Connect with us

india

മോദി വരുന്നതിനാല്‍ ഗോവയിലെ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ വിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദേശം

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ ഈ നടപടിയെ വിമര്‍ശിച്ചു.

Published

on

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് ദക്ഷിണഗോവയിലെ മാര്‍ഗോ ജില്ലയിലെ സ്‌കൂളുകളും കോളേജുകളും അടച്ചിടാന്‍ ഗോവന്‍ ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ നിര്‍ദ്ദേശം.

ഫെബ്രുവരി ആറിന് നടത്തുന്ന സന്ദര്‍ശനത്തോടനുബന്ധിച്ചാണ് ഈ നിര്‍ദ്ദേശം പുറപ്പടുവിച്ചത്. സന്ദര്‍ശനദിവസം ഉച്ചയ്ക്ക് 12 മണിക്ക് എല്ലാ കോളേജുകളും അടച്ചിടാനാണ് നിര്‍ദ്ദേശം. ജില്ലയിലെ എല്ലാ സ്‌കൂളുകളും അടച്ചിടുമെന്ന് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.

മോദി സംസാരിക്കുന്ന പരിപാടിയിലേക്ക് കോളേജുകളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ അയക്കാന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

06/02/2024 ന് ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത്, മര്‍ഗോവിലെ എല്ലാ കോളേജുകളും ഉച്ചയ്ക്ക് 12 മണിക്ക് അടച്ചിടും. ഇതുമായി ബന്ധപ്പെട്ട്, പ്രധാനമന്ത്രിയുടെ യോഗത്തില്‍ പങ്കെടുക്കാന്‍ അതത് സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികളെ ഉച്ചയ്ക്ക് 1 മണിക്ക് മര്‍ഗോവ് കെടിസി ബസ് സ്റ്റാന്‍ഡിലേക്ക് പ്രിന്‍സിപ്പല്‍മാര്‍ ഡെപ്യുട്ട് ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു, ‘ഗോവ സര്‍ക്കാര്‍ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റ് തിങ്കളാഴ്ച പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു.

കോണ്‍ഗ്രസ് പാര്‍ട്ടിയുടെ വിദ്യാര്‍ത്ഥി സംഘടനയായ നാഷണല്‍ സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫ് ഇന്ത്യ ഈ നടപടിയെ വിമര്‍ശിച്ചു. ‘ഈ വിജ്ഞാപനം ഉടന്‍ പിന്‍വലിക്കാന്‍ ഉന്നത വിദ്യാഭ്യാസ ഡയറക്ടറേറ്റിനോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. ഇത് സര്‍ക്കാര്‍ സംവിധാനത്തിന്റെ ദുരുപയോഗമാണ്. പൊതുയോഗത്തില്‍ കോളേജ് വിദ്യാര്‍ഥികള്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം, എന്നാല്‍ നിര്‍ബന്ധിക്കേണ്ടതില്ല, ‘എന്‍.എസ്.യു.ഐ. യുടെ ഗോവ പ്രസിഡന്റ് നൗഷാദ് ചൗധരി പറഞ്ഞു.

അതേ സമയം മോദിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച ഒരുക്കങ്ങള്‍ മാര്‍ഗോവില്‍ പൂര്‍ത്തിയായി. ഇതുമായി ബന്ധപ്പെട്ട് മൂന്ന് പഴയ മരങ്ങള്‍ വെട്ടിമാറ്റിയത് പ്രദേശവാസികളുടെ പ്രതിഷേധത്തിന് ഇടയാക്കിയതായി ‘ഓ ഹെറാള്‍ഡോ’ റിപ്പോര്‍ട്ട് ചെയ്തു. കദംബ ബസ് സ്റ്റാന്‍ഡിന് സമീപമുള്ള മരങ്ങളാണ് വെട്ടിമാറ്റിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

india

വന്ദേഭാരതില്‍ വിതരണം ചെയ്ത ഭക്ഷണത്തില്‍ പ്രാണി; ഏജന്‍സിക്ക് അരലക്ഷം രൂപ പിഴ

സംഭവത്തില്‍ യാത്രക്കാരുടെ പ്രതിഷേധം കനത്തതില്‍ ദക്ഷിണ റെയില്‍വേ മാപ്പു ചോദിച്ചു.

Published

on

തിരുനെല്‍വേലി- ചെന്നൈ റൂട്ടിലുള്ള വന്ദേഭാരത് എക്സ്പ്രസിലെ യാത്രക്കാര്‍ക്ക് വിതരണം ചെയ്ത ഭക്ഷണത്തില്‍ പ്രാണികള്‍ കണ്ടെത്തിയതായി പരാതി. സംഭവത്തില്‍ യാത്രക്കാരുടെ പ്രതിഷേധം കനത്തതില്‍ ദക്ഷിണ റെയില്‍വേ മാപ്പു ചോദിച്ചു. കൂടാതെ ഭക്ഷണ വിതരണ ഏജന്‍സിക്ക് അരലക്ഷം രൂപ പിഴയും ഈടാക്കി.

