Connect with us

News

യമനിലെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി

ഇസ്രാഈലിന് നേരെയുള്ള ഭീഷണിയില്‍ നിന്ന് ഹൂതികള്‍ പിന്മാറുന്നത് വരെ ആക്രമണം തുടരുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കി

Published

on

യമന്‍ തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെയുള്ള ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ നടന്ന യുഎസ് വ്യോമാക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി. കൊല്ലപ്പെട്ടവരില്‍ അഞ്ച് കുട്ടികളും ഉണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ഹൂതികള്‍ക്കെതിരായ സൈനിക നടപടി.

ഇസ്രാഈലിന് നേരെയുള്ള ഭീഷണിയില്‍ നിന്ന് ഹൂതികള്‍ പിന്മാറുന്നത് വരെ ആക്രമണം തുടരുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കി. ചെങ്കടലില്‍ ഇസ്രാഈല് കപ്പലുകള്‍ക്ക് നേരെ ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂതികള്‍ വ്യക്തമാക്കിയിരുന്നു.

യെമനിലെ നിരവധി റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും യുഎസ് ലക്ഷ്യമിട്ടതായി സാദ ഗവര്‍ണര്‍ മുഹമ്മദ് അവാദ് പ്രാദേശിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞു. യെമനിലെ മനുഷ്യരുടെ ദുരിതം ഇരട്ടിയാക്കാനാണ് സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. യെമനിലെ സാദ നഗരത്തിലെ കാന്‍സര്‍ കേന്ദ്രത്തിലും അമേരിക്കന്‍ സൈന്യം നിരവധി വ്യോമാക്രമങ്ങള്‍ നടത്തിയതായി അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

kerala

സ്വര്‍ണവില വീണ്ടും കൂടി; ഏഴു ദിവസത്തിനിടെ 3000 രൂപ വര്‍ധിച്ചു

സ്വര്‍ണവില 72,000 ലേക്ക് കുതിച്ചു

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വിണ്ടും കയറ്റം. ഇന്ന് 360 രൂപയാണ് കൂടിയത്. ഇതോടെ സ്വര്‍ണവില പവന് 71,800 രൂപയായി വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന് 1760 രൂപ വര്‍ധിച്ചിരുന്നു. അതേസമയം ഗ്രാമിന ്45 രൂപയായി വര്‍ധിച്ച് 8975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

ഈ മാസത്തില്‍ സ്വര്‍ണവില 68,880ത്തിലേക്ക് കുത്തനെ കുറഞ്ഞ സാഹചര്യം ഉണ്ടായിരുന്നു. അന്ന് ഒറ്റയടിക്ക് വില 1560 രൂപയായി കുറഞ്ഞിരുന്നു. എന്നാല്‍ സ്വര്‍ണവില 70,000ല്‍ എത്തി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഒറ്റയടിക്ക് ഏഴായിരം രൂപയായി ഏഴുദിവസത്തിനകം കുതിച്ചത്.

ഓഹരി വിപണിയിലെ ചാഞ്ചാട്ടവും ചൈന അമേരിക്ക വ്യാപാരയുദ്ധം ശമനമായതും തുടങ്ങി നിരവധി ഘടകങ്ങള്‍ സ്വര്‍ണവിലയെ സ്വാധിനിച്ചേക്കാം. കഴിഞ്ഞ മാസങ്ങളായി സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ എത്തിയതാണ് സ്വര്‍ണ വില ഉയരാന്‍ കാരണം.
അതേസമയം സ്വര്‍ണവില ഇടിയാന്‍ കാരണമായത് ഓഹരി വിപണിയില്‍ വീണ്ടും ഉണര്‍വ് വന്നപ്പോള്‍ നിക്ഷേപകര്‍ അങ്ങോട്ട് നീങ്ങിയതാണ്.

Continue Reading

kerala

കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 21കാരനെ കണ്ടെത്തി

Published

on

കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ 21കാരനെ കണ്ടെത്തി. കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നാണ് കണ്ടെത്തിയത്. അന്നൂസിനെ കൊടുവള്ളി സ്റ്റേഷനിലേക്ക് കൊണ്ടുവരും. അഞ്ചുദിവസം മുന്‍പാണ് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്.

അന്നൂസിനെ തട്ടികൊണ്ടുപോയ കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കൊണ്ടോട്ടി സ്വദേശികളായ മുഹമ്മദ് റിസ്വാന്‍ , അനസ് എന്നിവരാണ് പിടിയിലായത്. പൊലീസ് പിന്നിലുണ്ടെന്ന് മനസിലാക്കിയ സംഘം അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ ഇറക്കിവിടുകയായിരുന്നുവെന്നാണ് വിവരം.

