Connect with us

india

ജമ്മുകശ്മീരിൽ ഇന്ന് അവസാനഘട്ട വോട്ടെടുപ്പ്

ജ​മ്മു മേ​ഖ​ല​യി​ലെ ജ​മ്മു, ഉ​ധം​പൂ​ർ, സാം​ബ, ക​ഠ് വ, ​വ​ട​ക്ക​ൻ ക​ശ്മീ​രി​ലെ ബാ​രാ​മു​ള്ള, ബ​ന്ദി​പ്പോ​റ, കു​പ്‌​വാ​ര ജി​ല്ല​ക​ളി​ലെ 40 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ്.

Published

on

​മ്മു-​ക​ശ്മീ​രി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ മൂ​ന്നാ​മ​തും അ​വ​സാ​ന​ത്തേ​തു​മാ​യ ഘ​ട്ട​ത്തി​ൽ 39.18 ല​ക്ഷം വോ​ട്ട​ർ​മാ​ർ ചൊ​വ്വാ​ഴ്ച പോ​ളി​ങ് ബൂ​ത്തി​ലേ​ക്ക്. ജ​മ്മു മേ​ഖ​ല​യി​ലെ ജ​മ്മു, ഉ​ധം​പൂ​ർ, സാം​ബ, ക​ഠ് വ, ​വ​ട​ക്ക​ൻ ക​ശ്മീ​രി​ലെ ബാ​രാ​മു​ള്ള, ബ​ന്ദി​പ്പോ​റ, കു​പ്‌​വാ​ര ജി​ല്ല​ക​ളി​ലെ 40 നി​യ​മ​സ​ഭ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് അ​വ​സാ​ന​ഘ​ട്ട വോ​ട്ടെ​ടു​പ്പ്. ഒ​ക്ടോ​ബ​ർ എ​ട്ടി​നാ​ണ് വോ​ട്ടെ​ണ്ണ​ൽ.

മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി​മാ​രാ​യ താ​രാ ച​ന്ദ്, മു​സാ​ഫ​ർ ബെ​യ്ഗ് ഉ​ൾ​പ്പെ​ടെ 415 സ്ഥാ​നാ​ർ​ഥി​ക​ളാ​ണ് മൂ​ന്നാം​ഘ​ട്ട​ത്തി​ൽ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. പീ​പ്പി​ൾ​സ് കോ​ൺ​ഫ​റ​ൻ​സ് ചെ​യ​ർ​മാ​നും മു​ൻ​മ​ന്ത്രി​യു​മാ​യ സ​ജ്ജാ​ദ് ലോ​ൺ, നാ​ഷ​ന​ൽ പാ​ന്തേ​ഴ്‌​സ് പാ​ർ​ട്ടി ഇ​ന്ത്യ പ്ര​സി​ഡ​ന്റ് ദേ​വ് സി​ങ് എ​ന്നി​വ​രാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളി​ലെ മ​റ്റു പ്ര​മു​ഖ​ർ. 15 മു​ൻ​മ​ന്ത്രി​മാ​രും രം​ഗ​ത്തു​ണ്ട്.

india

ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണം ഈ മാസം ഏഴിന്

ഉപഗ്രഹ സംയോജനത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Published

on

ഐഎസ്ആര്‍ഒയുടെ സ്‌പേസ് ഡോക്കിങ് പരീക്ഷണം (സ്‌പെഡെക്‌സ്) ഈ മാസം ഏഴിന് നടക്കും. ബഹിരാകാശത്ത് വെച്ച് രണ്ട് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ക്കുന്ന ദൗത്യമാണ് സ്‌പേസ് ഡോക്കിങ്. രാവിലെ 9-10ന് ഇടയിലായിരിക്കും ഉപഗ്രഹങ്ങള്‍ ഒന്നാകുക. ബംഗളൂരുവിലെ ഇസ്ട്രാക്കില്‍ നിന്നാണ് ഉപഗ്രഹങ്ങളെ നിയന്ത്രിക്കുന്നത്.

ഉപഗ്രഹ സംയോജനത്തിന്റെ തത്സമയ ദൃശ്യങ്ങള്‍ ഐഎസ്ആര്‍ഒ ലഭ്യമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. ഡിസംബര്‍ 30ന് പിഎസ്എല്‍വി സി 60 റോക്കറ്റിലാണ് സ്‌പെഡെക്‌സ് ദൗത്യത്തിനായുള്ള ഇരട്ട ഉപഗ്രഹങ്ങളെ ബഹിരാകാശത്തേക്ക് അയച്ചിരുന്നത്.

സ്‌പേസ് ഡോക്കിങ് ദൗത്യം വിജയിച്ചാല്‍ ഡോക്കിങ് സാങ്കേതിക വിദ്യ സ്വന്തമായുള്ള നാലാമത്തെ രാജ്യമായി മാറും ഇന്ത്യ. ഡോക്കിങ് സാങ്കേതികവിദ്യയില്‍ ഇതുവരെ അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങള്‍ മാത്രമാണ് വിജയം കണ്ടിട്ടുള്ളത്.

