Connect with us

News

യമനിലെ യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി

ഇസ്രാഈലിന് നേരെയുള്ള ഭീഷണിയില്‍ നിന്ന് ഹൂതികള്‍ പിന്മാറുന്നത് വരെ ആക്രമണം തുടരുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കി

Published

on

യമന്‍ തലസ്ഥാനമായ സന്‍ആ ഉള്‍പ്പെടെയുള്ള ഹൂതി കേന്ദ്രങ്ങള്‍ക്കു നേരെ നടന്ന യുഎസ് വ്യോമാക്രമങ്ങളില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 53 ആയി. കൊല്ലപ്പെട്ടവരില്‍ അഞ്ച് കുട്ടികളും ഉണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശപ്രകാരമാണ് ഹൂതികള്‍ക്കെതിരായ സൈനിക നടപടി.

ഇസ്രാഈലിന് നേരെയുള്ള ഭീഷണിയില്‍ നിന്ന് ഹൂതികള്‍ പിന്മാറുന്നത് വരെ ആക്രമണം തുടരുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കി. ചെങ്കടലില്‍ ഇസ്രാഈല് കപ്പലുകള്‍ക്ക് നേരെ ആക്രമണം പുനരാരംഭിക്കുമെന്ന് ഹൂതികള്‍ വ്യക്തമാക്കിയിരുന്നു.

യെമനിലെ നിരവധി റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളും അടിസ്ഥാന സൗകര്യങ്ങളും യുഎസ് ലക്ഷ്യമിട്ടതായി സാദ ഗവര്‍ണര്‍ മുഹമ്മദ് അവാദ് പ്രാദേശിക ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പറഞ്ഞു. യെമനിലെ മനുഷ്യരുടെ ദുരിതം ഇരട്ടിയാക്കാനാണ് സിവിലിയന്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കി. യെമനിലെ സാദ നഗരത്തിലെ കാന്‍സര്‍ കേന്ദ്രത്തിലും അമേരിക്കന്‍ സൈന്യം നിരവധി വ്യോമാക്രമങ്ങള്‍ നടത്തിയതായി അന്താരാഷ്ട്ര മാധ്യമമായ അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.

kerala

തൃപ്പൂണിത്തുറയില്‍ വിദ്യാര്‍ഥി മുങ്ങി മരിച്ചു

ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആകാശ് (15) ആണ് മരിച്ചത്

Published

on

തൃപ്പൂണിത്തുറയില്‍ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി മുങ്ങി മരിച്ചു. ഇരുമ്പനം ലേക് മൗണ്ട് ഗ്ലോബല്‍ പബ്ലിക് സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി ആകാശ് (15) ആണ് മരിച്ചത്. തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിന് സമീപമുള്ള കുളത്തില്‍ ആണ് വിദ്യാര്‍ഥി മുങ്ങി മരിച്ചത്.

ഹില്‍ പാലസ് പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള തൃപ്പൂണിത്തുറ എആര്‍ ക്യാമ്പിന് സമീപമുള്ള കുളത്തില്‍ ഇറങ്ങിയ മൂന്ന് കുട്ടികളില്‍ ഒരാളാണ് മരിച്ചത്. ആകാശിന്റെ മൃതദേഹം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Continue Reading

kerala

ഗുരുവായൂര്‍ ക്ഷേത്രത്തിലെ റീല്‍സ് ചിത്രീകരണം; രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി

കെപിസിസി മീഡിയ പാനലിസ്റ്റ് വി ആര്‍ അനൂപാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയത്

Published

on

കൊച്ചി: ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വീഡിയോ ചിത്രീകരിച്ചതിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിനെതിരെ പരാതി. കെപിസിസി മീഡിയ പാനലിസ്റ്റ് വി ആര്‍ അനൂപാണ് ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസില്‍ പരാതി നല്‍കിയത്.

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നിന്ന് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ നിയന്ത്രണമുള്ള സ്ഥലത്ത് നിന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. രാജീവ് ചന്ദ്രശേഖര്‍ തന്നെയാണ് ക്ഷേത്രദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ റീല്‍സ് ആയി പങ്കുവച്ചത്. എന്നാല്‍ ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും പരിശോധിക്കട്ടെ എന്നുമാണ് ഗുരുവായൂര്‍ ദേവസ്വം അഡ്മിനിസ്ട്രേറ്ററുടെ പ്രതികരിച്ചത്.

ഇതിനുമുമ്പ്, ഇതേ സ്ഥലത്ത് റീല്‍സ് ചിത്രീകരിച്ച ജസ്ന സലീമിനെതിരെ കലാപശ്രമത്തിന് പോലീസ് കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനം നടത്തിയ രാജീവ് ചന്ദ്രശേഖര്‍ ദൃശ്യങ്ങള്‍ റീല്‍സായി പങ്കുവെച്ചത്. വിഷു ദിവസം മാധ്യമങ്ങള്‍ക്കു ഉള്‍പ്പെടെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയ മേഖലയിലാണ് റീല്‍സ് ചിത്രീകരിച്ചത്.

Continue Reading

kerala

ഹൈക്കോടതിയില്‍ ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി

ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്

Published

on

കേരള ഹൈക്കോടതിയില്‍ ബോംബ് ഭീഷണി. ഇമെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇതേ തുടര്‍ന്ന് കൊച്ചിയിലെ ഹൈക്കോടതി കെട്ടിടത്തിലും പരിസരത്തും പൊലീസ് സുരക്ഷ ശക്തമാക്കി.

ഇന്ന് ഉച്ചയോടെയാണ് മദ്രാസ് ടൈഗേഴ്സ് എന്ന പേരിലെ മെയിലിലൂടെ ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും നടത്തിയ പരിശോധനയില്‍ സംശയകരമായ ഒന്നും കണ്ടെത്താനായില്ല.

Continue Reading

Trending