Connect with us

gulf

ദമ്മാം സുമ ഫുഡ് കോർട്ട് നാലാമത് ശാഖ നാളെ ഉല്‍ഘാടനം ചെയ്യും

തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് പൗരപ്രമുഖരുടെ സാന്നിധ്യത്തിലാണ് പ്രൗഢമായ ഉല്ഘാടന ചടങ്ങ്.

Published

on

ദമ്മാം: സഊദി അറേബ്യയിലെ പ്രമുഖ റസ്റ്റോറന്റ് ശൃംഖലയായ സുമ ഫുഡ് കോർട്ട് സംരംഭകരുടെ നാലാമത്തെ ശാഖ നാളെ ദമ്മാമിൽ ഉല്‍ഘാടനം ചെയ്യും.തിങ്കളാഴ്ച വൈകീട്ട് 5 മണിക്ക് പൗരപ്രമുഖരുടെ സാന്നിധ്യത്തിലാണ് പ്രൗഢമായ ഉല്ഘാടന ചടങ്ങ്.

പരിപാടിയിലേക്ക് മുഴുവൻ ആളുകളെയും സ്വാഗതം ചെയ്യുന്നതായി മാനേജിംഗ് ഡയറക്ടേഴ്സ് ഇസ്മാഈൽ കണ്ണൂർ,മജീദ് പെരിങ്ങത്തൂർ,അബ്ദുറഹ്‍മാൻ വേങ്ങര എന്നിവർ വാർത്താകുറിപ്പിൽ അറിയിച്ചു. ദമ്മാം മുഹമ്മദിയ്യ ഡിസ്ട്രിക്കിൽ ഹയാത്ത് പ്ലാസയുടെ പരിസരത്താണ് പുതിയ ശാഖ പ്രവർത്തനം ആരംഭിക്കുന്നത്.

വൈവിധ്യമാർന്ന അറബിക്, ചൈനീസ്, ഇന്ത്യൻ വിഭവങ്ങളുടെ വിപുലമായ ശ്രേണിതന്നെ സുമ ഫുഡ് കോർട്ട് വിഭാവനം ചെയ്തിട്ടുണ്ട്.
തനത് വിഭവങ്ങൾക്ക് പരിചയസമ്പന്നരായ പാചക്കാരുടെ അഭിരുചിയും റസ്റ്റോറന്റ് രംഗത്ത് സംരംഭകരുടെ ഒരു ദശാബ്ദ കാലത്തെ അനുഭവസമ്പത്തും സുമ ഫുഡ് കോർട്ടിൽ എത്തുന്ന ഭക്ഷണപ്രേമികൾക്ക് നവ്യാനുഭവം പകരുമെന്ന് മാനേജിംഗ് പ്രതിനിധികൾ അവകാശപ്പെട്ടു.

നൂറിലധികം ആളുകളെ ഒന്നിച്ച് ഉൾക്കൊള്ളാൻ കഴിയുന്ന വിശാലമായ സീറ്റിങ് സംവിധാനവും ഫാമിലികൾക്ക് അനുയോച്യമായ ക്യാബിൻ സൗകര്യവും പുതിയ ശാഖയിൽ ഉണ്ടാവും. പ്രവാസി സംരംഭകർ നേരിട്ട് നടത്തുന്ന സുമ ഫുഡ് കോർട്ട് ഗ്രൂപ്പിൻറെ അടുത്ത ബ്രാഞ്ച് വൈകാതെ റിയാദിലും തുറന്ന് പ്രവർത്തിക്കുമെന്ന് ഡയറക്ടേഴ്സ് വെക്തമാക്കി.

gulf

ഖത്തറില്‍ വാഹനാപകടം: അഞ്ച് വയസുകാരനായ മലയാളി ബാലന്‍ മരിച്ചു

കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണന്‍ രാധാകൃഷ്ണ പിള്ളിയുടെയും അനൂജ പരിമളത്തിന്റെയും മകന്‍ അദിത് രഞ്ജു കൃഷ്ണന്‍ പിള്ളയാണ് മരിച്ചത്.  

Published

on

ഖത്തറിലെ താമസസ്ഥലത്തുണ്ടായ വാഹനാപകടത്തില്‍ അഞ്ച് വയസുകാരനായ മലയാളി ബാലന്‍ മരിച്ചു. കൊല്ലം ശൂരനാട് സ്വദേശി രഞ്ജു കൃഷ്ണന്‍ രാധാകൃഷ്ണ പിള്ളിയുടെയും അനൂജ പരിമളത്തിന്റെയും മകന്‍ അദിത് രഞ്ജു കൃഷ്ണന്‍ പിള്ളയാണ് മരിച്ചത്.

