Connect with us

Sports

ഭദ്രമാണ് നമ്മുടെക്രിക്കറ്റ് ഭാവി

Published

on

 

ഓസ്‌ടേലിയയെ തകര്‍ത്ത് അണ്ടര്‍ 19 ലോകകപ്പ് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ മുത്തമിട്ട ഇന്ത്യന്‍ ടീം ക്രിക്കറ്റ് ലോകത്തിന്റെ നെറുകയില്‍ വീണ്ടും പ്രതിഷ്ഠിക്കപ്പെട്ടിരിക്കുകയാണ്. ഫൈനലില്‍ എട്ടു വിക്കറ്റിന് എതിരാളികളെ അനായാസം മറികടന്ന രാഹുല്‍ ദ്രാവിഡിന്റെ കുട്ടികള്‍ മൂന്നാഴ്ച്ചക്കാലം ന്യൂസിലാന്റിനെ വിരുന്നൂട്ടിയ ടൂര്‍ണമെന്റിലെ എല്ലാ മത്സരങ്ങളും ആധികാരികമായാണ് കൈപ്പിടിയൊലുതിക്കിയത്.

കലാശക്കളിയില്‍ ഓസ്ട്രിലിയക്കെതിരെ നേടിയ എട്ടുവിക്കറ്റ് വിജയമാണ് ചാമ്പ്യന്‍ഷിപ്പിലെ ഇന്ത്യയുടെ ഏറ്റവും ചെറിയ മാര്‍ജിനിലുള്ള വിജയമെന്നറിയുമ്പോഴാണ് ഈ ടീമിന്റെ പ്രതിഭാ ധാരാളിത്തം എത്രത്തോളം ശക്തമാണെന്ന് ബോധ്യമാകുന്നത്. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ വിരേന്ദ്ര സെവാഗ് അഭിപ്രായപ്പെട്ടത് പോലെ പ്രതിഭകള്‍ മാത്രം അടങ്ങിയ ഒരു സംഘത്തെയാണ് ഇന്ത്യ ന്യൂസിലാന്റിലേക്കയച്ചിരിക്കുന്നത്. കന്നി മത്സരത്തില്‍ ഓസ്‌ട്രേലിയക്കെതിരെ 100 റണ്‍സ് വിജയം നേടിയ ടീം ദുര്‍ബലരായ പപ്പുവ ന്യൂഗിനിയയെയും സിംബാവെയെയും പത്തുവിക്കറ്റിന് തകര്‍ത്തു വിട്ട് നിലപാട് വ്യക്തമാക്കുകയായിരുന്നു. ക്വോര്‍ട്ടറില്‍ ബംഗ്ലാദേശിനെതിരെ 131 റണ്‍സിന്റെ ഉജ്വല വിജയം സ്വന്തമാക്കിയ ശേഷം സെമിഫൈനലില്‍ ചിരവൈരികളായ പാക്കിസ്താനെ 203 റണ്‍സിന് മറികടന്ന് നാണം കെടുത്തി വിടുകയും ചെയ്തു. ക്രിക്കറ്റെന്നാല്‍ തങ്ങളാണെന്ന് അഹങ്കരിച്ചു നടന്നിരുന്ന ഓസ്‌ട്രേലിയയെ ഒരിക്കല്‍കൂടി പരാജയപ്പെടുത്തിയാണ് ടീം നാലാം തവണയും കപ്പ് ഇന്ത്യയിലെത്തിച്ചത്.

നാലു തവണ ചാമ്പ്യന്മാരായതോടെ അണ്ടര്‍ 19 കിരീടം ഏറ്റവും കൂടുതല്‍ തവണ കൈവശം വെച്ച രാജ്യമെന്ന ബഹുമതിയും ഇന്ത്യക്ക് സ്വന്തം. 2000ത്തില്‍ മുഹമ്മദ് കൈഫിന്റെ നായകത്വത്തില്‍ ആദ്യമായി ഇന്ത്യയിലെത്തിയ കിരീടം 2008 ല്‍ വിരാട് കോഹ്‌ലിയിലൂടെയും 20012 ല്‍ ഉന്മുക്ത് ചാന്ദിലൂടെയും കോടാനുകോടി ഇന്ത്യക്കാരുടെ ആവേശത്തിലേക്ക് പറന്നിറങ്ങി. ഓസ്ട്രിലിയ മൂന്നു തവണയും പാകിസ്താന്‍ രണ്ടു തവണയും ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്റീസ് ടീമുകള്‍ ഓരോ തവണയും കപ്പില്‍ മുത്തമിട്ടിട്ടുണ്ട്.

