Connect with us

india

പാതിരാവിലും പ്രതിഷേധം; കോണ്‍ഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്-ഗാന്ധി പ്രതിമക്ക് മുന്നില്‍ പ്രതിഷേധ ഗാനവുമായി തൃണമൂല്‍ എംപി

വിലക്ക് നേരിട്ട എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പാതിരാവിലും പ്രതിഷേധിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡോല സെന്‍ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധ ഗാനം ആലപിച്ചു. രാജ്യസഭയില്‍ വോട്ടെടുപ്പില്ലാതെ ബില്ലുകള്‍ പാസാക്കിയ സര്‍ക്കാര്‍ നടപടി തെറ്റായിരിക്കെയാണ് പ്രതിപക്ഷ എംപിമാരെ ശിക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ലമെന്റ്ിന് മുന്നില്‍ പ്രതികരിച്ചു.

Published

on

ന്യൂഡല്‍ഹി: കര്‍ഷകരുടെ എതിര്‍പ്പും പ്രതിപക്ഷ പ്രതിഷേധവും ഗൗനിക്കാതെ മോദി സര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികബില്ലുകളില്‍ പ്രത്യക്ഷ സമരത്തിനൊരുങ്ങി കോണ്‍ഗ്രസ് പാര്‍ട്ടി. കാര്‍ഷികബില്ലുകള്‍ പാസാക്കിയതിലൂടെ പ്രധാനമന്ത്രി ജനങ്ങളെ വഴിതെറ്റിക്കുന്നുവെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഒക്ടോബര്‍ രണ്ടിന് കര്‍ഷകരക്ഷാദിനം ആചരിക്കുമെന്നും ബില്ലുകള്‍ക്കെതിരെ രണ്ടുകോടി കര്‍ഷകരുടെ ഒപ്പുശേഖരിച്ച് രാഷ്ട്രപതിക്ക് നല്‍കുമെന്നും കോണ്‍ഗ്രസ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എല്ലാ പി.സി.സികളും രാജ്ഭവനിലേക്ക് മാര്‍ച്ച് നടത്തി രാഷ്ട്രപതിക്കുളള നിവേദനം നല്‍കും.

അതിനിടെ, പാര്‍ലമെന്റിന്റെ ഇരുസഭകളും പാസാക്കിയ കാര്‍ഷിക ബില്ലില്‍ ഒപ്പുവയ്ക്കരുതെന്ന് ആവശ്യപ്പെട്ട്  പതിനെട്ട് പ്രതിപക്ഷ പാര്‍ട്ടികള്‍ രാഷ്ട്രപതിക്ക് കത്തയച്ചു. പാര്‍ലമെന്റില്‍ ജനാധിപത്യം കശാപ്പു ചെയ്‌തെന്നും താങ്കള്‍ ബില്ലില്‍ ഒപ്പുവയ്ക്കാതെ തിരിച്ചയക്കുന്നതിനായി പ്രാര്‍ഥിക്കുകയാണ് ഞങ്ങളെന്നും, രാഷ്ട്രപതി റാം നാഥ് കോവിന്ദിന് അയച്ച കത്തില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍പ്പെടുന്നവ പ്രതിപക്ഷ പാര്‍ട്ടി എംപിമാര്‍ ആവശ്യപ്പെട്ടു. കോണ്‍ഗ്രസ്, എന്‍സിപി, ഡിഎംകെ, സമാജ്വാദി പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടത് പാര്‍ട്ടികള്‍ തുടങ്ങിയവയാണ് കത്തയച്ചത്.

