Connect with us

kerala

മാസത്തിലെ ആദ്യ പ്രവൃത്തിദിനം റേഷൻകടകൾക്ക് അവധി പ്രഖ്യാപിച്ചു

നിലവില്‍ ഞായറാഴ്ചയും പൊതു അവധി ദിവസങ്ങളിലുമാണ് റേഷന്‍ കടകള്‍ക്ക് അവധിയുള്ളത്

Published

on

അടുത്ത മാസം മുതല്‍ റേഷന്‍ കടകള്‍ക്ക് മാസത്തിലെ ആദ്യ പ്രവൃത്തി ദിനം അവധിയായിരിക്കും. ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍ ആണ് ഇക്കാര്യം അറിയിച്ചത്. റേഷന്‍ വ്യാപാരി സംഘടനകളുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം.

ഒരു മാസത്തെ റേഷന്‍ വിതരണം അവസാനിച്ച് അടുത്ത മാസത്തെ റേഷന്‍ വിതരണം ആരംഭിക്കും മുമ്പ് റേഷന്‍ വിഹിതം സംബന്ധിച്ച് ഇ പോസ് മെഷീനില്‍ ക്രമീകരണം വരുത്തേണ്ടതുണ്ട്. അതിനാല്‍ നിലവില്‍ മാസത്തെ ആദ്യത്തെ പ്രവൃത്തിദിനം വൈകീട്ടോടെയാണ് റേഷന്‍ വിതരണം ആരംഭിക്കാനാകുന്നത്.
ഈ സാഹചര്യത്തിലാണ് മാസത്തിലെ ആദ്യത്തെ പ്രവൃത്തി ദിനം അവധി വേണമെന്ന് റേഷന്‍ വ്യാപാരികള്‍ ആവശ്യമുന്നയിച്ചത്.

kerala

ജനങ്ങളോട് മലയാളത്തില്‍ സംസാരിച്ച് പ്രിയങ്ക ഗാന്ധി ; ‘എല്ലാവര്‍ക്കും നമസ്‌കാരം, നിങ്ങളുടെ സ്നേഹത്തിന് നന്ദി’

നിലമ്പൂര്‍ നിയോജമണ്ഡലത്തിലെ പോത്തുകല്ലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി പ്രസംഗം തുടങ്ങിയത് മലയാളത്തില്‍. ‘എല്ലാവര്‍ക്കും നമസ്‌കാരം.

Published

on

ജനങ്ങളോട് മലയാളത്തില്‍ സംസാരിച്ച് വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പ്രിയങ്ക ഗാന്ധി. നിലമ്പൂര്‍ നിയോജമണ്ഡലത്തിലെ പോത്തുകല്ലില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ പ്രിയങ്ക ഗാന്ധി പ്രസംഗം തുടങ്ങിയത് മലയാളത്തില്‍. ‘എല്ലാവര്‍ക്കും നമസ്‌കാരം.

നിങ്ങളുടെ സ്നേഹത്തിന് നന്ദി. എനിക്ക് കുറച്ചു കുറച്ച് മലയാളം അറിയാം’ എന്നായിരുന്നു പ്രിയങ്ക ഗാന്ധി മലയാളത്തില്‍ പറഞ്ഞത്. കൂടുതല്‍ മലയാളം പഠിക്കാന്‍ കുറച്ചു സമയം കൂടി വേണമെന്നും നിങ്ങളുടെ പ്രശ്നങ്ങള്‍ ഞാന്‍ മനസിലാക്കി വരികയാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ബി.ജെ.പിയുടേത് വിഭജനവും ഭിന്നിപ്പുമുണ്ടാക്കുന്ന രാഷ്ട്രീയമാണ്. സ്നേഹവും സമാധാനവും അവര്‍ക്ക് യോജിക്കുന്നതല്ല.

ബി.ജെ.പിയുടേത് ജനങ്ങളെ കുറിച്ചുള്ള രാഷ്ട്രീയമല്ല. അത് വികസനത്തിന് വേണ്ടിയോ രാജ്യത്തെ ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ജീവിതം സാധ്യമാക്കുവാനോ വേണ്ടി നിലകൊള്ളുന്ന രാഷ്ട്രീയമല്ല. അവരുടേത് ജനങ്ങള്‍ക്കിടയില്‍ വെറുപ്പും ഭയവും അവിശ്വാസവും വിഭജനവും വിദ്വേഷവും സൃഷ്ടിക്കുന്ന രാഷ്ട്രീയമാണ്.

ഇങ്ങനെ ജനങ്ങളെ വിഭജിക്കുന്നത് മൂലം ബി.ജെ.പിയുടെ ഓരോ നേതാവിനും ഗുണമുണ്ടാകുന്നു. ബി.ജെ.പിയുടെ വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമായി മുറിവേല്‍ക്കുന്നത് നമ്മുടെ രാജ്യത്തിനാണ്. ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയം മൂലം ജനങ്ങള്‍ക്കും രാജ്യത്തിനും മുന്നോട്ടുപോകാന്‍ സാധിക്കുന്നില്ല.

മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ദുരന്ത സാധ്യത മേഖലകളില്‍ നിരവധി ആദിവാസി കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ ജീവിക്കുന്ന ആദിവാസി സമൂഹങ്ങളെ പുനരധിവസിക്കാന്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചില്ല.

കുറച്ച് മുന്‍പ് ഭൂമികുലുക്കത്തിന്റെ ലക്ഷണങ്ങള്‍ ഇവിടെ ഉണ്ടായി. അതില്‍ ഇവിടുത്തെ ജനങ്ങള്‍ ആശങ്കാകുലരാണ്. ഇന്ത്യന്‍ പാര്‍ലമെന്റില്‍ വയനാട്ടിലെ ജനങ്ങളെ പ്രതിനിധീകരിക്കാന്‍ ലഭിക്കുന്ന അവസരം ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായി താന്‍ കരുതുന്നുവെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.

Continue Reading

kerala

ട്രോളിയുമായി ഗിന്നസ് പക്രു, ട്രോളി രാഹുല്‍ മാങ്കൂട്ടത്തില്‍; കെ.പി.എം അല്ലല്ലോയെന്ന് കമന്റ്

നൈസ് ഡേ എന്നെഴുതിയ അടിക്കുറിപ്പോടൊപ്പം ട്രോളി ബാഗുമായി നില്‍ക്കുന്ന പോസ്റ്റാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

Published

on

ഫേസ്ബുക്കിൽ ട്രോളി ബാഗിനൊപ്പം നിൽക്കുന്ന ഫോട്ടോയുമായി ഗിന്നസ് പക്രു. കള്ളപ്പണമാരോപിച്ച് യു.ഡി.എഫ് നേതാക്കൾ താമസിച്ചിരുന്ന ഹോട്ടൽ മുറികളിലെ പൊലീസിന്റെ പാതിരാ റെയ്ഡ് വിവാദമായതിന് പിന്നാലെയാണ് ട്രോളിബാഗുമായി ഫേസ്ബുക്കിൽ ഗിന്നസ് പക്രുവിന്റെ മാസ് എൻട്രി. നൈസ് ഡേ എന്നെഴുതിയ അടിക്കുറിപ്പോടൊപ്പം ട്രോളി ബാഗുമായി നില്‍ക്കുന്ന പോസ്റ്റാണ് നടന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നിമിഷ നേരം കൊണ്ടാണ് പക്രുവിന്റെ ട്രോളി ഫോട്ടോ വൈറലായത്. ഇതുവരെ 3100 ലേറെ ആളുകൾ ഫോട്ടോക്ക് കമന്റ് ചെയ്തിട്ടുണ്ട്. കെ.പി.എം ഹോട്ടലിൽ അല്ലാലോ എന്ന ചോദ്യവുമായി രാഹുൽ മാങ്കൂട്ടത്തിലും കമന്റിട്ടവരുടെ കൂട്ടത്തിലുണ്ട്.

ട്രെൻഡിനൊപ്പം എന്നാണ് കൂടുതൽ ആളുകളും കുറിച്ചത്. ചിലർ എ.എ. റഹീമിന്റെ പടവും ട്രോളായി ചേർത്തിട്ടുണ്ട്. ലുട്ടാപ്പി റഹീം നെഞ്ചു പൊട്ടിക്കരയുമെന്നാണ് കമന്റ്.

പാലക്കാട് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രോളി ബാഗ് കുഴല്‍പ്പണ വിവാദം ഉയർന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിലാണ് കള്ളപ്പണം കൊണ്ടുവന്നതെന്നായിരുന്നു ഉയർന്ന ആരോപണം. പിന്നാലെ നീല ട്രോളി ബാഗുമായി രാഹുല്‍ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു.

കോൺ​ഗ്രസ് വനിതാ നേതാക്കളുൾപ്പെടെ താമസിക്കുന്ന ഹോട്ടലിൽ നടത്തിയ പാതിരാ റെയ്ഡിൽ കണ്ടാലറിയാവുന്ന 10 പേർക്കെതിരെ കെ.പി.എം ഹോട്ടലിന്റെ പരാതിയിൽ പൊലീസ് കേസെടുത്തിരുന്നു.

Continue Reading

kerala

സ്ത്രീകളുടെ മുറിയില്‍ വനിത പൊലീസ് ഉദ്യോഗസ്ഥരില്ലാതെ പരിശോധനയ്ക്ക് കയറിയത് തെറ്റ്; പ്രിയങ്ക ഗാന്ധി

എന്തടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയതെന്നും നീക്കം അപലപനീയമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Published

on

പാലക്കാട്ടെ പാതിരാ പരിശോധനയില്‍ പ്രതികരിച്ച് വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധി. സ്ത്രീകളുടെ മുറിയില്‍ വനിത പൊലീസ് ഉദ്യോഗസ്ഥരില്ലാതെ പരിശോധനയ്ക്ക് കയറിയത് തെറ്റാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയതെന്നും നീക്കം അപലപനീയമെന്നും പ്രിയങ്ക കൂട്ടിച്ചേര്‍ത്തു.

Continue Reading

Trending