GULF
അബുദാബിയില്‍ നാടകോത്സവത്തിന് തുടക്കമായി

അബുദാബി: അബുദാബി കെഎസ്‌സി 13-ാമത് ഭരത് മുരളി നാടകോത്സവത്തിനു തിരശീല ഉയര്‍ന്നു.
കെഎസ്‌സി അങ്കണത്തില്‍ കെ.എസ്.സി പ്രസിഡന്റ് ബീരാന്‍കുട്ടിയുടെ അദ്ധ്യക്ഷതയില്‍ നടന്ന സാംസ് കാരിക സമ്മേളനത്തില്‍ ജെമിനി ബില്‍ഡിംഗ് മെറ്റീരിയല്‍ മാനേജിംഗ് ഡയറക്ടര്‍ ഗണേഷ് ബാബു ഉത് ഘാടനം നിര്‍വഹിച്ചു. നാടക മത്സരം ജനുവരി 20 നു അവസാനിക്കും. ഈ പ്രാവശ്യം പ്രമുഖ സംവിധായകരുടെ 9 നാടകങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത്. ഡോ.ശ്രീജിത് രമണന്റെ സംവിധാനത്തില്‍ ശക്തി തിയറ്റേഴ്‌സ് അബുദാബി അവതരിപ്പിക്കുന്ന ‘അബദ്ധങ്ങളുടെ അയ്യരുകളി ആദ്യ നാടകമായി അരങ്ങേറും.
വൈശാഖ് അന്തിക്കാടിന്റെ സംവിധാനത്തില്‍ പറുദീസ പ്ലേ ഹൗസ് അവതരിപ്പിക്കുന്ന ‘സീക്രെട്ട്’ ജനുവരി 3നു അരങ്ങേറും. സലീഷ് പദ്മിനിയുടെ സംവിധാനത്തില്‍ അല്‍ഐന്‍ മലയാളി സമാജം അവതരി പ്പിക്കുന്ന ‘നീലപ്പായസം’ ജനുവരി 05, ക്രീയേറ്റീവ് ക്‌ളൗഡ് അവതരിപ്പി ക്കുന്ന സാജിദ് കൊടിഞ്ഞിയുടെ ‘സിദ്ധാന്തം അഥവാ യുദ്ധാന്തം’ ജനുവരി 07, അഭിമന്യൂ വിനയകുമാറിന്റെ സംവിധാനത്തില്‍ മാസ് ഷാര്‍ജ യുടെ ‘ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ‘ ജനുവരി 10, തിയറ്റര്‍ ദുബായ് അവതരി പ്പിക്കുന്ന ഒ.ടി. ഷാജഹാന്റെ ‘ജീവന്റെ മാലാഖ’ ജനുവരി 12, എമില്‍ മാധവിയുടെ സംവിധാനത്തില്‍ അല്‍ഖൂസ് തിയേറ്റര്‍ ഒരുക്കുന്ന ‘രാഘവന്‍ ദൈ ‘ജനുവരി 14, ഡോ.സാം പട്ടംകിരിയുടെ സംവിധാനത്തില്‍ കനല്‍ ദുബായ് അവതരിപ്പിക്കു ന്ന ‘ചാവുപടികള്‍’ ജനുവരി 17, സുരേഷ് കൃഷ്ണയുടെ സംവിധാനത്തില്‍ പ്രവാസി നാടക സമിതി അവ തരിപ്പിക്കുന്ന ‘ശംഖുമുഖം’ ജനുവരി 18 എന്നിവയാണ് മറ്റു നാടകങ്ങള്‍.
അബുദാബി കേരള സോഷ്യല്‍ സെന്‍ട്രലില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ രാത്രി 8:15ന് നാടകങ്ങള്‍ അരങ്ങിലെത്തും. മലയാള നാടകവേദിയിലെ പ്രഗല്‍ഭരായ നാടക പ്രവര്‍ത്തകര്‍ വിധികര്‍ത്താ ക്കളായി എത്തിയിട്ടുണ്ട്. ജനുവരി 20 നു വിജയികളെ പ്രഖ്യാപിക്കും. സെന്റര്‍ പ്രസിഡന്റ് എ.കെ. ബീരാന്‍ കുട്ടി, ജനറല്‍ സെക്രട്ടറി നൗഷാദ് യൂസഫ്, ട്രഷറര്‍ വിനോദ് പട്ടം, സെന്റര്‍ ജോയിന്‍ സെക്രട്ടറി പ്രകാശ് പല്ലിക്കാട്ടില്‍, വൈസ് പ്രസിഡന്റ് ആര്‍. ശങ്കര്‍, കലാ വിഭാഗം സെക്രട്ടറി ഷഹിര്‍ ഹംസ, തുടങ്ങിയവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
GULF
അബുദാബി പൊലീസ് വനിതാ സേനക്ക് കരുത്തായി 88 പേര്‍കൂടി സേവനരംഗത്തേക്ക്
പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി അഭിമാനം പ്രകടിപ്പിച്ചു

GULF
ജുബൈല്‍ കെ.എം.സി.സി തിരുവനന്തപുരം സി.എച്ച് സെന്ററിന് സഹായം കൈമാറി

തിരുവനന്തപുരം : ജുബൈൽ കെ എം സി സി തിരുവനന്തപുരം സി എച് സെന്ററിന് നൽകുന്ന ധന സഹായം തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ബീമ പള്ളി റഷീദിൽ നിന്നും മൗഅനലി ഷിഹാബ് തങ്ങൾ ഏറ്റു വാങ്ങി .കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ സുൾഫിക്കർ സലാം ,ഹാരിസ് കരമന ,റാഫി മാണിക്യ വിളാകം , ഇർഷാദ് അബു ,സൗദി കിഴക്കൻ മേഖല കെ എം സി സി നേതാവ് അമീൻ കളിയിക്കാവിള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ജുബൈൽ കെ എം സി സി നേതാക്കന്മാർക്കും ,തിരുവനന്തപുരം സി എച് സെന്റര് ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് തിരുവനന്തപുരത്തിനും സി എച് സെന്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.
GULF
വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുത് ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’; ബോധവല്‍ക്കരണവുമായി ഷാര്‍ജ പൊലീസ്

-
news3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
india3 days ago
ഇന്ത്യ-പാക് വെടിനിര്‍ത്തല്‍ ധാരണ ഈ മാസം 18 വരെ നീട്ടി
-
india2 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
kerala3 days ago
ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍
-
kerala3 days ago
മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം’ സ്ഥാപനങ്ങള്‍ കത്തി നശിച്ചു
-
india3 days ago
രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വീണ് വണങ്ങുന്നു; വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ്