Connect with us

crime

മലപ്പുറത്ത് ഭർതൃഗൃഹത്തിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർതൃപിതാവ് അറസ്റ്റിൽ

അബൂബക്കർ തഹ്ദിലയെ ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു

Published

on

മലപ്പുറം: പന്തല്ലൂരിലെ യുവതിയുടെ ആത്മഹത്യയില്‍ ഭര്‍തൃപിതാവ് അറസ്റ്റില്‍. മദാരി അബൂബക്കര്‍ ആണ് അറസ്റ്റിലായത്. വ്യാഴാഴ്ചയാണ് തെഹദിലയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.  വ്യാഴാഴ്ച രാത്രി ഒമ്പത് മണിക്കാണ് തെഹദിലയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

അബൂബക്കർ തഹ്ദിലയെ ഉപദ്രവിച്ചിരുന്നുവെന്ന് ബന്ധുക്കൾ നേരത്തെ ആരോപിച്ചിരുന്നു. വ്യാഴാഴ്ച രാത്രി 9.30ഓടെയാണ് തഹ്ദിലയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവിന്റെ വീട്ടുകാർ തഹ്ദിലയുടെ ബന്ധുക്കളെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടെങ്കിലും ഭർതൃവീട്ടുകാർ തയാറായില്ലെന്ന് തഹ്ദിലയുടെ ബന്ധുക്കൾ ആരോപിച്ചു. ഗാർഹിക പീഡനം കാരണമാണ് മരിച്ചതെന്ന് ആരോപിച്ച് ഭർതൃപിതാവിനും മാതാവിനുമെതിരെ തഹ്ദിലയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.

crime

നടുറോഡിൽ കാർ തടഞ്ഞ് നിർത്തി യുവാവിനെ ഭാര്യയുടെ മുന്നിൽവെച്ച് വെട്ടിക്കൊന്നു

സേലം-കോയമ്പത്തൂർ ഹൈവേയിൽ ഈറോഡിനടുത്ത നസിയനൂരിൽ വെച്ച് ഒരു സംഘം വാഹനം തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു.

Published

on

കുപ്രസിദ്ധ ഗുണ്ടയെ പട്ടാപ്പകൽ നടുറോട്ടിൽ വെട്ടിക്കൊന്നു. നിരവധി കേസുകളിൽ പ്രതിയായ ജോൺ എന്നറിയപ്പെടുന്ന ചാണക്യനാണ് (35) കൊല്ലപ്പെട്ടത്. സേലം-കോയമ്പത്തൂർ ഹൈവേയിൽ ഈറോഡിനടുത്ത നസിയനൂരിൽ വെച്ച് ഒരു സംഘം വാഹനം തടഞ്ഞുനിർത്തി വെട്ടിക്കൊല്ലുകയായിരുന്നു.

ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം. ജോണും ഭാര്യ ശരണ്യയും കാറിൽ സേലത്തുനിന്ന് തിരുപ്പൂരിലേക്ക് കാറിൽ വരികയായിരുന്നു. ഇവരെ രണ്ട് കാറിലായി പിന്തുടർന്ന മറ്റൊരു സംഘം നസിയനൂരിൽ വെച്ച് കാർ തടഞ്ഞുനിർത്തി ജോണിനെ പുറത്തിറക്കി വെട്ടുകയായിരുന്നു. മാരകമായി പരിക്കേറ്റ ജോൺ സ്ഥലത്തുതന്നെ മരിച്ചു. അക്രമം തടയാൻ ശ്രമിച്ച ഭാര്യ ശരണ്യക്ക് പരിക്കേറ്റു.

സംഭവസ്ഥലത്തെത്തിയ പൊലീസ് അക്രമികൾക്ക് നേരെ വെടിയുതിർത്തു. എട്ടുപേരടങ്ങിയ സംഘമാണ് കൊലനടത്തിയതെന്നും പൊലീസ് വെടിവെപ്പിൽ പരിക്കേറ്റ നാലുപേരെ പിടികൂടി അറസ്റ്റ് ചെയ്തെന്നും അധികൃതർ അറിയിച്ചു. നാലുപേർ കടന്നുകളഞ്ഞു.

