Connect with us

kerala

മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യവെ യുവതി ട്രെയിനിൽ നിന്ന് വീണ് ദാരുണാന്ത്യം

പയ്യോളിയിലെ മൂരാട് റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം.

Published

on

മാതാപിതാക്കൾ​ക്കൊപ്പം യാത്ര ചെയ്യവെ പയ്യോളിയിൽ യുവതി ട്രെയിനിൽ നിന്ന് വീണ് മരിച്ചു. മലപ്പുറം ചേലേമ്പ്ര മാമ്പഴക്കാട്ട് പുറായി സുബ്രഹ്മണ്യന്റെ മകൾ ജിൻസി(26)ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെ ആറു മണിയോടെയാണ് അപകടം സംഭവിച്ചത്. പയ്യോളിയിലെ മൂരാട് റെയിൽവേ ഗേറ്റിന് സമീപമാണ് അപകടം.

കണ്ണൂരിൽ നിന്ന് ആലപ്പുഴയിലേക്കുള്ള എക്സിക്യുട്ടീവ് എക്സ്പ്രസിൽ നിന്നാണ് യുവതി വീണത്. കുടുംബസമേതം കണ്ണൂരിലെ സുഹൃത്തിനെ കണ്ട് നാട്ടിലേക്ക് പോവുകയായിരുന്നു. ഗിരിജയാണ് മാതാവ്. സഹോദരി: ലിൻസി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

വടകരയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്കും, വയനാട് കാറിനും തീപിടിച്ചു

കുനിങ്ങാട് ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് കത്തി നശിച്ചത്. കണ്ണൂരില്‍ നിന്നും വരികയായിരുന്ന കാറിനു തീപിടിച്ചത്

Published

on

വടകര കല്ലേരിയില്‍ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. കല്ലേരി വൈദ്യര്‍ പീടികയ്ക്ക് സമീപം വൈകുന്നേരം 6.45നായിരുന്നു സംഭവം. ഡ്രൈവര്‍ രക്ഷപ്പെട്ടു. കുനിങ്ങാട് ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയാണ് കത്തി നശിച്ചത്. നാദാപുരത്ത് നിന്ന് ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. വൈദ്യുതി ലൈനില്‍ തട്ടി തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

അതേസമയം, വയനാട് മാനന്തവാടി പാല്‍ചുരത്തില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. എട്ട് മണിയോടെയാണ് കണ്ണൂരില്‍ നിന്നും വരികയായിരുന്ന കാറിനു തീപിടിച്ചത്. കാറിലുണ്ടായിരുന്നവര്‍ ഇറങ്ങി ഓടിയതിനാല്‍ ആളപായമില്ല. അപകടത്തെ തുടര്‍ന്ന് ചുരത്തില്‍ ഗതാഗതം തടസ്സപ്പെട്ടു.

Continue Reading

kerala

ബി.ജെ.പി സര്‍ക്കാരിന്റേത് ‘എ ക്ലാസ്’ ഫാഷിസ്റ്റ് നിലപാട്; ഷാഫി പറമ്പില്‍ എം.പി

സിപിഎമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ രഹസ്യമല്ല, പരസ്യധാരണയാണയാണെന്ന് അദ്ദേഹം കൂട്ടിച്ചര്‍ത്തു

Published

on

സിപിഎമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ രഹസ്യമല്ല, പരസ്യധാരണയാണയാണെന്ന് ഷാഫി പറമ്പില്‍ എം.പി. ബി.ജെ.പിയുടേത് ‘എ ക്ലാസ്’ ഫാഷിസ്റ്റ് ഗവണ്മെന്റാണെന്ന നിലപാടാണ് കോണ്‍ഗ്രസിനുള്ളതെന്നും അദ്ദേഹം കൂട്ടിച്ചര്‍ത്തു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രചരണകാലഘട്ടത്തില്‍ പ്രധാനമന്ത്രി തന്നെ നേരിട്ടു നടത്തിയ പല വര്‍ഗീയ പ്രസ്താവനകളും അതിനുതാഹരണമാണ്. ഭരണത്തുടര്‍ച്ചക്കായി ഫാഷിസ്റ്റ് നയങ്ങളും വിഭാഗീയതയും ഭിന്നതയുമാണ് അവര്‍ പ്രധാന അജണ്ടകളായി കൊണ്ട് നടക്കുന്നത്. ബി.ജെ.പിയുടെ നിലനില്‍പ്പും ഈ കാര്യങ്ങളിലാണെന്നും ഷാഫി പറഞ്ഞു.

സി.പി.എം ശരിക്കും ഫാഷിസ്റ്റ് വിരുദ്ധ പോരാട്ടത്തില്‍ വെള്ളം ചേര്‍ത്തിരിക്കുകയാണ്. സിപിഎമ്മും ബി.ജെ.പിയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ രഹസ്യമല്ല. അവര്‍ തമ്മിലുള്ള അന്തര്‍ധാര മാറി ഇപ്പോള്‍ പരസ്യധാരണയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് സി.പി.എമ്മും ബി.ജെ.പിയും എങ്ങനെയാണ് തെരഞ്ഞെടുപ്പിനെ സമീപിച്ചതെന്നത് ഞാന്‍ നേരിട്ട് കണ്ടതാണ്. ഇരുസംഘടനകളിലും അന്ധമായ കോണ്‍ഗ്രസ് വിരോധം മാത്രമാണ് പ്രകടമായിരുന്നത്.