കഴിഞ്ഞ ശനിയാഴ്ച പ്രഭാത ഭക്ഷണത്തോടൊപ്പം വിളമ്പിയ സാമ്പാറിലാണ് യാത്രക്കാരന് പ്രാണിയെ കിട്ടിയത്. ലഭിച്ച ഭക്ഷണം തൃപ്തികരമല്ലെന്ന് ട്രെയിനിലെ മറ്റു യാത്രക്കാരും പരാതിപ്പെട്ടു. തുടര്‍ന്നാണ് റെയില്‍വേ അധികൃതര്‍ യാത്രക്കാരനോടു ക്ഷമാപണം നടത്തുകയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഉറപ്പുനല്‍കുകയും ചെയ്തത്.

ഭക്ഷണപ്പൊതി ഡിണ്ടിഗല്‍ സ്റ്റേഷനിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്ക് കൈമാറി. സംഭവത്തില്‍ ഏജന്‍സിക്ക് 50,000 രൂപ പിഴയും ചുമത്തി.

 

 

Continue Reading

india

ബാബ സിദ്ദിഖി വധം: 25ാം പ്രതിയെ അറസ്റ്റ് ചെയ്തു

മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലുള്ള അകോലയില്‍ നിന്നാണ് സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോറയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്.

Published

on

എന്‍.സി.പി നേതാവും മുന്‍ മഹാരാഷ്ട്ര മന്ത്രിയുമായ ബാബ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസില്‍ മുംബൈ ക്രൈംബ്രാഞ്ച് 25ാം പ്രതിയെ അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര വിദര്‍ഭ മേഖലയിലുള്ള അകോലയില്‍ നിന്നാണ് സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോറയെ ഞായറാഴ്ച അറസ്റ്റ് ചെയ്തത്. കേസില്‍ അറസ്റ്റിലായവരുടെ എണ്ണം ഇതോടെ 25 ആയി. മറ്റൊരു പ്രതി ആകാശ്ദീപ് കരാജ്‌സിങ് ഗില്‍ പഞ്ചാബ്-പാകിസ്താന്‍ അതിര്‍ത്തിയിലെ പച്ച ചിസ്തി ഗ്രാമത്തിന് സമീപം ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു.

ഇരുവരെയും കില്ല കോടതിയില്‍ ഹാജരാക്കിയശേഷം നവംബര്‍ 21 വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു.

ഗുജറാത്തില്‍ ഓട്ടോ ഓടിക്കുന്ന സല്‍മാന്‍ഭായ് ഇഖ്ബാല്‍ഭായ് വോറ അറസ്റ്റിലായ പ്രതികളായ ഗുര്‍മെയില്‍ സിംഗ്, രൂപേഷ് മൊഹോള്‍, ഹരീഷ്‌കുമാര്‍ നിഷാദ് എന്നിവരുടെ സഹോദരന് സാമ്പത്തിക സഹായം നല്‍കിയതായും ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ പറഞ്ഞു.

 

Continue Reading

india

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി രൂപ

എട്ടു പൈസയുടെ നേട്ടത്തോടെ ഡോളര്‍ ഒന്നിന് 84 രൂപ 38 പൈസ എന്ന നിലയിലേക്കാണ് മൂല്യം ഉയര്‍ന്നത്.

Published

on

സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലേക്ക് ഇറങ്ങിയ രൂപ തിരിച്ചുകയറി. എട്ടു പൈസയുടെ നേട്ടത്തോടെ ഡോളര്‍ ഒന്നിന് 84 രൂപ 38 പൈസ എന്ന നിലയിലേക്കാണ് മൂല്യം ഉയര്‍ന്നത്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില താഴ്ന്ന നിലവാരത്തില്‍ എത്തിയതാണ് രൂപയുടെ മൂല്യം ഉയരാന്‍ സഹായകമായതെന്ന് വ്യാപാരികളുടെ നിഗമനം.

ഓഹരി വിപണിയില്‍ നിന്ന് വിദേശനിക്ഷേപത്തിന്റെ പുറത്തേയ്ക്കുള്ള ഒഴുക്ക് തുടരുകയും ഡോളര്‍ ശക്തിയാര്‍ജിക്കുകയും ചെയ്യുന്നതിനിടെയാണ് രൂപയുടെ കയറ്റം. ഇന്ന് 84.42 എന്ന നിലയിലാണ് രൂപയുടെ വ്യാപാരം ആരംഭിച്ചത്. വ്യാപാരത്തിനിടെ 84.38 എന്ന നിലയിലേക്ക് രൂപയുടെ മൂല്യം ഉയരുകയായിരുന്നു. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 71.40 ഡോളര്‍ എന്ന നിലയിലാണ്.

വ്യാഴാഴ്ച ഏഴു പൈസയുടെ നഷ്ടത്തോടെ 84.46 എന്ന തലത്തിലേക്ക് താഴ്ന്നതോടെയാണ് രൂപയുടെ മൂല്യം സര്‍വകാല റെക്കോര്‍ഡ് താഴ്ച രേഖപ്പെടുത്തിയിരുന്നു.

ഓഹരി വിപണിയില്‍ ഇടിവ് തുടരുന്നു. ബിഎസ്ഇ സെന്‍സെക്സ് 500 പോയിന്റ് ഇടിഞ്ഞു. നിഫ്റ്റി 23,500 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെ എത്തി. ഐടി ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടതെന്നാണ് റിപ്പോര്‍ട്ട്.

 

 

Continue Reading

Trending