Connect with us

kerala

പ്രശസ്ത സാഹിത്യകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു

101ാം വയസില്‍ ഡല്‍ഹിയില്‍ ആണ് അന്ത്യം

Published

on

ന്യൂഡല്‍ഹി: പ്രശസ്ത നാടകാചാര്യനും സാഹിത്യകാരനുമായ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.101-ാം വയസില്‍ ഡല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രിയിലാണ് അന്ത്യം. കേന്ദ്ര കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായതോടെ ഇന്നലെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.ഡല്‍ഹിയിലെ സാംസ്‌കാരിക പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു.

കവിതകളിലൂടെ സാഹിത്യ രംഗത്തേക്ക് കടന്നെത്തി.എണ്‍പതിലേറെ നാടകങ്ങള്‍ രചിച്ചിട്ടുണ്ട്. ആള്‍ ഇന്ത്യാ റേഡിയോയിലാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ഈ ജോലിയോടെ അദ്ദേഹം ഡല്‍ഹിയിലേക്ക് പറിച്ചുനടപ്പെട്ടു. 1951ലാണ് അദ്ദേഹം ഡല്‍ഹിയിലെത്തുന്നത്.തുടര്‍ന്ന് ഡല്‍ഹിയിലെ സാംസ്‌കാരിക രംഗത്തെ ഏറ്റവും അറിയപ്പെടുന്ന വ്യക്തിയായി മാറി.

2020ല്‍ ആകസ്മികം എന്ന കൃതിയ്ക്കാണ് എന്‍ എന്‍ പിള്ളയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിക്കുന്നത്. കേരള സര്‍ക്കാരിന്റെ കേരളശ്രീ പുരസ്‌കാരത്തിനും അദ്ദേഹം അര്‍ഹനായിട്ടുണ്ട്. 1972ല്‍ പ്രളയമെന്ന കൃതിയ്ക്കും 2010ല്‍ സാഹിത്യ രംഗത്തെ സമഗ്ര സംഭാവനകള്‍ക്കും അദ്ദേഹത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. 2022ല്‍ സംസ്ഥാനം അദ്ദേഹത്തിന് കേരള പ്രഭ അവാര്‍ഡ് നല്‍കി ആദരിച്ചു.

 

 

kerala

‘സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി ത്യാഗം ചെയ്തു, എങ്ങനെ ശത്രു ആകുന്നത്’; എസ്എഫ്ഐ സ്ഥാപിച്ച ബാനറിനെതിരെ ഗവര്‍ണര്‍

We need Chancellor not Savarkar എന്ന ബാനറാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്.

Published

on

കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ്.എഫ്.ഐ മുമ്പ് സ്ഥാപിച്ച ബാനറില്‍ അതൃപ്തി അറിയിച്ച് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍. We need Chancellor not Savarkar എന്ന ബാനറാണ് ഗവര്‍ണറെ ചൊടിപ്പിച്ചത്. സവര്‍ക്കര്‍ രാജ്യത്തിന് വേണ്ടി ത്യാഗങ്ങള്‍ ചെയ്ത അആളാണെന്നും, എങ്ങനെ ശത്രു ആകുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു. കാലിക്കറ്റ് സര്‍വകലാശാല സെനറ്റ് യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ഗവര്‍ണര്‍.

”പുറത്തുവെച്ച ഒരു ബാനര്‍ ശ്രദ്ധയില്‍പ്പെട്ടെന്നും ഞങ്ങള്‍ക്ക് വേണ്ടത് ചാന്‍സലറാണ്, സവര്‍ക്കറല്ല എന്ന് അതില്‍ എഴുതിയിരിക്കുന്നെന്നും അദ്ദേഹം സൂചിപ്പിച്ചു. സവര്‍ക്കര്‍ ഈ രാജ്യത്തിന്റെ ശത്രുവായിരുന്നോ? സവര്‍ക്കര്‍ എന്ത് മോശം കാര്യമാണ് ചെയ്തത്? സ്വന്തം കുടുംബത്തെ പോലും മറന്ന് മറ്റുള്ളവര്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് അദ്ദേഹം. വിദ്യാഭ്യാസ സ്ഥാപനങ്ങളെ രാഷ്ട്രീയവത്കരിക്കുന്നതിനെ അംഗീകരിക്കാനാകില്ല” -ഗവര്‍ണര്‍ പറഞ്ഞു.

