Connect with us

kerala

‘ആര്‍ യു ഓകെ’ അപകടത്തിടത്തിന് ശേഷം ആദ്യം ചോദിക്കേണ്ടത് ഇതാവണം; വിവരങ്ങള്‍ പരസ്പരം കൈമാറണം; അറിയിപ്പുമായി എംവിഡി

റോഡ് ചട്ടങ്ങള്‍ 2017-ല്‍ സമഗ്രമായി പരിഷ്‌കരിക്കപ്പെട്ടപ്പോള്‍ clause 29 കൂട്ടിച്ചേര്‍ക്കുക വഴി ഇത്തരത്തിലുള്ള പെരുമാറ്റം നിയമപരമായി തന്നെ നിരോധിച്ചിട്ടുണ്ട്

Published

on

അപകടത്തിടത്തിന് ശേഷം ആദ്യം ചോദിക്കേണ്ടത് ‘ആര്‍ യു ഓകെ’ എന്നാണെന്ന് എംവിഡി. റോഡ് അപകടത്തിന്റെ കാരണം എന്ത് തന്നെ ആയിക്കേട്ടെ, അപകടത്തിന് ശേഷം സംയമനത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നമ്മള്‍ പലപ്പോഴും അനുകരണീയ മാതൃകകള്‍ അല്ല എന്നതാണ് വാസ്തവം. അപരിഷ്‌കൃത രീതികളും കയ്യൂക്കും ആള്‍ബലവും കാണിക്കുന്നതില്‍ നമ്മള്‍ ഇപ്പോഴും ഒട്ടും പിന്നിലല്ല എന്നതാണ് സംഭവങ്ങൾ കാണിക്കുന്നത്.

റോഡ് ചട്ടങ്ങള്‍ 2017-ല്‍ സമഗ്രമായി പരിഷ്‌കരിക്കപ്പെട്ടപ്പോള്‍ clause 29 കൂട്ടിച്ചേര്‍ക്കുക വഴി ഇത്തരത്തിലുള്ള പെരുമാറ്റം നിയമപരമായി തന്നെ നിരോധിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം ശാന്തതയോടെ പെരുമാറുകയും മറ്റേവാഹനത്തിലെ ഡ്രൈവറോടോ യാത്രക്കാരോടൊ മോശമായി പെരുമാറുകയോ അപായപ്പെടുത്തിയേക്കാവുന്നതോ ആയ പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്.

അപകടത്തില്‍ പെട്ട വാഹനങ്ങളുടെ ഫോട്ടോ എടുക്കുകയും വാഹനം മാര്‍ഗ്ഗ തടസ്സമുണ്ടാകാത്ത രീതിയില്‍ മാറ്റിയിടുകയും ചെയ്തതിന് ശേഷം അഡ്രസ്, ഫോണ്‍ നമ്പര്‍, ലൈസന്‍സിന്റെയും ഇന്‍ഷൂറന്‍സിന്റെയും വിവരങ്ങള്‍ എന്നിവ പരസ്പരം കൈമാറുകയും ചെയ്യണം. ഹോസ്പിറ്റലില്‍ പോകേണ്ടുന്ന സന്ദര്‍ഭങ്ങള്‍ ഒഴിച്ച്‌ സൗഹൃദ രീതിയിലുള്ള ഒത്ത് തീര്‍പ്പിന് കഴിയുന്നില്ലെങ്കില്‍ പോലീസ് എത്തി നടപടി സ്വീകരിക്കുന്നത്വരെ സ്ഥലത്ത് തുടരുകയും ചെയ്യേണ്ടതാണ്. അപകടത്തിന് ശേഷം ആദ്യം ചോദിക്കേണ്ടുന്ന വാചകം: ‘ആര്‍ യൂ ഓക്കെ..’ എന്നതാവണം..

kerala

പുലിപ്പല്ല് കേസ്; വേടനെതിരെ പ്രഥമദൃഷ്ട്യാ കുറ്റകൃത്യമില്ലെന്ന് കോടതി

കഴിഞ്ഞ ദിവസം വേടന് ജാമ്യം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് പരാമർശം

Published

on

കൊച്ചി: റാപ്പർ വേടനെതിരായ പുലിപ്പല്ല് കേസിൽ വനംവകുപ്പിന് തിരിച്ചടി. വേടനെതിരായി ചുമത്തിയ കുറ്റകൃത്യം പ്രഥമദൃഷ്ട്യ നിലനിൽക്കില്ലെന്ന് പെരുമ്പാവർ കോടതിയുടെ നിരീക്ഷണം പുറത്ത് വന്നതാണ് വകുപ്പിന് കനത്ത തിരിച്ചടിയായത്. കഴിഞ്ഞ ദിവസം വേടന് ജാമ്യം അനുവദിച്ച് പുറത്തിറക്കിയ ഉത്തരവിലാണ് പരാമർശം.

