Connect with us

kerala

രക്ഷാ പ്രവര്‍ത്തകരുടെ അന്നം മുടക്കി സര്‍ക്കാര്‍; വയനാട്ടില്‍ യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ഭക്ഷണ വിതരണം വിലക്കി പൊലീസ്‌

ദിവസേന പതിനായിരങ്ങള്‍ക്കാണ് ഭക്ഷണം വിളമ്പിയിരുന്നത്‌

Published

on

വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് എത്തിച്ചേരുന്ന പതിനായിരങ്ങളെ ഊട്ടിയിരുന്ന മുസ്‌ലിം യൂത്ത് ലീഗിന്റെ വൈറ്റ് ഗാര്‍ഡിനോട് ഭക്ഷണ വിതരണം നിര്‍ത്തിവെക്കാന്‍ പൊലീസ് നിര്‍ദേശം. മേപ്പാടിയില്‍നിന്ന് ചൂരല്‍മലയിലേക്ക് പോകുന്ന വഴിയില്‍ കള്ളാടി മഖാമിലാണ് പാചകപ്പുര ഒരുക്കിയിരുന്നത്. ദിവസവും മൂന്ന് നേരം ആഹാര സാധനങ്ങള്‍ പാകം ചെയ്താണ് ദുരിതബാധിത മേഖലകളിലേക്ക് ഭക്ഷണം എത്തിച്ചിരുന്നത്. എവിടെനിന്നും പിരിവ് സ്വീകരിക്കാതെ പ്രവര്‍ത്തകര്‍ സ്വന്തം കൈയില്‍നിന്ന് എടുത്താണ് ഭക്ഷണത്തിനുള്ള വിഭവം സമാഹരിച്ചിരുന്നത്.

പാചകപ്പുരയിലും യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരാണ് ഉണ്ടായിരുന്നത്. രക്ഷാ പ്രവര്‍ത്തനത്തിന് എത്തുന്നവര്‍ക്ക് പാഴ്സലായിട്ടാണ് ഭക്ഷണം എത്തിച്ചിരുന്നത്. ഇന്ന് ഭക്ഷണം എത്തിച്ചപ്പോള്‍ പോലീസ് തടയുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ പൊലീസ് സേനയിലുള്ളവര്‍ ഉള്‍പ്പെടെ ഇവിടെനിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്.

നിങ്ങളുടെ സേവനം ഇവിടെ ആവശ്യമില്ലെന്നും നിങ്ങളുടെ ഭക്ഷണം കിട്ടിയില്ലെങ്കില്‍ ഇവിടെ ഒരു ചുക്കുമില്ലെന്നും ഡി.ഐ.ജി തോംസണ്‍ ജോസ് പറഞ്ഞതായി യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ഇനി ഭക്ഷണവിതരണം ചെയ്താല്‍ നിയമപരമായി നടപടിയെടുക്കുമെന്നും ഡി.ഐ.ജി പറഞ്ഞു. ദുരിതാശ്വാസ പ്രവര്‍ത്തകര്‍, പൊലീസ് സേനാ അംഗങ്ങള്‍, മാധ്യമപ്രവര്‍ത്തകര്‍, ആംബുലന്‍സ് ഡ്രൈവര്‍മാര്‍, ദുരന്തത്തില്‍ അകപ്പെട്ടവരുടെ ബന്ധുക്കള്‍, പോലീസ് – ആരോഗ്യവകുപ്പ്, റവന്യൂ വകുപ്പിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരാണ് ഇവിടെനിന്ന് ഭക്ഷണം കഴിച്ചിരുന്നത്. നാളെ മുതല്‍ ഇവരുടെയെല്ലാം അന്നം മുടക്കിയിരിക്കുകയാണ് സര്‍ക്കാര്‍.

kerala

വാടക കുടിശ്ശിക ലക്ഷങ്ങള്‍ കടന്നു; നാദാപുരത്ത് ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചു

ഇതോടെ സര്‍ക്കാര്‍ ഓഫിസുകളുടെ അടക്കം പ്രവര്‍ത്തനം അവതാളത്തിലായി

Published

on

വാടക കുടിശ്ശിക ലക്ഷങ്ങള്‍ കടന്നതോടെ കോഴിക്കോട് നാദാപുരം മേഖലയില്‍ ബിഎസ്എന്‍എല്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ കെഎസ്ഇബി വിച്ഛേദിച്ചു. ഇതോടെ സര്‍ക്കാര്‍ ഓഫിസുകളുടെ അടക്കം പ്രവര്‍ത്തനം അവതാളത്തിലായി.

ബിഎസ്എന്‍എലിന്റെ ഇന്റര്‍നെറ്റ് കേബിള്‍ കടന്ന് പോവുന്ന വൈദ്യുതി വകുപ്പിന്റെ പോസ്റ്റുകളുടെ വാടകയാണ് കുടിശ്ശികയായത്. 2023 – 24 വര്‍ഷത്തില്‍ നാല് ലക്ഷത്തോളം രൂപയാണ് കെഎസ്ഇബിക്ക് ലഭിക്കാനുള്ളത്.

