Connect with us

kerala

ചോദ്യപേപ്പര്‍ തലേദിവസം സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സംഭവം; വിശദീകരണവുമായി പി.എസ്.സി

ഗൂഗിള്‍ ടൈംസ്റ്റാമ്പിന്റെ പ്രശ്നമാണ് തിയതി തെറ്റായി കാണിക്കാന്‍ കാരണമെന്നും പി.എസ്.സി വിശദീകരിച്ചു.

Published

on

എല്‍ഡി ക്ളര്‍ക്കിന്റെ ചോദ്യപേപ്പര്‍ തലേദിവസം സൈറ്റില്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി പി.എസ്.സി. പരീക്ഷ നടപടികള്‍ കഴിഞ്ഞാണ് ചോദ്യപേപ്പറും ഉത്തര സൂചികയും പ്രസിദ്ധീകരിച്ചതെന്ന് പി.എസ്.സി. ഗൂഗിളില്‍ ഉണ്ടായ സാങ്കേതിക പ്രശ്‌നമാണ് സമയമാറ്റത്തിന് പിന്നിലുള്ള കാരണമെന്നും പി.എസ്.സി പറഞ്ഞു.

സാങ്കേതിക വിഭാഗം പരിശോധന നടത്തിയെന്നും വിഷയം ഗൂഗിളിനെ അറിയിച്ചെന്നും പി.എസ്.സി അധികൃതര്‍ വ്യക്തമാക്കി. ഗൂഗിള്‍ ടൈംസ്റ്റാമ്പിന്റെ പ്രശ്നമാണ് തിയതി തെറ്റായി കാണിക്കാന്‍ കാരണമെന്നും പി.എസ്.സി വിശദീകരിച്ചു.

എറണാകുളം, മലപ്പുറം ജില്ലയില്‍ ശനിയാഴ്ചയാണ് പിഎസ്സി എല്‍ഡി ക്ളര്‍ക്കിന്റെ പരീക്ഷ നടന്നത്. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ പരീക്ഷയ്ക്ക് ശേഷം ഉത്തരക്കടലാസ് പരിശോധിച്ചപ്പോഴാണ് സൈറ്റില്‍ ഒരു ദിവസം മുമ്പ് ചോദ്യപേപ്പര്‍ അപ്ലോഡ് ചെയ്തതായി കണ്ടെത്തിയത്. ബുക്ക്ലറ്റ് നമ്പര്‍ 133/2024 എം എന്ന നമ്പരിലുള്ള 100 ചോദ്യങ്ങള്‍ അടങ്ങിയ പിഡിഎഫ് ഫയലാണ് സൈറ്റില്‍ ലഭ്യമായിട്ടുള്ളത്.

 

 

kerala

പ്രതിരോധ വാക്സിനെടുത്ത ശേഷവും പേവിഷബാധ; ആറുവയസുകാരി ഗുരുതരാവസ്ഥയില്‍

Published

on

മലപ്പുറം: തെരുവ് നായയുടെ ക്രൂരമായ അക്രമത്തിനിരയായ ബാലികയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പെരുവള്ളൂർ കാക്കത്തടം ചോലക്കൽ സൽമാൻ ഫാരിസിന്റെ മകൾ സിയ ഫാരിസിനാണ് (6)  പേവിഷ ബാധ സ്ഥിരീകരിച്ചത്. പാതയോരത്ത് നിൽക്കുമ്പോഴാണ് സിയയെ തെരുവ് നായ കടിച്ചത്. മറ്റു 5 പേർക്കും അന്ന് നായയുടെ കടിയേറ്റിരുന്നു. എല്ലാവരും അന്ന് തന്നെ കുത്തിവയ്പ്പ് എടുത്തിരുന്നു.

ഗുരുതരാവസ്ഥയില്‍ തുടരുന്ന കുട്ടി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്‍റിലേറ്ററില്‍ ചികിത്സയിലാണ്. മാർച്ച് 29 നാണ് പെണ്‍കുട്ടിക്കും മറ്റ് ആറുപേര്‍ക്കും തെരുവ് നായയുടെ കടിയേറ്റത്. ആക്രമണത്തില്‍ പെണ്‍കുട്ടിക്ക് തലയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് ഐഡിആർബി വാക്സിൻ നൽകിയിരുന്നു. മുറിവുകളെല്ലാം ഉണങ്ങിയെങ്കിലും കഴിഞ്ഞ ദിവസം പനി ബാധിക്കുകയും പേവിഷബാധയുടെ ലക്ഷണങ്ങള്‍ കാണിക്കുകയും ചെയ്തു. തുടര്‍ന്നാണ് പെണ്‍കുട്ടിയെ മെഡിക്കല്‍ കോളജിലേക്ക് മാറ്റിയത്.

