Connect with us

kerala

രാജ്യത്തിന്റെ വിദ്യാഭ്യാസ നയം നിശ്ചയിക്കുന്നത് നാഗ്പൂരില്‍നിന്ന്; കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിവി അബ്ദുല്‍ വഹാബ് എംപി

രാജ്യസഭയില്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Published

on

രാജ്യത്തിന്റെ വിദ്യാഭ്യാസ നയം നിശ്ചയിക്കുന്നത് നാഗ്പൂരില്‍നിന്നാണ് എന്ന് വ്യക്തമാക്കുന്ന സംഭവങ്ങളാണ് ഈയിടെ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി. രാജ്യസഭയില്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025ലെ യു.ജി.സി ചട്ടങ്ങളും ഗോഡ്സെയെ പുകഴ്ത്തിയ അധ്യാപികക്ക് കാലിക്കറ്റ് എന്‍.ഐ.ടിയില്‍ സ്ഥാനക്കയറ്റം നല്‍കിയതുമെല്ലാം അടിവരയിടുന്നത് വിദ്യാഭ്യാസ നയത്തിലെ അപാകതകളാണ്. കാഴിക്കോട് എന്‍ഐടിയിലെ ആശങ്കാജനകമായ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് നിരക്കുകളും, വര്‍ദ്ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതകളും അദ്ദേഹം സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി. കഴിഞ്ഞ 10 വര്‍ഷത്തിനിടെ 540 വിദ്യാര്‍ത്ഥികള്‍ കൊഴിഞ്ഞുപോയി. രണ്ട് വര്‍ഷത്തിനിടെ 3 ആത്മഹത്യകള്‍ നടന്നു. ഇതിന്റെ അടിസ്ഥാന കാരണങ്ങള്‍ അന്വേഷിക്കുന്നതിനും പ്രതിരോധ നടപടികള്‍ ശുപാര്‍ശ ചെയ്യുന്നതിനുമായി അന്വേഷണ സമിതി രൂപീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

യുജിസിയുടെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ചട്ടങ്ങളും വിദ്യാര്‍ത്ഥികള്‍, പ്രൊഫസര്‍മാര്‍, മറ്റ് അക്കാദമിക് സമൂഹങ്ങള്‍ എന്നിവര്‍ക്കിടയില്‍ ശക്തമായ എതിര്‍പ്പിനെ നേരിടുകയാണ്. ഈ ചട്ടം എത്രയും വേഗം പിന്‍വലിക്കണമെന്ന് അദ്ദേഹം സഭയില്‍ ആവശ്യപ്പെട്ടു. ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് നിലവില്‍ നല്‍കുന്ന തുച്ഛമായ 8000 രൂപ നോണ്‍-നെറ്റ് ഫെലോഷിപ്പ് തൊഴിലുറപ്പു പദ്ധതി ജോലി ചെയ്യുന്നവര്‍ക്ക് ലഭിക്കുന്നതിനേക്കാള്‍ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. നോണ്‍-നെറ്റ് ഫെലോഷിപ്പ് തുക കേന്ദ്ര സര്‍ക്കാര്‍ 8,000 ല്‍ നിന്ന് ഏറ്റവും കുറഞ്ഞത് 20,000 ആയി വര്‍ദ്ധിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള മൗലാന ആസാദ് നാഷണല്‍ ഫെലോഷിപ്പ് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം മൗലാന ആസാദ് എന്ന പേരാണോ സ്‌കോളര്‍ഷിപ്പ് പിന്‍വലിക്കാന്‍ കാരണമെന്ന് ചോദിച്ചു. ഏതെങ്കിലും പിഎം പ്രോജക്ടിലേക്ക് പേര് മാറ്റാം, പക്ഷേ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പുനഃസ്ഥാപിക്കേണ്ടതുണ്ടെന്നും പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു.

 

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു

അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് പതങ്കയത്ത് എത്തിയത്.

Published

on

കോഴിക്കോട് കോടഞ്ചേരി ഇരുവഞ്ഞിപ്പുഴയിലെ പതങ്കയം കാണാനെത്തിയ യുവാവ് മുങ്ങിമരിച്ചു. മലപ്പുറത്ത് നിന്ന് പതങ്കയത്തെത്തിയ പത്തംഗ സംഘത്തിലുണ്ടായിരുന്ന വള്ളിക്കുന്ന് ആനങ്ങാടി തൂലിക്കല്‍ വീട്ടില്‍ റമീസ് (20) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് മൂന്നുമണിയോടെയായിരുന്നു സംഭവം. പരപ്പനങ്ങാടിയിലെ പെട്രോള്‍ പമ്പ് ജീവനക്കാരനാണ് റമീസ്. അഞ്ചു ബൈക്കുകളിലായി 10 പേരാണ് കടലുണ്ടിയില്‍ നിന്ന് പതങ്കയത്ത് എത്തിയത്.

Continue Reading

kerala

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു

Published

on

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസില്‍ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി ചേര്‍ത്തല കോടതി രേഖപ്പെടുത്തി. ഇതിന് എക്‌സൈസിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് കേസില്‍ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാന്‍ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.

താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്നും ലഹരിയില്‍ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താന്‍ എന്നും ശ്രീനാഥ് ഭാസി മൊഴി നല്‍കിയിരുന്നു. അതിന് എക്‌സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടിരുന്നു.

അതേസമയം, കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചാറ്റില്‍, ‘ഖുശ് വേണോ’ എന്ന തസ്ലിമയുടെ ചോദ്യത്തിന് ‘വെയ്റ്റ്’ എന്നാണ് ശ്രീനാഥ് ഭാസിയുടെ മറുപടി. ഖുശ് എന്നതു ലഹരി ഇടപാടുകാര്‍ക്കിടയില്‍ ഹൈബ്രിഡ് കഞ്ചാവിന്റെ കോഡ് വാക്കാണ്.

Continue Reading

kerala

പി.സരിന്‍ വിജ്ഞാനകേരളം മിഷന്‍ സ്ട്രാറ്റജിക് അഡൈ്വസറാക്കി സര്‍ക്കാര്‍ നിയമനം

മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായാണ് നിയമനം നടന്നത്

Published

on

ഡോ. പി. സരിന് സർക്കാർ പുതിയ നിയമനം നൽകി. വിജ്ഞാന കേരളം മിഷൻ സ്ട്രാറ്റജിക് അഡ്വൈസർ പദവിയിലേക്ക് ആണ് നിയമനം. 80,000 രൂപയാണ് മാസശമ്പളം. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമായാണ് നിയമനം നടന്നത്. തിരുവനന്തപുരം വിജ്ഞാനകേരളം ഓഫിസിലെത്തി സരിൻ ചുമതലയേറ്റെടുത്തു.

ഇത് നിർണായകമായൊരു പദവിയാണ്, പ്രത്യേകിച്ച് പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ പ്രതിസന്ധിയിലായ സരിനെ സിപിഐഎം ചേർത്തുനിർത്തുകയാണ്. ഡോ പി സരിന്റെ കഴിവ് പ്രയോജനപ്പെടുത്താൻ ആണ് സിപിഐഎം തീരുമാനം.

കെപിസിസിയുടെ ഡിജിറ്റൽ മീഡിയയുടെ ചുമതലമുണ്ടായിരുന്ന സരിന് സർക്കാരിന്റെ അഭിമാന പദ്ധതികളെ മുന്നോട്ടു നയിക്കാൻ കഴിയുമെന്നാണ് സർക്കാർ വിശ്വാസം.

Continue Reading

Trending