Connect with us

kerala

സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ്ണജൂബിലി പ്രഖ്യാപന സമ്മേളനത്തിന് തുടക്കമായി

നാളെ രാവിലെ 10 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടന സമ്മേളനവും സുവര്‍ണ്ണ ജൂബിലി ആഘോഷ പ്രഖ്യാപനവും നടക്കും.

Published

on

സ്വതന്ത്ര കര്‍ഷക സംഘം സുവര്‍ണ്ണജൂബിലി ആഘോഷ പ്രഖ്യാപന സമ്മേളനത്തിന് തുടക്കമായി. കോഴിക്കോട് ലീഗ് ഹൗസില്‍ (പി. ശാദുലി നഗര്‍) പ്രസിഡന്റ് കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ പതാക ഉയര്‍ത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു. തുടര്‍ന്ന് സ്വതന്ത്ര കിസാന്‍ സംഘം ദേശീയ ജനറല്‍ സെക്രട്ടറി കാരാട്ടിയാട്ടില്‍ മുഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.

കര്‍ഷകരെ കൃഷിഭൂമിയില്‍ നിന്ന് ആട്ടിയോടിക്കാനും അവരെ അവഗണിച്ച് മുന്നേറാനും ഭരണകൂടങ്ങള്‍ വ്യമോഹിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന ജനറല്‍ സെക്രട്ടറി കളത്തില്‍ അബ്ദുള്ള റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സെക്രട്ടറി കെ.കെ അബ്ദുറഹിമാന്‍ മാസ്റ്റര്‍ വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു. പി.പി മുഹമ്മദ് കുട്ടി, മണ്‍വിളസൈനുദ്ദീന്‍, അഡ്വ. അഹമ്മദ് മാണിയൂര്‍, സി. ശ്യാംസുന്ദര്‍, സി. മുഹമ്മദ് കുഞ്ഞി, അഡ്വ. എന്‍. ഖാലിദ് രാജ, സംസാരിച്ചു. നസീര്‍ വളയം നന്ദി പറഞ്ഞു.

നാളെ (31/10/2024) രാവിലെ 10 മണിക്ക് കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടന സമ്മേളനവും സുവര്‍ണ്ണ ജൂബിലി ആഘോഷ പ്രഖ്യാപനവും നടക്കും. മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

നിലക്കാതെ ജനപ്രവാഹം ‘സിതാര’യിലേക്ക്; എംടിയ്ക്ക് അന്ത്യനിദ്രയൊരുക്കുക ‘സ്മൃതിപഥത്തില്‍’

വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളില്‍ പൊതുദര്‍ശനമോ ഉണ്ടാകരുതെന്ന് എംടി നിര്‍ദേശം നല്‍കിയിരുന്നു

Published

on

കോഴിക്കോട്: എംടിയുടെ ‘സിതാര’യിലേക്ക് നിലക്കാതെ ജനപ്രവാഹം ഒഴുകികൊണ്ടിരിക്കുകയാണ്. സിനിമ- സാംസ്‌കാരിക രംഗത്തെ പ്രമുഖരുള്‍പ്പടെ നിരവധി പേര്‍ എംടിയെ അവസാനമായി കാണാന്‍ എത്തിയിരുന്നു. വൈകീട്ട് അഞ്ച് മണിക്ക് മാവൂര്‍ റോഡിലെ ‘സ്മൃതിപഥം’ ശ്മാശാനത്തിലാണ് എംടിയുടെ സംസ്‌കാര ചടങ്ങുകള്‍.

പികെ കുഞ്ഞാലിക്കുട്ടി, അബ്ദുസമദ് സമദാനി എം.പിയും എംടിക്ക് അന്ത്യോപചാരം അര്‍പ്പിക്കാനായി എത്തിയിരുന്നു. സംവിധായകന്‍ ഹരിഹരന്‍, നടന്മാരായ മോഹന്‍ലാല്‍, മമ്മൂട്ടി, വിനീത്, ജോയ് മാത്യു എന്നിവരും, എഴുത്തുകാരായ പി.കെ. പാറക്കടവ്, കല്‍പറ്റ നാരായണന്‍, ആലങ്കോട് ലീലാകൃഷ്ണന്‍, കെആര്‍ മീര, സാറ ജോസഫ്, ടി പത്മനാഭന്‍, യു.കെ. കുമാരന്‍, എം.എം. ബഷീര്‍, കെ.പി. സുധീര, പി.ആര്‍. നാഥന്‍, കെ.സി. നാരായണന്‍, ഗോവ ഗവര്‍ണര്‍ ശ്രീധരന്‍ പിള്ള തുടങ്ങിയവരും സിതാരയില്‍ എത്തി അന്തിമോപചാരം അര്‍പ്പിച്ചു.