കിരീടധാരണത്തില്‍ നാല് ഊഴം പിന്നിട്ട ഇന്ത്യയുടെ ഏറ്റവും ആധികാരികവും ആവേശകരവുമായ നേട്ടം ഇത്തവണത്തേതാണ്. രാജ്യത്തിന്റെ ക്രിക്കറ്റ് ഭാവി തങ്ങളുടെ കൈകളില്‍ ഭദ്രമായിരിക്കുമെന്ന് ഈ കൗമാരക്കൂട്ടം ഉറക്കെ പ്രഖ്യാപിച്ചിരിക്കുകയാണ്. ഓരോ മത്സരങ്ങളിലും താരങ്ങളുടെ പ്രകടനങ്ങള്‍ അല്‍ഭുതപ്പെടുത്തുന്നതും ആരാധകരുടെ മനസ്സ് നിറയ്ക്കുന്നതുമായിരുന്നു. ടൂര്‍ണമെന്റിലെ താരമായ ശുഭ്മാന്‍ ഗില്ലിന് കലാശപ്പോരാട്ടത്തില്‍ മാത്രമാണ് അര്‍ധ സെഞ്ച്വറി നഷ്ടമായത്. പാകിസ്താനെതിരെ ത്രസിപ്പിക്കുന്ന സെഞ്ച്വറി നേടിയ ഈ പ്രതിഭാധനനും സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ പ്രിഥ്വിഷായും സെഞ്ച്വറി നേടി കലാശപ്പോരാട്ടത്തിന്റെ താരമായി മാറിയ മന്‍ജിത് കല്‍റയുമെല്ലാം ദേശീയ ടീമിന്റെ ജഴ്‌സിയില്‍ കളിക്കാനിറങ്ങുന്നത് രാജ്യം ഇപ്പോഴേ സ്വപ്‌നം കാണുകയാണ്. 14 വിക്കറ്റുനേടിയ അനുകൂല്‍ റോയിയും 9 വിക്കറ്റ് നേടിയ കമലേഷ് നാഗര്‍കോട്ടിയെയുമെല്ലാം ഇന്ത്യന്‍ ടീമിന്റെ ബോളിങ് നിരക്ക് ഭാവിയിലും ഒരു പോറലുമുണ്ടാകില്ലെന്നുള്ള സൂചന നല്‍കുന്നു.

കൗമാര ക്രക്കറ്റിന്റെ നെറുകയില്‍ രാജ്യം പ്രതിഷ്ഠിക്കപ്പെടുമ്പോള്‍ ക്രിക്കറ്റ് അധികാരികളും ആരാധകരും ഏറ്റവും കടപ്പെട്ടിരിക്കുന്നത് രാഹുല്‍ ദ്രാവിഡെന്ന അണ്ടര്‍ 19 ടീം പരിശീലകനോടാണ്. സച്ചിന്റെ കാലത്ത് കളിക്കേണ്ടിവന്നത് കൊണ്ട് മാത്രം വേണ്ടത്ര ആഘോഷിക്കപ്പെടാതെ പോയ കളിക്കാരനാണ് മിസ്റ്റര്‍ കൂള്‍ എന്നറിയപ്പെടുന്ന ഇന്ത്യയുടെ ഈ വന്‍മതില്‍. കോച്ചെന്നതിലുപരി താരങ്ങളുടെ കൂട്ടുകാരനും രക്ഷിതാവുമൊക്കെയായി നിലകൊണ്ട ദ്രാവിഡ് ശരിക്കും അവര്‍ക്ക് പ്രചോദനമായി മാറുകയായിരുന്നു. രാഷ്ട്രപതിയടക്കമുള്ളവരുടെ പേരെടുത്തു പറഞ്ഞുള്ള അഭിനന്ദനം അദ്ദേഹത്തിന് അര്‍ഹതക്കുള്ള അംഗീകാരമായി. അണ്ടര്‍ 19 ടീമിന്റെയും ഇന്ത്യ എ ടീമിന്റെയുമെല്ലാം പരിശീലക സ്ഥാനം ഏല്‍പ്പിക്കപ്പെട്ടപ്പോള്‍ താരങ്ങളെ തെരഞ്ഞെടുക്കാനുള്ള പൂര്‍ണാധികാരം തനിക്കു വേണമെന്ന നിബന്ധന മാത്രമാണ് അദ്ദേഹം മുന്നോട്ടു വെച്ചത്. മികവു മാത്രം പരിഗണിച്ച് ടീമിനെ രൂപപ്പെടുത്തിയെടുക്കാനുള്ള അദ്ദേഹത്തിന്റെ നിശ്ചയദാര്‍ഢ്യമാണ് ഈ ത്രസിപ്പിക്കുന്ന നേട്ടത്തിനു പിന്നിലെ പ്രധാന ചാലക ശക്തി.