Continue Reading

kerala

മുഖ്യമന്ത്രി വരുന്നതിനാല്‍ കടകള്‍ അടച്ചിടമെന്ന് പൊലീസ്;  ‘പാവപ്പെട്ടവരുടെ കഞ്ഞികുടി മുട്ടിക്കാതെ തിരുവെഴുന്നെള്ളത്ത് നടത്താന്‍ പറ്റില്ല എന്നുണ്ടോ’; വി.ടി. ബല്‍റാം 

കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്.

Published

on

ആലപ്പുഴ കടപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിനാല്‍ കടപ്പുറത്തെ കച്ചവട സ്ഥാപനങ്ങള്‍ ഇന്ന് പൂര്‍ണ്ണമായി അടച്ചിടണമെന്ന് കച്ചവടക്കാരോട് പൊലീസിനെറ ഉത്തരവ്. കെ.പി.എം.എസ് സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രി എത്തുന്നത്. പതിനായിരക്കണക്കിന് ആളുകള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനാല്‍ വലിയ ജനക്കൂട്ടം കടപ്പുറത്ത് ഉണ്ടാകും. ഇതിനാല്‍ പൊതുസുരക്ഷയുടെ ഭാഗമായി കച്ചവട സ്ഥാപനങ്ങള്‍ 11.04.2025 തീയതി പൂര്‍ണ്ണമായി അടച്ചിടണമെണന്നുമാണ് ഉത്തരവില്‍ പറയുന്നത്.

ഇതിനെതിരെ കോണ്‍ഗ്രസ് നേതാവ് വി.ടി. ബല്‍റാം വിമര്‍ശിച്ചു. ‘ബഹു. മുഖ്യമന്ത്രി ഒരു നാട്ടില്‍ വരുമ്പോള്‍ അവിടുള്ളവര്‍ സന്തോഷപൂര്‍വ്വം അദ്ദേഹത്തെ വരവേല്‍ക്കുന്ന സാഹചര്യമാണ് സാധാരണ ഗതിയില്‍ ഉണ്ടാവേണ്ടത്. സന്ദര്‍ശിക്കുന്ന വ്യക്തിയോട് ജനങ്ങള്‍ക്ക് സ്‌നേഹ ബഹുമാനങ്ങള്‍ ആണ് ഉള്ളതെങ്കില്‍ അഥവാ സന്ദര്‍ശനം കൊണ്ട് നാട്ടുകാര്‍ക്ക് ഏതെങ്കിലും രീതിയില്‍ ഗുണമാണുണ്ടാവുന്നതെങ്കില്‍ മനസ്സു നിറഞ്ഞ സ്വീകരണം സ്വാഭാവികമായിത്തന്നെ ഉണ്ടാവും. അതല്ല, പ്രതിഷേധമാണ് ജനങ്ങളുടെ മനസ്സിലെങ്കില്‍ സന്ദര്‍ശനവേളയില്‍ നാട്ടുകാര്‍ കടകളടച്ചും മറ്റും ഹര്‍ത്താലാചരിക്കും. ഇതിപ്പോ പൊലീസ് തന്നെ ഔദ്യോഗികമായി ഹര്‍ത്താലിന് ആഹ്വാനം ചെയ്ത പോലെയായി. പാവപെട്ട കുറേ കച്ചവടക്കാരുടെ കഞ്ഞികുടി മുട്ടിക്കുന്ന തരത്തിലല്ലാതെ ഈ തിരുവെഴുന്നെള്ളത്ത് നടത്താന്‍ പറ്റില്ല എന്നുണ്ടോ?’ -ബല്‍റാം ചോദിച്ചു.

പൊലീസ് അറിയിപ്പില്‍നിന്ന്:

11.04.2025 തിയതി ബഹു കേരള മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അവര്‍കള്‍ ആലപ്പുഴ ബീച്ചില്‍ KPMS ന്റെ സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്. ടി സമ്മേളനത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്നതിനാല്‍ ഒരു വലിയ ജനക്കൂട്ടം ബീച്ച് പരിസരത്ത് സംജാതമാകുന്നതിനാലും പൊതുസുരക്ഷയുടെ ഭാഗമായി താങ്കളുടെ ഉടമസ്ഥതയില്‍ ഉള്ള ബീച്ചിലെ കച്ചവട സ്ഥാപനം നാളെ 11.04.2025 തീയതി പൂര്‍ണ്ണമായി അടച്ചിടണം എന്ന് താങ്കളെ തെര്യപ്പെടുത്തി കൊള്ളുന്നു.

സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ സൗത്ത് പൊലീസ് സ്റ്റേഷന്‍

Continue Reading

kerala

തിരുവനന്തപുരത്ത് നാളെ മുതല്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് മുന്നറിയിപ്പ്

കാപ്പില്‍ മുതല്‍ പൂവാര്‍ വരെയുള്ള തീരത്താണ് മുന്നറിയിപ്പ്

Published

on

നാളെ മുതല്‍ തിരുവനന്തപുരം ജില്ലയില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന് മുന്നറിയിപ്പ്. കാപ്പില്‍ മുതല്‍ പൂവാര്‍ വരെയുള്ള തീരത്താണ് കള്ളക്കടലിന് സാധ്യത മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. നാളെ ഉച്ചക്ക് 2.30 മുതല്‍ മറ്റന്നാള്‍ രാവിലെ 11.30 വരെയാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം നല്‍കി.

Continue Reading

Trending