സി.പി.എമ്മിന്റെ ഈ നിലപാട് അണികള്‍ തന്നെ പുനര്‍വിചിന്തണം ചെയ്യാന്‍ തയ്യാറാവണം. മണിപ്പൂര്‍ പോലുള്ള സംഭവങ്ങള്‍ മുമ്പിലുണ്ടായിട്ടും എന്ത് കൊണ്ടാണ് സി.പി.എം പോലെയൊരു പ്രസ്ഥാനത്തിന് ഇത്തരത്തിലൊരു നിലപാട് പറയാന്‍ കഴിയുന്നത്. മണിപ്പൂരിലെ പ്രശ്‌നത്തിലേക്ക് മാത്രം അവര്‍ നോക്കിയിരുന്നെങ്കില്‍ അവര്‍ക്ക് ഈ നിലപാട് എടുക്കാന്‍ കഴിയുമായിരുന്നോ…? എന്ത് കൊണ്ട് സി.പി.എം ഈ നിലപാടെടുക്കുന്നു എന്നത് അവരും ബി.ജെ.പിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് തെളിയിക്കുന്നത്.

ഒരാളുടെ വാക്കിലോ പ്രസംഗത്തിലോ എഴുത്തിലോ സോഷ്യല്‍ മീഡിയയിലെ അഭിപ്രായങ്ങളിലോ വന്ന നിലപാടല്ല ഇത്, ഒരു സമ്മേളന പ്രമേയത്തില്‍ വന്നതാണ്. പ്രമേയമെന്നാല്‍ എഴുതിയും വായിച്ചും അവതരിപ്പിച്ചും കൊണ്ടുവരുന്ന ഒന്നാണ്. ഇത് അവരുടെ ആ അവിശുദ്ധബന്ധം ദൃഢപ്പെടുത്തുകയാണ്. പ്രമേയത്തിനെതിരെ ആദ്യം തന്നെ പ്രതികരിക്കുന്നത് സി.പി.എം അണികളായിരിക്കും.

നേതാക്കള്‍ തിരുത്തിയിട്ട് പാര്‍ട്ടി നേരെ ആവും എന്നു തോന്നുന്നില്ല എന്ന് അവര്‍ക്ക് തോന്നുകയാണെങ്കില്‍ അണികള്‍ തിരുത്തുന്ന തെരഞെഞടുപ്പ് ആയിരിക്കും ഇനി വരാന്‍ പോകുന്നതെന്ന വിശ്വാസമാണ് തങ്ങള്‍ക്കുള്ളതെന്നും ഷാഫി പറഞ്ഞു.

Continue Reading

gulf

സഊദിയില്‍ വാഹനാപകടം; മലയാളി യുവാവടക്കം രണ്ടുമരണം, രണ്ടുപേര്‍ക്ക് പരിക്ക്

.കായംകുളം ചേരാവള്ളി സെറീന മന്‍സിലില്‍ ആഷിഖ് അലി (29) ആണ് മരിച്ചമലയാളി

Published

on

അശ്റഫ് ആളത്ത്

ദമ്മാം: സഊദി അറേബ്യയിലെ അല്‍ അഹ്‌സയിലുണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവടക്കം രണ്ടുപേര്‍ മരണപ്പെട്ടു.രണ്ടുപേര്‍ക്ക് പരിക്കേറ്റു.കായംകുളം ചേരാവള്ളി സെറീന മന്‍സിലില്‍ ആഷിഖ് അലി (29) ആണ് മരിച്ചമലയാളി.മരണപ്പെട്ട രണ്ടാമന്‍ സഊദി പൗരനാണ്.
ആഷിഖിന്റെ കൂടെ യാത്രചെയ്തിരുന്ന സപ്രവര്‍ത്തകരായ രണ്ടു ബംഗ്ലാദേശികള്‍ക്ക് പരിക്കേറ്റു.ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.
ശനിയാഴ്ച വൈകീട്ട് ദമ്മാം -ഹഫൂഫ് റോഡിലെ ഫദീലയില്‍ വെച്ചായിരുന്നു അപകടം.ആഷിഖ് അലി തല്‍ക്ഷണം മരിച്ചു.സാരമായി പരിക്കേറ്റ സഊദി പൗരനെ ഉടനെ ആസ്പത്രിയില്‍ എത്തിച്ചെങ്കിളിലും രക്ഷിക്കാനായില്ല.

എതിര്‍ദിശകളില്‍നിന്ന് വന്ന വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിച്ചതായാണ് പ്രാഥമിക വിവരം. ട്രാന്‍സ്‌പോര്‍ട്ടേഷന്‍ കമ്പനി ജീവനക്കാരനായിരുന്ന ആഷിഖ്അലി ഏഴുമാസം മുമ്പാണ് വിവാഹം കഴിഞ് സഊദിയില്‍ എത്തിയത്. കായംകുളം ചേരാവള്ളി സെറീന മന്‍സിലില്‍ അലിയാരുകുഞ്ഞ്-ആമിന ദമ്പതികളുടെ മകനാണ്.ഹാഷ്മിയാണ് ഭാര്യ. ഡോ. അഹ് ന അലി ഏക സഹോദരി. അല്‍ അഹ്സ കിങ് ഫഹദ് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹ്യപ്രവര്‍ത്തകന്‍ നാസര്‍ മദനി അറിയിച്ചു.

Continue Reading

Trending