ബര്‍വാ മദീനത്തിലാണ് കുടുംബം താമസിക്കുന്നത്. താമസസ്ഥലത്തിന് എതിര്‍വശത്തുള്ള പാര്‍ക്കില്‍ കളി കഴിഞ്ഞ് തിരികെ വീട്ടിലേക്ക് വരുന്നതിനിടെ വാഹനം ഇടിക്കുകയായിരുന്നു. മലയാളി സ്ത്രീ ഓടിച്ചിരുന്ന വാഹനമാണ് ഇടിച്ചതെന്നാണ് വിവരം.

പോഡാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ്. കുട്ടിയുടെ അച്ഛന്‍ രഞ്ജു കൃഷ്ണന്‍ ഐ.ടി മേഖലയിലും, അമ്മ മെറ്റിറ്റോയിലുമാണ് ജോലി ചെയ്യുന്നത്. സഹോദരന്‍: ആര്യന്‍. നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

Continue Reading

gulf

റോഡ് സുരക്ഷ: രണ്ടാംഘട്ട ബോധവല്‍ക്കരണവുമായി അബുദാബി പൊലീസ്

വാഹനമോടിക്കുന്നവരും റോഡ് ഉ പയോക്താക്കളും പിന്തുടരേണ്ട നിയമകാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ട്രാഫിക് ആന്‍ഡ് സെക്യൂ രിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മഹ്‌മൂദ് യൂസഫ് അല്‍ ബലൂഷി പറഞ്ഞു.

Published

on

അബുദാബി: റോഡപകടങ്ങള്‍ പരമാവധി ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ രണ്ടാംഘട്ട ബോധവല്‍ക്കരണത്തിന് അബുദാബി പൊലീസ് തുടക്കം കുറിച്ചു. ഒന്നാംഘട്ട ബോധവല്‍ക്കരണം വന്‍വിജയം നേടിയിരുന്നു. പോലീസ് പട്രോളിംഗ്, മാധ്യമങ്ങള്‍, സോഷ്യല്‍ മീഡിയ, വിദ്യാഭ്യാസ ശില്‍പ ശാലകള്‍, ലഘുലേഖകള്‍ എന്നിവ വഴിയാണ് ബോധവല്‍ക്കരണം നടത്തുന്നത്. വാഹനമോടിക്കുന്നവരും റോഡ് ഉ പയോക്താക്കളും പിന്തുടരേണ്ട നിയമകാര്യങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് ട്രാഫിക് ആന്‍ഡ് സെക്യൂ രിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ മഹ്‌മൂദ് യൂസഫ് അല്‍ ബലൂഷി പറഞ്ഞു.

റോഡുപയോഗിക്കുന്നവരുടെ ജീവനും സ്വത്തുക്കളും സംരക്ഷിക്കുന്നതിനും സുരക്ഷ വര്‍ധിപ്പിക്കു ന്നതിനും സാമൂഹിക അവബോധം വളര്‍ത്തുന്നതിനുമുള്ള നിരന്തമായ പ്രവര്‍ത്തനങ്ങളാണ് ബോധവല്‍ക്കരണത്തിലൂടെ ലക്ഷ്യമിടുന്നത്. റോഡ് സുരക്ഷ വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യം കൈവരിക്കുന്നതിന് എല്ലാവ രും സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംയോജിത പ്രവര്‍ത്തന പരിപാടിക്കാണ് രൂപം നല്‍കിയിരിക്കുന്നതെ ന്ന് അദ്ദേഹം വിശദീകരിച്ചു. റോഡ് സുരക്ഷയും ട്രാഫിക് സംസ്‌കാരവും പ്രചരിപ്പിക്കുന്നതിന് ബോധവ ല്‍ക്കരണത്തിലുടെ സാധ്യമാകുമെന്ന് ട്രാഫിക് ആന്‍ഡ് സെക്യൂരിറ്റി പട്രോള്‍സ് ഡയറക്ടറേറ്റ് ട്രാഫിക് ലംഘന ഫോളോപ്പ് വിഭാഗം ഡയറക്ടര്‍ കേണല്‍ ഡോ. എഞ്ചിനീയര്‍ മുസ്ലിം മുഹമ്മദ് അല്‍ ജുനൈബി പറഞ്ഞു.

വാഹനങ്ങള്‍ പെട്ടെന്ന് നിര്‍ത്തുക, പെട്ടെന്നുള്ള ട്രാക്ക് മാറ്റങ്ങള്‍, മതിയായ അകലം പാലിക്കാതി രിക്കുക, ചുവന്ന ലൈറ്റ് മുറിച്ചുകടക്കുക, കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യം ചെയ്തുകൊടുക്കാതിരിക്കുക, വേഗതയേറിയ ട്രാക്കില്‍ വേഗത കുറച്ചുപോകുക, ചെറിയ അപകടങ്ങളില്‍ പെടുന്ന വാഹനങ്ങള്‍ മാ റ്റിയിടാതിരിക്കുക, സാഇദ് ആപ്ലിക്കേഷന്‍ ഉപയോഗിക്കുക, മോശം കാലാവസ്ഥയില്‍ സുരക്ഷിതമായ ഡ്രൈവിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ബോധവല്‍ക്കരണത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ട്രാഫിക് ബോധവല്‍ക്കരണം, സ്മാര്‍ട്ട് സേവനങ്ങള്‍, നൂതന സാങ്കേതിക പരിഹാരങ്ങള്‍ എന്നിവ നല്‍കുന്നതില്‍ അബുദാബി പോലീസുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലും ഡിജിറ്റല്‍ സാങ്കേതി കവിദ്യകളും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും പ്രയോഗിക്കുന്നതിലും സാഇദ് പ്രതിജ്ഞാബദ്ധമാണെന്ന് ട്രാഫിക് സിസ്റ്റംസ് കമ്പനിയിലെ സേവന വികസന വകുപ്പ് ഡയറക്ടര്‍ ഖാലിദ് അഹമ്മദ് അല്‍ ബലൂഷി പ റഞ്ഞു.

