Connect with us

kerala

സമ്പൂർണ്ണ ജാതി സെൻസസ്സിലൂടെ തെറ്റ് തിരുത്തണം: ശ്രീനാരായണ മാനവധർമം കൂട്ടായ്മ

ചരിത്രം നമ്മളെ പഠിപ്പിക്കുന്നത് സാമൂഹ്യനീതിക്കു വഴി തെളിക്കുന്നത് ഭരണ സമുദായങ്ങളുടെ കൃത്യമായ ജനസംഖ്യ കണക്കുകളാണ്

Published

on

തിരുവനന്തപുരം: വിവിധ സമുദായങ്ങളുടെ യഥാർഥ ജനസംഖ്യാ പ്രാതിനിധ്യം ബോധപൂർവം മറച്ചുവെച്ച് വർഷങ്ങളായി ജനങ്ങളെ വഞ്ചിച്ചുകൊണ്ടിരിക്കുന്ന ഭരണാധികാരികൾ സമ്പൂർണ ജാതി സെൻസസ്സിലൂടെ തെറ്റു തിരുത്തണമെന്ന് ശ്രീനാരായണ മാനവധർമം കൂട്ടായ്മ ആവശ്യപ്പെട്ടു. ചരിത്രം നമ്മളെ പഠിപ്പിക്കുന്നത് സാമൂഹ്യനീതിക്കു വഴി തെളിക്കുന്നത് ഭരണ സമുദായങ്ങളുടെ കൃത്യമായ ജനസംഖ്യ കണക്കുകളാണ് എന്നാണ്. അതുകൊണ്ട് ഭരണവർഗങ്ങൾ അവരെക്കുറിച്ചുള്ള സെൻസസ് ഭയക്കുന്നു.

കേരളത്തിലെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക, സാംസ്‌കാരിക മേഖലകളിൽ ഇപ്പോഴും ആധിപത്യം നിലനിർത്തുന്ന പഴയ ജന്മി സമുദായങ്ങളുടെ (നായർ, സിറിയൻ) ജനസംഖ്യ എന്താണെന്നും അവരുടെ പ്രാതിനിധ്യം ആനുപാതികമാണോ എന്നും ജനങ്ങൾക്ക് ഉടനടി, കൃത്യമായി അറിയണം. ഇതു മറച്ചു വെക്കാൻ മാത്രമാണ് ഈ സമുദായങ്ങൾ നിയന്ത്രിക്കുന്ന കേരള രാഷ്ട്രീയ പാർട്ടികളും സമുദായ- മാധ്യമ സ്ഥാപനങ്ങളും ജാതി സെൻസസിനെ എതിർക്കുന്നതെന്നു ശ്രീനാരായണ മാനവധർമം കൂട്ടായ്മ ആരോപിച്ചു.

നൂറു ശതമാനവും തലയെണ്ണൽ രീതിയിലൂടെ ഈ ഭരണ സമുദായങ്ങളുടെ ജനസംഖ്യ കേരളത്തിലെ ജനങ്ങളെ ഉടനടി അറിയിച്ചില്ലെങ്കിൽ സർക്കാർ ഇന്നു് ഈ ഒലിഗാർക്കിയുടെ നിയന്ത്രണത്തിലാണെന്നു ജനങ്ങൾ മനസിലാക്കുമെന്നും അതിനെതിരായി അവർ വോട്ടിലൂടെ പ്രതികരിക്കുമെന്നും ശ്രീനാരായണ മാനവധർമം കൂട്ടായ്മക്കു വേണ്ടി പ്രൊഫ.(ഡോ.) ജി മോഹൻ ഗോപാൽ, വി.ആർ ജോഷി, സുദേഷ് എം രഘു എന്നിവർ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.

kerala

ജപ്തി ഭയന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു

പട്ടാമ്പി കീഴായൂര്‍ സ്വദേശി ജയ(48)യാണ് മരിച്ചത്.

Published

on

പാലക്കാട് പട്ടാമ്പിയില്‍ ജപ്തി ഭയന്ന് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ മരിച്ചു. പട്ടാമ്പി കീഴായൂര്‍ സ്വദേശി ജയ(48)യാണ് മരിച്ചത്. ഷൊര്‍ണൂര്‍ അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യുന്നതിന് വീട്ടിലെത്തിയതോടെ ജയ ശരീരത്തില്‍ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു.