സേലം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് കൊല്ലപ്പെട്ട ജോണെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ജോണും ഭാര്യയും തിരുപ്പൂരിലെ പെരിയപാളയത്തേക്ക് താമസം മാറിയിരുന്നു. അന്നദാനപ്പട്ടി പൊലീസ് സ്റ്റേഷനിൽ ജോണിന് ആഴ്ചതോറുമെത്തി ഒപ്പിടേണ്ടിയിരുന്നു. ഇന്ന് ഒപ്പിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിലെ സംഘത്തെ കുറിച്ച് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Continue Reading

crime

കൊല്ലത്ത് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു; അച്ഛനും കുത്തേറ്റു, കൊലയാളി ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി

പർദ്ദ ധരിച്ചെത്തിയയാൾ വീട്ടിൽ നിന്ന് വിളിച്ചിറക്കി ഫെബിനെ കുത്തുകയായിരുന്നു.

Published

on

കോളേജ് വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്നു.കൊല്ലം ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസ് (21) ആണ് കൊല്ലപ്പെട്ടത്. കാറിൽ എത്തിയ ആളാണ് ആക്രമിച്ചത് ഫാത്തിമ മാതാ കോളേജിലെ ബിസിഎ വിദ്യാർഥിയായിരുന്നു ഫെബിൻ.

കുത്തി ശേഷം ആക്രമി ട്രെയിന് മുമ്പിൽ ചാടി ആത്മഹത്യ ചെയ്തതയാണ് വിവരം. കൊല്ലം കടപ്പാക്കടയിൽ റെയിൽവേ ട്രാക്കിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി.

ഏഴ് മണിയോടെ ആയിരുന്നു സംഭവം. ഉളിയക്കോവിലിലെ വീട്ടിലായിരുന്നു വിദ്യാർഥി ഉണ്ടായിരുന്നത്. ഇവിടേക്ക് മുഖം മറച്ചെത്തിയ ആൾ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു.ഇത് തടയാൻ ശ്രമിച്ച ഫെബിന്റെ പിതാവിനും കുത്തേറ്റിട്ടുണ്ട്. വെള്ള കാറിൽ എത്തിയ ആളാണ് ആക്രമണം നടത്തിയതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

ഫെബിന് കഴുത്ത്, കൈ, വാരിയെല്ല് എന്നിവിടങ്ങളിലാണ് കുത്തേറ്റത്. തടയാൻ ശ്രമിച്ച പിതാവിന് വാരിയെല്ലിനും കൈക്കും ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫെബിന്റെ ജീവൻ രക്ഷിക്കാനായില്ല.

Continue Reading

crime

വയനാട്ടില്‍ 16കാരനെ പീഡിപ്പിച്ച അധ്യാപകന്‍ പിടിയില്‍

പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്.

Published

on

പ്രായപൂർത്തിയാവാത്ത വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ അധ്യാപകൻ പിടിയിൽ. പെരുമ്പാവൂർ ചുണ്ടക്കുഴി സ്വദേശി പൊക്കാമറ്റം വീട്ടിൽ ജയേഷ് (39) ആണ് കസ്റ്റഡിയിലായത്.

സുൽത്താൻബത്തേരി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള സ്കൂളിലെ 16കാരനെ പീഡനത്തിന് ഇരയാക്കിയ സംഭവത്തിലാണ് നടപടി. വിദ്യാർഥികളെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്.

അധ്യാപകൻ താമസിച്ചിരുന്ന മുറിയിലെത്തിച്ചായിരുന്നു പീഡനം. സംഭവത്തിൽ കഴിഞ്ഞ ദിവസമാണ് പ്രതിയെ സുൽത്താൻബത്തേരി പൊലീസ് കസ്റ്റഡിയിലെടുത്തത്.

Continue Reading

Trending