ബോധവല്‍ക്കരണത്തിന് സിജിഐ ടെക്നോളജിയും (ഇന്‍ഫോഗ്രാഫിക്സ്) ബോധവല്‍ക്കരണ വീഡിയോ ക്ലിപ്പുകളും പ്രചരിപ്പിക്കുമെന്ന് അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ നാസര്‍ അബ്ദുല്ല അല്‍ സാദി പറഞ്ഞു. എടിഎം സ്‌ക്രീനുകള്‍, ഷോപ്പിംഗ് സെന്റര്‍ സ്‌ക്രീനുകള്‍, ഗ്യാസ് സ്റ്റേഷന്‍ സ്‌ക്രീനുകള്‍, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ സ്‌ക്രീനുകള്‍, പൊലീസ് സ്റ്റേഷ നുകള്‍, ടെക്സ്റ്റ് മെസേജുകള്‍, ട്രാഫിക് ബോധവല്‍ക്കരണ വര്‍ക്ക്‌ഷോപ്പ്, സോഷ്യല്‍ മീഡിയ, ഇലക്ട്രോ ണിക് മാര്‍ക്കറ്റിംഗ് എന്നീ മാര്‍ഗ്ഗങ്ങളിലൂടെ ബോധവല്‍ക്കരണ പ്രചാരണം നടത്തും.

Continue Reading

gulf

ആരോഗ്യ മാനദണ്ഡങ്ങള്‍ പാലിച്ചില്ല; സൗദിയില്‍ മൂന്ന് എയര്‍ലൈനുകള്‍ക്ക് പിഴ

Published

on

റിയാദ്: ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കാതിരുന്ന മൂന്ന് എയര്‍ലൈനുകള്‍ക്ക് സൗദി ആരോഗ്യമന്ത്രാലയം പിഴ ചുമത്തി. മദീനയിലെ പ്രിന്‍സ് മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താ വളത്തില്‍ എത്തിയതിന് ശേഷം ആരോഗ്യ നിരീക്ഷണ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് മൂന്ന് വിമാനക്കമ്പനികള്‍ ക്ക് ആരോഗ്യ മന്ത്രാലയം പിഴ ചുമത്തിയത്.

മന്ത്രാലയം നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കീടനാശിനികള്‍ ഉപയോഗിച്ച് വിമാനം അണുമുക്തമാക്കുന്നതില്‍ പരാജയപ്പെട്ടതിനാണ് പിഴ ചുമത്തിയത്. രോഗബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്ന വിമാനങ്ങള്‍ അണുമുക്തമാക്കണമെന്ന വ്യവസ്ഥ മൂന്ന് എയര്‍ലൈനുകള്‍ പാലിച്ചില്ലെന്ന് കണ്ടെത്തുകയായിരുന്നു. എയര്‍ലൈന്‍ എന്‍ട്രി പോയിന്റുകളിലെ ആരോഗ്യ നിരീക്ഷണ നിയമത്തിലെ എക്‌സി ക്യൂട്ടീവ് റെഗുലേഷനുകളില്‍ പറഞ്ഞിരിക്കുന്ന ആരോഗ്യ നടപടിക്രമങ്ങളുടെ ലംഘനമാണിത്.

പൊതുജനാരോഗ്യത്തെ അപകടപ്പെടുത്തുന്ന ഇത്തരം ലംഘനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് ഈ കമ്പനികള്‍ക്കെതിരെ പിഴ ചുമത്തി നടപടി സ്വീകരിച്ചെതെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. വി മാനത്താവളങ്ങളിലും അതിര്‍ത്തി ക്രോസിംഗുകളിലും ആരോഗ്യ നിരീക്ഷണം വര്‍ധിപ്പിക്കുന്നതിനും നിയ ന്ത്രണങ്ങള്‍ കര്‍ശനമായി നടപ്പാക്കി പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയ ത്തിന്റെ നിരന്തര ശ്രമങ്ങളുടെ ഭാഗമാണ് നടപടി. അതേസമയം പിഴ ചുമത്തിയ എയര്‍ലൈനുകളുടെ പേരുവിവരം അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

Continue Reading

Trending