Connect with us

crime

ഓട്ടോയില്‍ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെതിരായ കേസ് വനം വകുപ്പ് പിന്‍വലിച്ചു

കേസ് റദ്ദാക്കാന്‍ വനം വകുപ്പിന് കട്ടപ്പന കോടതി അനുമതി നല്‍കി

Published

on

ഓട്ടോയില്‍ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് ആദിവാസി യുവാവിനെതിരായ കേസ് വനം വകുപ്പ് പിന്‍വലിച്ചു. ഇടുക്കി ഉപ്പുതറ കണ്ണംപടിമുല്ല പുത്തന്‍പുരക്കല്‍ സരുണ്‍ സജിക്കെതിരായ കേസാണ് പിന്‍വലിച്ചത്. കേസ് റദ്ദാക്കാന്‍ വനം വകുപ്പിന് കട്ടപ്പന കോടതി അനുമതി നല്‍കി. പിടികൂടിയത് കാട്ടിറച്ചിയല്ലെന്ന പരിശോധനാ റിപ്പോര്‍ട്ട് വനം വകുപ്പ് കോടതിയില്‍ സമര്‍പ്പിച്ചു.

സെപ്റ്റംബര്‍ 20നാണ് ഓട്ടോയില്‍ കാട്ടിറച്ചി കടത്തിയെന്ന് ആരോപിച്ച് സരുണ്‍ സജിയെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്യുകയും മര്‍ദിക്കുകയും ചെയ്തത്. എന്നാല്‍ ഇറച്ചി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സരുണിനെ കുടുക്കാന്‍ ഓട്ടോയില്‍ കൊണ്ടുവെച്ചതാണെന്നും വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ പിന്നീട് കണ്ടെത്തി. തുടര്‍ന്ന് വൈല്‍ഡ്‌ലൈഫ് വാര്‍ഡനടക്കം കുറ്റക്കാരായ 7 ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്തു.

എന്നാല്‍ സരുണിനെതിരായ കള്ളക്കേസ് വനം വകുപ്പ് ഇപ്പോഴും പിന്‍വലിച്ചിട്ടില്ല. ഇതിനിടെ ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് സരുണ്‍ പട്ടികജാതി, പട്ടിഗവര്‍ഗ കമ്മീഷനെ സമീപിച്ചു. തുടര്‍ന്ന കുറ്റക്കാര്‍ക്കെതിരെ രണ്ടാഴ്ചക്കകം കേസെടുത്ത് റിപ്പേര്‍ട്ട് നല്‍കണമെന്ന് ഉപ്പുതറ പൊലീസിന് കമ്മീഷന്‍ ഉറപ്പുനല്‍കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

crime

കുഞ്ഞ്‌ ജനിച്ചതിന് ലഹരി പാർട്ടി; എംഡിഎംഎയും കഞ്ചാവുമായി 4 പേർ അറസ്റ്റിൽ

460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി

Published

on

തിരുവനന്തപുരം: കുഞ്ഞ് ജനിച്ചതിന്റെ ആഘോഷത്തിൽ ലഹരി പാർട്ടി. കൊല്ലം പത്തനാപുരത്ത് തിരുവനന്തപുരം സ്വദേശികളായ നാല് പേർ എക്സൈസിന്റെ പിടിയിലായി. 460 മില്ലിഗ്രാം എംഡിഎംഎ, 22 ഗ്രാം കഞ്ചാവ്, 10 സിറിഞ്ചുകൾ, ഡിജിറ്റൽ ത്രാസ് എന്നിവയും ഉണ്ടായിരുന്നുവെന്ന് കണ്ടെത്തി.

മൂന്നാം പ്രതി കിരണിന് കുഞ്ഞ് ജനിച്ചതിന്റെ ലഹരി പാർട്ടിയായിരുന്നു നടത്തിയത്. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ലഹരി പാർട്ടി നടത്തുന്നുവെന്ന വിവരം എക്സൈസ് കമ്മിഷണർക്കായിരുന്നു ലഭിച്ചത്. തുടര്‍ന്ന് പത്തനാപുരത്തുനിന്നുള്ള എക്‌സൈസ് സംഘം പരിശോധനയ്‌ക്കെത്തുകയായിരുന്നു. അപ്പാര്‍ട്ട്‌മെന്റില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

 