അതേസമയം, ബില്ലുകള്‍ക്ക് എതിരെ ഉയരുന്ന രാജ്യവ്യാപക പ്രതിഷേധം ശക്തി പ്രാപിക്കുന്നു. വിവാദമായ ബില്ലിനെതിരെ പ്രതിഷേധിച്ചതിന് എട്ട് എംപിമാര്‍ക്ക് സസ്‌പെന്റ് ചെയ്ത നടപടിക്കെതിരേയും പ്രതിഷേധം ഉയരുന്നുണ്ട്. തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാരായ ഡെറക് ഒബ്രയന്‍, ഡോല സെന്‍, കോണ്‍ഗ്രസ് നേതാക്കളായ രാജീവ് സതവ്, സയിദ് നാസിര്‍ ഹുസൈന്‍, റിപുണ്‍ ബോറ, സിപിഎം എംപിമാരായ എളമരം കരീം, കെ.കെ രാഗേഷ്, ആംആദ്മിപാര്‍ട്ടി എംപി സഞ്ജയ് സിങ് എന്നിവര്‍ക്കാണ് സസ്‌പെന്‍ഷന്‍. വര്‍ഷകാല സമ്മേളനം അവസാനിക്കുന്നതുവരെയാണ് സസ്‌പെഷന്‍.

വിലക്ക് നേരിട്ട എംപിമാര്‍ പാര്‍ലമെന്റിന് മുന്നില്‍ പാതിരാവിലും പ്രതിഷേധിക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡോല സെന്‍ പാര്‍ലമെന്റ് പരിസരത്ത് പ്രതിഷേധ ഗാനം ആലപിച്ചു. രാജ്യസഭയില്‍ വോട്ടെടുപ്പില്ലാതെ ബില്ലുകള്‍ പാസാക്കിയ സര്‍ക്കാര്‍ നടപടി തെറ്റായിരിക്കെയാണ് പ്രതിപക്ഷ എംപിമാരെ ശിക്ഷിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ലമെന്റ്ിന് മുന്നില്‍ പ്രതികരിച്ചു.

അതിനിടെ, രാജ്യസഭാ ഉപാധ്യക്ഷനെതിരെ പ്രതിപക്ഷം നല്‍കിയ അവിശ്വാസപ്രമേയ നോട്ടിസ് ഉപരാഷ്ട്രപതി എം വെങ്കയ്യ നായ്ഡു തള്ളി. സസ്‌പെന്‍ഡ് ചെയ്യപ്പെട്ട അംഗങ്ങള്‍ സഭ വിട്ടുപോകാതിരിക്കുകയും പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ചെയ്തതോടെ രാജ്യസഭ പലതവണ നിര്‍ത്തിവച്ചു.

വിവാദമായ ബില്ലിനെതിരെ ഇതിനകം ബിജെപിയുടെ സഖ്യ കക്ഷികളായ അകാലിദളും ജെജെപിയും രംഗത്തെത്തി. കര്‍ഷകരുടെ സെപ്റ്റംബര്‍ 25 ന് നടക്കുന്ന പഞ്ചാബ് ബന്ദിന് ആം ആദ്മി പാര്‍ട്ടി പിന്തുണ പ്രഖ്യാപിച്ചു. ഇതിനിടെ

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയില്‍

ഇന്ന് ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

Published

on

ഡല്‍ഹിയില്‍ വായു മലിനീകരണം ഗുരുതരാവസ്ഥയിലായതായി റിപ്പോര്‍ട്ടുകള്‍. ഇന്ന് ഉച്ചയോടെ ഗുണനിലവാര സൂചിക (എക്യുഐ) 406 രേഖപ്പെടുത്തിയതിനാല്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്.

ഡിസംബര്‍ 16നാണ് ഡല്‍ഹിയിലെ വായു ആദ്യമായി അപകടകരമായ സ്ഥിതിയിലേക്ക് എത്തിയത്. എന്നാല്‍ ഡിസംബര്‍ 20-ന് രാത്രി ഡല്‍ഹിയിലെ വായു ഗുണനിലവാരത്തില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നു. ഇന്ന് ഉച്ചയോടെ പുക മഞ്ഞും മലിനീകരണവും വീണ്ടും അപകടകരമായ നിലയിലേക്ക് ഉയരുകയായിരുന്നു. ഡല്‍ഹിയില്‍ വായു മലിനീകരണത്തില്‍ ഉടനടി മാറ്റമുണ്ടാവില്ലെന്ന് വിദഗ്ദര്‍ പറയുന്നു.

Continue Reading

india

‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’; ഹരിയാനയില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയ ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം

വാഹനത്തിന്റെ ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമണത്തിന് ഇരയായത്.