സഹോദരന്‍ വിദേശത്ത് വെച്ച് നടത്തിയ സാമ്പത്തിക ഇടപാടുകളാണ് അന്നൂസ് റോഷനെ തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് പൊലീസ് കണ്ടെത്തല്‍.എന്നാല്‍ അന്നൂസ് റോഷനെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്താല്‍ മാത്രമേ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരൂ.

Continue Reading

kerala

ഓപ്പറേഷന്‍ സിന്ദൂര്‍; രാജ്യത്തിന്റെ നയം വിശദീകരിക്കാന്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം ഇടി മുഹമ്മദ് ബഷീര്‍ എംപിയും

ഇന്ത്യന്‍ നയം ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള ഔദ്യോഗിക ദൗത്യവുമായി മുസ്‌ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി യാത്രതിരിച്ചു.

Published

on

ഇന്ത്യന്‍ നയം ലോക രാജ്യങ്ങളെ ബോധ്യപ്പെടുത്താനുള്ള ഔദ്യോഗിക ദൗത്യവുമായി മുസ്‌ലിംലീഗ് പാര്‍ലമെന്റി പാര്‍ട്ടി ലീഡര്‍ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി യാത്രതിരിച്ചു. ഇന്നലെ രാത്രി യു.എ.ഇയിലെത്തിയ ശ്രീകാന്ത് ഏകനാഥ് ഷിണ്ടെ തലവനായ സംഘം സിയേറ ലിയോണ, ലിബിയ, ഗോംഗോ തുടങ്ങി ആഫ്രിക്കന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കും. എം.പിമാരായ അതുല്‍ഗാര്‍ഗ്, സസ്മിത് പത്ര, മനന്‍ കുമാര്‍ മിശ്ര, എസ്.എസ് ആലുവാലിയ, സുജന്‍ ചിനോയ് എന്നിവരാണ് സംഘത്തിലുളളത്.

ലോകസമാധാനത്തിന് ഇന്ത്യ നല്‍കുന്ന സേവനങ്ങളും അക്കാര്യത്തിലുള്ള പ്രതിബദ്ധതയും ഭീകരതക്കെതിരായ സുതാര്യമായ നിലപാടുകളും ലോകത്തെ ബോധ്യപ്പെടുത്തുകയാണ് പര്യടത്തിന്റെ ലക്ഷ്യമെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. പാക്കിസ്ഥാന്റെ സഹായത്തോടെ പെഹല്‍ഗാമില്‍ 26 നിരപരാധികളെയാണ് ഭീകകര്‍ വകവരുത്തിയത്. ഇക്കാര്യത്തില്‍ ശക്തമായ തിരിച്ചടിയുണ്ടാവുമെന്ന് പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി കൃത്യമായാണ് ഇന്ത്യ അവരെ പ്രഹരിച്ചത്.

തുറന്നതും നേരെയുളളതുമായ സമീപനമാണ് ഇന്ത്യയുടേത്. പാക്കിസ്ഥാന്‍ എക്കാലവും വളഞ്ഞവഴിയില്‍ തീവ്രവാദികളെ കൂട്ടുപിടിച്ച് ഇന്ത്യക്കെതിരെ ആക്രമണം നടത്തുന്നു. ഇന്ത്യ ഓപ്പറേഷന്‍ സിന്ദൂര്‍ നടപ്പാക്കിയപ്പോഴും സാധാരണക്കാര്‍ക്ക് ഹാനിവരുത്താതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇന്ത്യന്‍ പട്ടാളത്തിന്റെ ഈ സൂക്ഷ്മതയോടെയുളള ആര്‍ജ്ജവത്തിന് പാക്കിസ്ഥാന്‍ തിരിച്ചടിച്ചതു പോലും സാധാരണക്കാരെ ഉന്നമിട്ടായിരുന്നു. ഇന്ത്യക്കും ലോകത്തിനും സമാധാനത്തോടെ ജീവിക്കണം. അതിന് പാക്കിസ്ഥാന്‍ ഊട്ടിവളര്‍ത്തുന്ന ഭീകരത തലപൊക്കരുതെന്നുമുള്ള ഉറച്ചതും സുതാര്യവുമായ നിലപാട് ഉത്തവദാത്വമേല്‍പ്പിക്കപ്പെട്ട രാജ്യങ്ങളെ ബോധ്യപ്പെടുത്തുമെന്നും ഇ.ടി പറഞ്ഞു.

Continue Reading

Trending