Connect with us

News

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ്‍ ഇന്ന് അര്‍ധരാത്രിയില്‍ തുടക്കം

കാല്‍പ്പന്ത് ലോകത്തെ വിസ്മയ ചാമ്പ്യന്‍ഷിപ്പായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ്‍ ഇന്ന് അര്‍ധരാത്രിയില്‍ തുടക്കം.

Published

on

ലണ്ടന്‍: കാല്‍പ്പന്ത് ലോകത്തെ വിസ്മയ ചാമ്പ്യന്‍ഷിപ്പായ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സീസണ്‍ ഇന്ന് അര്‍ധരാത്രിയില്‍ തുടക്കം. ഇന്ത്യന്‍ സമയം രാത്രി 12-30ന് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി അട്ടിമറിക്കാരായ ബേണ്‍ലിയുമായി കളിക്കുന്നതോടെയാണ് ആവേശകരമാവുന്ന സീസണിന് തുടക്കമാവുന്നത്. ഇന്ന് ഒരു മല്‍സരം മാത്രമാണ്. ശനി, ഞായര്‍ ദിവസങ്ങളില്‍ കൂടുതല്‍ മല്‍സരങ്ങളുണ്ട്. അവസാനിച്ച സീസണില്‍ ഗംഭീര പ്രകടനങ്ങളുമായി മൂന്ന് വലിയ കിരീടങ്ങള്‍ സ്വന്തമാക്കിയവരാണ് സിറ്റി. പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ് എന്നീ ഇംഗ്ലീഷ് കിരീടങ്ങളെ കൂടാതെ യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന യുവേഫ ചാമ്പ്യന്‍സ് ലീഗിലും കിരീടം.

അതിനാല്‍ തന്നെ പെപ് ഗുര്‍ഡിയോള ഒരുക്കുന്ന ടീമിന് സമ്മര്‍ദ്ദമേറെ. മൂന്ന് കിരീടങ്ങള്‍ സ്വന്തമാക്കിയ ടീമില്‍ നിന്ന് ഈ സീസണിലേക്ക് വരുമ്പോള്‍ ഇഗോര്‍ ഗുന്‍ഡഗോന്‍, റിയാദ് മെഹ്റസ് എന്നി വലിയ താരങ്ങള്‍ പെപ്പിനൊപ്പമില്ല. എങ്കിലും ഗോള്‍ വേട്ടക്കാരന്‍ ഏര്‍ലിന്‍ ഹലാന്‍ഡ്, മധ്യനിരയിലെ കുന്തമുന കെവിന്‍ ഡി ബ്രുയന്‍, പിന്‍നിരയില്‍ റൂബന്‍ ഡയസ്, ഗോള്‍ കാവല്‍ക്കാരന്‍ എഡേഴ്സണ്‍ തുടങ്ങിയവരുടെ അനുഭവക്കരുത്താണ് കോച്ചിന്റെ വലിയ പ്രതീക്ഷ. പുതിയ സീസണ്‍ മുന്‍നിര്‍ത്തി കാര്യമായ മുന്‍കരുതലുകള്‍ അദ്ദേഹം സ്വീകരിച്ചിട്ടില്ല. ടീമിന്റെ ശക്തി മധ്യനിരയിലെ സീനിയേഴ്സാണ്. കെവിനെ കൂടാതെ ബെര്‍നാര്‍ഡോ സില്‍വ, റോഡ്രി, ജാക് ഗ്രിലിഷ്, ഫില്‍ ഫോദാന്‍ എന്നിവര്‍ക്കൊപ്പം ക്രോട്ടുകാരനായ മതിയോ കോവാസിച്ചും ഈ സീസണിലെത്തുന്നു. കൈല്‍ വാല്‍ക്കറും ഐമറിക് ലപോര്‍ട്ടെയും മാനുവല്‍ അകാന്‍ജിയും ജാവോ സാന്‍സിലോയുമെല്ലാമുള്ള പ്രതിരോധക്കാരെ മറികടക്കാനും പ്രതിയോഗികള്‍ പ്രയാസപ്പെടും.