സീനിയര്‍ ടീമിന്റെ പരിശീലക പദവിയെന്നത് കളി മതിയാക്കുന്ന ഏതൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെയും സ്വപ്‌നമാണ്. മോഹിപ്പിക്കുന്ന പ്രതിഫലമുള്ള ഈ പദവി കൈവെള്ളയില്‍ വെച്ചു കൊടുക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായിട്ടും അത് സ്‌നേഹപൂര്‍വം നിരസിച്ച് തനിക്ക് ജൂനിയര്‍ ടീമിന്റെ പരിശീലന പദവി മതിയെന്ന് പറഞ്ഞ് കായിക ഇന്ത്യയെ അമ്പരപ്പിച്ച നിസ്വാര്‍ത്ഥ ക്രിക്കറ്ററാണ് ദ്രാവിഡ്. ഇയാള്‍ക്കിതെന്തു പറ്റി എന്ന് സഹപ്രവര്‍ത്തകര്‍ പോലും പരിതപിച്ചപ്പോള്‍ സച്ചിനേയും സൗരവിനേയും പോലെ ദ്രാവിഡിനെ അടുത്തറിയുന്നവര്‍ ആതീരുമാനത്തില്‍ ഏറെ സന്തോഷിച്ചു. ദേശീയ ടീമില്‍ കളിക്കുമ്പോള്‍ പോലും ഫോമില്ലായ്മയും പരിക്കും കാരണം തകര്‍ന്നുപോയ പല സഹകളിക്കാരെയും ഉത്തേജിപ്പിച്ച് തിരികെ കൊണ്ടു വന്ന ചരിത്രം രാഹുലിന്റെ പേരില്‍ പറയാനുണ്ട്. അത്‌കൊണ്ടു തന്നെ താരങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതില്‍ അദ്ദേഹത്തിനുള്ള മികവ് അറിയാവുന്നവര്‍ ഇത്തരം തീരുമാനങ്ങളില്‍ ഒരിക്കലും അലോസരപ്പെട്ടില്ല.

ഇന്ത്യയില്‍ ജനകോടികള്‍ക്ക് ക്രിക്കറ്റ് എന്ന കായിക വിനോദം ഒരു വികാരമാണ്. ടീം ഇന്ത്യയുടെ വിജയങ്ങളും പരാജയങ്ങളും രാജ്യത്ത് വലിയ അലയൊലികള്‍ തീര്‍ക്കാറുണ്ട്. അതിനാല്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടതെന്തിനും കളിയേക്കാള്‍ കവിഞ്ഞ പ്രധാന്യവും രാജ്യത്തുണ്ട്. ഏതായാലും രാജ്യത്തിന്റെ ക്രിക്കറ്റ് സ്വപ്‌നങ്ങള്‍ക്ക് നിറം പകരാന്‍ ഈ കൗമാരക്കൂട്ടത്തിന് കഴിഞ്ഞിരിക്കുന്നു. നാളെയുടെ കൊഹ്‌ലിമാരും ധോണിമാരും രോഹിത് ശര്‍മമാരുമെല്ലാം ഈ നിരയിലുണ്ടെന്ന് അവര്‍ പ്രകടനത്തിലൂടെ തെളിയിച്ചിരിക്കുകയാണ്.

Football

ലാലീഗയില്‍ റയലിന്റെ കുതിപ്പ് തുടരുന്നു; സെവിയ്യയെ നാല് ഗോളുകള്‍ക്ക് തകര്‍ത്തു

സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെന്‍ബാകിയോ(85) എന്നിവര്‍ സെവിയ്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.

Published

on

സ്വന്തം തട്ടകമായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ റയല്‍ മാഡ്രിഡിന് തിളക്കമാര്‍ന്ന ജയം. സെവിയ്യയെ 4-2നാണ് തകര്‍ത്തത്. കിലിയന്‍ എംബാപെ(10), ഫെഡറികോ വാല്‍വെര്‍ഡെ(20), റോഡ്രിഗോ(34), ബ്രഹിം ഡിയസ്(53) എന്നിവരാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. സെവിയ്യക്കായി ഇസാക് റൊമേരോ(35), ഡോഡി ലുകെന്‍ബാകിയോ(85) എന്നിവര്‍ സെവിയ്യക്ക് വേണ്ടി ലക്ഷ്യം കണ്ടു.

ജയത്തോടെ ബാഴ്‌സലോണയെ മറികടന്ന് റയല്‍ പോയന്റ് ടേബിളില്‍ രണ്ടാംസ്ഥാനത്തേക്കുയര്‍ന്നു. 18 മത്സരത്തില്‍ 12 ജയവുമായി 40 പോയന്റാണ് റയലിനുള്ളത്. ഒരു മത്സരം അധികം കളിച്ച ബാഴ്‌സ 38 പോയന്റുമായി മൂന്നാമതാണ്. 18 മാച്ചില്‍ 12 ജയവുമായി 41 പോയന്റുള്ള സിമിയോണിയുടെ അത്‌ലറ്റികോ മാഡ്രിഡാണ് തലപ്പത്ത്.

സ്വന്തം തട്ടകത്തില്‍ തുടക്കം മുതല്‍ മികച്ച നീക്കങ്ങളുമായി കളംനിറഞ്ഞ ലോസ് ബ്ലാങ്കോസ് പത്താംമിനിറ്റില്‍ തന്നെ വലകുലുക്കി. റോഡ്രിഗോയുടെ അസിസ്റ്റില്‍ കിലിയന്‍ എംബാപെ വെടിയുണ്ട ഷോട്ട് പായിച്ചു. സെവിയ്യ ഗോള്‍കീപ്പറെ അനായാസം മറികടന്നു പോസ്റ്റിലേക്ക്. സീസണിലെ താരത്തിന്റെ പത്താം ഗോളാണിത്. 20ാം മിനിറ്റില്‍ കമവിംഗയില്‍ നിന്ന് ലഭിച്ച പന്തുമായി മുന്നേറിയ ഫെഡറികോ വാല്‍വെഡയുടെ ബുള്ളറ്റ് ഷോട്ട് തടഞ്ഞുനിര്‍ത്താന്‍ സെവിയ്യ ഗോളിക്കായില്ല. 34ാം മിനിറ്റില്‍ കൗണ്ടര്‍ അറ്റാക്കിലൂടെ റയല്‍ മൂന്നാം ഗോളും കണ്ടെത്തി.

ഇത്തവണ ലൂക്കാസ് വാസ്‌ക്വസിന്റെ അസിസ്റ്റില്‍ റോഡ്രിഗോയാണ് വലകുലുക്കിയത്. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി സന്ദര്‍ശകര്‍ പ്രതീക്ഷ കാത്തു. സാഞ്ചസിന്റെ അസിസ്റ്റില്‍ ഇസാക് റൊമേരോയാണ് ആദ്യ ഗോള്‍ മടക്കിയത്. രണ്ടാം പകുതിയില്‍ കിലിയന്‍ എംബാപെയുടെ അസിസ്റ്റില്‍ റയലിനായി ബ്രഹിം ഡയസ് നാലാം ഗോളും നേടി പട്ടിക പൂര്‍ത്തിയാക്കി. എന്നാല്‍ 85ാം മിനിറ്റില്‍ ഫെര്‍ണാണ്ടസിന്റെ അസിസ്റ്റില്‍ ഡോഡി ലുകെബാകിയോയിലൂടെ രണ്ടാം ഗോള്‍ നേടി.

Continue Reading

Football

പ്രീമിയര്‍ ലീഗില്‍ ടോട്ടനത്തെ തകര്‍ത്തെറിഞ്ഞ് ലിവര്‍പൂള്‍

ഇതോടെ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് നിര്‍ത്താനും ലിവര്‍പൂളിനായി.

Published

on

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആരാധകര്‍ക്ക് ലിവറിന്റെ ക്രിസ്തുമസ് സമ്മാനം. ഒന്‍പത് ഗോള്‍ ത്രില്ലര്‍ പോരില്‍ ടോട്ടനം ഹോട്‌സ്പറിനെ 6-3നാണ് അര്‍നെ സ്ലോട്ടിന്റെ സംഘം കീഴടക്കിയത്. ഇതോടെ പോയന്റ് ടേബിളില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ച് നിര്‍ത്താനും ലിവര്‍പൂളിനായി.