Published

on

ഹരിയാനയിലെ നൂഹില്‍ കാളയെ വാഹനത്തില്‍ കൊണ്ടുപോയതിന് ഡ്രൈവര്‍ക്ക് ക്രൂര മര്‍ദനം. വാഹനത്തിന്റെ ഡ്രൈവര്‍ അര്‍മാന്‍ ഖാനാണ് ആക്രമണത്തിന് ഇരയായത്. ഡിസംബര്‍ പതിനെട്ടിനായിരുന്നു സംഭവം. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നതോടെയാണ് വിവരം ലോകമറിയുന്നത്. അക്രമികള്‍ക്ക് സ്ഥലത്തെ ഗോസംരക്ഷക സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സൂചനയുണ്ട്.

പശു തങ്ങളുടെ മാതാവും കാള തങ്ങളുടെ പിതാവുമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ആക്രമണം. ‘ഗൗ ഹമാരി മാതാ ഹേ, ബെയില്‍ ഹമാരാ ബാപ് ഹേ’ എന്ന് പറയാനും അക്രമികള്‍ അര്‍മാന്‍ ഖാനെ നിര്‍ബന്ധിക്കുകയായിരുന്നു. തുടര്‍ന്ന് സംഘം ഡ്രൈവറെ ആക്രമിക്കുകയും ചെയ്തു.

നേരത്തെ പശുവിറച്ചി കഴിച്ചെന്നാരോപിച്ച് ബംഗാളില്‍ നിന്നെത്തിയ അതിഥി തൊഴിലാളിയെ ആള്‍ക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തെ ഹരിയാന മുഖ്യമന്ത്രി നയാബ് സിങ് സൈനി നിസാരവത്കരിച്ചിരുന്നു.

Continue Reading

india

അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം; 8 പേര്‍ അറസ്റ്റില്‍

പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്.

Published

on

നടന്‍ അല്ലു അര്‍ജുന്റെ വീടിനു നേരെ ആക്രമണം. ഹൈദരാബാദിലുള്ള നടന്റെ വീട്ടിലേക്ക് കയറിയ സംഘം ചെടിച്ചട്ടിയടക്കമുള്ളവ തല്ലിത്തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ എട്ട് പേരെ അറസ്റ്റ് ചെയ്തു. പുഷ്പ 2ന്റെ റിലീസ് ദിനത്തില്‍ തിരക്കില്‍ പെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ കുടുംബത്തിന് നീതി വേണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യം വിളിച്ചാണ് ഗേറ്റിനുള്ളിലേക്ക് സംഘം കയറിയത്. ഒസ്മാനിയ യൂണിവേഴ്സിറ്റി ജോയിന്റ് ആക്ഷന്‍ കമ്മിറ്റി അംഗങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് ആരോപണം.

പ്ലക്കാര്‍ഡുകളുമായി ഒരു സംഘം അല്ലു അര്‍ജുന്റെ ജൂബിലി ഹില്‍സിലെ വീടിന് മുന്നില്‍ പ്രതിഷേധിച്ചിരുന്നു. വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് വീടിന് ഒരുക്കിയിരുന്നത്. സ്ഥലത്ത് വലിയ സംഘര്‍ഷാവസ്ഥയായി. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ നീക്കുകയായിരുന്നു.

ഡിസംബര്‍ നാലിന് ഹൈദരാബാദിലെ സന്ധ്യാ തിയേറ്ററിലുണ്ടായ തിരക്കിലുമാണ് സ്ത്രീ മരിച്ചത്. പുഷ്പ 2ന്റെ പ്രചാരണത്തിനിടെയായിരുന്നു അപകടം. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള യാതൊരുവിധ മുന്‍കരുതലും തിയേറ്ററിന്റെ ഭാഗത്തു നിന്നുണ്ടായില്ലെന്ന് പൊലീസ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അല്ലു അര്‍ജുനേയും തിയേറ്റര്‍ ഉടമയേയും മാനേജരേയും അറസ്റ്റ് ചെയ്തിരുന്നു.

 

 

Continue Reading

Trending