GULF
‘മതേതര ചേരിയുടെ വിജത്തിനായി പ്രവാസി സമൂഹം സംഘടിക്കണം’: കല്ലട്ര മാഹിൻ ഹാജി
ദുബൈ കെ. എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

ദുബൈ: ഇന്ത്യാ മഹാരാജ്യത്തിൻ്റെ വീണ്ടെടുപ്പിനായി മതേതര ചേരിയുടെ വിജയത്തിനായി പ്രവാസി സമൂഹം സംഘടിക്കണമെന്ന് കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി പറഞ്ഞു. ദുബൈ കെ. എം.സി.സി കാസർഗോഡ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണ യോഗത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യം കടന്ന് പോയിക്കൊണ്ടിരിക്കുന്ന പ്രതിസന്ധികളെ തരണം ചെയ്യാൻ മതേത ചേരികൾ ശക്തമാകേണ്ടേതുണ്ടെന്നും അതിലേക്കായി പ്രവാസി സമൂഹത്തിനു വലിയ റോൾ വഹിക്കാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ വളർച്ചയിൽ പ്രവാസി സമൂഹത്തിന്റെ ദൗത്യം ഒഴിച്ച് കൂടാനാവാത്തതാണെന്നും
സർഗ്ഗാത്മകതയുടെ ലോകത്ത് നമ്മുടെ പ്രവർത്തകന്മാർ കൂടുതൽ കരുത്തോടെ സംഘടനാ പ്രവർത്തന രംഗത്ത് പ്രശോഭിച്ച് നിൽക്കണം എന്നും
വെല്ലുവിളികൾ നിറഞ്ഞ വർത്തമാന കാലഘട്ടത്തിൽ പാർട്ടിയുടെ ആശയ ആദർശങ്ങളിൽ നിന്ന് വ്യതി ചലിക്കാത്ത വൈകാരികമായി വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതിനു പകരം വിവേകപൂർണ്ണമായ പ്രവർത്തനത്തിലൂന്നിക്കൊണ്ട് സഞ്ചരിക്കാൻ നമുക്ക് സാധിക്കാൻ ഉതകുന്ന രീതിയിലുള്ള
പ്രവർത്തങ്ങൾ ഉണ്ടാകണം എന്നും കല്ലട്ര മാഹിൻ ഹാജി കൂട്ടിച്ചേർത്തു .
പ്രവാസ ലോകത്ത് മതേതര ചേരികളെ ഒന്നിച്ച് നിർത്തുന്നതിൽ കെ.എം.സി.സി നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ കമ്മിറ്റിയുടെ വേറിട്ട നൂതന പ്രവർത്തങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ദുബായ് കെ എം സി സി കാസറഗോഡ് ജില്ലാ പ്രസിഡന്റ് അബ്ദുള്ള ആറങ്ങാടി അധ്യക്ഷത വഹിച്ചു മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ അൻസാരി തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. വയനാട് മുസ്ലിം യത്തീംഖാന ജനറൽ സെക്രട്ടറിയും ,സംസ്ഥാനമുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് മെമ്പറും ,വയനാട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ടുമായ എം.എ.മുഹമ്മദ ജമാൽ സാഹിബിന്റെ നിര്യാണത്തിൽ പ്രത്യക പ്രാർത്ഥനയും അനുശോചനവും രേഖപ്പെടുത്തി.
സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിന്ന ജമാൽ സാഹിബ്
ആയിരത്തിലധികം അനാഥകരുടെ ആശ്രയമായിരുന്ന എന്നും നന്മ നിറഞ്ഞ മാതൃക പുരുഷനായിരുന്നു എന്നും അൻസാരി തില്ലങ്കേരി അഭിപ്രായപ്പെട്ടു
വിദ്യാഭ്യാസമാണ് സമൂഹ നിർമ്മാണത്തിൻ്റെ അടിത്തറ എന്നോർമ്മിപ്പിച്ച് സാമൂഹിക പുരോഗതിക്കുവേണ്ടി പിന്നാക്കം നിൽക്കുന്നവരെ കൈപിടിച്ചുയർത്തി അവർക്ക് മികച്ച വിദ്യാഭ്യാസം നല്കുന്നതിനു വേണ്ടി ജീവിതകാലം മുഴുവൻ പ്രവർത്തിക്കുകയും ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് പകരം വയ്ക്കാനില്ലാത്ത പ്രവർത്തനത്തിലൂടെ ജന ഹൃദയങ്ങളിൽ സ്ഥാനം നേടിയ വ്യക്തിത്വമാണെന്നും , വ്യവസായ രംഗത്തും വിദ്യാഭ്യാസ മേഖലയിലും സാമൂഹിക–ജീവകാരുണ്യ രംഗങ്ങളിലും അദ്ദേഹം നടത്തിയ പ്രവർത്തനങ്ങൾ എക്കാലവും പിന്തുടരപ്പെടേണ്ട മാതൃകയാണെന്നും ഡോക്ടർ പി എ ഇബ്രാഹിം ഹാജി സ്മൃതി സംഗമത്തിൽ അനുസ്മരണ പ്രഭാഷണം നടത്തിയ പ്രമുഖ ട്രെയ്നറും മോട്ടിവേഷൻ സ്പീക്കറുമായ അഡ്വക്കേറ്റ് ഇബ്രാഹിം പള്ളങ്കോട് അഭിപ്രായപ്പെട്ടു.
ജില്ലാ ജനറൽ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ദുബായ് കെ എം സി സി സെക്രട്ടറി അഡ്വക്കേറ്റ് ഇബ്രാഹിം ഖലീൽ വനിതാ ലീഗ് കാസറഗോഡ് ജില്ലാ പ്രസിഡന്റ് മുംതാസ് സമീറ ചെർക്കള ,മോട്ടിവേഷൻ സ്പീക്കർ അഡ്വക്കേറ്റ് ഇബ്രാഹിം പള്ളങ്കോട് ,വനിത കെ എം സി സി പ്രസിഡന്റ് സഫിയ മൊയ്‌ദീൻ . ജിലാ ട്രഷറർ ഹനീഫ് ടി ആർ ഓർഗനസിംഗ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ ,ജില്ലാ ഭാരവാഹികളായ സി എച് നൂറുദ്ദീൻ കാഞ്ഞങ്ങാട് .മഹ്മൂദ് ഹാജി പൈവളിഗെ , റാഫി പള്ളിപ്പുറം .യൂസുഫ് മുക്കൂട് ,ഹസൈനാർ ബീജന്തടുക്ക ,ഫൈസൽ മൊഹ്സിന് തളങ്കര .അഷ്‌റഫ് പാവൂർ ,കെ പി അബ്ബാസ് കളനാട് . സലാം തട്ടാഞ്ചേരി മണ്ഡലം പ്രധാന ഭാരവാഹികളായ ഫൈസൽ പട്ടേൽ .ഇസ്മായിൽ നാലാംവാതുക്കൽ. എജിഎ റഹ്മാൻ . .ഷബീർ കൈതക്കാട് ,ഇബ്രാഹിം ബേരികെ . സത്താർ ആലമ്പാടി .സി എ ബഷീർ പള്ളിക്കര .ആരിഫ് ചെരുമ്പ, ശിഹാബ് പാണത്തൂർ .റഷീദ് ആവിയിൽ .സലാം മാവിലാടം . വ്യവസായ പ്രമുഖരായ സ്പിക് അബ്ദുല്ല, റസാഖ് ചെറൂണി . ഇല്യാസ് പള്ളിപ്പുറം . വനിതാ കെ എം സി സി നേതാക്കളായ റാബിയ സത്താർ .ആയിഷ മുഹമ്മദ് ,, റിയാനാ സലാം. തസ്‌നീം ഹാഷിം . സജിത ഫൈസൽ .ഷഹീന ഖലീൽ . ഫൗസിയ ഹനീഫ് .തുടങ്ങിയവർ സംബന്ധിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് മഹ്മൂദ് ഹാജി പൈവളിഗെ . ഖിറാഅത്തും ട്രഷറർ ഹനീഫ് ടി ആർ നന്ദിയും പറഞ്ഞു.
