Connect with us

kerala

ഒമ്പത് ആശുപത്രികളില്‍ ജോലി ചെയ്ത വ്യാജഡോക്ടര്‍ ഒടുവില്‍ പിടിയില്‍

കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാറിന്റെ മരുമകളും അബു എബ്രഹാമിന്റെ സഹപാഠിയുമായ മാളവികയാണ് ഇയാള്‍ വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്.

Published

on

ഒമ്പത് ആശുപത്രികളില്‍ ജോലി ചെയ്ത വ്യാജഡോക്ടര്‍ ഒടുവില്‍ പിടിയില്‍. കോഴിക്കോട് അറസ്റ്റിലായ വ്യാജഡോക്ടര്‍ അബു എബ്രഹാം ലൂക്ക് ഒന്‍പത് ആശുപത്രികളില്‍ ജോലി ചെയ്തിരുന്നതായാണ് വിവരം. സെമസ്റ്റര്‍ പരീക്ഷ തോറ്റ അബു എബ്രഹാം എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയിരുന്നില്ല. കഴിഞ്ഞ ദിവസം മരിച്ച കോഴിക്കോട് പൂച്ചേരിക്കുന്ന് സ്വദേശി വിനോദ് കുമാറിന്റെ മരുമകളും അബു എബ്രഹാമിന്റെ സഹപാഠിയുമായ മാളവികയാണ് ഇയാള്‍ വ്യാജനാണെന്ന് തിരിച്ചറിഞ്ഞത്.

തിരുവല്ല സ്വദേശിയായ അബു എബ്രഹാം ജോലി ചെയ്തിരുന്ന കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിനോദ് കുമാര്‍. നെഞ്ചുവേദനയും ചുമയുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദ് കുമാറിന് ശരിയായ ചികിത്സ ലഭിക്കാതെ മരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് അബു എബ്രഹാമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. വിനോദിന്റെ മകനും ഡോക്ടറുമായ അശ്വിനും മരുമകള്‍ മാളവികയും നടത്തിയ ഇടപെടലാണ് ഇയാള്‍ വ്യാജഡോക്ടറാണെന്ന് കണ്ടെത്താന്‍ കഴിഞ്ഞത്.

മരിച്ച വിനോദ് കുമാറിന്റെ സംസ്‌കാര ചടങ്ങിനെത്തിയ ബന്ധുവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാളവികയും മറ്റ് ബന്ധുക്കളും ചേര്‍ന്ന് അബു എബ്രഹാം ജോലി ചെയ്യുന്ന ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അബു എബ്രഹാമിന്റെ പേര് കണ്ടതോടെ മാളവികയക്ക് സീനിയറായി പഠിച്ച അബു എബ്രഹാം തന്നെയാണോയെന്ന സംശയം തോന്നി. അന്വേഷണത്തില്‍ അയാള്‍ തന്നെയാണെന്ന് വ്യക്തമായതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്.

 

 

kerala

പാലക്കാട് ബിവറേജസില്‍ 10 വയസ്സുകാരിയെ വരി നിര്‍ത്തിയതായി പരാതി

പട്ടാമ്പി ബെവ്കോ ഔട്ട്ലെറ്റിലാണ് 10 വയസ്സ് തോന്നിക്കുന്ന പെണ്‍ക്കുട്ടിയെ വരി നിര്‍ത്തിയത്

Published

on

പാലക്കാട് പട്ടാമ്പിയില്‍ ബിവറേജസില്‍ പെണ്‍കുട്ടിയെ വരി നിര്‍ത്തിയതായി പരാതി. പട്ടാമ്പി ബെവ്കോ ഔട്ട്ലെറ്റിലാണ് 10 വയസ്സ് തോന്നിക്കുന്ന പെണ്‍ക്കുട്ടിയെ വരി നിര്‍ത്തിയത്. കരിമ്പനകടവ് ബിവറേജ് ഔട്ട്ലെറ്റിലാണ് സംഭവം. ആളുകള്‍ ചോദ്യം ചെയ്തിട്ടും കുട്ടിയെ ഒപ്പം ഉണ്ടായിരുന്ന ബന്ധു വരിയില്‍ നിന്ന് മാറ്റിയില്ലെന്നാണ് സൂചന. ഇന്ന് വൈകീട്ട് 8 മണിയോടെയാണ് സംഭവം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Continue Reading

kerala

സന്ദീപ് വാര്യര്‍ക്ക് നേരെ വധഭീഷണി; പരാതി നല്‍കി

സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിച്ചതായും പരാതിയില്‍ പറയുന്നു

Published

on

തനക്കെതിരെ വധഭീഷണി നടന്നതായി പരാതി നല്‍കി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. യുഎഇ നമ്പറില്‍ നിന്ന് വാട്‌സ്ആപ്പ് വഴിയാണ് സന്ദേശം ലഭിച്ചത്.

സംഭവത്തില്‍ ജില്ലാ പൊലീസ് മേധാവിക്ക് സന്ദീപ് വാര്യര്‍ പരാതി നല്‍കി. സന്ദേശത്തില്‍ പാണക്കാട് കുടുംബത്തെയും മുസ്ലിം മത വിഭാഗങ്ങളെയും അവഹേളിച്ചതായും പരാതിയില്‍ പറയുന്നു.

Continue Reading

india

ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച നടപടി; അമിത് ഷായ്ക്ക് കത്തെഴുതി കെ സി വേണുഗോപാല്‍

നുമതി നിഷേധിച്ചതില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു

Published

on

ഡല്‍ഹിയില്‍ കുരിശിന്റെ വഴിക്ക് അനുമതി നിഷേധിച്ച പൊലീസ് നടപടിയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. അനുമതി നിഷേധിച്ചതില്‍ ശക്തമായ പ്രതിഷേധവും അതിയായ ആശങ്കയും രേഖപ്പെടുത്തുന്നുവെന്നും ഇത് മതസ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണമാണെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. അനുമതി നിഷേധിച്ചതില്‍ അന്വേഷണം വേണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.

ഇന്നത്തെ പ്രധാന വിഷയം ഡല്‍ഹിയില്‍ ഓശാന തിരുന്നാള്‍ പ്രദക്ഷിണം തടഞ്ഞതാണ്. ഡല്‍ഹി പൊലീസ് പ്രദിക്ഷണം തടയാന്‍ കാരണം എന്ത് ?മത സ്വാതന്ത്ര്യത്തിന് എതിരെയുള്ള കടന്നു കയറ്റമാണ്. ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നു. ഇന്ന് വഖഫ് ബില്‍ മുസ്ലിംങ്ങള്‍ക്കെതിരെ, നാളെ ക്രിസ്ത്യാനികള്‍ക്കെതിരെ വരും. ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ആയിട്ടുള്ള ആക്രമം എന്ന സംഘ പരിവാര്‍ അജണ്ട. ഇവിടെ ക്രൈസ്തവ സ്‌നേഹം ക്യാപ്‌സൂള്‍ വിളമ്പുന്ന സംഘ പരിവാര്‍ ആളുകളുടെ തനി നിറം ഓരോ സംഭവങ്ങളിലൂടെ വെളിച്ചത്ത് വരുന്നു. ഈ നാട്ടില്‍ ഭരണഘടന നിലനില്‍ക്കണം. ഡല്‍ഹിയില്‍ മതത്തിനു നേരെ കടന്നു കയറുന്നു. പ്രദക്ഷിണം തടഞ്ഞത് മനസിനകത്തെ വികലതയാണ്- കെ സി വേണുഗോപാല്‍ പറഞ്ഞു.

Continue Reading

Trending