയുടെ വിശദാംശങ്ങള്‍ സംബന്ധിച്ചു പ്രതികരിക്കാന്‍ വിന്‍സി വിസമ്മതിച്ചു. ഫിലിം ചേംബറിന്റേയും ആഭ്യന്തര കമ്മിറ്റിയുടേയും നടപടികളില്‍ തൃപ്തിയുണ്ടെന്നും രണ്ട് പേരേയും ഒരുമിച്ചും ഒറ്റയ്ക്കും വിവരങ്ങള്‍ തേടിയെന്നും അവര്‍ പ്രതികരിച്ചു.

ന്നൊല്‍ കമ്മിറ്റിക്കു മുന്നില്‍ മൊഴി നല്‍കിയ ശേഷം ഷൈന്‍ ടോം ചാക്കോ മാധ്യമങ്ങളോടു പ്രതികരിക്കാന്‍ തയ്യാറായില്ല.

ഫിലിം ചേംബറിന്റെ മോണിറ്ററിങ് കമ്മിറ്റിയും ഇന്നു ചേര്‍ന്നിരുന്നു. ഉച്ചയ്ക്കു ശേഷം ആരംഭിച്ച യോഗം അവസാനിച്ചു.

അതേസമയം വിഷയത്തില്‍ നിയമ നടപടിക്ക് ഇല്ലെന്ന് വിന്‍സി ആവര്‍ത്തിച്ചു. താന്‍ ഉന്നയിച്ച വിഷയം സിനിമയ്ക്ക് പുറത്തേക്ക് കൊണ്ട് പോകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അവര്‍ പ്രതികരിച്ചിരുന്നു.

 

 

Continue Reading

kerala

ഫ്രാന്‍സിസ് മാര്‍പാപ്പ; മനുഷ്യന്റെ വേദനകളില്‍ ആകുലപ്പെട്ട ലോക നേതാവ്: എം.കെ മുനീര്‍

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം വലിയ നഷ്ടമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

Published

on

കോഴിക്കോട്: ആധുനിക മനുഷ്യന്റെ മൃഗീയതകളെ നിഷിതമായി വിമര്‍ശിച്ചും യുദ്ധവെറിക്കെതിരെ മാനവിക പക്ഷത്ത് നിലയുറപ്പിച്ചും ലോക നേതാവിന്റെ എല്ലാ ഗരിമയോടെയും നിലകൊണ്ട മഹോന്നത വ്യക്തിത്വമായിരുന്നു വിടവാങ്ങിയ ഫ്രാന്‍സിസ് മാര്‍പാപ്പയെന്ന് മുസ്്ലിംലീഗ് നിയമസഭാ പാര്‍ട്ടി ഉപനേതാവ് ഡോ.എം.കെ മുനീര്‍ എം.എല്‍.എ. മതത്തെ സംബന്ധിച്ച് പറയുന്നതിലേറെ മനുഷ്യനെ കുറിച്ച് പറയാന്‍ ഇഷ്ടപ്പെട്ട മാര്‍പാപ്പ, എന്നും ലളിതമായി ജീവിക്കുകയും സാധാരണക്കാരുടെ വികാര വിചാരണങ്ങള്‍ ഒപ്പിയെടുത്ത് അവരിലൊരാളെന്ന് ജീവിതം കൊണ്ട് അടയാളപ്പെടുത്തുകയും ചെയ്തു.

ഭ്രാന്ത് പിടിച്ച സണിസം വംശഹത്യയുമായി ഗസ്സയില്‍ ചോരപ്പുഴ തീര്‍ക്കുന്നതിനെതിരെ നിരന്തരം ശബ്ദിക്കുകയും ഫലസ്തീനികളുടെ കഫിയയുമായി കണ്ണീര്‍വാക്കുകയും ചെയ്ത അദ്ദേഹം, ഇസ്രാഈലിനെതിരെ തുറന്ന നിലപാടുമായി ഇടതടവില്ലാതെ നിലകൊണ്ടു. സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ കഴിഞ്ഞ ഡിസംബര്‍ ഏഴിലെ കഫിയയിലെ ഉണ്ണിയേശുവിനൊപ്പമുള്ള പാപ്പയുടെ ചിത്രം സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിന് പരിഗണിക്കാവുന്നത്ര ശക്തമായ ശാന്തിദൂതായിരുന്നു. ഒരു മാസത്തിലേറെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു മാര്‍പാപ്പ ജിവിതത്തിലേക്ക് തിരിച്ചു വന്ന ശേഷം ഏറ്റവും ശക്തമായി പ്രതികരിച്ചത് ഗസ്സയിലെ മനുഷ്യര്‍ക്ക് വേണ്ടിയായിരുന്നു. വിയോഗത്തിന്റെ മണിക്കൂറുകള്‍ക്ക് മുമ്പ് ഈസ്റ്റര്‍ സന്ദേശത്തിലും അദ്ദേഹം ആ വേദന പങ്കുവെച്ച് രക്തം ചിന്തുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. യുക്രൈനിലെ യുദ്ധം നിര്‍ത്താനും ലോക ശക്തികളോട് മാര്‍പാപ്പ നിരന്തരം താക്കീത് ചെയ്തു. ആര്‍ത്തി പൂണ്ട് ദുരബാധിച്ചവരോട് മനുഷ്യത്വത്തെ കുറിച്ച് നിരന്തരം ഓര്‍മ്മിപ്പിക്കുകയും മനുഷ്യന്റെ വേദനകളില്‍ ആകുലപ്പെടുകയും ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗം വലിയ നഷ്ടമാണെന്നും എം.കെ മുനീര്‍ പറഞ്ഞു.

 

Continue Reading

Trending