തലയിലും മേലാസകലവും സിയയെ നായ കടിച്ച് മുറിവേൽപ്പിച്ചിരുന്നു. രക്തം ഒലിച്ചിറങ്ങുന്ന നിലയിലാണ് അന്ന് സിയയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

Continue Reading

kerala

റാപ്പര്‍ വേടന്‍ പൊലീസ് കസ്റ്റഡിയില്‍ കഞ്ചാവ് ഉപയോഗിച്ചെന്ന് മൊഴി നൽകിയതായി പൊലീസ്

Published

on

കൊച്ചി: റാപ്പർ ‘വേടൻ’ എന്ന ഹിരൺദാസ് മുരളി അറസ്റ്റിൽ. കഞ്ചാവ് ഉപയോഗിച്ചതായി ഇയാൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ആറ് ഗ്രാം കഞ്ചാവാണ് ഫ്ലാറ്റിൽ നിന്ന് പിടിച്ചെടുത്തത്. മേശപ്പുറത്തും മറ്റിടങ്ങളിലുമായാണ് കഞ്ചാവ് കണ്ടെത്തിയത്. ഒമ്പതരലക്ഷം രൂപയും ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്.

തൃപ്പൂണിത്തുറ പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. വേടൻ അടക്കം ഒമ്പത് പേരാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. പ്രോഗ്രാമിന്റെ ആലോചന എന്ന പേരിലാണ് ഇവർ ഫ്ലാറ്റിൽ ഒത്തുകൂടിയത്. അതിനിടെ സംസ്ഥാന സർക്കാരിന്റെ നാലാം വാർഷിക ആഘോഷ പരിപാടിയിൽ നിന്നാണ് വേടൻ്റെ റാപ്പ് ഷോ ഒഴിവാക്കി. കഞ്ചാവ് കേസിൽ കസ്റ്റഡിയിലെടുത്ത സാഹചര്യത്തിലാണ് തീരുമാനം.

Continue Reading

kerala

ബ്യൂട്ടിപാർലർ ഉടമ ഷീല സണ്ണിക്കെതിരായ വ്യാജ ലഹരിക്കേസ്, പ്രതി നാരായണദാസ് പിടിയിൽ

ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്

Published

on

തൃശൂർ: ചാലക്കുടി സ്വദേശി ഷീലാ സണ്ണിയെ വ്യാജ ലഹരി കേസിൽ കുടുക്കിയ കേസിൽ മുഖ്യ പ്രതി നാരായണദാസ് പിടിയിൽ. ബെംഗളൂരുവിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

ചാലക്കുടിയിലെ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയുടെ സ്‌കൂട്ടറിൽ മയക്കുമരുന്ന് സമാനമായ വസ്തുവെച്ചായിരുന്നു എക്‌സൈസിന് വിവരം നൽകിയത്. ഷീലാ സണ്ണിയുടെ വാഹനത്തിൽനിന്ന് എൽഎസ്ഡി സ്റ്റാമ്പുകൾ പിടികൂടിയത് വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. മരുമകളുടെ സഹോദരിയുടെ സുഹൃത്തായ നാരായണദാസായിരുന്നു ഇതുസംബന്ധിച്ച് വിവരം നൽകിയതും തുടർന്ന് എക്‌സൈസ് പരിശോധന നടത്തിയതും. തുടർന്ന് ഷീലക്ക് 72 ദിവസം ജയിലിൽ കഴിയേണ്ടി വന്നിരുന്നു.

കേസിൽ എക്‌സൈസിന് വലിയ വീഴ്ചയുണ്ടായെന്ന് പിന്നീട് തെളിഞ്ഞിരുന്നു. കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഷീലാ സണ്ണി കോടതിയെ സമീപിക്കുകയും ചെയ്തു.

Continue Reading

Trending