റാപ്പർ വേടൻ പുലിയെ വേട്ടയാടിയെന്ന് വനംവകുപ്പിന് പരാതിയില്ല. പെരുമ്പാവൂർ ജെഎഫ്എംസി കോടതിയുടെ ജാമ്യ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റാപ്പർ വേടനെതിരെ സമാനമായ കുറ്റകൃത്യമില്ലെന്നും കോടതി നിരീക്ഷിച്ചു. പുലി പല്ല് എന്ന് വനം വകുപ്പ് പറയുന്നത് അല്ലാതെ ശാസ്ത്രീയമായ തെളിവ് ഒന്നുമില്ല. തൊണ്ടിമുതൽ കണ്ടെടുത്തിട്ടുണ്ട്. വനം വകുപ്പ് കസ്റ്റഡിക്കായി അപേക്ഷ നൽകിയിട്ടില്ല. അതിനാൽ ജാമ്യം നൽകണമെന്നായിരുന്നു കോടതിയിൽ വേടൻ വാദിച്ചിരുന്നത്.

 

 

Continue Reading

kerala

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്

Published

on

തിരുവനതന്തപുരം: സംസ്ഥാനത്ത് ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്.

കേരളത്തില്‍ പല ഇടങ്ങളിലായി ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

തെക്കന്‍ തമിഴ്നാട് തീരം, ഗള്‍ഫ് ഓഫ് മന്നാര്‍ അതിനോട് ചേര്‍ന്ന കന്യാകുമാരി പ്രദേശം എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 45 മുതല്‍ 50 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും ശക്തമായ കാറ്റിനും വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്ത് മണിക്കൂറില്‍ 35 മുതല്‍ 45 കിലോ മീറ്റര്‍ വരെയും ചില അവസരങ്ങളില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതായി മുന്നറിയിപ്പ്.

Continue Reading

crime

ഐബി ഉദ്യോഗസ്ഥയുടെ മരണം: പ്രതി സുകാന്തിന്റെ മാതാപിതാക്കള്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി

Published

on

തൃശൂര്‍: ഐബി ഉദ്യോഗസ്ഥയുടെ മരണത്തില്‍ പ്രതി സുകാന്ത് സുരേഷിന്റെ മാതാപിതാക്കള്‍ ഹാജരായി. ചാവക്കാട് പൊലീസ് സ്റ്റേഷനിലാണ് മാതാവ് ഗീതയും പിതാവ് സുരേഷും ഹാജരായത്. പേട്ടയില്‍ നിന്നുള്ള പൊലീസ് സംഘം ഇരുവരുടെയും മൊഴിയെടുക്കാന്‍ തൃശൂരിലേക്ക് പുറപ്പെട്ടു. സുകാന്തിനെതിരെ ഉദ്യോഗസ്ഥയുടെ കുടുംബം പരാതി നല്‍കിയതിന് പിന്നാലെ മലപ്പുറത്തെ വീട് വിട്ട് ഇവര്‍ മാറിക്കഴിയുകയായിരുന്നു. നിലവില്‍ ഇരുവരും കേസില്‍ പ്രതികള്‍ അല്ല.

മാര്‍ച്ച് 24നാണ് പേട്ട റെയിൽവേ സ്റ്റേഷൻ സമീപം ഐബി ഉദ്യോഗസ്ഥയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരിക്കുന്നതിന് തൊട്ടുമുന്‍പ് ഐബി ഉദ്യോഗസ്ഥ സുകാന്തുമായി ഫോണില്‍ സംസാരിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. പിന്നാലെ സുകാന്തിനെതിരെ പരാതിയുമായി ഉദ്യോഗസ്ഥയുടെ കുടുംബവും രംഗത്തെത്തി. ഐബി ഉദ്യോഗസ്ഥയെ സുകാന്ത് സാമ്പത്തികമായി ചൂഷണം ചെയ്‌തെന്ന പരാതിയും ലൈംഗികമായി പീഡിപ്പിച്ചതിന്റെ തെളിവുകളും കുടുംബം കൈമാറി.

Continue Reading

Trending