ഇത്തവണ യുനൈറ്റഡും ആഴ്സനലും ചെല്‍സിയുമെല്ലാം കരുത്തരായി കളിക്കുമെന്നിരിക്കെ പെപ് ആഗ്രഹിക്കുന്നത് മികച്ച തുടക്കമാണ്. സീസണിലെ ആദ്യ മല്‍സരമായ കമ്മ്യുണിറ്റി ഷീല്‍ഡില്‍ ആഴ്സനലിനോട് ഷൂട്ടൗട്ടില്‍ തോറ്റതെല്ലാം കളിക്കാര്‍ മറന്നിരിക്കുന്നു. ഗോള്‍ വേട്ടയോടെ ബേണ്‍ലിക്കെതിരെ സിറ്റി അരങ്ങേറുമോ-കാത്തിരിക്കുക.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

മുസ്‌ലിംകള്‍ക്കെതിരെ മിഥുന്‍ ചക്രവര്‍ത്തിയുടെ വിദ്വേഷ പ്രസംഗം: കൊല്‍ക്കത്ത പൊലീസ് കേസെടുത്തു

ബംഗാളില്‍ അധികാരത്തിനുവേണ്ടി പാര്‍ട്ടി എന്തിനും തയാറാണെന്നും മുസ്‌ലിംകളെ വെട്ടി കുഴിച്ചുമൂടുമെന്നായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ പരാമര്‍ശം.

Published

on

മുന്‍ രാജ്യസഭാ അംഗവും ബോളിവുഡ് നടനുമായ മിഥുന്‍ ചക്രവര്‍ത്തി മുസ്‌ലിംകള്‍ക്കെതിരെ നടത്തിയ കൊലവിളി പ്രസംഗത്തില്‍ കൊല്‍ക്കത്ത പൊലീസ് കേസെടുത്തു. ഒക്ടോബര്‍ 27ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത ബി.ജെ.പി അംഗത്വ കാമ്പയിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ വിദ്വേഷ പ്രസംഗം.

ഇതിനെതിരെ ഒരാള്‍ പരാതി നല്‍കിയിരുന്നു. സുരക്ഷാപരമായ കാരണങ്ങളാല്‍ പരാതി നല്‍കിയ ആളുടെ പേരുവിവരം പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സമൂഹത്തില്‍ വിദ്വേഷം പരത്താന്‍ ശ്രമിച്ച താരത്തിനെതിരെ കേസെടുക്കണമെന്നാണ് പരാതിയില്‍ ഉന്നയിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

ബംഗാളില്‍ അധികാരത്തിനുവേണ്ടി പാര്‍ട്ടി എന്തിനും തയാറാണെന്നും മുസ്‌ലിംകളെ വെട്ടി കുഴിച്ചുമൂടുമെന്നായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയുടെ പരാമര്‍ശം.

ഞങ്ങളുടെ മരത്തില്‍നിന്ന് ഒരു പഴം മുറിച്ചാല്‍ പകരം നിങ്ങളുടെ നാല് പഴങ്ങള്‍ മുറിക്കും. ഭഗീരഥി നദിയെ വിശുദ്ധമായി കണക്കാക്കുന്നതിനാല്‍ മൃതദേഹം (മുസ്‌ലിംകളുടെ) അവിടെ സംസ്‌കരിക്കില്ല. അതിന് പകരം നിങ്ങളുടെ സ്ഥലത്ത് കുഴിച്ചിടും. അധികാരം ലഭിക്കാന്‍ തങ്ങള്‍ എന്തും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഥുന്‍ ചക്രവര്‍ത്തിയുടെ പ്രസംഗത്തെ ‘ജയ് ശ്രീറാം’ വിളികളോടെ സദസ്സ് സ്വീകരിക്കുകയായിരുന്നു.