സംഭവത്തില്‍ 80 ശതമാനം പൊള്ളലേറ്റ ജയയെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചിരുന്നു. എന്നാല്‍ ചികിത്സയിലിരിക്കെയാണ് ജയ മരിച്ചത്. പട്ടാമ്പി പൊലീസും തഹസില്‍ദാറും സ്ഥലത്തെത്തി ജപ്തി നടപടികള്‍ നിര്‍ത്തിവെപ്പിച്ചു. 2015 മുതല്‍ 2 ലക്ഷം രൂപയുടെ വായ്പ എടുക്കുകയും തിരിച്ചടവ് മുടങ്ങുകയുമായിരുന്നു.

മുന്നറിയിപ്പ് നല്‍കിയിരുന്നതായും കൃത്യമായ നടപടി ക്രമങ്ങള്‍ പാലിച്ചാണ് ജപ്തി നടപടികള്‍ ചെയ്തതെന്നും ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ജയയുടെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ നടത്തും.

 

 

Continue Reading

kerala

മുസ്‌ലിം വിരുദ്ധ പരാമര്‍ശം; പി.സി ജോര്‍ജിനെതിരെ കേസെടുത്തു

ഈരാട്ടുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Published

on

മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുത്തു. ഈരാട്ടുപേട്ട പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണു നടപടി. ചാനല്‍ ചര്‍ച്ചയിലെ മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

ജനുവരി ആറിന് ജനം ടിവിയില്‍ നടന്ന ചര്‍ച്ചയിലായിരുന്നു പിസി ജോര്‍ജ് വിവാദ പ്രസ്താവന നടത്തിയത്. ഇന്ത്യയിലെ മുസ്‌ലിംകള്‍ മുഴുവന്‍ മതവര്‍ഗീയവാദികളാണെന്നും ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനിനെയും കൊന്നുവെന്നുമായിരുന്നു പി സി ജോര്‍ജിന്റെ വിദ്വേഷ പരാമര്‍ശം. മുസ്‌ലിംകള്‍ പാകിസ്താനിലേക്കു പോകണമെന്നും പിസി ജോര്‍ജ് പറഞ്ഞു. ഈരാറ്റുപേട്ടയില്‍ മുസ്ലിം വര്‍ഗീയത ഉണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി സി ജോര്‍ജ് ആരോപിച്ചു.

ഇക്കാര്യങ്ങള്‍ ചുണ്ടിക്കാട്ടി ഈരാറ്റുപേട്ട മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയടക്കം വിവിധ സംഘടനകള്‍ പരാതി നല്‍കിയിരുന്നു. ഏഴോളം പരാതികളാണ് വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതിനെതിരെ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് ഉച്ചയോടെ ഈരാറ്റുപേട്ട പൊലീസ് പരാതിക്കാരുടെ മൊഴിയെടുത്തിരുന്നു. പരാതിക്കാരനായ യൂത്ത് ലീഗ് ഈരാറ്റുപേട്ട മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് യഹിയ സലീമിന്റെ മൊഴിയാണ് രേഖപ്പെടുത്തിയത്.

 

Continue Reading

kerala

പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍; അഭിഷേക് ബാനര്‍ജി അംഗത്വം നല്‍കി

അന്‍വര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചു

Published

on

നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ദേശീയ ജനറല്‍ സെക്രട്ടറി അഭിഷേക് ബാനര്‍ജി പി വി അന്‍വറിനെ അംഗത്വം നല്‍കി സ്വീകരിച്ചു.

അന്‍വര്‍ പാര്‍ട്ടിയില്‍ ചേര്‍ന്നതായി തൃണമൂല്‍ കോണ്‍ഗ്രസ് ഔദ്യോഗിക എക്സ് പേജിലൂടെ അറിയിച്ചു. കൊല്‍ക്കത്തയില്‍ വെച്ചാണ് അംഗത്വം സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം.

അന്‍വറിനെ സ്വാഗതം ചെയ്യുന്നുവെന്നും ജനക്ഷേമത്തിനായി ഒരുമിച്ച പ്രവര്‍ത്തിക്കാമെന്നും ടിഎംസി എക്സില്‍ കുറിച്ചു. ഇടത് സ്വതന്ത്രനായി നിലമ്പൂരില്‍ വിജയിച്ച അന്‍വര്‍, മുഖ്യമന്ത്രി പിണറായി വിജയനോട് യുദ്ധം പ്രഖ്യാപിച്ചതിന് പിന്നാലെ എല്‍.ഡി.എഫ്. സഹകരണം അവസാനിപ്പിച്ചിരുന്നു.

 

 

Continue Reading

Trending