 

 

Continue Reading

india

മനു ഭാക്കറിനും ഗുകേഷിനുമുൾപ്പെടെ നാല് പേർക്ക് ഖേൽരത്ന പുരസ്കാരം

ഇവർക്കൊപ്പം ഹർമൻ പ്രീത് സിങ്, പ്രവീൺ കുമാർ എന്നിവർക്കും ഖേൽ രത്നയുണ്ട്

Published

on

ന്യൂഡൽഹി: ഷൂട്ടിങ് താരവും ഒളിമ്പിക്സ് മെഡൽ ജേതാവുമായ മനു ഭാക്കറിനും ലോക ചെസ് ചാമ്പ്യൻ ഡി. ഗുകേഷിനും പരമോന്നത കായിക ബഹുമതിയായ പരമോന്നത കായിക ബഹുമതിയായ ഖേൽ രത്ന നൽകാൻ തീരുമാനം. ഖേൽ രത്നക്ക് അർഹരായ കായിക താരങ്ങളുടെ പേരുകൾ നേരത്തേ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിൽ മനു ഭാകറിന്റെ പേരുണ്ടായിരുന്നില്ല. ഇത് വിവാദമായതോടെ ഖേൽ രത്ന നൽകുന്ന കായിക താരങ്ങളുടെ പട്ടികയിൽ മനു ഭാക്കറിന്റെയും ഗുകേഷിന്റെയും കൂടി പേരുകൾ ചേർത്ത് പുതിയ പട്ടിക പുറത്തിറക്കി മുഖം രക്ഷിച്ചിരിക്കുകയാണ് കേന്ദ്ര കായിക മന്ത്രാലയം. ഇവർക്കൊപ്പം ഹർമൻ പ്രീത് സിങ്, പ്രവീൺ കുമാർ എന്നിവർക്കും ഖേൽ രത്നയുണ്ട്.

പുരസ്കാരങ്ങൾ ജനുവരി 17ന് രാഷ്ട്രപതി സമ്മാനിക്കും. പാരിസ് ഒളിമ്പിക്‌സില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ വെങ്കലം നേടി മനു ഭാക്കര്‍ ചരിത്രമെഴുതിയിരുന്നു. ഷൂട്ടിങ് വ്യക്തിഗത വിഭാഗത്തില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന ചരിത്രമാണ് അവര്‍ സ്വന്തമാക്കിയത്. പിന്നാലെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീമിനത്തിലും വെങ്കലം നേടി.

സിംഗപ്പൂരില്‍ നടന്ന ലോകചാമ്പ്യന്‍ഷിപ്പില്‍ ചൈനീസ് ചെസ് താരം ഡിങ് ലിറെനിനെ തോല്‍പ്പിച്ചാണ് ഗുകേഷ് ലോകചാമ്പ്യനായത്. ഇതോടെ ലോകചാമ്പ്യനാകുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോഡും 18കാരനായ ഗുകേഷ് സ്വന്തമാക്കി. ഇന്ത്യന്‍ ഹോക്കി ടീമിന്റെ ക്യാപ്റ്റനായ ഹര്‍മന്‍പ്രീത് സിങ്ങ് 2024 പാരിസ് ഒളിമ്പിക്‌സില്‍ ഇന്ത്യയെ വെങ്കലത്തിലേക്ക് നയിച്ചിരുന്നു. പാരാ അത്‌ലറ്റായ പ്രവീണ്‍ കുമാര്‍ 2024 പാരിസ് പാരാലിമ്പിക്‌സില്‍ ഹൈജമ്പില്‍ സ്വര്‍ണം നേടിയിരുന്നു

Continue Reading

india

ദിണ്ടിഗലിൽ വാഹനാപകടം; 2 മലയാളികൾ മരിച്ചു, 10 പേർക്ക് പരുക്ക്

പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്

Published

on

ചെന്നൈ: തമിഴ്‌നാട് ദിണ്ടിഗലില്‍ കാര്‍ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് രണ്ട് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ ശോഭന (51), ശുഭ (45) എന്നിവരാണ് മരിച്ചത്. അപകടത്തില്‍ 10 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്ന് കുഞ്ഞുങ്ങളും രണ്ട് സ്ത്രീകളുമുണ്ട്. അപകടസമയത്ത് പന്ത്രണ്ട്് പേരാണ് വാഹനത്തിലുണ്ടായിരുന്നത്.

മധുര മീനാക്ഷി ക്ഷേത്രദര്‍ശനത്തിന് ശേഷം മടങ്ങുന്നതിനിടൈ പുതുപ്പട്ടി ഫ്‌ലൈ ഓവറില്‍ വച്ചായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് കോണ്‍ക്രീറ്റ് ബാരിയറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. രണ്ടുപേരും സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

തിരുച്ചിറപ്പള്ളിയില്‍ മിഥുന്‍ രാജ് എന്ന ബന്ധുവിനെ കാണാന്‍ എത്തിയതായിരുന്നു ഇവര്‍. പരിക്കേറ്റവരെ നത്തം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Continue Reading

Trending