GULF
അബുദാബി പൊലീസ് വനിതാ സേനക്ക് കരുത്തായി 88 പേര്‍കൂടി സേവനരംഗത്തേക്ക്
പോലീസ് സുരക്ഷാ പ്രവര്‍ത്തനങ്ങളുടെ വിവിധ മേഖലകളില്‍ യോഗ്യത നേടിയ പുതിയ ബാച്ച് വനിതാ ബിരുദധാരികള്‍ സേവനരംഗത്തേക്ക് ഇറങ്ങുന്നതില്‍ പോലീസ് യോഗ്യതാ വിഭാഗം ഡയറക്ടര്‍ ബ്രിഗേ ഡിയര്‍ ഹുസൈന്‍ അലി അല്‍ ജുനൈബി അഭിമാനം പ്രകടിപ്പിച്ചു

GULF
ജുബൈല്‍ കെ.എം.സി.സി തിരുവനന്തപുരം സി.എച്ച് സെന്ററിന് സഹായം കൈമാറി

തിരുവനന്തപുരം : ജുബൈൽ കെ എം സി സി തിരുവനന്തപുരം സി എച് സെന്ററിന് നൽകുന്ന ധന സഹായം തിരുവനന്തപുരം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ബീമ പള്ളി റഷീദിൽ നിന്നും മൗഅനലി ഷിഹാബ് തങ്ങൾ ഏറ്റു വാങ്ങി .കൊല്ലം ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അഡ്വ സുൾഫിക്കർ സലാം ,ഹാരിസ് കരമന ,റാഫി മാണിക്യ വിളാകം , ഇർഷാദ് അബു ,സൗദി കിഴക്കൻ മേഖല കെ എം സി സി നേതാവ് അമീൻ കളിയിക്കാവിള എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഫണ്ട് ശേഖരണത്തിന് നേതൃത്വം നൽകിയ ജുബൈൽ കെ എം സി സി നേതാക്കന്മാർക്കും ,തിരുവനന്തപുരം സി എച് സെന്റര് ദമ്മാം ചാപ്റ്റർ ജനറൽ സെക്രട്ടറി നൗഷാദ് തിരുവനന്തപുരത്തിനും സി എച് സെന്റർ ഭാരവാഹികൾ നന്ദി അറിയിച്ചു.
GULF
വിലപിടിപ്പുള്ള വസ്തുക്കള്‍ വാഹനങ്ങളില്‍ സൂക്ഷിക്കരുത് ‘നിങ്ങളുടെ വാഹനം സുരക്ഷിതമാക്കുക’; ബോധവല്‍ക്കരണവുമായി ഷാര്‍ജ പൊലീസ്

-
news3 days ago
ഹോങ്കോങ്ങിലും സിംഗപ്പൂരിലും കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്
-
kerala3 days ago
സംസ്ഥാനത്ത് അതിശക്തമായ മഴ; വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
-
kerala3 days ago
മുതലപ്പൊഴിയില്‍ സംഘര്‍ഷാവസ്ഥ തുടരുന്നു; എഞ്ചിനീയറിംഗ് ഓഫീസിന്റെ ജനാല അടിച്ചു തകര്‍ത്തു
-
kerala3 days ago
മേപ്പാടിയില്‍ ബോബി ചെമ്മണ്ണൂരിന്റെ ബോച്ചെ തൗസന്റ് ഏക്കറില്‍ തീപ്പിടിത്തം’ സ്ഥാപനങ്ങള്‍ കത്തി നശിച്ചു
-
kerala3 days ago
ഇഡിയുടെ കേസൊതുക്കാന്‍ വ്യാപാരിയില്‍ നിന്ന് കോഴ ആവശ്യപ്പെട്ടവര്‍ അറസ്റ്റില്‍
-
india2 days ago
ഒഡിഷയില്‍ ഇടിമിന്നലേറ്റ് 10 മരണം
-
india3 days ago
രാജ്യവും സൈന്യവും പ്രധാനമന്ത്രിയുടെ കാല്ക്കല് വീണ് വണങ്ങുന്നു; വിവാദ പരാമര്‍ശം നടത്തി ബിജെപി നേതാവ്
-
kerala3 days ago
മലമ്പുഴയില്‍ രാത്രിയില്‍ വാതില്‍ തകര്‍ത്ത് വീടിനുള്ളില്‍ പുലി; ഉറങ്ങിക്കിടന്ന കുട്ടിയെ തട്ടി താഴെയിട്ടു