Connect with us

india

വിവാഹ ക്ഷണക്കത്ത് കൊടുക്കാന്‍ ഇറങ്ങിയ പ്രതിശ്രുത വരന്‍ കാറിന് തീപിടിച്ച് മരിച്ചു

ഗാസിപൂരിലെ ബാബ ബാങ്ക്വറ്റ് ഹാളിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം.

Published

on

വിവാഹ ക്ഷണക്കത്ത് കൊടുക്കാന്‍ ഇറങ്ങിയ പ്രതിശ്രുത വരന്‍ കാറിന് തീപിടിച്ച് പൊള്ളലേറ്റ് മരിച്ചു. ഗ്രേറ്റര്‍ നോയിഡയിലെ നവാദ നിവാസിയായ യുവാവിന്റെ വിവാഹം ഫ്രെബുവരി 14നാണ് നിശ്ചയിച്ചിരുന്നത്.fire

ഗാസിപൂരിലെ ബാബ ബാങ്ക്വറ്റ് ഹാളിന് സമീപം ശനിയാഴ്ച രാത്രിയാണ് സംഭവം. കാറിനുള്ളില്‍ വെച്ച് പൊള്ളലേറ്റ് ആണ് യുവാവ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചു. ‘ഉച്ചകഴിഞ്ഞ് വിവാഹ ക്ഷണക്കത്ത് നല്‍കാന്‍ പുറത്തിറങ്ങിയ സമയത്താണ് സംഭവം. വൈകുന്നേരം വരെ തിരിച്ചെത്തിയില്ല.

ഞങ്ങള്‍ അയാളെ വിളിക്കാന്‍ ശ്രമിച്ചു, പക്ഷേ യുവാവിന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു. രാത്രി 11:30 ഓടെ, ഒരു അപകടമുണ്ടായെന്നും അനില്‍ ആശുപത്രിയിലാണെന്നും പൊലീസ് ഞങ്ങളെ വിളിച്ചു,’ – പ്രതിശ്രുത വരന്റെ മൂത്ത സഹോദരന്‍ സുമിത് പറഞ്ഞു.

തീപിടുത്തത്തിന് പിന്നിലെ കാരണം ഇതുവരെ അറിവായിട്ടില്ല. യുവാവിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

തെലങ്കാന വഖഫ് ബോർഡ് സിഇഒയെ നീക്കിയ ഉത്തരവ് റദ്ദാക്കി

Published

on

ഹൈദരാബാദ്​: തെലങ്കാന വഖഫ് ബോർഡ് സിഇഒ എംഡി അസദുല്ലയെ തൽസ്ഥാനത്ത് തുടരാൻ അനുവദിച്ച്​ തെലങ്കാന ഹൈക്കോടതി. സിംഗിൾ ബെഞ്ചിന്‍റെ മുൻ ഉത്തരവ് താൽക്കാലികമായി റദ്ദാക്കുകയായിരുന്നു. ഡെപ്യൂട്ടി സെക്രട്ടറി കേഡറിൽ ഉൾപ്പെടാത്തയാളാണെന്നും സിഇഒ സ്ഥാനത്തിന് യോഗ്യനല്ലെന്നും അവകാശപ്പെട്ട് സമർപ്പിച്ച ഹർജിയെത്തുടർന്ന് ജസ്റ്റിസ് നാഗേഷ് ഭീമാപക നേരത്തെ അസദുല്ലയെ നീക്കാൻ ഉത്തരവിട്ടിരുന്നു. ലിയാഖത്ത് ഹുസൈനോട് ഇൻ-ചാർജ് സിഇഒയായി തുടരാനും ജഡ്ജി നിർദ്ദേശിച്ചു.

എന്നാൽ, തെലങ്കാന സർക്കാർ ഈ തീരുമാനത്തെ ചോദ്യം ചെയ്തു. വഖഫ് ഭൂമി കൈയേറ്റത്തിൽനിന്ന് സംരക്ഷിക്കുന്നതിൽ അസദുല്ല നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്നും തെലങ്കാന വഖഫ് ബോർഡ് സിഇഒ ആയി അസദുല്ല തുടരണമെന്നും സർക്കാർ ആവശ്യപ്പെട്ടു. ജസ്റ്റിസ് അഭിനന്ദ് കുമാർ ഷാവിലി, ജസ്റ്റിസ് തിരുമല ദേവി ഈഡ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അസദുല്ല സംസ്ഥാന സിവിൽ സർവീസസിൽ പെട്ടയാളാണെന്ന് സർക്കാർ വിശദീകരിച്ചു. ഡെപ്യൂട്ടി സെക്രട്ടറിയുടെ ചുമതലകളിൽനിന്ന് വ്യത്യസ്തമായി അദ്ദേഹം എക്സിക്യൂട്ടീവ് ജോലികൾ കൈകാര്യം ചെയ്യുന്നുണ്ട്​. എസ്‌ജിഡിസി ഒരു അഡീഷണൽ കലക്ടറായി പ്രവർത്തിക്കുന്നുവെന്നും സർക്കാർ വ്യക്​തമാക്കി. തുടർന്നാണ്​ ഹൈക്കോടതി അസദുല്ലയെ സിഇഒ ചുമതലയിൽ തുടരാൻ അനുവദിച്ചത്​.

Continue Reading

india

കഴിഞ്ഞ 36 വര്‍ഷായി ഭാര്യയുടെ പ്രേതത്തെ പേടിച്ച് സ്ത്രീയായി ജീവിച്ച് പുരുഷന്‍

ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലാണ് സംഭവം.