 

 

Continue Reading

kerala

ട്രെയിനുകളില്‍ ബോംബ് ഭീഷണി; പ്രതി പിടിയില്‍

മദ്യ ലഹരിയിലാണ് ഇയാള്‍ ഭീഷണി മുഴക്കിയതെന്നാണ് വിവരം.

Published

on

ട്രെയിനുകളില്‍ ബോംബ് ഭീഷണി മുഴക്കിയ പ്രതി പിടിയില്‍. പത്തനംതിട്ട സ്വദേശി ഹരിലാലിനെ പെരുമ്പാവൂരില്‍ നിന്നാണ് പിടികൂടിയത്. മദ്യ ലഹരിയിലാണ് ഇയാള്‍ ഭീഷണി മുഴക്കിയതെന്നാണ് വിവരം. ഇന്നലെ സന്ധ്യയ്ക്കാണ് ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് ഫോണ്‍ ചെയ്തത്. പ്രതിയെ എറണാകുളം റെയില്‍വെ പൊലീസ് സെന്‍ട്രല്‍ പൊലീസിന് കൈമാറും.

കഴിഞ്ഞ ദിവസം രാവിലെ ഇയാള്‍ പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് തന്റെ കാശ് മുഴുവന്‍ പോയെന്ന് പരാതി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസ് അന്വേഷണത്തില്‍ ഇയാള്‍ മദ്യലഹരിയിലാണെന്നും സംഭവം വ്യാജമാണെന്നും മനസിലായി. തുടര്‍ന്ന് ഇയാള്‍ യാത്ര ചെയ്യുന്നതിനിടെ മൂന്ന് ട്രെയിനുകളില്‍ ബോംബ് വെച്ചിച്ചുണ്ടെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഭീഷണി സന്ദേശത്തെ തുടര്‍ന്ന് സംസ്ഥാനത്ത് വ്യാപകമായി ട്രെയിനുകളില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു.

Continue Reading

kerala

ആശുപത്രിയില്‍ എത്തി ഡോക്ടറോട് കയര്‍ത്ത് സംസാരിച്ച സംഭവം; പിവി അന്‍വറിനെതിരെ കേസെടുത്തു

ആശുപത്രിയില്‍ എത്തി ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിന് ചേലക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്.

Published

on

ചേലക്കര താലൂക്ക് ആശുപത്രിയില്‍ എത്തി ഡോക്ടറോട് കയര്‍ത്ത് സംസാരിച്ച സംഭവത്തില്‍ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ കേസെടുത്ത് പൊലീസ്. ആശുപത്രിയില്‍ എത്തി ഡോക്ടറുടെ ജോലി തടസ്സപ്പെടുത്തിയതിന് ചേലക്കര പൊലീസാണ് കേസെടുത്തിരിക്കുന്നത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് കേസ്.

എംഎല്‍എയ്ക്കെതിരെ ആശുപത്രി സംരക്ഷണ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡോക്ടര്‍ പരാതി നല്‍കിയത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. അന്‍വര്‍ ആശുപത്രിയിലെത്തി ഒപിയിലുണ്ടായിരുന്ന ഡോക്ടര്‍ സെബാസ്റ്റ്യനോട് തട്ടിക്കയറുകയും ആശുപത്രി ജീവനക്കാരോട് മോശമായി സംസാരിക്കുകയും ചെയ്തെന്നാണ് പരാതി. അറ്റന്‍ഡന്‍സ് രജിസ്റ്റര്‍ പരിശോധിക്കാന്‍ അനുമതിയില്ലാതിരുന്നിട്ടും അന്‍വര്‍ രജിസ്റ്റര്‍ പരിശോധിച്ചുവെന്നും പരാതിയില്‍ പറയുന്നു.

സംഭവസമയത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു.

 

 

Continue Reading

Trending