മരണാന്തര ചടങ്ങുകള്‍ സംബന്ധിച്ച് നേരത്തെ തന്നെ എംടി കുടുംബാംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ഇതുപ്രകാരം വീട്ടില്‍ ഹൈന്ദചാരപ്രകാരമുള്ള ചടങ്ങുകള്‍ നടത്തിയതിന് ശേഷം നാല് മണിയോടെയാണ് മൃതദേഹം ശ്മാശാനത്തിലേക്ക് കൊണ്ടുവരിക. വിലാപയാത്രയോ വീടല്ലാത്ത മറ്റിടങ്ങളില്‍ പൊതുദര്‍ശനമോ ഉണ്ടാകരുതെന്ന് എംടി നിര്‍ദേശം നല്‍കിയിരുന്നു. അതിനാല്‍ ആംബുലസിലാണ് മൃതദേഹം ശ്മശാനത്തില്‍ എത്തിക്കുക. തുടര്‍ന്ന് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികള്‍ക്ക് ശേഷം അഞ്ച് മണിയോടെയാവും സംസ്‌കാരം നടക്കുക.

Continue Reading

kerala

എം.ടി നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഏക മലയാളസാഹിത്യകാരന്‍; എം.മുകുന്ദന്‍

എം.ടി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ തനിക്ക് വഴികാട്ടിയായിരിക്കുമെന്നും എം.മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു

Published

on

കോഴിക്കോട്: എം.ടി നൊബേല്‍ സമ്മാനം അര്‍ഹിക്കുന്ന ഏക മലയാളസാഹിത്യകാരനെന്ന് എഴുത്തുകാരന്‍ എം.മുകുന്ദന്‍. മറ്റെഴുത്തുകാരേക്കാളും ബന്ധം തനിക്കുണ്ടെന്നും തന്നെ എഴുത്ത് പഠിപ്പിച്ച ആളാണ് എം.ടിയെന്നും എം.മുകുന്ദന്‍ പറഞ്ഞു. എം.ടി ഇല്ലെങ്കിലും അദ്ദേഹത്തിന്റെ ഓര്‍മകള്‍ തനിക്ക് വഴികാട്ടിയായിരിക്കുമെന്നും എം.മുകുന്ദന്‍ കൂട്ടിച്ചേര്‍ത്തു.

എം.ടിയുടേത് അത്ഭുതകരമായിട്ടുള്ള എഴുത്താണ്. ഓരോ വാക്കും തേച്ചുമിനുക്കിയിട്ടുള്ള എഴുത്താണ്. നമ്മുടെ കഥകളുടെ പോരായ്മ എഴുത്തുകാര്‍ കാണിക്കുന്ന അശ്രദ്ധയാണ്. എഡിറ്റിങ്ങില്ല. എന്നാല്‍ എം.ടി എഴുതുമ്പോള്‍ തന്നെ എഡിറ്റ് ചെയ്യുകയാണ്. ഒരു വാക്ക് നമുക്ക് എം.ടിയുടെ കഥയില്‍ നിന്ന് എടുത്തുമാറ്റാന്‍ കഴിയില്ല. ഇത്രയും ആത്മനിയന്ത്രണത്തോടെ ശ്രദ്ധയോടെ എഴുതുന്ന മറ്റാരും മലയാളത്തിലില്ല.നാലുകെട്ടുമുതല്‍ തന്നെ എം.ടി മനസിലുണ്ട്. – എം.മുകുന്ദന്‍ പറഞ്ഞു.

Continue Reading

kerala

സിപിഎം ഇടുക്കി ജില്ലാ സമ്മേളനത്തിലേക്ക് പ്രതിഷേധ ലോഗോ അയച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി

കട്ടപ്പനയിലെ വ്യാപാരിയായ സാബുവിന്റെ മരണത്തിന് കാരണമായവരെ സിപിഎം സംരക്ഷിക്കുകയാണെന്നും ഇതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ലോഗോ രൂപകല്‍പ്പന ചെയ്ത് അയച്ചത്

Published

on

ഇടുക്കി: സിപിഎം ജില്ലാ സമ്മേളനത്തിന് പ്രതിഷേധ ലോഗോ അയച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി. ജില്ലാ സമ്മേളനത്തിന് മുന്നോടിയായി മികച്ച ലോഗോ നിര്‍ദേശിക്കാം എന്ന ജില്ലാ കമ്മിറ്റിയുടെ അറിയിപ്പിന് പിന്നാലെയാണ് സിപിഎം ജില്ലാ കമ്മിറ്റിയുടെ ഇമെയിലിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ലോഗോ അയച്ചത്.

കട്ടപ്പനയിലെ വ്യാപാരിയായ സാബുവിന്റെ മരണത്തിന് കാരണമായവരെ സിപിഎം സംരക്ഷിക്കുകയാണെന്നും ഇതിനെതിരെയുള്ള പ്രതിഷേധമായിട്ടാണ് ലോഗോ രൂപകല്‍പ്പന ചെയ്ത് അയച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡന്റ് ഫ്രാന്‍സിസ് പറഞ്ഞു.

അതേസമയം കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാളെ കട്ടപ്പന ഡിവൈഎസ്പി ഓഫീസിലേക്ക് നടത്താനിരുന്ന പ്രതിഷേധ മാര്‍ച്ച് മാറ്റിവെച്ചു. എംടിയുടെ മരണത്തെ തുടര്‍ന്ന് ദുഃഖാചരണം നടത്തുന്നതിനാലാണ് തീരുമാനം. 31ാം തീയതിയിലേക്കാണ് പ്രതിഷേധ മാര്‍ച്ച് മാറ്റിയത്.

Continue Reading

Trending