Published

on

കഴിഞ്ഞ 36 വര്‍ഷായി ഭാര്യയുടെ പ്രേതത്തെ പേടിച്ച് സ്ത്രീയായി ജീവിച്ച് പുരുഷന്‍. ഉത്തര്‍പ്രദേശിലെ ജോന്‍പൂരിലാണ് സംഭവം. രണ്ടാം ഭാര്യയുടെ ആത്മാവ് തന്നെ വേട്ടയാടുന്നതായാണ് ഇയാള്‍ പറയുന്നത്. ആത്മാവ് തന്നെ ഉപദ്രവിച്ചുവെന്നും ജീവന്‍ രക്ഷിക്കാനായി സ്ത്രീ വേഷം ധരിച്ചുവെന്നും ഇയാള്‍ പറയുന്നു.

മൂന്ന് തവണ ഇയാള്‍ വിവാഹം കഴിക്കുകയും എന്നാല്‍ രണ്ടാമത്തെ ഭാര്യയുടെ ആത്മാവാണ് ഭീഷണിപ്പെടുത്തിയതായും ഇയാള്‍ വാദിക്കുന്നു. തന്റെ ജീവന്‍ അപകടത്തിലാണെന്നും ഇയാള്‍ ദേശീയമാധ്യമങ്ങള്‍ക്ക് നല്‍കിയ റിപ്പേീര്‍ട്ടില്‍ സൂചിപ്പിക്കുന്നു. സാരിയും വലിയ മാലകളും മൂക്കൂത്തിയും ധരിച്ച് സിന്ദൂരവും പൊട്ടും അണിഞ്ഞ് സ്ത്രീ വേഷധാരിയായാണ് ഇയാള്‍ ജീവിക്കുന്നത്.

അതേസമയം, ഇയാള്‍ക്ക് മാനസികപ്രശ്‌നങ്ങളുള്ളതായി നാട്ടുകാരില്‍ ചിലര്‍ പറയുന്നു. ഭാര്യയുടെ മരണശേഷം ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങള്‍ തുടങ്ങിയതായും
മതിയായ ചികിത്സയും ബോധവത്കരണവും നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

അതേസമയം പ്രേതങ്ങളുണ്ടെന്ന ഇയാളുടെ വാദത്തെ മറ്റുചിലര്‍ അംഗീകരിക്കുകയും ചെയ്യുന്നു.

 

 

Continue Reading

india

നഴ്സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി; കാമുകന്‍ പിടിയില്‍

മഹാരാഷ്ട്രയില്‍ നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി.

Published

on

മഹാരാഷ്ട്രയില്‍ നഴ്‌സിന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ഛത്രപതി സംഭാജിനഗറിലെ ആയുഷ്മാന്‍ ആശുപത്രിയിലെ നഴ്സായ മോണിക്ക സുമിത് നിര്‍മലിന്റെ (30) മൃതദേഹമാണ് വെള്ളിയാഴ്ച ലാസൂരിനടുത്തുള്ള ഫാമില്‍ നിന്ന് കണ്ടെത്തിയത്.

സംഭവവുമായി ബന്ധപ്പെട്ട് യുവതിയുടെ കാമുകന്‍ ശൈഖ് ഇര്‍ഫാന്‍ ശൈഖ് പാഷയെ (35) പൊലീസ് അറസ്റ്റ് ചെയ്തു. ഔഹംഗാബാദ് ഡിവിഷനിലെ ജല്‍നയിലെ മോണിക്കയെ ഫെബ്രുവരി ആറുമുതല്‍ കാണാതായിരുന്നു. ഭര്‍ത്താവില്‍ നിന്ന് വേര്‍പിരിഞ്ഞ് യുവതി അമ്മയോടൊപ്പമാണ് താമസിക്കുന്നത്. ഫെബ്രുവരി ആറിന് ജോലിക്ക് പോയ മകളെ തിരിച്ചു കാണാത്തതിനെ തുടര്‍ന്ന് അമ്മ കാഡിം ജല്‍ന പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകന്‍ പിടിയിലാവുകയായിരുന്നു. ആദ്യം കസ്റ്റഡിയിലെടുത്ത് വിട്ടയച്ചുവെങ്കിലും ഇയാളുടെ കോള്‍ റെക്കോര്‍ഡുകളും സി.സി.ടി.വി ദൃശ്യങ്ങളും പരിശോധിച്ചതില്‍ നിന്ന് യുവതിയുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും ഫെബ്രുവരി ആറിന് ലാസൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് അവസാനമായി യുവതിയെ പ്രതി കണ്ടതെന്നും കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ലാസൂരിനടുത്തുള്ള ഫാമിലെ ഉപേക്ഷിക്കപ്പെട്ട വീട്ടില്‍ യുവതി തൂങ്ങിമരിച്ചതായി കാമുകന്‍ പൊലീസിനെ അറിയിച്ചു. വെള്ളിയാഴ്ച ഛത്രപതി സംഭാജിനഗര്‍ റൂറല്‍ പൊലീസിന്റെയും ഷിലേഗാവ് പൊലീസിന്റെയും സഹായത്തോടെ ഒരു സംഘം ഗംഗാപൂര്‍ തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ മോണിക്കയുടെ മൃതദേഹം കണ്ടെടുത്തു.

ഫോറന്‍സിക് സംഘം സംഭവസ്ഥലത്തെത്തി പോസ്റ്റ്മോര്‍ട്ടം നടത്തി. യുവതിയുടെ വസ്ത്രങ്ങളുടെ കത്തിയ കഷ്ണങ്ങളും സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തി. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

Continue Reading

Trending