സമൂഹത്തിനു വേണ്ടി വലിയ ത്യാഗം ചെയ്തയാളാണ് സവര്‍ക്കറെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇങ്ങനെയുള്ള ബാനറുകള്‍ എങ്ങനെ ക്യാമ്പസില്‍ എത്തുന്നുവെന്നത് ശ്രദ്ധിക്കണം എന്ന് വൈസ് ചാന്‍സലര്‍ക്ക് ഗവര്‍ണര്‍ നിര്‍ദേശം നല്‍കി.

അതേസമയം ‘Say no to drugs’ എന്ന മേല്‍വസ്ത്രം ധരിച്ചാണ് ഗവര്‍ണര്‍ സര്‍വകലാശാലയില്‍ എത്തിയത്.

 

 

Continue Reading

kerala

ചെണ്ടമേളവും പടക്കം പൊട്ടിക്കലും അത്യാഹിത വിഭാഗത്തിനരികെ; ആരോഗ്യമന്ത്രിയെ ആശുപത്രിയിലേക്ക് സ്വീകരിച്ചത് വിവാദത്തില്‍

ഗര്‍ഭിണികളും കുട്ടികളുമടക്കം നൂറുകണക്കിനു രോഗികള്‍ ആശുപത്രിയില്‍ ഉള്ളപ്പോഴാണ് സംഭവം.

Published

on

വയനാട് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് നല്‍കിയ സ്വീകരണം വിവാദത്തില്‍. പടക്കം പൊട്ടിച്ചതും ചെണ്ടമേളം നടത്തിയതും ആശുപത്രിവളപ്പില്‍ അത്യാഹിത വിഭാഗത്തോട് ചേര്‍ന്നായിരുന്നു.

കെട്ടിട ഉദ്ഘാടനത്തിന് രാവിലെ മന്ത്രി എത്തിയപ്പോഴാണ് അത്യാഹിത വിഭാഗത്തിനു തൊട്ടു സമീപം വലിയ ശബ്ദത്തില്‍ പടക്കം പൊട്ടിച്ചത്. പിന്നാലെ അര മണിക്കൂര്‍ ചെണ്ട മേളവും നടന്നു. ഗര്‍ഭിണികളും കുട്ടികളുമടക്കം നൂറുകണക്കിനു രോഗികള്‍ ആശുപത്രിയില്‍ ഉള്ളപ്പോഴാണ് സംഭവം.

സ്ത്രീകളുടെയും കുട്ടികളുടെയും ബ്ലോക്ക്, ഒ.പി.ഡി ട്രാന്‍സ്‌ഫോര്‍മേഷന്‍, നവീകരിച്ച പി.പി യൂണിറ്റ്, ലാബ് എന്നിവയുടെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു മന്ത്രി. ആശുപത്രി കോമ്പൗണ്ടില്‍ അത്യാഹിത വിഭാഗത്തോട് ചേര്‍ന്നായിരുന്നു പടക്കം പൊട്ടിച്ചത്.

 

 

 

 

 

Continue Reading

kerala

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് അപകടം; സ്‌കൂട്ടര്‍ യാത്രാക്കാരിക്ക ദാരുണാന്ത്യം

പത്തനംതിട്ട പന്തളത്താണ് അപകടം സംഭവിച്ചത്.

Published

on

പത്തനംതിട്ടയില്‍ കെഎസ്ആര്‍ടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിക്ക് ദാരുണാന്ത്യം. പത്തനംതിട്ട പന്തളത്താണ് അപകടം സംഭവിച്ചത്. പട്ടാഴി സ്വദേശി ലിനുമോള്‍ ആണ് മരിച്ചത്. ഭര്‍ത്താവ് എല്‍ദോസിന് പരിക്കേറ്റു. സ്‌കൂട്ടറിനെ മറികടക്കവേ ബസ് സ്‌കൂട്ടറിന്റെ ഒരു വശത്ത് തട്ടിയാണ് അപകടം സംഭവിച്ചത്.

ലിനു മോള്‍ സ്‌കൂട്ടറില്‍ നിന്നും വലതുവശത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. തൊടുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസ് ആണ് സ്‌കൂട്ടറില്‍ തട്ടിയത്. പന്തളം പൊലീസ് സ്റ്റേഷന് സമീപം എംസി റോഡിലാണ് അപകടം സംഭവിച്ചത്.

 

 

Continue Reading

Trending