Continue Reading

crime

ലോൺ അടയ്ക്കാൻ വൈകി, പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരൻ രോഗിയായ ഗൃഹനാഥനെ മർദിച്ചു

Published

on

കോട്ടയം: പനമ്പാലത്ത് ലോൺ അടയ്ക്കാൻ വൈകിയതിന് രോഗിയായ ഗൃഹനാഥനെ നേരെ ആക്രമണം. സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് ആക്രമിച്ചത്. പനമ്പാലം സ്വദേശി സുരേഷിനാണ് മർദനമേറ്റത്.സംഭവത്തില്‍ പന്നിമറ്റം സ്വദേശി ജാക്സനെ കസ്റ്റഡിയിൽ എടുത്തു.

കോട്ടയത്തെ പണമിടപാട് സ്ഥാപനത്തിൽ നിന്നും 35,000 രൂപയാണ് സുരേഷ് വായ്പ എടുത്തത്. കൃത്യമായി തിരിച്ചടവ് നടത്തിക്കൊണ്ടിരുന്നതുമാണ്. 10,000 രൂപയിൽ താഴെ മാത്രമാണ് ഇനി തിരിച്ചടയ്ക്കാൻ ഉള്ളത്. ഇതിനിടെ ഇദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി നടത്തേണ്ടി വന്നു. ഇതേ തുടർന്ന് ജോലിക്ക് പോകാൻ കഴിയാതെ വന്നതിന് പിന്നാലെ കഴിഞ്ഞ തവണത്തെ തിരിച്ചടവ് മുടങ്ങുകയായിരുന്നു. ഇതിന്റെ പേരിൽ ഉണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.

 

Continue Reading

crime

മകനെ കഴുത്തറുത്ത് കൊന്നക്കേസിൽ ഇന്ത്യൻ വംശജ അമേരിക്കയിൽ അറസ്റ്റിൽ

Published

on

അമേരിക്കയിൽ ഇന്ത്യൻ വംശജയായ സ്ത്രീ 11കാരനായ മകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിൽ. അമേരിക്കയിലെ ഡിസ്‌നിലാൻ്റിൽ മൂന്ന് ദിവസത്തെ അവധി ആഘോഷിച്ച ശേഷമായിരുന്നു കൊലപാതകം. 48കാരിയായ സരിത രാമരാജുവാണ് അറസ്റ്റിലായത്. 26 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാവുന്ന കുറ്റമാണ് ഇവർക്കെതിരെ ചുമത്തിയിരിക്കന്നത്.

2018ൽ വിവാഹമോചനത്തിനു ശേഷം വിർജീനിയയിലെ ഫെയർഫാക്സിൽ താമസമാക്കിയ സരിത ഭര്‍ത്താവിന്റെ സംരക്ഷണത്തിലുള്ള മകനെ കാണാനായാണ് കാലിഫോർണിയയിൽ എത്തിയത്. സാന്ത അന്നയിലെ ഒരു ഹോട്ടലിൽ മുറിയെടുത്ത് താമസിക്കുകയായിരുന്നു ഇരുവരും. മൂന്ന് ദിവസത്തെ ഡിസ്‌നിലാൻഡ് സന്ദര്‍ശനത്തിനുള്ള ടിക്കറ്റാണ് മകനും തനിക്കുമായി സരിത ബുക്ക് ചെയ്തത്.

മാർച്ച് 19 നായിരുന്നു സരിത കുഞ്ഞിനെ തിരിച്ചേൽപ്പിക്കേണ്ടിയിരുന്നത്. അന്ന് രാവിലെ ഹോട്ടലിൽ നിന്ന് 911 ലേക്ക് വിളിച്ച അവർ താൻ മകനെ കൊലപ്പെടുത്തിയെന്നും ആത്മഹത്യ ചെയ്യാൻ വിഷം കഴിച്ചുവെന്നും അറിയിച്ചു. ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും മകൻ മരിച്ചിട്ട് അപ്പോഴേക്കും മണിക്കൂറുകൾ കഴിഞ്ഞിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി മുറിയിൽ നിന്നും കണ്ടെത്തി. പിന്നാലെ സരിതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടനില തരണം ചെയ്തതോടെ ഇവരെ ചികിത്സയ്ക്കായി മാറ്റി.

 

Continue Reading

Trending