ലൂയിസ് ഡയസും(23.85) മുഹമ്മദ് സലാഹും(54,61) ഇരട്ടഗോള്‍ നേടിയപ്പോള്‍ മാക് അലിസ്റ്റര്‍(36), ഡൊമനിക് സ്ലൊബോസ്ലായ്(45+1) ലിവര്‍പൂളിനായി വലകുലുക്കി. ടോട്ടനത്തിനായി ജെയിംസ് മാഡിസന്‍(41), കുലുസെവിസ്‌കി(72), ഡൊമനിക് സോളങ്കി(83) എന്നിവര്‍ ആശ്വാസ ഗോള്‍നേടി.

മറ്റൊരു മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ബോണ്‍മൗത്ത് എതിരില്ലാത്ത മൂന്ന് ഗോളിന് തോല്‍പിച്ചു. ഡീന്‍ ഹുജിസെന്‍(29), ജസ്റ്റിന്‍ ക്ലുയിവെര്‍ട്ട്(61), അന്റോയിന്‍ സെമനിയോ(63) എന്നിവരാണ് ഗോള്‍ സ്‌കോറര്‍മാര്‍. ജയത്തോടെ ബൗണ്‍മൗത്ത് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്കുയര്‍ന്നു. യുണൈറ്റഡ് 13ാം സ്ഥാനത്താണ്.

ടോട്ടനം തട്ടകമായ ഹോട്‌സ്പര്‍ സ്‌റ്റേഡിയത്തില്‍ അതിവേഗ ആക്രമണങ്ങളിലൂടെ തുടക്കം മുതല്‍ ലിവര്‍പൂള്‍ മുന്നേറി. അടിയും തിരിച്ചടിയുമായി മത്സരം ആവേശമായി. എന്നാല്‍ ചെമ്പടയുടെ കൗണ്ടര്‍ അറ്റാക്കിനെ നേരിടുന്നതില്‍ ആതിഥേയര്‍ പലപ്പോഴും പരാജയപ്പെട്ടു.

പ്രതിരോധത്തിലെ പിഴവുകളും തിരിച്ചടിയായി. മറ്റൊരു മാച്ചില്‍ ചെല്‍സിയെ എവര്‍ട്ടന്‍ സമനിലയില്‍ തളച്ചു. ഇരു ടീമുകള്‍ക്കും ഗോള്‍നേടാനായില്ല(00). സമനിലയാണെങ്കിലും പോയന്റ് ടേബിളില്‍ നീലപട രണ്ടാം സ്ഥാനത്ത് തുടരുന്നു.

Continue Reading

Football

തിരിച്ചെത്തി മഞ്ഞപ്പട; ഐ.എസ്.എല്ലില്‍ മുഹമ്മദന്‍സിനെ 3-0ന് തകര്‍ത്തു

കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ 3-0നാണ് തോല്‍പ്പിച്ചത്.

Published

on

ഐ.എസ്.എല്ലില്‍ മുഹമ്മദന്‍സിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ്. കൊച്ചി കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുഹമ്മദന്‍സിനെ 3-0നാണ് തോല്‍പ്പിച്ചത്. 62ാം മിനിറ്റില്‍ മുഹമ്മദന്‍സ് ഗോളി ഭാസ്‌കര്‍ റോക്കി സമ്മാനിച്ച സെല്‍ഫ് ഗോളും 80ാം മിനിറ്റില്‍ നോഹ സദോയിയുടെ ഗോളും 90ാം മിനിറ്റിലെ അലക്‌സാണ്ട്രെ കോഫിന്റെ ഗോളുമാണ് ബ്ലാസ്റ്റേഴ്‌സിനെ തുണച്ചത്.

എന്നാല്‍ കഴിഞ്ഞ കളികളില്‍ ടീമിന്റെ മോശം പ്രകടനവും പരാജയവും ആരാധകരെ ചൊടിപ്പിച്ചിരുന്നു. ശേഷമുള്ളആദ്യ കളിയായിരുന്നു ഇന്ന്. മത്സരത്തിലുടനീളം ബ്ലാസ്റ്റേഴ്‌സിന്റെ ആധിപത്യമായിരുന്നു.

ഗോള്‍രഹിതമായിരുന്നു ആദ്യ പകുതി. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണ എടുത്ത കോര്‍ണര്‍ കിക്കിലൂടെ ബ്ലാസ്റ്റേഴ്‌സ് ആദ്യ ഗോള്‍ നേടി. 80ാം മിനിറ്റില്‍ നോഹ സദോയിലൂടെ രണ്ടാം ഗോളും നേടി. 90ാം മിനിറ്റില്‍ അലക്‌സാണ്ട്രെ കോഫിന്റെതായിരുന്നു ഗോള്‍.

 

Continue Reading

Trending